tag:blogger.com,1999:blog-8950518327615910997.post2626190718616552134..comments2024-03-28T22:09:05.400+05:30Comments on എതിരന്‍ കതിരവന്‍: ഭരതനാട്യം-ഒരു ആധുനിക നൃത്തരൂപം-`എതിരന്‍ കതിരവന്‍http://www.blogger.com/profile/05331210831009115009noreply@blogger.comBlogger36125tag:blogger.com,1999:blog-8950518327615910997.post-25590144580148078062021-10-26T09:20:21.352+05:302021-10-26T09:20:21.352+05:30This comment has been removed by a blog administrator.Anonymoushttps://www.blogger.com/profile/10677297125056912287noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-65500884121654936322019-03-13T12:20:38.896+05:302019-03-13T12:20:38.896+05:30This comment has been removed by a blog administrator.sasitamilhttps://www.blogger.com/profile/00182840931394971213noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-42360697632448712732017-03-17T15:31:24.277+05:302017-03-17T15:31:24.277+05:30വിശദമായി വായിക്കാൻ ഒരു ദിവസമെടുത്തു.ഒരു റഫറൻസിനായി...വിശദമായി വായിക്കാൻ ഒരു ദിവസമെടുത്തു.ഒരു റഫറൻസിനായി സൂക്ഷിയ്ക്കുന്നു.ആവശ്യമുണ്ട്.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-66375016234748200932009-04-02T13:47:00.000+05:302009-04-02T13:47:00.000+05:301986ൽ പ്രതിഭ നാട്യ കലാ കേന്ദ്രമാണ് "നാട്യ നിരീക്ഷണ...1986ൽ പ്രതിഭ നാട്യ കലാ കേന്ദ്രമാണ് "നാട്യ നിരീക്ഷണം" എന്ന കൃതി പുറത്തിറക്കിയത് .ഡാൻസർ ചന്ദ്രശേഖരനാണ് Author മിത്രൻ നമ്പൂതിരിപ്പാട്,എസ് ഗുപ്തൻ നായർ,എന്നിവർ അവതാരിക എഴുതിയിട്ടുണ്ട്.തിരുവനന്തപുരത്തുള്ള ശാസ്ഥാ പ്രിന്റേഴ്സിൽ നിന്നാണ് അച്ചടി. സാദനം ഇപ്പോൾ കിട്ടുമോ എന്നറിയില്ലkadathanadan:കടത്തനാടൻhttps://www.blogger.com/profile/01482492982529889569noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-9121477377113620212009-04-02T11:29:00.000+05:302009-04-02T11:29:00.000+05:30ശ്രീഹരീ:പുരാണസിനിമയിൽ മിക്കപ്പോഴും കാണാറുള്ളത് ഭരത...ശ്രീഹരീ:
പുരാണസിനിമയിൽ മിക്കപ്പോഴും കാണാറുള്ളത് ഭരതനാട്യമല്ല. പല നൃത്തങ്ങളുടേയും സങ്കരമാണ്. ഭരതനാട്യവേഷത്തിനു ലഭിച്ച ജനസമ്മതി അതിനു വിശ്വാസയോഗ്യത നൽകി. തമിഴ് സ്ത്രീകൾ കല്യാണത്തിനും മറ്റും അണിഞ്ഞിരുന്ന നെറ്റിച്ചുട്ടിയും ഉഡ്യാണ (ബെൽറ്റ്)വും ഭരതനാട്യം വഴി റ്റി. വി/സിനിമയിൽ ദേവിയുടെ വേഷം കെട്ടലിനും ഉപയോഗിയ്ക്കുന്നതു വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ.
ശിലാശിൽപ്പങ്ങളിൽ നിന്നും കരണം അഥവാ അടവിന്റെ രൂപം മാത്രം ലഭിയ്ക്കുന്നു. നൃത്തം എങ്ങിനെ ചെയ്തിരുന്നു എന്ന് നമുക്ക് അറിവില്ല.
നൃത്തത്തിന്റെ ചരിത്രം പഠിയ്ക്കാൻ സിനിമാ വഴികാട്ടിയാവേണ്ടതില്ലല്ലൊ.

