Saturday, August 30, 2008

സിനിമ ക്വിസ്-വീണ്ടും

ഇതാ വീണ്ടും ഒരു മലയാള സിനിമാക്വിസ്.

ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്ക് സര്‍വ്വരോഗനിവാരണി മാന്ത്രിക ഏലസ്സ് (സ്പോണ്‍‍സര്‍‌: പോത്തിങ്കാലാശ്രമം)


1. ഈ മലയാളം സിനിമയിലെ പാട്ടുകളില്‍ ഫ്ലൂട് ബിറ്റുകളെല്ലാം സാക്ഷാല്‍ ഹരിപ്രസാദ് ചൌരാസ്യയുടേതാണ്. ഏതു സിനിമ?

2. സ്വപ്നക്കൂടിലെ “ഇഷ്ടമല്ലെടാ എനിയ്ക്കിഷ്ടമല്ലെടാ” എന്നതില്‍ മലയാളസിനിമാപ്പാട്ടുകളില്‍ സാധാരണ കാണാത്ത ഒരു പുതുമ ഉണ്ട്. എന്താണ്?

3.’കോലക്കുഴല്‍ വിളി കേട്ടോ...” (നി വേദ്യം സിനിമ, എം ജയചന്ദ്രന്‍ സംഗീതം) അത്ര പഴയതല്ലാത്ത വേറൊരു പാട്ടുപോലെ തന്നെയാണ്. ആദ്യത്തെ ഓര്‍കെസ്ടേഷന്‍ പോലും. ഏതാണ് ആ പാട്ട്? (കുളു: ചിത്ര പാടിയത്)

4. ഈ പാട്ടില്‍ ചിത്രയുടെ കൂടെ കോറസ്സ് പാടുന്ന ഗ്രൂപ്പില്‍ സുജാതയുണ്ട്. എതു പാട്ട്? (മലയാളമല്ല)

5. ഈ പാട്ടില്‍ സുജാതയാണ് ഗായിക. ചിത്ര സുജാതയ്ക്കുവേണ്ടി ട്രാക് പാടിയവള്‍. ഏതു പാട്ട്?

6. എസ്. ജാനകിയും പി. സുശീലയും ഒന്നിച്ചു പാടുന്ന പാട്ട്?

7. യേശുദാസും കമുകറ പുരുഷോത്തമനും ഒന്നിച്ചു പാടിയ പാട്ട്?

8. യേശുദാസ് പാടി അഭിനയിച്ച നാലു പാട്ടുകള്‍?

9. പദ്മരാജന്റെ  ഏറ്റവും കൂടുതല്‍ സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ളത് ആരാണ്?

10. പദ്മരാജന്റെ തിരക്കഥകള്‍ ഏറ്റവും കൂടുതല്‍ സംവിധാനം ചെയ്തിട്ടുള്ളത് ആരാണ്?

11.    യേശുദാസ്-വിജയ് യേശുദാസ്
  പോലെ നാലു് അച്ഛന്‍/അമ്മ-മകന്‍/മകള്‍ പാട്ടുകാര്‍?

12. രവീന്ദ്രന് പാടിപ്പതിഞ്ഞ കര്‍ണാടകസംഗീത കീര്‍ത്തനങ്ങളെ പാട്ടില്‍ നിബന്ധിക്കാന്‍ അതീവ താല്‍പ്പര്യമുണ്ടായിരുന്നു. “മാമവ സദാ ജനനീ” എന്ന പല്ലവി ഒരു വളരെ പോപുലര്‍ പാട്ടിനിടയ്ക്ക് ഫ്ലൂടും ഓര്‍കെസ്ട്രയും കൂടി ചൊല്ലുന്നുണ്ട്. ഏതു പാട്ട്?

13. താഴെപ്പറയുന്ന സംഗീതസംവിധായകരുടെ യഥാര്‍ത്ഥ പേരുകള്‍ എന്താണ്?
    
    1.പുകഴേന്തി
    2. കീരവാണി
    3. ശ്യാം
    4. മോളി

14. താഴെപ്പറയുന്നവര്‍ക്ക് ‍ പൊതുവായുള്ള “പൈതൃകം” എന്താണ്?
    1. അമല്‍ നീരദ്
    2.ക്യാമറാമാന്‍ വേണു
    3. അശോകന്‍
    4. മല്ലിക സുകുമാരന്‍
     ‍

15. ഉള്ളടക്കം (മോഹന്‍ലാല്‍, അമല) വും ജയലളിതയും തമ്മില്‍ എന്തു സിനിമാ ബന്ധം?

16. ലോഹിതദാസ് സംവിധായകനാ‍ായി അഭിനയിച്ച രണ്ടു ചിത്രങ്ങള്‍?

