(മലയാളികള്‍ക്കും അല്ലാത്തവര്‍ക്കും വിളമ്പാന്‍ പറ്റിയതെന്നു പരീക്ഷിച്ചു തെളിയിക്കപ്പെട്ടത്)
ക്യാബേജ്- ഒന്ന്
ഉള്ളിത്തണ്ട് (സ്കാലിയന്‍സ്/green onion)- 8 എണ്ണം
ഉരുളക്കിഴങ്ങ്-4 എണ്ണം പുഴുങ്ങി ഉടച്ചത്
സവാള-3 ചെറുത്
പച്ചമുളക്- 2 ചെറുത് അരിഞ്ഞത്
ഇഞ്ചി -ഒരിഞ്ച് കഷണം
മുളകുപൊടി-2 റ്റീസ്പൂണ്‍,മല്ലിപ്പൊടി-അര സ്പൂണ്‍, ജീരകം ഒരു സ്പൂണ്‍, ഉപ്പ് പാകത്തിന്.
(കോഴി വേണമെന്നു നിര്‍ബ്ബന്ധമുള്ളവര്‍ക്കു ഉരുളക്കിഴങ്ങ്നു പകരം എല്ലില്ലാത്ത ഭാഗം വേവിച്ച് കഷണമാക്കിയത്)
ക്യാബേജിന്റെ മൂടു ഭാഗം ചെത്തി ഒരോ ഇലയും പൊട്ടിപ്പോകാതെ അടര്‍ത്തിയെടുത്ത് ആവിയില്‍ വച്ചോ മൈക്രോവേവില്‍ 4-5 മിനിട്ട് വച്ചോ വാട്ടിയെടുക്കുക. ഉള്ളിത്തണ്ടും ആവിയിലോ മൈക്രോവേവിലോ വാട്ടിയെടുക്കുക.
കോരി നിറയ്ക്കാന്‍:
ചെറുതായി അരിഞ്ഞ സവാളയും ഇഞ്ചി അരിഞ്ഞതും പച്ചമുളകും എണ്ണയില്‍ വഴറ്റുക. ഉള്ളിയുടെ നിറം മാറിയാല്‍ ഉരുളക്കിഴങ്ങും മറ്റു ചേരുവകളും ചേര്‍ത്ത് രണ്ടു മിനിറ്റു വഴറ്റി വാങ്ങിവയ്ക്കുക.
വാട്ടിയെടുത്ത ക്യാബേജിലയുടെ നടുവിലെ തണ്ട് ഇലയുടെ പുറകു ഭാഗത്ത് ചീകി കട്ടി കുറയ്ക്കുക. മടക്കാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെയും വാട്ടുക. വഴറ്റിവചിരിക്കുന്ന മിശ്രിതം അരക്കപ്പ് വീതം ഇലയുടെ തണ്ടിനോടടുപ്പിച്ച് വച്ച് ആദ്യം തണ്ടുഭാഗം, പിന്നെ വശങ്ങള്‍ പിന്നെ മുകള്‍ഭാഗം എന്നെ ക്രമത്തില്‍ മിശ്രിതത്തിനു മുകളിലൂടെ മടക്കി ഒരു അടച്ച പോക്കറ്റുപോലെയാക്കുക. ഓരോ ഉള്ളിത്തണ്ടും രണ്ടോ മൂന്നോ ആയി കീറിയെടുത്ത് ഓരൊ പോക്കറ്റും മടക്ക് അഴിഞ്ഞുവരാത്ത വിധം കെട്ടുക. കെട്ടിനു മുകളില്‍ വലിയ തീപ്പെട്ടീക്കോല്‍ വലുപ്പത്തില്‍ മുറിച്ച ക്യാരറ്റ് കഷണങ്ങള്‍ “X" ആകൃതിയില്‍ തിരുകി ഭംഗി വരുത്തുക. 350 ഡിഗ്രിയില്‍ 20 മിനുട്ട് ബേക്ക് ചെയ്യുക.
ക്യാബേജിലയ്ക്കു പുറത്തു നിന്നും അകത്തോട്ടു പൊളിയ്ക്കുന്നതനുസരിച്ച് വലിപ്പം കുറഞ്ഞുവരുന്നതിനാല്‍ രണ്ടു ക്യാബേജിന്റെ ഇലകളെടുത്ത് ഈ വ്യത്യാസം പരിഹരിക്കാം. കൂടുതല്‍ വെറൈറ്റിയ്ക്ക് പര്‍പ്പിള്‍ നിറമുള്ള ക്യാബേജിലകള്‍ ഉപയോഗിക്കുക. ഉരുളക്കിഴങ്ങിനു പകരം ചോറും തോരനും വച്ചു നിറച്ച് ചോറു തിന്നാന്‍ വിസമ്മതിയ്ക്കുന്ന കുട്ടികള്‍ക്കു പടക്കമാണെന്ന തട്ടിപ്പു പറഞ്ഞ് തീറ്റിയ്ക്കാം. ഈ ട്രിക്ക് വര്‍ക്കു ചെയ്യും, എനിക്കറിയാം.