കടത്തനാടൻ: ഈ അറിവു പങ്കുവച്ചതിൽ നന്ദി, സന്തോഷം.തഞ്ചാവൂർ നാല്വരുടെ പൂർവ്വചരിത്രം അന്വേഷിച്ചു കൊണ്ടിരിക്കയായിരുന്നു. ‘നാട്യനിരീക്ഷണം’ പുസ്തകം എവിടെ കിട്ടും?‘ഗുരു ചന്ദ്രശേഖർ’ സി. വി. ചന്ദ്രശേഖർ ആണോ? അതെയോ നമ്മുടെ ‘ഡാൻസർ ചന്ദ്രശേഖരനോ’?എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-52273738097702897582009-04-01T22:04:00.000+05:302009-04-01T22:04:00.000+05:30ഗുരു ചന്ദ്രശേഖരന്റെ "നാട്യനിരീക്ഷണ"ത്തിൽ ഇങ്ങിനെ പ...ഗുരു ചന്ദ്രശേഖരന്റെ "നാട്യനിരീക്ഷണ"ത്തിൽ ഇങ്ങിനെ പറയുന്നു.പതിനേഴാം നൂറ്റാണ്ടിൽ തഞ്ചാവൂർ ദേശത്തിൽ രാജമന്നാർ കുടിക്ക് സമീപം ചെങ്കനാർ കോയിൽഗ്രാമത്തിൽ തേവാരം പാടുന്നതിൽ അതിസമർത്ഥനായിരുന്ന ഒരു വയോവൃദ്ധൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരു് എന്തായിരുന്നു എന്ന് ആർക്കും നിശ്ചയമില്ലെങ്കിലും അദ്ദേഹത്തിന്റെ പൂർവ്വിക കുടുംബം തിരുനെൽ വേലിയിലാണെന്നാണ് അറിയപ്പെടുന്നത്.ഇദ്ദേഹവും പുത്രന്മാരായ ഗംഗൈമുത്തുവും,രാമലിംഗവും ആസ്ഥാന വിദ്വാന്മാരായി ക്ഷേത്രങ്ങളിൽ നാട്യപ്രവർത്തി നടത്തിവന്നിരുന്നവരാണ്. രാമലിംഗത്തിന്ന് സുബ്ബരായർ,ചിദംബരം എന്ന രണ്ട് പുത്രന്മാർ സഗീതനാട്യ സാഹിത്യകലകളിൽ പ്രസിദ്ധരായിരുന്നു.ഭരതനാട്യത്തിൽ ഇന്നുകാണുന്ന സമ്പ്രദായം അക്കാലത്ത് നടപ്പുണ്ടായിരുന്നില്ല .സിംഹനർത്തനം,കുടക്കൂത്ത്,കടത്തിന്മേൽ നടനം തുടങ്ങിയ കൂത്തുകൾ ദേവാലയങ്ങളിൽ നടത്തിവന്നിരുന്ന നൃത്ത വിഭാഗങ്ങളായിരുന്നു.മേൽപറഞ്ഞ സുബ്ബരായൻ എന്നയാളിന്ന് പൊന്നയ്യ,ചിന്നയ്യ,ശിവാനന്ദൻ,വടിവേലു എന്ന നാലു പുത്രന്മാരുണ്ടായി,സുബ്ബരായരും പുതന്മാരും ചെങ്കനാർ കോയിൽ ഗ്രാമത്തിലെ ശിവക്ഷേത്രത്തിൽ പൂമാലകെട്ടിയും തേവാരം പാടിയും കാലായാപനംചെയ്തു വരവേ ഒരു ദിവസം തഞ്ചാവൂർ അധിപനായ തുളജ മഹാരാജാവ് ക്ഷേത്രദർശ്ശനത്തിന്നിടയിൽ സുബ്ബരായരുടെയും പുത്രന്മാരുടെയും സംഗീത വൈദഗ്ധ്യം നേരിൽ കേട്ടറിഞ്ഞപ്പോൾ ഇവരേ അദരിച്ച് മുത്തുസ്വമി ദീക്ഷിതരുടെ ശിക്ഷണത്തിൽ സംഗീതാഭ്യാസത്തിന്ന് ഏർപ്പാട്ചെയ്തുകൊടുത്തു.അതോടുകൂടി ഇവർ രാജസദസ്സിലെ ഉജ്വലതാരങ്ങളായിത്തിർന്നു .എവിടെയും എപ്പോഴും കച്ചേരി രീതിയിൽ ഭരതനാട്യം അവതരിപ്പിക്കുന്നതിനുതക്ക ഒരു സമ്പ്രദായം ഉണ്ടാക്കണമെന്ന ആശയം പൊന്നയ്യാ യ്ക്കുണ്ടാവുന്നത് ഇക്കാലത്താണ്.സംഗീതകലയുടെ പ്രാരംഭ പാഠങ്ങളായ സരളിവരശയും,ജണ്ഡവരിശയും,അലങ്കാരവും എങ്ങിനൊയോ അതേപോലെ നാട്യത്തിന്നും പ്രാരംഭ് പാഠമായി അടവുകളെ പത്തു തരമായി വിഭജിച്ച്,തട്ടടവ്,നാട്ടടവ്,കുതിത്ത്മെട്ടടവ്,ജതിയടവ്,തട്ടുമെട്ടടവ്,മെയ്യടവ്,അനാദിയടവ്, മെട്ടടവ് നടൈയടവ് മുടിവടവ് എന്നീ പത്തടവുകൾ.ഇവയിൽ ഓരോന്നിന്നും 12 ഉപ വിഭാഗങ്ങൾ ഉണ്ടാക്കി120 അടവുകളാക്കിതീർത്തുതിന്ന് ശേഷം അലാരിപ്പ്,ജതിസ്വരം,ശബ്ദം,പദവർണ്ണം,സ്വരജതി,പദം,രാഗമാലിക,തില്ലാന തുടങ്ങിയ നൃത്തശിൽപങ്ങൾ ശൃഷ്ടിക്കുകയുണ്ടായി.ഓരോ ഇനങ്ങളും പലരാഗത്തിലും താളത്തിലും നായികാനായക ഭേദത്തോടുകൂടി തമിഴിലും തൊലുങ്കിലും ഉണ്ടാക്കി,രണ്ടു പെൺകുട്ടികളെ അഭ്യസിപ്പിച്ചു തന്റെ ഗുരുനാഥനുൾപ്പെട്ട രാജസന്നിധിയിൽ അരങ്ങേറിയപ്പോൾ രാജപ്രീതിക്ക് പാത്രീഭവിക്കുകയും "സഗീതത്തിന്ന് പുരന്ദരദാസ് വഴികാട്ടിയത്പോലെ നാട്യത്തിന്ന് എന്റെ ശിഷ്യന്മാർ വഴികാട്ടുന്നു"എന്ന് ദീക്ഷിതർ അഭിപ്രായപ്പെട്ടു.എന്നുമാത്രമല്ല'സംഗീതസാഹിത്യശ്രേഷ്ടർ'എന്ന ബഹുമതി നൽകുകയുംചെയ്തു.എന്നും പറയുന്നുണ്ടുkadathanadan:കടത്തനാടൻhttps://www.blogger.com/profile/01482492982529889569noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-23996653815797531822009-03-31T11:45:00.000+05:302009-03-31T11:45:00.000+05:30നല്ല പഠനം ....ഇത്രയ്ക്കും റീസന്റ് ആണ് ഇന്നു കാണുന...നല്ല പഠനം ....
ഇത്രയ്ക്കും റീസന്റ് ആണ് ഇന്നു കാണുന്ന ഭരതനാട്യരൂപം എന്ന് അറിയില്ലായിരുന്നു..
ഭരതമുനി സ്പെഷ്യല്‍ ആയി ചിട്ടെപ്പെടുത്തിയെ ആണെന്നല്ലേ കരുതിയിരുന്നെ...

