Sunday, December 23, 2007

ചിക്കന്‍ പൊതി- ക്രിസ്ത് മസിനു പുതിയ പലഹാരം

ക്രിസത് മസിനു പുതിയ സ്നാക് ഉണ്ടാക്കുക. ആഘോഷം വ്യത്യസ്തമാക്കുക.

ചിക്കന്‍ ബ്രെസ്റ്റ് 2-3 ഇഞ്ച് വീതിയും നീളവുമുള്ള കനം കുറഞ്ഞ കഷണങ്ങളാക്കി മുറിച്ചെടുക്കുക. മടക്കിയ wax paper നു ഇടയ്ക്കു വച്ച് ഒരു ചുറ്റിക കൊണ്ടോ മറ്റൊ മെല്ലെ ഇടിച്ച് ചിക്കന്‍ സ്ട്രിപ്സ് പരത്തുക. ഇതില്‍ സ്റ്റഫിങ് (പുഴുങ്ങിപ്പൊടിച്ച ഉരുളക്കിഴങ്ങ്, ഉള്ളി, പച്ചമുളക്,ഇഞ്ചി എന്നിവ മസാലപ്പൊടിയോടൊപ്പം വഴറ്റിയത്,ബദാമിന്റേയോ കശുവണ്ടിയുടേയോ ധാരാളം കഷണങ്ങള്‍ സഹിതം)വച്ച് ചുരുട്ടിയെടുത്ത് കോണ്‍ പൊടി(corn flour)യില്‍ മുക്കുക. വശങ്ങള്‍ അമര്‍ത്തി യോജിപ്പിക്കുക. ചുരുട്ട് അഴിഞ്ഞുവരുന്നുണ്ടെങ്കില്‍ ഈര്‍ക്കിലിയോ ടൂത് പിക്കോ നെടുകെ കയറ്റി വയ്ക്കുക. രണ്ടു കപ്പ് മൈദയും കാല്‍ക്കപ്പ് അരിപ്പൊടിയും രണ്ടു സ്പൂണ്‍ മുളകുപൊടിയും ഉപ്പും ഒന്നിച്ച് അധികം അയയാതെ കലക്കിയതില്‍ സ്റ്റഫ് ചെയ്ത ചിക്കന്‍ മുക്കി തിളച്ച എണ്ണയില്‍ വറത്തെടുക്കുക. സോയാ‍ സോസ് സ്വാദ് ഇഷ്ടമാണെങ്കില്‍ മൈദ കലക്കുമ്പോള്‍ അതും ചേര്‍ക്കാം.

(wax paper നു പകരം വാട്ടിയ വാഴയില ഉപയോഗിക്കാം)

Merry Christmas!

9 comments:

  1. ചിക്കന്‍ പൊതി-ഈ ക്രിസ്ത് മസ് പുതിയ സ്വാദിഷ്ട പലഹാരം കൊണ്ട് വ്യത്യസ്തമായി ആഘോഷിക്കുക. ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്.

    ReplyDelete
  2. കതിര്‍, ഒന്നു ശ്രമിച്ചു നോക്കാം എന്നു തോന്നുന്നു അല്ലേ.. ?

    പറയാന്‍ മറന്നു പോയ ഒരു കാര്യമുണ്ട്. നിങ്ങള്‍ പണ്ട് പറഞ്ഞുതന്ന പപ്പട സ്റ്റ്യൂ ഞാന്‍ ഉണ്ടാക്കി നോക്കിയിരുന്നു. എനിക്കിഷ്ടപ്പെട്ടു, ബട്ട് വീട്ടിലാര്‍ക്കും അത്ര പിടിച്ചില്ല. :( - അവരെല്ലാം കണ്‍‌വെന്‍ഷനല്‍ സ്റ്റ്യൂവിന്റെ ആള്‍കാരാ.. :)

    താങ്ക്യൂ, ഇനിയും പറഞ്ഞു താ.

    ReplyDelete
  3. കോണ്‍ ഫ്ലോറില്‍ മുക്കുന്നതിനുമുമ്പ് മുട്ട അടിച്ച് മുക്കിയാല്‍ നല്ല കരുകരുപ്പും ഒട്ടിയിരിക്കാന്‍ ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നു കരുതുന്നു.

    ReplyDelete
  4. പരീക്ഷിച്ചാല്‍‌ കൊള്ളാമെന്നുണ്ട്.

    ക്രിസ്തുമസ് ആശംസകള്‍....

    ReplyDelete
  5. ശ്രീലാല്‍;
    താങ്ക് യൂ, താങ്ക് യൂ. പപ്പട സ്റ്റ്യൂ പരീക്ഷിച്ചതുപോലെ ഇതും പരീക്ഷിക്കുക. വീട്ടിലെല്ലാവര്‍ക്കും ഇഷ്ടപ്പെടും, കണ്‍വെന്‍‍ഷണല്‍ ആണെങ്കില്‍ കൂടി.

    കുട്ടന്‍ മേനോന്‍:
    ചിക്കന്റേയും നട്സിന്റേയും സ്വാദ് ആണ് ഇതില്‍ മുന്നില്‍ നില്‍ക്കേണ്ടിയത്. മുട്ടയുടെ സ്വാദ് മൂന്നാമതായി വന്നേക്കും എന്ന് ഒരു ശങ്ക.

    ReplyDelete
  6. നോക്കട്ടെ.. ഇപ്പോഴല്ല..!

    നാട്ടില്‍ ചെന്നിട്ട്..:)

    ReplyDelete
  7. ഇനി അടുത്തതായി ഒരു വെജ് ഡിഷ് പോസ്റ്റുക ...

    ReplyDelete
  8. Could you please post Sambar recipe?

    ReplyDelete
  9. നന്നായിരിക്കുന്നു..

    ഈ കുറിപ്പല്ല...

    എല്ലാ പോസ്റ്റുകളും.....

    ReplyDelete