17. ഈ പ്രസിദ്ധ ഹിന്ദി സിനിമാനടി ആദ്യം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത് ഒരു മലയാളി പെണ്‍കുട്ടിയുടെ വേഷത്തിലാണ്. ആരാണിവര്‍?

18. സായികുമാര്‍ ആദ്യം അഭിനയിച്ച ചിത്രം?

19. “ഇടയ കന്യകേ പോവുക നീ”...ഈ പാട്ടുസീനില്‍ ആരാണ്?

20. മമ്മുട്ടിയും മോഹന്‍ ലാലും ഒന്നിച്ചഭിനയിച്ച രണ്ടു ഭദ്രന്‍ ചിത്രങ്ങള്‍?

21. “മാടമ്പി” മോഹന്‍ ലാലിന്റെ സ്വന്തം ‘കുടുംബ“ സിനിമയാണ്. എന്തുകൊണ്ട്?

22. താഴെപ്പറയുന്ന സിനിമകളുടെ കഥയ്ക്കു ആധാരമായ ചിത്രങ്ങള്‍‍?
   1. ഉദയനാണു താരം
    2.വിസ്മയത്തുമ്പത്ത്
    3. ഹലോ
    3. വിനോദയാത്ര

23. സംവിധായകനായും നടനായും പേരെടുത്ത ആള്‍ പണ്ട് ‘ഭക്തകുചേല’യില്‍ കുചേലന്റെ ചെറുപ്പകാലം അഭിനയിച്ചിരുന്നു. ആരാണിദ്ദേഹം?

24. പ്രസിദ്ധ കര്‍ണ്ണാടക സംഗീതജ്ഞ കമലാ കൈലാസനാഥന്റെ മകളുടെ മകള്‍ ഇന്ന് തമിഴിലും മലയാളത്തിലും തെളിഞ്ഞു നില്‍ക്കുന്ന നടിയാണ്. ആരാണ്?

25. കല്‍ക്കത്ത നഗരം സിനിമയില്‍‍ വരുന്ന രണ്ടു മലയാള ചിത്രങ്ങള്‍‍? (കല്‍ക്കത്ത ന്യൂസ് അല്ലാതെ)

26. ചേരും പടി ചേര്‍ക്കുക



എ. ബി. മുരളി                                     സ്വന്തമെവിടെ ബന്ധമെവിടെ
കത്തി                                                 ലളിത
തൊമ്മന്റെ മക്കള്‍                             ദേവരാജന്‍
 കൃഷ്ണ                                            നാടന്‍ പെണ്ണും നാട്ടുപ്രമാണിയും
പെരുന്ന ലീലാമണി                              വറുഗീസ് കാട്ടിപ്പറമ്പന്‍
പ്രസാദ്                                               പുനത്തില്‍ കുഞ്ഞബ്ദുള്ള
 പെരുവഴിയമ്പലം                                കനക
ദേവിക                                                സെല്‍മ ജോര്‍ജ്ജ്
 മോഹന്‍ ജോസ്                    ഹരിപ്പാട് സരസ്വതി അമ്മാള്‍
                                                         കഥകളി

32 comments:

  1. മലയാള സിനിമാ ക്വിസ്! പങ്കെടുക്കൂ സമ്മാനം നേടൂ!

    ReplyDelete
  2. തള്ളേ...കണ്ട് കണ്ണു തള്ളി...

    1. നോ ഐഡിയ
    2. ആ പാടിയ പെണ്ണിന്റെ മൈക്കു വിഴുങ്ങി വായ ?
    3. ചെമ്പക പൂ മൊട്ടിന്നുള്ളിൽ വസന്തം വന്നു.. ആണോ ?

    4 - 7 : എന്തരോ ?!

    8. ഒരു ഹിപ്പി സിറ്റുവേഷനിലെ പാട്ട് , കായംകുളം കൊച്ചുണ്ണിയിൽ ഒരെണ്ണം, റംസാൻ നിലാവൊത്ത പെണ്ണല്ലേ.. നാലാമത്തെ അറിഞ്ഞൂടാ :)

    9. ജോൺസൺ ?

    10. ?ഭരതൻ

    11 - 15 : ജബാ ??! (ദിലീപ് പഞ്ചാബി ഹൌസിൽ പറയുമ്പോലെ)

    16: ഉദയനാണു താരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ

    17. ശ്രീദ്യാവി ?

    18. റാംജി റാവു ആണോ ?

    19. ഒരു കുതിരയല്ലേ ?

    20. ആ!