ഈ കണ്ണകി-നര്‍ത്തകി-മണിമേഖലൈ ടീമിന്റെ ടെലിവിഷന്‍ ചിത്രീകരണത്തില്‍ എല്ലാം ഈ നര്‍ത്തകി ഒരു ഭരതനാട്യക്കാരി ആണല്ലോ എപ്പോഴും...

പുരാണസിനിമകളില്‍ രംഭ തിലോത്തമ ഒക്കെ ഭരതനാട്യം ആണല്ലോ?

ഇത് ആളെ പറ്റിക്കുവാ.. സമ്മതിച്ച് തരൂല....Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-65481448151693477992008-11-04T23:23:00.000+05:302008-11-04T23:23:00.000+05:30ലേഖനം നന്നായിരിക്കുന്നു സുഹൃത്തേ,സാങ്കേതികങ്ങള്‍ അ...ലേഖനം നന്നായിരിക്കുന്നു സുഹൃത്തേ,
സാങ്കേതികങ്ങള്‍ അത്രക്കു വഴങ്ങുന്നില്ല,എങ്കിലും മനസ്സിലാക്കുന്നു. കൂടുതലായി കിട്ടിയ ലിങ്കുകള്‍ക്കും നന്ദി, സൌകര്യം പോലെ വായിക്കാം, എന്റെ ധാരണകള്‍ ഉറപ്പിക്കുന്നതെന്ന് തോന്നുന്നു ഒറ്റ നോട്ടത്തില്‍.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-44476873706231453992007-11-16T07:51:00.000+05:302007-11-16T07:51:00.000+05:30അനിത രത്നത്തിന്റെ ‘നീലം’ എന്നു പേരിട്ട “നിയോ ഭരതനാ...അനിത രത്നത്തിന്റെ ‘നീലം’ എന്നു പേരിട്ട “നിയോ ഭരതനാട്യം” കഴിഞ്ഞയാഴ്ച ബോസ്റ്റണില്‍ അവതരിപ്പിച്ചതു കണ്ടിരുന്നു.

സദിരിന്റെ നിര്-ലൈഗികവല്ക്കരണത്തെയും സംസ്കൃതവല്ക്കരണത്തെയും നിശിതമായി വിമര്‍ശിക്കുന്ന ഒരു ഇംഗ്ലീഷ് ലേഖനം (ചെന്നൈയിലെ ഒരു നര്‍ത്തക സുഹൃത്ത് എഴുതിയത്) എന്റെ കൈവശമുണ്ട്. വായിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ മെയില്‍ അയക്കുക.കിഷോർ:Kishorhttps://www.blogger.com/profile/10908242236235199125noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-5371778715042966852007-11-14T07:49:00.000+05:302007-11-14T07:49:00.000+05:30കിശോര്‍:സന്തോഷം. വൈകിയെങ്കിലും വായിച്ച് അഭിപ്രായം ...കിശോര്‍:
സന്തോഷം. വൈകിയെങ്കിലും വായിച്ച് അഭിപ്രായം പറഞ്ഞതില്‍ വലരെ നന്ദി.

ഭരതനാട്യം എന്നു ഇന്നു വിവക്ഷിക്കപ്പെടുന്നത് സദിരില് നിന്നും ഉയിര്‍ക്കൊണ്ട് പലവഴികള്‍ താണ്ടിയെത്തിയ നൃത്തരൂപമാണ്. അത് പുരാതനമല്ല. അതു ഒന്നുകൂടി വെളിവാക്കാനാണ് അവസാനത്തെ വാചകം. ബാലസരസ്വതി ഇന്ന് വന്നു കളിച്ചാല്‍ ഭരതനാട്യമാണെന്നു സമ്മതിച്ചു കൊടുക്കുന്നവര്‍ ചുരുങ്ങും.

‘ഇന്‍ഡ്യയിലെ ഏറ്റവും പഴക്കമേറിയ നൃത്തം “ എന്നൊക്കെ പറഞ്ഞാല്‍ ഭോഷ്കാവും.

അനിത രത്നവും മറ്റും ഇപ്പോള്‍ ചെയ്യുന്നതിന് ‘Neo bharatha natyam'എന്ന് പേരൊക്കെ ഇട്ടു കഴിഞ്ഞിരിക്കുന്നു.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-513111110714794902007-11-13T10:21:00.000+05:302007-11-13T10:21:00.000+05:30എതിരന്‍! ഈ പോസ്റ്റ് ഇന്നു മാത്രമാണ് കാണുന്നത്. ഇ...എതിരന്‍!

ഈ പോസ്റ്റ് ഇന്നു മാത്രമാണ് കാണുന്നത്. ഇത്തരം ഗഹനമായ ലേഖനങ്ങള്‍ ആര്‍ക്കൈവിനുള്ളില്‍ കുടുങ്ങി ആരും കാണാതെ കിടക്കുന്നത് കഷ്ടമാണ്. പ്രധാനപ്പെട്ട ലേഖനങ്ങള്‍ക്ക് ബ്ലോഗിന്റെ സൈഡില്‍ ലിങ്ക് ഇട്ടൂ കൂടേ?

വേഷത്തിലും അവതരണത്തിലും വിഷയത്തിലും രുഗ്മിണീദേവി മാറ്റങ്ങള്‍ വരുത്തിയെന്നത് ശരിതന്നെ.പക്ഷെ ശാസ്ത്രീയ നൃത്തങ്ങളുടെ അടിസ്താനമായ കാല്‍ചുവടുകളും കൈമുദ്രകളും ഭൂരിഭാഗവും സദിരിന്റെത് തന്നെയല്ലേ ഭരതനാട്യത്തിനും?

