മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് പുതുതായി തുടങ്ങിയ ‘ബ്ലോഗന’ എന്ന സെക്ഷന്‍ (ബ്ലോഗില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റുകള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്ന ഇടം)-ല്‍ എന്റെ ‘ഇരട്ടവാന്റെ ലിംഗപ്രതിസന്ധി’ എന്ന പോസ്റ്റ് വന്നിരിക്കുന്ന വിവരം അറിയിക്കാന്‍ സന്തോഷമുണ്ട്. ബ്ലോഗിന്റെ അപ്രതിഹതമായ സാന്നിദ്ധ്യത്തിന്റെ അംഗീകാരം.
കഴിഞ്ഞകൊല്ലം ഇവിടെ വന്നുകയറിയപ്പോള്‍ ഇത്രയ്ക്കൊന്നും വിചാരിച്ചില്ല. എഴുത്ത് ഒന്നാമതേ പരിചയമില്ലായിരുന്നു-ചില സ്റ്റേജ് ഷോകള്‍ക്ക് സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ടെന്നല്ലാതെ. എന്നെ ഇവിടെത്തന്നെ പിടിച്ചുനിറുത്തിയ നിങ്ങളെല്ലാവര്‍ക്കും ഇതാ അതീവ സന്തോഷത്തോടെ ഒരു കെട്ടിപ്പിടുത്തം! ബലമായി ഇവിടെ കൊണ്ടു വന്ന സിബു(വരമൊഴി)വിനെ പിന്നെ കണ്ടോളാം.