    21. അതിപ്പം എല്ലാം അങ്ങേർടെ കുടുംബ സിനിമ തന്നെ ;)

    22 .
    1) ബോ ഫിംഗർ ,
    2)ഈയടുത്തു കൂടി കണ്ടതാ..പേര് മറന്നു പോയി..! (IMDb നോക്കീറ്റ് പറയാം)
    3)സെല്യുലാർ,
    4)അറിഞ്ഞൂടാ...


    25. വാസ്തുഹാര, മഴയെത്തും മുൻപേ
    .
    .
    .
    . വ്വോ..ഇതക്ക മതി...ഇത്രയേ അറിയൂ... ;)

    ReplyDelete
  3. എതിരവനേ..ഇങ്ങനെപെട്ടെന്ന്..ചോദിച്ചാലെങ്ങനാ,പറയ്യാ..
    (കീബോര്‍ഡില്‍,സ്പേസ്,കീ,വര്‍ക്ക്,ചെയ്യുന്നില്ല,ക്ഷമി..)
    ചിലതൊക്കെ,നോക്കട്ടെ..ശരിയാണോന്ന്പറയണേ..

    2.നായകന്റെ,കാല്,തല്ലിയൊടിക്കുന്നത്.:)

    4.ജിയാ,ജലേ,ജാന്‍,ജലേ.(ഹിന്ദി)..ആണോ?

    11.സുജാത-ശ്വേത./കിഷോര്‍കുമാര്‍-അമിത്കുമാര്‍./എം.എല്‍.വസന്തകുമാരി-ശ്രീവിദ്യ./??
    13.കീരവാണി-എം.എം.ക്രീം.

    17.സിമ്രാന്‍.അതോ,അവരോടൊപ്പം,ഇന്റ്രോഡ്യൂസ്ചെയ്ത,വേറോരുനടിയോ?


    23.കമലഹാസന്‍?
    24.ലക്ഷ്മിഗോപാലസ്വാമി?

    26.കത്തി-കഥകളി.
    ദേവിക-കനക
    പെരുന്നലീലാമണി-ഹരിപ്പാട്സരസ്വതിഅമ്മാള്‍.

    ബാക്കിആരേലും..പറയൂ..
    :)

    ReplyDelete
  4. 7. പഞ്ചവര്‍ണ്ണത്തത്ത പോലെ (കറുത്ത കൈ)
    കള്ളന്മാര്‍ കാര്യക്കാരായി (കടല്‍)
    8. ജോണ്‍സണ്‍
    9. ഐ വി ശശി
    13. കീരവാണി - മരഗതമണി

    ReplyDelete
  5. ഇതില്‍ പതിനൊന്നിന്റെ ഉത്തരം മാത്രം അറിയാം എല്ലാ അച്ഛന്മാരും അമ്മമാരും മകന്മാരും മകള്‍മാരും പാട്ടുകാര്‍ ആണ്‌ കഴിവില്‍ അല്‍പസ്വല്‍പം ഏറ്റക്കുറച്ചില്‍ സാരമാക്കണ്ടാ :):)

    ReplyDelete
  6. സൂരജേ ഇടയ കന്യകേ സീനില്‍ ആടിനെ കൊണ്ടു പോകുന്ന അമ്മിണിച്ചേച്ചിയാ, കുതിരയൊന്നുമല്ല. ബോ ഫിങര്‍, സെല്ലുലാര്‍ എന്നൊക്കെ അറിയാവുന്നത് വിളിച്ചു പറയാതെ. മോഹന്‍ ലാല്‍ ഫാന്‍സ് കോപിക്കും

    കൃഷ്:
    അയ്യടാ! ‘കത്തി-കഥകളി” എന്തൊരു ഭാവന!
    കിശോര്‍ കുമാര്‍-അമിത് കുമാര്‍ ഹിന്ദിയല്ലെ. മലയാളത്തില്‍ അങ്ങനെ ആരെങ്കിലുമൊക്കെ.....?

    വികാസ്: ആളു മിടുക്കനാ കേട്ടോ.

    പണിക്കര്‍ സാര്‍, സാറിന്റെ വീട്ടിലെ കാര്യമല്ല. അതെല്ലാര്‍ക്കും അറിയാം ക്വിസിലൊന്നും ഉള്‍പ്പെടുത്തേണ്ടതല്ലല്ലൊ. വേറേ ഏതെങ്കിലും......?