ഇതു പോലുള്ള ഒരു പരിഷ്കരണം കര്‍ണ്ണാടക സംഗീതത്തിലും നടന്നിട്ടുണ്ട്. പാശ്ചാത്യ ഉപകരണമായ വയലിന്റെ ഉപയോഗവും അരിയക്കുടി 1930കളില്‍ നടപ്പാക്കിയ ആധുനിക കച്ചേരി ഫോര്‍മാറ്റും പാപനാശം തുടങ്ങി വച്ച തമിള്‍ കൃതികളും മറ്റും ഉദാഹരണം. പക്ഷേ ഒരു ശാസ്ത്രീയ കല നിര്‍വ്വചിക്കപ്പെടുന്നത് ഇത്തരം ഭാഹ്യമായ വസ്തുതകള്‍(അവതരണം, വിഷയം, ഭാഷ, ഉപകരണം, വേഷം...) കൊണ്ടല്ലല്ലോ? ഞാന്‍ പറഞ്ഞു വരുന്നത് സംഗീതം നിര്‍വ്വചിക്കപ്പെടുന്നത് രാഗങ്ങളിലൂടെയും ഗമകങ്ങളിലൂടെയും മാത്രമാണ്. അതു പോലെ നൃത്തം നിര്‍വ്വചിക്കപ്പെടുന്നത് അടിസ്താനമായ കാല്‍ചുവടുകളും കൈമുദ്രകളും മുഖാഭിനയവും വഴിയല്ലേ?...

ഭരതനാട്യത്തിന്റെ കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്ന നിര്-ലൈഗീകവല്ക്കരണം (de-sexualization) എടുത്തു പറഞ്ഞതില്‍ സന്തോഷം. ഭരണകൂടത്തിന്റെ നിരോധനത്തിലൂടെ വേശ്യാവൃത്തിലിയേക്ക് തള്ളപ്പെട്ട ദേവദാസികളുടെ പിടിയില്‍ നിന്നും ഭരതനാട്യത്തെ മോചിപ്പിക്കാന്‍ രുഗ്മിണീ ദേവി കണ്ടു പിടിച്ച വഴിയാണിത്. ആരെന്ത് ചെയ്താലും നൃത്തങ്ങളില്‍ നിന്ന് ശൃംഗാരഭാവത്തെ ഉന്മൂലനം ചെയ്യുക അസാധ്യം! ഒരു ആത്മീയ പരിവേഷമുണ്ടാക്കുന്നതിന് ആകെ ചെയ്യേണ്ടത് നായകനെ ദൈവമാക്കുക എന്നതാണ് :-) അതോടെ ശൃംഗാരത്തിന് മാന്യതയും “ആത്മീയത”യും കൈവരുന്നു.

ഒരു തമാശ: ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് എന്റെ നൃത്താധ്യാപിക “സാമീ നാനുന്തന് അടിമൈ..” എന്ന നാട്ടക്കുറിഞ്ഞി വര്‍ണ്ണം അതി മനോഹരമായി അവതരിപ്പിച്ചത് കാണാനിടയായി. എനിക്ക് പെട്ടന്ന് മനസ്സില്‍ ഓര്‍മ്മ വന്നത് ബ്രിട്ട്നി സ്പിയേര്‍സിന്റെ “I am a slave for you“ എന്ന മ്യൂസിക് വീഡിയോ ആണ് :-)കിഷോർ:Kishorhttps://www.blogger.com/profile/10908242236235199125noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-49430410476804124602007-06-16T18:10:00.000+05:302007-06-16T18:10:00.000+05:30നന്ദി, രാജേഷ്.ശൃംഗാര/ഭക്തി ദ്വന്ദ/സമന്വയങ്ങള്‍ സാഹ...നന്ദി, രാജേഷ്.

ശൃംഗാര/ഭക്തി ദ്വന്ദ/സമന്വയങ്ങള്‍ സാഹിത്യത്തില്‍ പന്ണ്ടേ ഉണ്ടായിരുന്നു (ഗീതഗോവിന്ദം).പക്ഷെ അതു ദൃശ്യകലകളില്‍ എത്തിച്ചേര്‍ന്നത് താമസിച്ചാണ്. സ്വാതിയുടെ പദങ്ങ്നള് അദ്ദേഹത്തിന്റെ കാലത്തു തന്നെ ആടിയിരുന്നിരിക്കാം. മീരയും ആണ്ടാളുമൊക്കെ സ്റ്റേജില്‍ കയറുന്നത് ഈ അടുത്ത കാലത്താണ്.

രുഗ്മിണീ ദേവി ചെയ്തത് ശൃംഗാരത്തെ പാടെ എടുത്തുകളയുകയാണ്. ബാലസരസ്വതി ഗീതഗോവിന്ദവും ക്ഷേത്രജ്ഞരുടെ കൃതികളും ഉദ്ധരിച്ച് ഇതിനെ എതിര്‍ത്തു.അവറ് ഇങ്ങനെ പറയുന്നു:
"....when it comes to abhinaya sr^mgaaram is the dominant mood.. I emphasize this bacause of some who seek to "purify" bharathanatyam by replacing the traditional lyrics which express sringaara with devotional songs. ......The srimgara we experince in Bharathanatyam is never carnal, never, never.....It cannot be the body's rapture...."

രുഗ്മിണീദേവിയുടെ വാശി അധികനാള്‍ നീണ്ടു നിന്നില്ല. ഭരതനറ്റ്യം അതിന്റെ വഴിക്കു പോയി.

