Friday, April 27, 2007

സിനിമ ക്വിസ്സ് -വിജയികള്‍

സിനിമ ക്വിസ്സ് വിജയികള്‍:
കണ്ണൂസ്-20
ഉമേഷ് നായര്‍-17
സിജു-9.5
അനിയന്‍ കുട്ടി-9
ബിരിയാണിക്കുട്ടി-6
ഏറനാടന്‍-5

കണ്ണൂസിനും ബിരിയാണിക്കുട്ടിയ്ക്കും പ്രതേക സമ്മാനം- ദേവനായകി- കെ. ആര്‍. വിജയ, സ്നേഹജാന്‍-ഉമ്മര്‍ എന്നീ ഉത്തരങ്ങള്‍ക്ക്. ഇവ രണ്ടും വളരെ ടഫ് ക്വസ്റ്റ്യന്‍സ് ആയിരുന്നു.

ഉമേഷ് നായര്‍ക്ക് പൂച്ചെണ്ട്-നീലക്കുയില്‍-മയില്‍പ്പീലിക്കാവു സാമ്യത്തിനു്. ഇതിന്റെ ഉത്തരത്തില്‍ സാരസ്യത്തിനായിരുന്നു, അറിവിനല്ല പ്രാധാന്യം. പക്ഷെ ഭാര്‍ഗ്ഗവീനിലയത്തിലെ ഗാനങ്ങള്‍ വയലാറാണ് എഴുതിയെന്നത് അക്ഷന്ത്യവ്യമായ തെറ്റായിപ്പോയി. “താമസമെന്തേ വരുവാന്‍”, വാസന്തപഞ്ചമി നാളില്‍, ഏകാന്തയുടെ അപാരതീരം, പൊട്ടിത്തകര്‍ന്ന കിനാവു...ഇതൊക്കെ പി. ഭാസ്കരന്റെ പ്രശസ്ത ഗാനങ്ങളല്ലേ?

സിജുവിനു വന്ന കണ്‍ഫ്യൂഷന്‍ (കണ്ണും കരളും, വാഴ്വേ മായം?) അര മാര്‍ക്കു കുറയാന്‍ കാരണമായി.

ഏറനാടന്‍ 2.സുരേഷ് ഗോപി എന്നെഴുതിയത് A. യിലെ രണ്ടാം ഐറ്റം ആണോ? അതു “മാധവന്‍ നായര്‍” എന്നാണ്. സുരേഷ് ഗോപി യുടെ പേര്‍ മാധവന്‍ നായര്‍ എന്നാണെന്നു ധരിച്ചോ? കഷ്ടം! പക്ഷെ മറ്റു രസികത്തം ക്ഷ പിടിച്ചു!

ജൂവല്‍ തീഫിലെ “ഹോടോ മെ ഐസീ ബാത് “ രാഗ.കോം ല്‍ കേട്ട് നോക്കുക. ആദ്യത്തെ ഓര്‍ക്കസ്റ്റ്രേഷന്‍ അപാരം! വെറുതെയാണോ ഇദ്ദേഹത്തെ എസ്. ഡി. “ബ്രഹ്മന്‍ “എന്നു വിളിച്ചത്? (മ്യൂസികിന്‍ഡ്യ ഓണ്‍ലൈനില്‍ ഈ വാദ്യവൃന്ദം മുഴുവനില്ല).


പങ്കെടുത്ത എല്ലാവര്‍ക്കും വണക്കങ്കള്‍.

1 comment:

എതിരന്‍ കതിരവന്‍ said...

സിനിമ ക്വിസ്സ് ഉത്തരങ്ങളും വിജയികളുടെ സ്കോറും പോസ്റ്റ്യിട്ടുണ്ട്.
താങ്ക്സ്.