    ReplyDelete
  7. ഉത്തരങ്ങള്‍ക്കായി കാത്തിരിക്കുന്നു.
    പിന്നെ എന്തെങ്കിലും പറയേണ്ടേ..
    2. നായകനും നായികയും ഒരേ ഡ്രസ്സ് [പാട്ട്‌ മുഴുവന്‍ ]/ ഒരേ ലൊക്കേഷന്‍!!!
    8. സൂരജ് പറയാത്തത് : നന്ദനം-ശ്രീല വസന്തം...
    16. വീണ്ടും ചില വീട്ടു കാര്യങ്ങള്‍, സ്റ്റോപ്പ് വയലന്‍സ്
    17. പ്രീതി സിന്റ
    18. വിടരുന്ന മൊട്ടുകള്‍/ രാംജി റാവു സ്പീകിംഗ്‌
    25. വാസ്തുഹാര...[മഴയെത്തും മുന്പേ ഓര്മ വന്നില്ല സൂരജ് പറഞ്ഞു ]

    ReplyDelete
  8. 1) പോക്കുവെയിൽ

    2)പൃഥ്വിരാജിന്റെ മുഖത്തു നോക്കി ഒരു മലയാളി പെൺകൊച്ച്‌ ഇഷ്ടമല്ലെഡാ എന്നു തുറന്നു പറയാനുള്ള ധൈര്യം കാണിച്ചു (ഉത്തരം തെറ്റാണെന്നു പറഞ്ഞാൽ ഇടി മേടിയ്ക്കും)

    3)ഓഹോ അപ്പോ അത്‌ അടിച്ചുമാറ്റീതാണെന്നാണോ പറഞ്ഞുവരുന്നത്‌!!

    4,5)ചിത്രയും സുജാതയും പോട്ടെ, താൻ കോറസിൽ ഒരാളായി മാത്രം പാടിക്കൊണ്ടിരുന്ന കാലം ഒരു ഗായകരും ഓർക്കാനിഷ്ടപ്പെടില്ലെന്നു തോന്നുന്നു.ഇതിനുത്തരം തന്ന്‌ അവരെ വേദനിപ്പിക്കണ്ടാന്നു വച്ചു മാത്രം ഞാൻ ഈ ചോദ്യം ശക്തിയുക്തം അവഗണിക്കുന്നു..

    6)പാലാട്ട്‌ കുഞ്ഞിക്കണ്ണനിലെ 'നാണം കുണുങ്ങികളേ..." എന്ന പാട്ട്‌
    (ഏയ്‌ ഗൂഗിൾ പറഞ്ഞു തന്നതൊന്നുമല്ല :- )

    7)ദാസങ്കിളിനോടു ചോദിച്ചിട്ടു പറയാം

    8)നന്ദനം,ബോയ്ഫ്രണ്ട്‌..ബാക്കി രണ്ടെണ്ണം പിന്നെ

    9,10) പദ്മരജനെപറ്റി മാത്രം ചോദിക്കരുത്‌..ഓർക്കുമ്പോൾ തന്നെ സങ്കടം വരുന്നു..എന്തു നല്ല മനുഷ്യനായിരുന്നു..

    11)സുജാത- ശ്വേത/ ബ്രഹ്മാനന്ദൻ-രാകേഷ്‌/ഉദിത്‌ നാരായണൻ-ആദിത്യ നാരായൺ/കൈതപ്രം-ദീപാങ്കുരൻ

    12-20) Tea break കഴിഞ്ഞിട്ടു വരാം

    21)"മാടമ്പി-ഒരു മികച്ച കുടുംബചിത്രം" എന്ന്‌ പോസ്റ്ററിൽ തന്നെ എഴുതി വച്ചിട്ടുണ്ട്‌" :-)

    22-26)ശ്ശോ പിന്നേം ടീം ബ്രേക്ക്‌


    ഫയങ്കര സംശയം: സമ്മാനമായി കിട്ടാൻ പോകുന്ന ഏലസ്‌ കൃസ്ത്യാനികൾ ധരിച്ചാൽ നരകത്തിൽ പോവുമോ?

    ReplyDelete
  9. ഹയ്യോ വൈക്യോ?ആദ്യം കണ്ണിലും മനസ്സിലും തടഞ്ഞ കൊറച്ചെണ്ണം. വേറെ ആരെൻബ്ഗ്കിലും വന്ന് സമ്മാനം അടിക്കണേന്റെമുൻപെ-
    1. പോക്കുവെയിൽ
    3. സാമുവൽ
    6. നാണം കുണുങ്ങികളേ (പാലാട്ട് കുഞ്ഞിക്കണ്ണൻ?)
    8. സുറുമ്മാ (കായംകുളം കൊച്ചുണ്ണി),, എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ ( അച്ചാണി)
    11.ശാന്താ പി നായർ - ലത ,
    12. അഴകേ (അമരം)
    24. പ്രിയാമണീ
    25. വാസ്തുഹാരാ , ഒരേ കടൽ , പാഥേയം

    ReplyDelete
  10. 1. അരവിന്ദന്റെ “പോക്കുവെയില്‍” നൊമ്മടെ ഇപ്പോഴത്തെ ടീ വീ താരം ബാലചന്ദര്‍ ചുള്ളിക്കാടേട്ടന്‍ അഭിനയിച്ചത്. ല്ലേ? ല്ലേ?.. ഉവ്വോ?..

