പതിവു വിഭവങ്ങളില്‍ നിന്നും വ്യ്ത്യസ്തമായതു വിളമ്പെണമെന്നു തോന്നുമ്പോള്‍ നര്‍ഗീസി കോഫ്‌ത ഉണ്ടാക്കുക. നര്‍ഗീസി എന്നുവച്ചാല്‍ മൃദുകോമളം എന്നാണ്.
ആറ് മുട്ട പുഴുങ്ങി തോടു കളഞ്ഞ് പുറമേ ഉള്ള വെള്ളം പാടേ തുട്ച്ച് വയ്ക്കുക. മൂന്നു കപ്പ് ഗ്രൌന്‍ഡ് ബീഫോ ഗ്രൌന്‍ഡ് ചിക്കനോ പാകത്തിന് ഉപ്പും ഒരു സ്പൂണ്‍ മുളകുപൊടിയുമിട്ട് വേവിച്ച് തരുതരുപ്പായി അരയ്ക്കുക. നാലു പച്ചമുളകും നാല് ചെറിയ ഉള്ളിയും ഒരു കഷണം ഇന്‍ചിയും അരച്ച് ഇതില്‍ ചേര്‍ക്കുക. ഒരു വലിയ ഉരുളക്കിഴങ്ങ് പുഴുങ്ങ്പ്പൊടിചതും ഒരു ചെറിയ സവാള നേര്‍മ്മയായി അരിഞ്ഞതുംചേര്‍ത്ത് മിശ്രിതം കുഴ്യ്ക്കുക. ഒരു വലിയ നാരങ്ങയുടെ വലിപ്പത്തില്‍ ഈ മിശ്രിതം ഇടതു കയ്യില്‍ വച്ച് പരത്തി പുഴുങ്ങിയ മുട്ട നടുവില്‍ വച്ച് വശങ്ങള്‍ക്കൂട്ടീ യോജിപ്പിച്ച് മുട്ട പൊതിയുക. രണ്ടു മുട്ടയുടെ വെള്ള ഒരു പാത്രത്തിലൊഴിച്ച് വയ്ക്കുക. മിശ്രിതം പൊതിഞ്ഞ മുട്ട ഇതിലും പിന്നെ റൊട്ടിപ്പൊടിയിലും മുക്കി എണ്ണ ചൂടാക്കി വറത്തു കോരുക. മൃദുകോമളന്‍ റെഡി!
കുറിപ്പ്:
മിശ്രിതം കൊണ്ട് മുട്ട പൊതിയുമ്പോള്‍ ഒരേ കട്ടിയില്‍ പൊതിയണം. മുട്ടയുടെ ഏതെങ്കിലും ഭാഗം പൊതിയാതെ ഉണ്ടായാല്‍ വറക്കുമ്പോള്‍ എണ്ണ കയറി പൊട്ടിപ്പോകും.
ബീഫും ചിക്കനും ഒഴിവാക്കണമെങ്കില്‍ വെജിറ്റബൈള്‍ ബര്‍ഗര്‍ മിക്സ് വാങ്ങിച്ച് പകരം ഉപയോഗിക്കാം.
വിളമ്പുമ്പോള്‍ ഒന്നോ രണ്ടോ മുട്ട നീളത്തില്‍ മുറിച്ചു വയ്ക്കുക. ഭംഗിക്കും അകത്തെന്താണെനുള്ള ആകാംക്ഷ നിറവേറ്റാനും വേണ്ടിയാണ് ഇത്.
10 comments:
നര്‍ഗീസി കോഫ്ത (മൃദുകോമള കോഫ്ത). പ്രശസ്ത മുഗള്‍ വിഭവം.
വ്യ്ത്യ്സ്തമായതു തിന്നാനോ വിളമ്പാനോ തോന്നുമ്പോള്‍ മാത്രം ഉണ്ടാക്കുക.
വായില്‍ വെള്ളമൂറുന്നു. ഞാന്‍ പോട്ടെ, കഞ്ഞീം പറയും കഴിച്ചേച്ചും വച്ചും വരാം.
:)
ഓഫ്
ഈ സാധനം മഹാറാണി, രാജധാനി, ബ്ലൂമൂണ്‍, റോസ്മേരിയ തുടങ്ങിയ സ്ഥലങ്ങളില്‍ക്കൂടി കിട്ടാന്‍ വല്ല വഴിയുമുണ്ടോ?
ശൊ,, വായിച്ചിട്ട് വായില്‍ വെള്ളംനിറയുന്നു....
ആരപ്പാ ഇതുണ്ടാക്കിത്തരുന്നത്??
(വാമഭാഗത്തോടു പറഞ്ഞാല്‍, പോയി ബേക്കറിന്ന് വാങ്ങിക്കൊണ്ടു അവള്‍ക്കുംകൂടികൊടുക്കാന്‍ പറയും)
ശരിയാ സുനീഷേ ഈ കൊഫ്ത ലതിന്റെ കൂടെ ബെസ്റ്റായിരിക്കുമെന്നു തോന്നുന്നു. ചായയുടെ കൂടേന്ന്..
വായിച്ചിട്ട് ഇഷ്ടമായി... വായില്‍ കൊള്ളാവുന്ന ഒരു പേരും കൂടി ഇടാമായിരുന്നു....
:)
നര്‍ഗീസി എന്ന വാക്കിനു ഇതാണോ അര്‍ത്ഥം. നര്‍ഗീസ് എന്നു പറഞ്ഞാല്‍ വെളൂത്ത പുഷ്പം എന്നാണ് അറിവ്. അപ്പോ നര്‍ഗീസും നര്‍ഗീസിയും തമ്മില്‍ നോ റിലേഷന്‍സ്..
സിജു:
നര്‍ഗീസ് എന്ന പൂവു പോലെ മൃദുവായത് നര്‍ഗീസി എന്ന നാമവിശേഷണം. പൂവിനു ആ പേരു കിട്ടിയതു തന്നെ അതിന്റെ മൃദുത്വം കൊണ്ടാണ്.
മുഗള്‍ ശൈലിയില്‍ ലാംബ് അരച്ചതാണ് മുട്ട പൊതിയാന്‍ ഉപയോഗിച്ചിരുന്നത്.
നര്‍ഗീസി ഉണ്ടാക്കി നോക്കി. സൂപ്പര്‍ ടേസ്റ്റ് ആയിരുന്ന്നു. പടം എടുത്ത് വച്ചീട്ടുണ്ട്.
പാചക കുറിപ്പിനു നന്ദി.
നര്‍ഗീസ് - അപ്പോള്‍ ആ സിനിമാ നടിയുടെ പേരിന്റെ അര്‍ത്ഥം അതായിരുന്നു അല്ലെ?
ഉറുദുവാണൊ അത്?
Post a Comment