ഹിന്ദി സിനിമക്കാർ 1961 ഇൽ ഓമനത്തിങ്കൾക്കിടാവോ കോപ്പിയടിച്ചിരുന്നു.
വി. ശാന്താറാമിന്റെ സ്ത്രീ (ശകുന്തള) എന്ന സിനിമയിൽ ഭരത് വ്യാസ് ഇതു കോപ്പിയടിച്ച്
സി. രാമചന്ദ്ര സംഗീതം നൽകി മഹേന്ദ്രകപൂർ പാടുകയും
ചെയ്തു. സംവിധായകൻ ശാന്താറാം തന്നെയാണ് സ്ക്രീനിൽ ദുഷ്യന്തനായി പ്രത്യക്ഷപ്പെട്ട് ഇതു
പാടുന്നത്. ഒരു കുഞ്ഞിനെക്കണ്ടിട്ട് പാടുന്നതല്ലായ്കയാൽ അതിനു വേണ്ട മാറ്റങ്ങൾ വരുത്തി ശ്രീ ഭരത് വ്യാസ്.
അല്ല്ലെങ്കിലും ഹിന്ദിക്കാർക്കൊക്കെ എന്തുമാകാമല്ലോ.
കോൻ ഹോ തും കോൻ ഹോ… എന്ന ഈ പാട്ടിന്റെ വിവർത്തനം ഇതാ:
ആരു നീ നീയാരാരോ….
കവിയുടെ മധുരിത കൽപ്പനയോ
ഗായകന്റെ മധുരിമ താനമോ
മെല്ലെയൊഴുകും നദിയിൻ തരംഗമോ
അരുണകമല മധു പുഞ്ചിരിയോ
വസതഋതുവിൽ വിടരും പൂവോ
ശ്രാവണത്തിലെ ആദ്യ മാരിയോ
ചിരവിരഹികളാം ഇരുഹൃദയങ്ങൾ തൻ
മധുരസമാഗമ പുതു ഇരവോ
പ്രണയപ്പാട്ടിൻ പുതുപല്ലവിയോ
നവയൌവനമതിൻ പ്രഥമദൃഷ്ടിയോ
അതോ കണ്ണുകൾക്ക് പുതു പൂക്കണിയോ
ആരു നീ നീയാരാരോ…..
ഒറിജിനൽ ഇങ്ങനെ:
കോൻ ഹൊ തും കോൻ ഹോ
കവി കി മധുർ കൽപ്പന ഹോ തും
യാ ഗായക് കി മധുരിമ താൻ
യാ സരിതാ ജൽ കി തരംഗ് ഹോ
അരുണ് കമൽ കി മധു മുസ്കാൻ
ഋതു ബസന്ത് കി പ്രഥമ കലി ഹോ
സാവൻ കി പഹലീ ബർസാത്
യാ ചിർ വിരഹി ദോ ഹൃദയോം കെ
മധുർ മിലൻ കി പഹലി രാത്
പ്രണയ് ഗീത് കി പ്രഥം ദൃഷ്ടി ഹോ
യാ മൻ കി പഹലി സന്താൻ
നവ് യൌവൻ കി പ്രഥം ദൃഷ്ടി ഹോ
നയനോം കി പഹലി പഹ്ചാൻ
സംഗീതം നൽകിയ സി. രാമചന്ദ്ര തമിഴ് പാട്ടുകൾ കമ്പോസ് ചെയ്തിട്ടുണ്ട്.
മദ്രാസിൽ പലപ്പോഴും വരുമായിരുന്നു. പി. ലീല പലേ പാട്ടുകളും പാടിയിട്ടുണ്ട് ഇദ്ദേഹത്തിനു
വേണ്ടി. പി. ലീലയിൽ നിന്നും ഓമനത്തിങ്കൾക്കിടാവോയുടെ കോപ്പി സി. രാമചന്ദ്ര വാങ്ങിച്ച്
ഭരത് വ്യാസിനു കൊടുത്തു കാണണം.
പാട്ട് ഇവിടെ കേൾക്കാം:
http://www.youtube.com/watch?v=9EmCLcYYORI
4 comments:
അല്ലെങ്കിലും ഹിന്ദി സിനിമാക്കാർക്കൊക്കെ എന്തും ആകാമല്ലോ.
സിനിമാക്കാര്‍ക്കൊക്കെ എന്തുമാവാലോ
അപ്പോള്‍ ഈ കോപ്പിയടി എല്ലായിടത്തും ഉണ്ട്.
വിലക്കയറ്റം അഴിമതി
പൊതു സമ്പത്തിന്റെ കൊള്ളയടി
സ്ത്രീ പീഡനം
കുത്തകകള്‍ക്കായുള്ള
ബാങ്കിങ്ങ് നിയമ ഭേദഗതി
അമേരിക്കയും ആസ്ട്രേലിയയും
അവരുടെ ജനതയ്ക്ക് സബ്സിഡി
വാരിക്കോരി കൊടുക്കുമ്പോള്‍
ഇവിടെ സബ്സിഡി പിന്‍ വലിക്കല്‍
മാദ്ധ്യമങ്ങളുടെ പക്ഷപാതപരമായ
വാര്‍ത്താവതരണം
പ്രധാന പ്രശ്നങ്ങളില്‍ നിന്നും
ജനശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള ഡിപ്ളോമസി
കിടപ്പാടമില്ലാത്ത ജനത പെരുകുമ്പോള്‍
കിടക്കാനാളില്ലാതെ പെരുകുന്ന
ഫ്ളാറ്റുകളും വില്ലകളും
ലക്കും ലഗാനുമില്ലാത്ത പ്രകൃതി ചൂഷണം
കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന
അതി ഭീമമായ നികുതിയിളവുകള്‍............!!
സര്‍ പ്ളീസ്
ഇവയെക്കുറിച്ചും വല്ലപ്പോഴുമെങ്കിലും
എന്തെങ്കിലും എഴുതുക......
Post a Comment