    2. ചോദ്യം “ഇഷ്ടമല്ലെടാ എനിയ്ക്കിഷ്ടമല്ലെടാ”

    3.

    4.
    5.
    6.

    7. പഞ്ചവര്‍ണ്ണ തത്തപോലെ കൊഞ്ചി നിന്ന പെണ്ണ്‌...?
    8.a) നല്ല സുറുമ (ക്കയംകുളം കൊച്ചുണ്ണി)
    b) റസൂലെ നില്‍ കനിവാലെ (സഞ്ചാരി)
    c) റംസാന്‍ നിലാവൊത്തെ പെണ്ണല്ലെ.. (ബോയ് ഫ്രണ്ട്)
    d) ശ്രീല വസന്തം (നന്ദനം)\

    9. ജോണ്‍സണ്‍
    (പെട്ടന്ന് മനസില്‍ വന്നവ‍: ദേശാടനകിളി കരയാറില്ല, പറന്നു പറന്നു പറന്നു, ഞാന്‍ ഗന്ധര്‍വ്വര്‍, നൊമ്പരത്തിപൂവ്, കരിയിലകാറ്റുപോലെ, നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, കൂടെവിടെ, നവംബറിന്റെ നഷ്ടം)

    10. ഭരതന്‍

    11.
    12. അഴകേ.. നിന്‍..
    13. കീര്‍വാണി - മരഗതമണി

    baakki pinne....

    ReplyDelete
  11. 10. ഭരതൻ?
    26. പെരുന്ന ലീലാമണി - ദേവരാജൻ
    കൃഷ്ൺന - ലളിത

    ReplyDelete
  12. 14. ഇവര്‍ക്കൊക്കെ പൊതുവായി എന്താ ഉള്ളത് എന്നു ചോദിച്ചാല്‍.. കണ്ണ് മൂക്ക് വായ എന്നൊക്കെ പറയാം. പക്ഷെ ഇവര്‍ക്ക് പൊതുവായുള്ള ഒരു പ്രത്യേകത എന്നു പറയുമ്പോള്‍, ഒന്നില്‍ കൂടുതല്‍ മേഘലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചു എന്നആണോ?

    15.
    16. വീണ്ടും ചില വീട്ടുകാര്യങ്ങള്‍
    പിന്നെ... വേറെ ഒരു ചിത്രം.
    17. ശ്രീ ദേവി. ല്ലേ? ല്ലേ? ഉവ്വോ.. ല്ലേ?
    18. (ബാലതാരമായിട്ട് ഒരു “പാര്‍ട്ടിപാട്ടു“സീനില്‍ കണ്ടതായിട്ട് നല്ല ഓര്‍മ്മ)
    20. a) പൂമുഖപ്പടിയില്‍ നിന്നേയും കാത്ത്
    b) ചങ്ങാത്തം

    21. തന്നീ...?

    23. കമല്‍

    24. പ്രിയാമണിയാണോ? സത്യമായിട്ടും? ഹേയ് അല്ല

    25.ഒരേ കടല്‍ വാസ്തുഹാര

    ReplyDelete
  13. സൂരജേ ആ ക്രിസ്ത്യാനികള്‍ക്കുള്ള ഒരേലസ്സ് കൊച്ചുത്രേസ്യായ്ക്ക് എടുത്തുവച്ചേക്കണേ. (അതും കളര്‍ കോഡഡാ. സുറിയാനി ക്രിസ്ത്യാനികള്‍ക്ക് നീല, മാര്ത്തോമ്മാക്കാര്‍ക്കു മഞ്ഞ, യാക്കോബൈറ്റ്സിനു പച്ച, ക്നാനായക്കാര്‍ക്ക് വെള്ള, പെന്തിക്കോസ്ത്തിനു ചുമപ്പ്...അങ്ങനേ. കൊച്ചു ത്രേസ്യ ഇതിലേതാ?)

    മുസ്ലീമുകള്‍ പരിഭ്രമിക്കരുത്. ഷിയയ്ക്കും സുന്നിയ്ക്കും പ്രത്യേകം പ്രത്യേകം.

    “മാമവ സദാ ജനനീ” ‘അഴകേ നിന്‍ മിഴിനീര്‍” ലെ തന്നെ. അതു കണ്ടു പിടിച്ചു! ഈ അചിന്ത്യയെ മസരത്തില്‍ പങ്കെടുപ്പിക്കരുതെന്ന് അന്നേരേ പറഞ്ഞതാ.

