Wednesday, December 19, 2007

കേള്‍വിയുടെ കാഴ്ച-കാര്‍ത്തികവിളക്കോ?



തൃക്കാര്‍ത്തികയ്ക്ക് കത്തിച്ചു വച്ച മണ്‍ചെരാതുകളോ? ദീപാവലി വിളക്കുകളോ?
അല്ല. നമ്മുടെ ചെവിയിലെ നാലുനിര സൂക്ഷ്മശ്രവണകോശങ്ങളുടെ ഫോടോ ആണ്. പച്ചനിറത്തില്‍ തിരി പോലെ കാണുന്നത് tubulin‍ തന്തുക്കള്‍. അതിനു താഴെ പരന്ന 'റ' പോലെ ചുവപ്പില്‍ തെളിഞ്ഞുകാണുന്നത് കുഞ്ഞു സിലിയ(അതിസൂക്ഷ്മ നാരുകള്‍)കളുടെ വൃന്ദം. മുകളില്‍ നിന്നും ആദ്യത്തെ മൂന്നു നിര സെല്ലുകള്‍ ശബ്ദതരംഗങ്ങളെ ഒരു ലേസര്‍ ആമ്പ്ലിഫയര്‍ പോലെ വിപുലീകരിക്കും (cochlear amplification). താഴത്തെ നിര കോശങ്ങള്‍ വൈദ്യുത തരംഗമാക്കിയ ശബ്ദത്തെ ഞരമ്പ് (nerve) വഴി മസ്തിഷ്കത്തിലെത്തിയ്ക്കും. നമ്മള്‍ ശബ്ദം കേള്‍ക്കും. മില്ലിസെക്കന്‍ഡ് കൊണ്ടു നടക്കുന്ന കാര്യം. Confocal Microscopy ഉപയോഗിച്ച് എന്റെ സഹപ്രവര്‍ത്തകന്‍ വിശ്വാസ് പരേഖ് എടുത്ത ചിത്രം.


കൂടുതല്‍ വിവരങ്ങള്‍ ഉടന്‍.

13 comments:

  1. കേള്‍വിയുടെ കാഴ്ച അതി മനോഹരം. ശ്രവണസൂക്ഷ്മം അതിസുന്ദരം. ഈ ചിത്രം കാണുക.

    ReplyDelete
  2. വിസ്മയിപ്പിയ്ക്കുന്ന അറിവ്.
    മനോഹരമായ ചിത്രം. കേള്‍‌വിയുടെ രഹസ്യങ്ങളുടെ പുറകെയുള്ള ഈ യാത്രയില്‍‌ കൂടുതല്‍‌ വിവരങ്ങളറിയാന്‍‌ കാത്തിരിയ്ക്കുന്നു.

    :)

    ReplyDelete
  3. അമ്പരപ്പിച്ചു കളഞ്ഞു.
    മുകള്‍വശം കണ്ടപ്പോള്‍ ഞാനും കരുതി കാര്‍ത്തികവിളക്കായിരിക്കും എന്നു.
    ഈ അറിവിന് നന്ദി.

    ReplyDelete
  4. കേള്‍വിയുടെ കാഴ്ച കൊള്ളാം . കൂടുതല്‍ വിവരങ്ങള്‍ കാത്തിരിക്കുന്നു . എന്തായാലും ഇവന്മാരെ കാര്‍ത്തിക വിളകിനോട് ഉപമിച്ചത്‌ ... its outstanding

    ReplyDelete
  5. വൌ....!!!

    “കൂടുതല്‍ വിവരങ്ങള്‍ ഉടന്‍.“

    അതിനായി കാത്തിരിക്കുന്നു.

    ReplyDelete
  6. കേള്‍വിയുടെ കാഴ്ച എന്ന പ്രയോഗം ഉഗ്രന്‍. വിവരങ്ങള്‍ക്ക് നന്ദി...

    ReplyDelete
  7. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു
    നന്ദി.

    ReplyDelete
  8. ദൈവസൃഷ്ടിയുടെ മഹാത്മ്യം!!!

    ഇതിന്റെ വിശദാംശങ്ങള്‍ എത്രയും പെട്ടെന്ന് പോസ്റ്റുമെന്ന് പ്രതീക്ഷിക്കുന്നു...

    confocal cameraയെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ചും കൂടി വിവരിക്കുമെന്നു പ്രതീക്ഷിക്കുന്നു.

    ReplyDelete
  9. ഈ പുത്തനറിവിന് ഒരു നൂറ് നന്ദി.

    വലത്തേ ചെവിക്ക് ഒരു ചെറിയ ‘കാഴ്ച’ കുറവുള്ളത് ഇതിലേതെങ്കിലും ‘വിളക്ക് ’ അടിച്ചുപോയിട്ടായിരിക്കും എന്ന് എനിക്കിനി സമാധാനിക്കാമല്ലോ !!

    ഗീതാ ഗീതികള്‍ പറഞ്ഞതുപോലെ ആ ക്യാമറയുടെ കാര്യം ഒന്ന് വിശദീകരിക്കണേ .

    ReplyDelete