ശൃംഗാരവും ഭക്തിയും ദൃശ്യ്പ്പെടുന്നത് നാടന്‍ കലകളിലായിരുന്നു. കുടകിലെങോ ഒരു ശാസ്താക്ഷേത്രത്തില്‍ (ഒരു പ്രത്യേക ഗിരിവര്‍ഗ്ഗക്കാരുടെ) ഉത്സവം ആഘോഷിയ്ക്കുന്നത് രതിലീലയുടെ അനുകരണം പ്രദര്‍ശിപ്പിച്ചാണ്. ഈയിടെ ഭാഷാപൊഷിണിയില് വായിച്ചത്. നമ്മുടെ കളമെഴുത്തില്‍ കാളിയെ വരയ്ക്കുമ്പോള്‍ മുലകള്‍ മാത്രം ധാരാളം പൊടിയുപയോഗിച്ച് വലിയ കൂമ്പാരമാക്കും. കളം മായിക്കുമ്പോള്‍ മറ്റെല്ലാം തോറ്റം പാട്ടോടെ മായിച്ചിട്ടൂം ഈ മുലക്കളെ മാത്രം അവസാനത്തേയ്ക്ക് വയ്ക്കും.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-1111701358236187492007-06-16T13:10:00.000+05:302007-06-16T13:10:00.000+05:30പ്രായത്തിലും കവിഞ്ഞ പക്വത പ്രകടിപ്പിക്കുന്ന എഴുത്ത...പ്രായത്തിലും കവിഞ്ഞ പക്വത പ്രകടിപ്പിക്കുന്ന എഴുത്ത്.

പേരിടീലിലാണല്ലോ ജാതകത്തെ തിരുത്തിക്കുറിക്കുന്ന ജാതകര്‍മ്മം. ഭരതമുനിയില്‍ നിന്നു നേരിട്ടു രണ്ടു സഹസ്രാബ്ദം താണ്ടിയെത്തിയെന്ന ധ്വനിയുണ്ടാക്കുന്ന പേരിനെക്കുറിച്ചു കേട്ടപ്പോള്‍ അമേരിക്കയില്‍ First Bible Church of Jesus എന്നൊക്കെയുള്ള പേരില്‍ മുളച്ചുപൊങ്ങുന്ന ചില സഭകളെപ്പറ്റി ഓര്‍ത്തുപോയി.

ശൃംഗാരത്തെ ആത്മീയതയായി വ്യാഖ്യാനിക്കുന്ന പാരമ്പര്യത്തിന് ഇരുപതാം നൂറ്റാണ്ടുവരെയേ പഴക്കമുള്ളൂ എന്നു പറയുന്നതു ശരിയാണോ? സ്വാതിയും ജയദേവനും ആണ്ടാളും മീരയും എഴുതിവെച്ചതു കഥയറിയാതെ ആടിപ്പോന്നിരുന്നു എന്നും അതിനെ വിവരമുള്ള ആട്ടക്കാരും കാഴ്ചക്കാരും പഴയ വ്യാഖ്യാനങ്ങളിലേക്കു മടക്കി എന്നും വേണ്ടേ കരുതാന്‍?രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-9926027554906208132007-06-02T15:50:00.000+05:302007-06-02T15:50:00.000+05:30ഹെന്റമ്മോ....കതിര്ചേട്ടാന് ആടിത്തിമിര്ത്തിരിക്...ഹെന്റമ്മോ....

കതിര്ചേട്ടാന് ആടിത്തിമിര്ത്തിരിക്കുകയാണല്ലോ?

എത്താന്‍ അല്പം വൈകി...മാപ്പ്!!SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-54849547204085016502007-05-31T09:30:00.000+05:302007-05-31T09:30:00.000+05:30അചിന്ത്യ:“സദിരിന്റെ....” പോസ്റ്റില്‍ കമന്റിട്ടിട്ട...അചിന്ത്യ:
“സദിരിന്റെ....” പോസ്റ്റില്‍ കമന്റിട്ടിട്ടുണ്ട്.വായിക്കുമല്ലോ.
എന്ന്,
മഹാദുഷ്ടന്.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-48367155248245459852007-05-30T23:12:00.000+05:302007-05-30T23:12:00.000+05:30ഇനി കുതിരന്,വിഷ്ണുക്രാന്തം എന്ന കരണത്തിന് കാല് മാ...ഇനി കുതിരന്,
വിഷ്ണുക്രാന്തം എന്ന കരണത്തിന് കാല് മാക്സിമം നെഞ്ചോളമേ ഉയര്ത്തേണ്ടൂ. താങ്കള്‍ പറഞ്ഞ പോലെ കാല് ചെവിയോളം ഉയര്‍ത്തുന്ന ഊര്‍ദ്ധ്വതാണ്ഡവം എന്നറിയപ്പെടുന്ന നിലയുടെ ഒരു വല്ല്യേ ശില്പം ചിദംബരത്ത്ണ്ട്. അത് നാട്യശാസ്ത്രത്തിലെ താണ്ഡവലക്ഷണത്തില് പറേണ ഏതാനും കരണങ്ങള്ടെ ഒരു അവിയലാ.അതിന്റെ പിന്നില്‍ അവര്‍ ഒരു കഥേം പറേണ്ണ്ട്. അതിപ്പോ പറഞ്ഞ് ബോറഡിപ്പിക്കിണില്ല്യാ.
ധനഞ്ജയന്മാഷ്ടെ നൃത്തത്തിനെ ആധാരാക്കീട്ടാണോ ഇപ്പറഞ്ഞതൊക്കേം? -:) മാഷ് ബേസിക്കലി കഥകളീന്നല്ലെ തുടങ്ങ്യേ. അദ്ദേഹത്തിന്റെ ഉത്തമാംഗാഭിനയത്തിലും കൂടി കഥകളീടെ സ്വാധീനം നല്ലോണം ണ്ട് (കൂട്ടരേ, നമ്മടെ ഉത്തമാംഗം വയറാണെങ്കിലും നര്ത്തകരടെ ഉത്തമാംഗം ശിരസ്സാത്രെ).
സ്വര്‍ണ്ണത്തിന് സ്വര്‍ണ്ണം എന്ന ലോഹം ന്നുള്ള അര്‍ത്ഥത്തില്‍ പറയാറുണ്ടോ ഭരതനാട്യത്തില്‍? മാല, വള എന്നൊക്ക്യല്ലാണ്ടെ ഞാന്‍ കണ്ടിട്ടില്യാട്ട്വോ.ഹസ്തലക്ഷണദീപികേല് ഇതൊക്കെ വേറെ വേറെ പറേണ്ണ്ടെങ്കിലും.
തലമുടി, വണ്ട് ഇതൊക്കെ ആദ്യം മുതല്‍ക്ക് തന്നെ കൈ വിറപ്പിച്ചുകൊണ്ടാണല്ലോ. അതിപ്പോ തുടങ്ങ്യേതല്ലല്ലോ.പണ്ടേ ഉള്ളതാണല്ലോ.ല്ലേ?
മോഹിനിയാട്ടത്തിലെ ചാരികളെ ആദ്യായി തരം തിരിച്ചതും അവയ്ക്ക് പേരിട്ടതുമൊക്കെ കല്ല്യാണിക്കുട്ട്യേമ്മ റ്റീച്ചറാന്ന് തോന്നുണു. റ്റീച്ചര്‍ പറയാറുള്ള നാഗബന്ധം എന്ന ചാരിയോട് സാമ്യള്ള ചലനം ഭരതനാട്യത്തിലും മറ്റ് നൃത്തരൂപങ്ങളിലും ണ്ട്. "അഭിനയദര്പ്പണ"ത്തില്‍ ഇതിനെ വിഷമസഞ്ചരം എന്ന ചാരിയോടും നാട്യശാസ്ത്രത്തിലെ ഉത്സ്പന്ദിതം എന്ന ചാരിയോടും ഉപമിയ്ക്കാം.ഇതുപയോഗിയ്ക്കാന്‍ മോഹിനിയാട്ടം കാണണ്ടാ, നാട്യശാസ്ത്രത്തിലെ ചലനങ്ങളില്‍ ഒരു പഠനം നടത്ത്യാല് മതീന്നര്ത്ഥം."ബാലരാമഭരതം" പഠിച്ച് അതിലെ ചലനങ്ങള്‍ മോഹിനിയാട്ടത്തില്‍ കൊണ്ടരാന്‍ ശ്രമിക്കണ ഒരു നര്ത്തകീനെ എനിക്കറിയാം. പക്ഷേ മുതിരന് പറഞ്ഞ പോലെ താങ്കള്‍ കണ്ട നൃത്തത്തിലെ ആ ചലനം മോഹിനിയാട്ടത്ത്ന്ന് കടം കൊണ്ടതാവാനും മതി.