    ReplyDelete
  14. കുമാറേ,

    ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ജോണ്‍സണ്‍ മാസ്റ്ററുടെ സംഗീതത്തിലല്ല, രവീന്ദ്രന്‍ മാസ്റ്ററാണ്. അതുപോലെ നവംബറിന്റെ നഷ്‌ടവും ജോണ്‍സണ്‍ മാസ്റ്ററ് ചെയ്തതാ‍ണെന്നു തോന്നുന്നില്ല

    ReplyDelete
  15. 1. ആരണ്യകം? പോക്കുവെയിലിലെ പശ്ചാത്തല സംഗീതം ഹരിയുടെ ഗാഢമുരളിയാണ്..അതില്‍ പാട്ടുണ്ടോ?

    26
    കത്തി -പുനത്തില്‍
    തൊമ്മന്റെ മക്കള്‍ - സ്വന്തമെവിടെ ബന്ധമെവിടെ
    ദേവിക - കനക
    കൃഷ്ണ - ലളിത

    ReplyDelete
  16. കണ്ണടച്ച്, മറ്റുള്ളവരുടെ ഉത്തരങ്ങളൊന്നും നോക്കാതെ, എനിക്കറിയാവുന്നവ ചേര്‍ക്കുന്നു:

    1. വാനപ്രസ്തം

    2. യുഗ്മഗാനം പെണ്ണാണ് പാടിത്തുടങ്ങുന്നത്! (വിമണ്‍സ് ലിബ്, സിന്ദാബാദ്!!)

    3. ആവണിപ്പൊന്നൂഞ്ഞാലാടിക്കാം


    8. കുംകുമ പൂവുകള്‍ പൂത്തു
    സുറുമ, നല്ല സുറൂമ
    ശ്രീലവസന്തം
    മരുന്നോ നല്ല മരുന്ന്

    9. ജോണ്‍സണിച്ചായന്‍

    10. ഭരതന്‍

    11. സുജാത-ശ്വേത
    ജയന്‍- മനോജ്.കെ.ജയന്‍


    12. നാദരൂപിണി, ശംകരി

    13. കീരവാണി -> മരഗതമണി
    ശ്യാം -> സാമുവല്‍

    14. എല്ലാവരും മലയാളികള്‍ :-)


    16. ഉദയനാണു താരം, പിന്നെ വേറൊന്ന്!

    17. പ്രീതി സിന്‍ഹ (ദില്‍ സേ)

    18. റാംജി റാവ് സ്പീക്കിങ്

    19. മിസ്. കുമാരി

    23. മധു

    25. മഴയെത്തും മുന്‍പെ, വാസ്തുഹാര

    ReplyDelete
  17. 8. കുംകുമപൂവുകൾ
    നല്ല സുറുമ
    ശ്രീലവസന്തം
    റംസാൻ നിലാവത്ത്

    10. ഭരതൻ

    23. തിക്കുറിശ്ശി...?

    26. എ.ബി മുരളി - നാടൻ പെണ്ണും നാട്ടു...
    പെരുന്ന ലീലാമണി - ദേവരാജൻ
    പെരുവഴിയമ്പലം - ഹരിപ്പാട് സരസ്വതി അമ്മാൾ

    ReplyDelete
  18. 13. പുകഴേന്തി - വേലപ്പൻ നായർ
    കീരവാണി - എം എം ക്രീം, മരഗദമണി
    ശ്യാം - സാമുവൽ ജോസഫ്.
    മോളി - ‘അറിയില്ല‘ :)

    ReplyDelete
  19. പുകഴേന്തി - വേലപ്പന്‍ നായര്‍
    കീരവാണി - മരഗത മണി കീരവാണി
    ശ്യാം- സാമുവല്‍ ജോസഫ്

    ഭദ്രന്‍- മമ്മൂട്ടി ലാല്‍ - പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് & ചങ്ങാത്തം (രണ്ടിലും മോഹന്‍ ലാലിനു ഗമ പോരാ)

    എസ് ജാനകി പി സുശീല പാട്ടുകള്‍
    -ഇന്നല്ലോ കാമദേവനു പൊന്നും തിരുനാള്‍ പൂത്തിരുനാള്‍ (പടം അവള്‍)
    - കന്യാമറിയമേ പുണ്യപ്രകാശമേ (പടം അറിയില്ല)
    സരിഗമ പാടുന്ന കുയിലുകളേ (പടം കൈതപ്പൂ)

