ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്ക് സര്‍വ്വരോഗനിവാരണി മാന്ത്രിക ഏലസ്സ് (സ്പോണ്‍സര്‍: പോത്തിങ്കാലാശ്രമം)
1. ഈ മലയാളം സിനിമയിലെ പാട്ടുകളില്‍ ഫ്ലൂട് ബിറ്റുകളെല്ലാം സാക്ഷാല്‍ ഹരിപ്രസാദ് ചൌരാസ്യയുടേതാണ്. ഏതു സിനിമ?
2. സ്വപ്നക്കൂടിലെ “ഇഷ്ടമല്ലെടാ എനിയ്ക്കിഷ്ടമല്ലെടാ” എന്നതില്‍ മലയാളസിനിമാപ്പാട്ടുകളില്‍ സാധാരണ കാണാത്ത ഒരു പുതുമ ഉണ്ട്. എന്താണ്?
3.’കോലക്കുഴല്‍ വിളി കേട്ടോ...” (നി വേദ്യം സിനിമ, എം ജയചന്ദ്രന്‍ സംഗീതം) അത്ര പഴയതല്ലാത്ത വേറൊരു പാട്ടുപോലെ തന്നെയാണ്. ആദ്യത്തെ ഓര്‍കെസ്ടേഷന്‍ പോലും. ഏതാണ് ആ പാട്ട്? (കുളു: ചിത്ര പാടിയത്)
4. ഈ പാട്ടില്‍ ചിത്രയുടെ കൂടെ കോറസ്സ് പാടുന്ന ഗ്രൂപ്പില്‍ സുജാതയുണ്ട്. എതു പാട്ട്? (മലയാളമല്ല)
5. ഈ പാട്ടില്‍ സുജാതയാണ് ഗായിക. ചിത്ര സുജാതയ്ക്കുവേണ്ടി ട്രാക് പാടിയവള്‍. ഏതു പാട്ട്?
6. എസ്. ജാനകിയും പി. സുശീലയും ഒന്നിച്ചു പാടുന്ന പാട്ട്?
7. യേശുദാസും കമുകറ പുരുഷോത്തമനും ഒന്നിച്ചു പാടിയ പാട്ട്?
8. യേശുദാസ് പാടി അഭിനയിച്ച നാലു പാട്ടുകള്‍?
9. പദ്മരാജന്റെ ഏറ്റവും കൂടുതല്‍ സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ളത് ആരാണ്?
10. പദ്മരാജന്റെ തിരക്കഥകള്‍ ഏറ്റവും കൂടുതല്‍ സംവിധാനം ചെയ്തിട്ടുള്ളത് ആരാണ്?
11. യേശുദാസ്-വിജയ് യേശുദാസ്
പോലെ നാലു് അച്ഛന്‍/അമ്മ-മകന്‍/മകള്‍ പാട്ടുകാര്‍?
12. രവീന്ദ്രന് പാടിപ്പതിഞ്ഞ കര്‍ണാടകസംഗീത കീര്‍ത്തനങ്ങളെ പാട്ടില്‍ നിബന്ധിക്കാന്‍ അതീവ താല്‍പ്പര്യമുണ്ടായിരുന്നു. “മാമവ സദാ ജനനീ” എന്ന പല്ലവി ഒരു വളരെ പോപുലര്‍ പാട്ടിനിടയ്ക്ക് ഫ്ലൂടും ഓര്‍കെസ്ട്രയും കൂടി ചൊല്ലുന്നുണ്ട്. ഏതു പാട്ട്?
13. താഴെപ്പറയുന്ന സംഗീതസംവിധായകരുടെ യഥാര്‍ത്ഥ പേരുകള്‍ എന്താണ്?
1.പുകഴേന്തി
2. കീരവാണി
3. ശ്യാം
4. മോളി
14. താഴെപ്പറയുന്നവര്‍ക്ക് പൊതുവായുള്ള “പൈതൃകം” എന്താണ്?
1. അമല്‍ നീരദ്
2.ക്യാമറാമാന്‍ വേണു
3. അശോകന്‍
4. മല്ലിക സുകുമാരന്‍
15. ഉള്ളടക്കം (മോഹന്‍ലാല്‍, അമല) വും ജയലളിതയും തമ്മില്‍ എന്തു സിനിമാ ബന്ധം?
16. ലോഹിതദാസ് സംവിധായകനാായി അഭിനയിച്ച രണ്ടു ചിത്രങ്ങള്‍?
17. ഈ പ്രസിദ്ധ ഹിന്ദി സിനിമാനടി ആദ്യം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത് ഒരു മലയാളി പെണ്‍കുട്ടിയുടെ വേഷത്തിലാണ്. ആരാണിവര്‍?
18. സായികുമാര്‍ ആദ്യം അഭിനയിച്ച ചിത്രം?
19. “ഇടയ കന്യകേ പോവുക നീ”...ഈ പാട്ടുസീനില്‍ ആരാണ്?
20. മമ്മുട്ടിയും മോഹന്‍ ലാലും ഒന്നിച്ചഭിനയിച്ച രണ്ടു ഭദ്രന്‍ ചിത്രങ്ങള്‍?
21. “മാടമ്പി” മോഹന്‍ ലാലിന്റെ സ്വന്തം ‘കുടുംബ“ സിനിമയാണ്. എന്തുകൊണ്ട്?
22. താഴെപ്പറയുന്ന സിനിമകളുടെ കഥയ്ക്കു ആധാരമായ ചിത്രങ്ങള്‍?
1. ഉദയനാണു താരം
2.വിസ്മയത്തുമ്പത്ത്
3. ഹലോ
3. വിനോദയാത്ര
23. സംവിധായകനായും നടനായും പേരെടുത്ത ആള്‍ പണ്ട് ‘ഭക്തകുചേല’യില്‍ കുചേലന്റെ ചെറുപ്പകാലം അഭിനയിച്ചിരുന്നു. ആരാണിദ്ദേഹം?
24. പ്രസിദ്ധ കര്‍ണ്ണാടക സംഗീതജ്ഞ കമലാ കൈലാസനാഥന്റെ മകളുടെ മകള്‍ ഇന്ന് തമിഴിലും മലയാളത്തിലും തെളിഞ്ഞു നില്‍ക്കുന്ന നടിയാണ്. ആരാണ്?
25. കല്‍ക്കത്ത നഗരം സിനിമയില്‍ വരുന്ന രണ്ടു മലയാള ചിത്രങ്ങള്‍? (കല്‍ക്കത്ത ന്യൂസ് അല്ലാതെ)
26. ചേരും പടി ചേര്‍ക്കുക
എ. ബി. മുരളി സ്വന്തമെവിടെ ബന്ധമെവിടെ
കത്തി ലളിത
തൊമ്മന്റെ മക്കള്‍ ദേവരാജന്‍
കൃഷ്ണ നാടന്‍ പെണ്ണും നാട്ടുപ്രമാണിയും
പെരുന്ന ലീലാമണി വറുഗീസ് കാട്ടിപ്പറമ്പന്‍
പ്രസാദ് പുനത്തില്‍ കുഞ്ഞബ്ദുള്ള
പെരുവഴിയമ്പലം കനക
ദേവിക സെല്‍മ ജോര്‍ജ്ജ്
മോഹന്‍ ജോസ് ഹരിപ്പാട് സരസ്വതി അമ്മാള്‍
കഥകളി