ചന്ദ്രലേഖ നേരത്തെ പറഞ്ഞ റ്റ്രഡിഷനെ ചോദ്യം ചെയ്തു എന്നതു കൊണ്ട് തന്നെയാ അവരെക്കുറിച്ച് ഞാനും ഇത്രെം പറഞ്ഞത്.

ചില ദുഷ്ടമനുഷ്യന്മാര് ബ്ലൊഗ്ഗില്‍ അചിന്ത്യയെപ്പോലെ ഉള്ള വഴിപ്പോക്കര്ക്കു ഒരക്ഷരം പറയാന്‍ അവസരം കൊടുക്കാണ്ടെ ബ്ലോഗ്ഗര്‍ ഇഡെന്റിറ്റി ഉള്ളോര്‍ക്ക് മാത്രം കമെന്റടിക്കാവൂന്ന് പറയും. അപ്പോ അങ്ങട്ടുള്ള ഒരു പാസ്പോര്‍ട്ടായി പണ്ടെങ്ങാണ്ടെടുത്തിട്ടതാ ഈ ബ്ലോഗ്ഗ്. പോസ്റ്റിടാന്‍ കതിരോന്‍ തന്നെ കാരണം.മഹാദുഷ്ടന്. തലേല് ഇടിത്തീ വീഴും. നോക്കിക്കോ.അചിന്ത്യhttps://www.blogger.com/profile/05120313231906220446noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-86166260816330576182007-05-29T09:18:00.000+05:302007-05-29T09:18:00.000+05:30അചിന്ത്യ:കഥകളിയില്‍ നിന്നും കടമെടുത്തത് മുദ്രകളല്ല...അചിന്ത്യ:
കഥകളിയില്‍ നിന്നും കടമെടുത്തത് മുദ്രകളല്ല, മുദ്രാവിനിയോഗങ്ങളാണ്. അത്രയും വിസ്തരിക്കാനുള്ള “സ്കോപ്” ഇല്ലാതിരുന്നതിനാല്‍ എഴുതിയില്ലെന്നേ ഉള്ളു. “നശിപ്പിക്കുക”, “യുദ്ധം ചെയ്യുക”, “സ്വര്‍ണം”എന്നൊക്കെ കാണിക്കാന്‍ ഈ വിനിയോഗങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത് ഈയിടെയാണ്. കൂടാതെ വണ്ട് എന്നു കാണിക്കാനും തലമുടി എന്നു കാണിക്കാനും കൈവിരലുകള്‍ വിറപ്പിച്ചു തുടങ്ങിയതും “നീ” എന്നു കാണിക്കാന്‍ കൈ നീട്ടി ചൂണ്ടുന്നതും ഒക്കെ കഥകളി സ്വാധീനമാണ്.യുദ്ധത്തിന്റെ ചിട്ടവട്ടങ്ങളൊക്കെ കഥകളിയിലേതാണ്. ധനഞ്ജയന്റെ മഹാഭാരതം നൃത്തനാടകം ദുര്യോധനവധം ആട്ടക്കാഥയുടെ തമിഴ് തര്‍ജ്ജിമ പോലിരുന്നു.