തിന്നേണ്ട വിധം: കെട്ടിയ ഉള്ളിത്തണ്ടുവള്ളി അഴിക്കാതെ ഓരോ പടക്കവും അതേപടി എടുത്തു കടിയ്ക്കാന്‍ മലയാളികളല്ലാത്ത അതിഥികളെ പ്രേരിപ്പിക്കണം. മലയാളികള്‍ ക്ലെവര്‍ ആണ്, സംശയിച്ച് ഇത് എടുക്കാതിരിക്കും. യാഹൂ കുടുംബത്തിലെ ആരേയും ഇന്‍്വൈറ്റ് ചെയ്യരുത് (യഹൂദി മെനുഹിന്‍, ഹൂമയൂണ്‍, ബ്യാഹുലേയന്‍, ഹൂര്‍മ്മിളാ ഹുണ്ണി മുതല്‍പ്പേര്‍). മറ്റുകൂട്ടുകാരുടെ കൂടെ വന്നാല്‍ പഴയ മുഹമ്മദ് റഫി പാട്ട് “ഹേ വെബ് ദുനിയാ കേ രഹ് വാലേ’ ഉറക്കെ വയ്ക്കണം.
ഡിന്നറിന്റെ മെയ്ന്‍ കോഴ്സ് ഐറ്റമായി വയ്ക്കുയാണെങ്കില്‍ തക്കാളി-ഉള്ളി ഗ്രേവി ഉണ്ടാക്കി പടക്കം നിരത്തിയതിന്റെ മുകളില്‍ ഒഴിക്കണം.
4 comments:
എന്റെ കഴിഞ്ഞ പോസ്റ്റ് “സീരിയസ്” ആയിപ്പോയെന്ന കമ്പ്ലൈന്റ് വന്നതിനാല്‍ എല്ലാവര്‍ക്കും ഈ സ്നാക് വിളമ്പുന്നു. ചായ കുടിച്ചാട്ടെ.
ശരിക്കുമീ കാബേജ് ഇല ഇച്ചിരെ പുളിവെള്ളത്തില്‍ കുറച്ച് നേരം ഇട്ട് വെച്ചാല്‍ ഇനിയും ടേസ്റ്റാവും. ആ ചൊവയും സ്റ്റിങ്കും മാറിക്കിട്ടും കാബേജിന്റെ.
എത്ര ഹ ആവാം? ;)
വാചകം പാചകത്തിലെത്തിയോ? കാബേജ് പടക്കം പൊട്ടുമോ?
ഇഞ്ചീ ബേക്ക് ചെയ്യുന്നതുകൊണ്ട് ക്യാബേജിലയ്ക്ക് അത്ര ചൊവയും സ്റ്റിങ്കും കാണുകയില്ല. ഇതിന്റെ ഒരു പുഴുങ്ങുന്ന വേര്‍ഷനുണ്ട്. അതിനു തീര്‍ച്ചയായും ഇല പുളിവെള്ളത്തിലിടണം. പക്ഷേ അതൂ ചിലവാകാന്‍ പ്രയാസമാന്ണെന്നു എന്റെ മാര്‍കെറ്റിങ് അനുഭവം പ്ഠിപ്പിച്ചുതന്നു.
സൂ, പൊട്ടാന്‍ വേണ്ടി നിലക്കടല, കശുവണ്ടി മുതലായ എക്സ്പ്ലോസീവ്സ് വയ്ക്കുന്ന പതിവുണ്ട്. കുട്ടികള്‍ക്കു കൊടുക്കുമ്പോള്‍ “എമ്മെന്നെം” വച്ചാലോ എന്നാലോചിച്ചുട്ടുണ്ട്. ചോറിന്റേയും കൂട്ടാനിന്റേയും കൂടെ എമ്മെന്നെം കുഴച്ചുതിന്നു ഒരു താന്തോന്നിക്കൊച്ച് എന്നെ വെല്ലുവിളിച്ചിട്ടുണ്ട്. “ഐ ലൈക് ഇറ്റ് ക്രിസ്പി” എന്ന ആത്മാനുഭവവിവരണം പാചകകലയുടേയും സാമാന്യം നല്ല കുക്കായ എന്റെ നെഞ്ചിനും നേരെ എയ്ത ഒരമ്പായി തറച്ചു നിന്നു.
Post a Comment