    ഉദയനാണു താരം ഭാഗികമായി ബോ ഫിംഗര്‍
    വിസ്മയത്തുമ്പത്ത് കണ്ടില്ല, ഈവിള്‍ ഡെഡുമായി സാമ്യമുണ്ടെന്ന് ആരോ പറഞ്ഞു
    ഭക്ത കുചേല - തിക്കുറിശ്ശി അല്ലേ? (അതില്‍ ഉണ്ണികൃഷ്ണനായി ആരാണെന്നു പറയാമോ?)

    bakki aalochikkendi varum, googleum venam. pirake

    ReplyDelete
  20. നേരത്തേ ഞാന്‍ അടിച്ചു തുടങ്ങിയ ഉത്തരങ്ങള്‍ നാട്ടുകാര്‍ കൊണ്ടുപോകുന്ന കണ്ടപ്പോള്‍ ശരോന്ന് കേറി കമന്റ് ഇട്ടതാ, ഞാന്‍ നിര്‍ത്തിയിട്ടില്ല :)

    യേശുദാസ് കമുകറ-
    തനിയേ ഓര്‍ത്തത് - പഞ്ചവര്‍ണ്ണ തത്ത പോലെ കൊഞ്ചി നിന്ന പെണ്ണേ.. കറുത്ത കൈ
    (ഗൂഗിളമ്മച്ചി തുണച്ചത് താഴെ)
    കക്കാന്‍ പഠിക്കുമ്പോള്‍, ചിത്രം പുലിവരുന്നേ പുലി
    &
    ഓര്‍മ്മകള്‍ തന്‍ ഇതളിലൂറും

    ഇഷ്ടമല്ലെടാ - നായകനെ എടാ എന്നു വിളിച്ചുകൊണ്ടുള്ള ഡൂയറ്റുകള്‍ ആദ്യത്തേതാണോ?

    ഇടയ കന്യകേ - എസ് പി പിള്ളയാണോ (കറക്കി കുത്ത്)


    കത്തി- കഥകളി
    പെരുവഴിയമ്പലം - ലളിത

    സായികുമാര്‍ ആദ്യ ചിത്രം വിടരുന്ന മൊട്ടുകള്‍ ( ബാലതാരം) .

    ഇനിയും വരാം

    ReplyDelete
  21. ഹാ ഹാ ഇതിപ്പോഴാ കണ്ടത്..
    എല്ലാ ഉത്തരോം ദേവേട്ടനും ടീമുകളും പറയും..
    പക്ഷേ, ഇഷ്ടമല്ലെടായുടെ പ്രത്യേകത..
    പെണ്ണ് കോലേക്കേറി...
    അല്ലല്ല, കോവണിയേല്‍ കേറി നിന്നു പാടുന്ന ആദ്യത്തെ ഡ്യുയറ്റ്.

    ReplyDelete
  22. 7. “പഞ്ചവര്‍ണ്ണത്തത്ത പോലെ...”
    8. “സുറുമാ നല്ല സുറുമാ...” (കായംകുളം കൊച്ചുണ്ണി), “എന്റെ സ്വപ്നത്തില്‍...” (അച്ചാണി), “ആയിരം കാതമകലെയാണെങ്കിലും...” (ഹര്‍ഷബാഷ്പം), ശ്രീലവസന്തം (നന്ദനം). കായം കുളം കൊച്ചുണ്ണിയില്‍ വേറെയും പാട്ടുകളുണ്ടു് യേശുദാസ് പാടി അഭിനയിക്കുന്നതു്.
    10. പദ്മരാജന്‍ തന്നെ. പിന്നെ ഭരതന്‍.
    16. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഉദയനാണു താരം.
    18. റാംജി റാവ് സ്പീക്കിംഗ്.
    21. ഇലന്തൂരിന്റെ കഥ.
    25. പാഥേയം, പിന്നെ ഒരേ കടല്‍ അവിടെവിടെയോ ആണു്, കല്‍ക്കത്ത ആണോ എന്നു പിടിയില്ല.
    26.
    എ. ബി. മുരളി - ദേവരാജന്‍
    കത്തി - പുനത്തില്‍ കുഞ്ഞബ്ദുള്ള / കഥകളി
    പെരുന്ന ലീലാമണി - കനക
    പെരുവഴിയമ്പലം - ലളിത
    ദേവിക - കനക
    മോഹന്‍ രാജ് - വറുഗീസ് കാട്ടിപ്പറമ്പന്‍

    ReplyDelete
  23. ആഹാ..ഉത്തരങ്ങളെല്ലാംവന്നല്ലോ..

    ഒരെണ്ണം..കൂടി:
    11.ബ്രഹ്മാനന്ദന്‍-രാകേഷ്.ബ്രഹ്മാനന്ദന്‍.