മോഹിനിയാട്ടത്തിലെ “നാഗബന്ധം” എന്ന ചാരി ഈയിടെ ഭരതനാട്യത്തില്‍ ഉപയോഗിച്ചു തുടങ്ങിയതാണ്.
വിഷ്ണുക്രാന്തയുടെ ചിത്രം "Karanas" എന്ന പുസ്തകത്തില്‍ കണ്ടതാണ്.വിശദവിവരം അചിന്ത്യയുടേ പോസ്റ്റിനു കമന്റായി ഇട്ടിട്ടുണ്ട്.
“ട്രെഡീഷണല്‍”ഭരതനാട്യത്തില്‍ കളരിയുടെ സ്വാധീനം അത്ര കാണാനില്ല. ഫ്യൂഷനില്‍ കാണാം.

ചന്ദ്രലേഖയേയും മറ്റു പരീക്ഷണങ്ങളെയും വിസ്തരിക്കാഞ്ഞത് അവ അത്രമാത്രം “ട്രെഡീഷണല്‍” ഭരതനാട്യത്തെ സ്വാധീനിക്കാത്തതു കൊണ്ടാണ്.

എന്റെ ലേഖനം വായിച്ച് പുതിയ ബ്ലൊഗ് സൈറ്റ് തുടങ്ങിയതുപോലെ ഉണ്ടല്ലോ.സന്തോഷം. അങ്ങനെയാണെങ്കില്‍ ഇതില്‍ക്കൂടുതല്‍ അംഗീകാരം വേറെ വേണോ?എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-59311652807650852042007-05-28T22:43:00.000+05:302007-05-28T22:43:00.000+05:30പ്രിയ എതിരന്‍, കതിരന്, മുതിരന്, കുതിരന് (നല്ല പേര്)...പ്രിയ എതിരന്‍, കതിരന്, മുതിരന്, കുതിരന് (നല്ല പേര്).
നല്ല ലേഖനോം.
ചില യോജിപ്പുകളും കൂട്ടിച്ചേര്‍ക്കലുകളും മറ്റൊരു പോസ്റ്റില്‍
ചില വിയോജിപ്പുകളും സംശയങ്ങളും ഇവടെത്തന്നെ-

താങ്കള്‍ പറഞ്ഞപ്രകാരം ഭരതനാട്യത്തിന് ഉറപ്പ്പേകാന് കഥകളിയിലെ മുദ്രസങ്കെതങ്ങളെ ആശ്രയിച്ചു എന്നതിനോട് എനിക്കെന്തോ യോജിക്കാനാവുന്നില്ല്യ.ഭരതനാട്യം മുദ്രകള്ടെ ഘടനെം വിനിയോഗോം പ്രധാനായും നന്ദികേശ്വരന്റെ അഭിനയദര്പ്പണത്തില് പറയണത്പോലെയാണ് . നേരെ മറിച്ച് കഥകളീല് പ്രധാനായും ഹസ്തലക്ഷണദീപികേലെ മുദ്രാസംജ്ഞകളാണ്. (ഹസ്തലക്ഷണ ദീപികയില്‍ ചതുര്വിംശതി മുദ്രകള്‍ 24 എണ്ണമേയുള്ളു, ഭരതസമ്മതമായതിന്റെ പകുതി പോലുമില്ല)

കഥകളീനെക്കാളും ഭരതനാട്യത്തിലിപ്പൊ ഒരുപാട് സ്വവധീനം ചെലുത്തിക്കാണണത് കളര്യാന്ന് എനിക്ക് പലപ്പഴും തോന്നീട്ട്ണ്ട്. പല ഭരതനാട്യം സ്കൂളുകളിലും അതിനി വഴ്അവുരല്ല, പന്തനല്ലൂരല്ല, തഞ്ചവൂരല്ല എന്തയാലും, കളരീം യോഗേം അഭ്യസിപ്പിക്കണ കണ്ടീട്ടുംണ്ട്.

ഇക്കഴിഞ്ഞ പത്തു കൊല്ലത്തിനകം മോഹിനിയാട്ടത്തിലെ ചില പാദവിന്യാസങ്ങളും ഭരതനാട്യം സ്വായത്തമാക്കിയിട്ടുണ്ട്.

ഇതൊന്ന് വ്യക്താക്കിത്തരുമോ?

ഉദാഹരണത്തിന് വലതുപാദം മുഖത്തിനു സമം പൊക്കി പെരുവിരല്‍ കൈകൊണ്ടു പിടിയ്ക്കുന്ന വിഷ്ണുക്രാന്ത എന്ന കരണം ചെയ്യാന്‍ ഈ വേഷസംവിധാനം സാദ്ധ്യമാക്കി.

പുര: പ്രസാരിത: പാദ:
കുഞ്ചിതോ ഗമനോന്മുഖ:
കരൗ ച രേചിതൗ യത്ര
വിഷ്ണുക്രാന്തം തദുച്യതേ -
എന്ന് വിഷ്ണുക്രാന്തം എന്ന കരണത്തിന്റെ ലക്ഷണം. കാല് മടക്കി ,മുന്നോട്ട് വെയ്ക്കാന്‍ നീട്ടുക, കൈകള്‍ കമിഴ്ത്തിപ്പിടിക്കുക - ഈ കരണത്തിനു താങ്കള്‍ പറയുന്ന പ്രത്യേകതകളുള്ള ഒരു വസ്ത്രത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. നേരെ മറിച്ച് വൃശ്ചികം, വൃശ്ചികനികുട്ടിതം തുടങ്ങി കാല് ലംബമായി ഉയര്‍ത്തുന്ന ചില കരണങ്ങള്‍ക്ക് സാധാരണ സാരി അസൗകര്യം ഉണ്ടാക്കിയേക്കാം.

ആ പോസ്റ്റും ഈ കമന്റും ഇട്ടപ്പഴക്കും തന്നെ ഞാന്‍ ക്ഷീണിച്ചു.ഇനീം എന്തെങ്കിലുമൊക്കെ എഴുതി ഇതിന്റെ ഭംഗീം അഭംഗീം കൂട്ടാന്‍ വയ്യ. ജന്മനാ മടിച്ച്യായ എന്നെക്കൊണ്ട് ഇത്രേം പണിയെടുപ്പിച്ച നിങ്ങള്‍ക്ക് ദൈവം വിധിച്ചത് നരകത്തീ തന്നെ.
സ്നേഹം സമാധാനംഅചിന്ത്യhttps://www.blogger.com/profile/05120313231906220446noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-10293187541785953552007-05-27T20:16:00.000+05:302007-05-27T20:16:00.000+05:30വളരെ സമഗ്രമായ ലേഖനം. വായിച്ചു. ഇഷ്ടപ്പെട്ടു.:)വളരെ സമഗ്രമായ ലേഖനം. വായിച്ചു. ഇഷ്ടപ്പെട്ടു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-40522563271113082462007-05-27T09:33:00.000+05:302007-05-27T09:33:00.000+05:30super duper. really impressive. thanks for putting...super duper. really impressive. thanks for putting this for us. yeh dil maange more...Anonymousnoreply@blogger.comtag:blogger.com,1999:blog-8950518327615910997.post-85408552908901887502007-05-26T04:38:00.000+05:302007-05-26T04:38:00.000+05:30കാമ്പുള്ള ഒരു ലേഖനം 10 മിനിട്ട് ചെലവഴിച്ചാലെന്താ ക...കാമ്പുള്ള ഒരു ലേഖനം 10 മിനിട്ട് ചെലവഴിച്ചാലെന്താ കാര്യമാത്ര പ്രസക്തമായ ഒരു സംഭവം ആയിരുന്നല്ലൊ ഇത്..
ഇടക്ക് ഇത്തരം പോസ്റ്റുകള്‍ വരുമ്പോഴാണ് ബൂലോഗത്തിന്റെ നിലവാരം ഉയരുന്നത്:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-80625988382956293252007-05-26T04:05:00.000+05:302007-05-26T04:05:00.000+05:30ഇഷ്ടപ്പെട്ടു വായിച്ചു എതിരാ.ഇഷ്ടപ്പെട്ടു വായിച്ചു എതിരാ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-77498769399373889642007-05-25T14:10:00.000+05:302007-05-25T14:10:00.000+05:30>> ലേഖനത്തിന്റെ സ്വഭാവം ഒരു നിരീക്ഷണമാണ്. വിക്കിയി...>> ലേഖനത്തിന്റെ സ്വഭാവം ഒരു നിരീക്ഷണമാണ്. വിക്കിയിലിടാന്‍ ചരിത്രവും വളര്‍ച്ചയുമൊക്കെ വേറേ എഴുതേണ്ടേ? ഇത് വിക്ക്ക്കിയിലിട്ടാല് ഒരു അവിയല്പ്പരുവമായി തോന്നുകയില്ലേ?

എതിരവാ, മാറ്റങ്ങള്‍ വേണം. ലേഖനത്തിന്റെ ടോണ്‍ മാറണം. പലയിടത്തായി കൊടുത്തിട്ടുള്ള സമാന തലക്കെട്ടുകളില്‍ വരുന്ന കാര്യങ്ങള്‍ ഒന്നിലാക്കണം, റെഫറെന്‍സുകള്‍ വേണം. അത്രേം ചെയ്താല്‍ വിക്കാം. ഏതായലും നിലവിലുള്ള ലേഖനത്തേക്കാള്‍ (ലിങ്ക് മുകളിലെ കമന്റില്‍) നന്നവുമെന്ന് ഉറപ്പ്.പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-82091801675416593642007-05-25T10:46:00.000+05:302007-05-25T10:46:00.000+05:30അപ്പൊ ഇങ്ങിനെയൊക്കെ ആണല്ലേ..ഭരതനാട്യം സിനിമയില്‍ ക...അപ്പൊ ഇങ്ങിനെയൊക്കെ ആണല്ലേ..

ഭരതനാട്യം സിനിമയില്‍ കാണികുമ്പോഴുള്ള വേഷവ്യത്യാസം ശ്രദ്ധിച്ചിട്ടുണ്ടു..
ഘനമുള്ള ലേഖനം..:-)
qw_er_tyപ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-8950518327615910997.post-64835259167929132612007-05-25T09:50:00.000+05:302007-05-25T09:50:00.000+05:30പ്രിയ എതിരന്‍, താങ്കളുടെ ലേഖനം വായിച്ചപ്പോള്‍, പണ്...പ്രിയ എതിരന്‍, താങ്കളുടെ ലേഖനം വായിച്ചപ്പോള്‍, പണ്ടെങോ വായിച്ച സദാനന്ദ് മേനോന്റെ ഹിന്ദു ലേഖനം ഓര്‍മ്മ വന്നതു കൊണ്ടാണ്, ഹിന്ദു സൈറ്റില്‍ ഒന്ന് സേര്‍ച്ച് ചെയ്ത് ലിങ്ക് ഇട്ടത്, അല്ലാതെ ഈ വിഷയങളില്‍ കൂടുതല്‍ വായിച്ചിട്ടില്ല. താങ്കളുടെ ലേഖനത്തില്‍ ചന്ദ്രലേഖയെക്കൂടി പരാമര്‍ശിക്കാമായിരുന്നു. സദാനന്ദ് മേനോന്റെ ഹിന്ദു ലേഖനത്തെ സംഘ പരിവാര്‍ ആംഗിളില്‍ നിന്ന് വിമര്‍ശിക്കുന്ന ഒരു ലേഖനത്തിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
http://www.vigilonline.com/news/plain_speak/ps_view.asp?plainspeakid=29
തുടര്‍ന്നും ഇത്തരം ലേഖനങള്‍ പ്രതീക്ഷിക്കുന്നു.vimathanhttps://www.blogger.com/profile/03363486484685713918noreply@blogger.com