    (ഇനി,എല്ലാത്തിന്റേയും,ശരിക്കുള്ള,ഉത്തരം,പോരട്ടെ)

    ReplyDelete
  24. ഞാനില്ലാതെ എന്തു സിനിമാ ക്വിസ്..

    സംഗീതം റിലേറ്റഡ് ചോദ്യങ്ങളൊക്കെ വളരെ എളുപ്പമായതു കൊണ്ട് ഞാനൊന്നിനും ഉത്തരം പറയുന്നില്ല. ബാക്കിയുള്ളതു നോക്കാം

    8. റംസാന്‍ നിലാവൊത്ത (ബോയ് ഫ്രണ്ട്), ശ്രീല വസന്തം (നന്ദനം), സുറുമ നല്ല സുറുമ (കായംകുളം കൊച്ചുണ്ണി)
    9. ജോണ്‍സന്‍
    10. പത്മരാജന്‍ (18) തന്നെ. ഇനി അതു പറ്റില്ലെങ്കില്‍ ഭരതന്‍ (6)
    11. സുജാത - ശ്വേത
    16. സ്റ്റോപ്പ് വയലന്‍സ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഉദയനാണു താരം
    17. പ്രീതി സിന്റയാണോ ദില്‍‌സേയില്‍. പക്ഷേ ആദ്യമിറങ്ങിയത് സോള്‍ഡ്യര്‍ ആണ്
    20. ചങ്ങാത്തം, പൂമുഖപ്പടിയില്‍ നിന്നേയും കാത്ത്
    22. വിസ്മയതുമ്പത്ത് - ജസ്റ്റ് ലൈക്ക് ഹെവന്‍
    ഹലോ - സെല്ലുലര്‍
    23. തിക്കുറിശ്ശി
    24. പ്രിയാമണി
    25. വാസ്തുഹാര, മഴയെത്തും മുമ്പെ (ഒരു പാട്ട്). പാഥേയവും ഒരേ കടലും കോല്‍ക്കത്തായെന്നു പറയുന്നുണ്ടെങ്കിലും ഷൂട്ട് ചെയ്തിരിക്കുന്നത് അവിടെയല്ല
    26. കൃഷ്ണ - ലളിത
    ദേവിക - കനക

    ഇത്രേം സത്യമായിട്ടും എനിക്കറിയാവുന്നത്. ബാക്കി ആരും പറയാത്തത് ആലോയിച്ചു നോക്കിയാ കിട്ടോന്ന് നോക്കട്ടേ..

    ReplyDelete
  25. കതിരവനണ്ണാ...

    യുറേക്കാ...യുറേക്കാ..

    22ലെ 2ആം ചോദ്യം
    വിസ്മയത്തുമ്പത്ത് = ‘ലൈക്ക് ഹെവൻ’ അല്ലേ ? നുമ്മട വിതർസ്പൂൺ ച്യാച്ചി ഡോക്ടർ നയൻ താരയായി അഭിനയിച്ച.... ??

    ReplyDelete
  26. സൂരജേ.. അതു ഞാന്‍ പറഞ്ഞതാ...

    ReplyDelete
  27. അയ്യോ..ങീഹീ ങ്ഹീ...ഷിജുവേട്ടാ ഞാനത് കണ്ടില്ലാരുന്നു... എന്റെ ഏലസ്സ് പോയേ !!!

    ReplyDelete
  28. ഇതു വരെ കമന്റിൽ കിട്ടാത്ത ഉത്തരങ്ങൾ തപ്പിനടന്ന് IMDBയുടെ കുറേ തെറ്റു കണ്ടു പിടിച്ചതല്ലാതെ ഒരൊറ്റ ഉത്തരോം കിട്ടിയില്ല:( ഒരു ഘടാഘടിയൻ ഡേറ്റാബേസ് മലയാളത്തിൽ ഉണ്ടാക്കിയിരുന്നെങ്കിൽ എതിരപ്പനെ ദേ..ടക..ടകാന്നു തോപ്പിക്കാരുന്നു..!

    എന്നാലും IMDB നമ്മുടെ അശോകനെ 1960ൽ ഇറങ്ങിയ പാർത്ഥിപൻ കനവ്,അരസിലൻ കുമാരി എന്ന ചിത്രങ്ങളിലൊക്കെ അഭിനയിച്ചുവെന്നെഴുതി വച്ചേക്കുന്നല്ലോ..ഹോ..ഹോ..ഫീകരം..!

    ReplyDelete
  29. നടക്കട്ടേ, ക്വിസ്സ് നടക്കട്ടെ...

    ReplyDelete
  30. Edukku ethiraa utharatheennutharangal!

    Sunil

    ReplyDelete
  31. ഉത്തരം തായോ..
    ഉത്തരം തായോ..

    ReplyDelete