ചപ്പാത്തിയ്ക്കും പൊറോട്ടയ്ക്കും പറ്റിയ ഒരു കറിയാണ് സ്പൈസ് ബാള്‍സ് അഥവാ മസാല ഗോള. ആരോഗ്യപരമായോ അല്ലാതെയോ കാരണങ്ങളാല്‍ ബീഫ് ഒഴിവാക്കണമെന്നുള്ളവര്‍ക്ക് ഈ ഹൈ പ്രോടീന്‍ കറി തുല്യ സ്വാദും തൃപ്തിയും നല്‍കും.
‘രുചി‘യുടെ ന്യൂട്രെലാ (Ruchi's Nutrela High Protein Soya Chunks) ഒരു പായ്കറ്റ് മൂന്നു മണിക്കൂറെങ്കിലും ധാരാളം വെള്ളത്തില്‍ കുതിര്‍ക്കുക. രണ്ടു വലിയ സവാള, വലിയ കഷണം ഇഞ്ചി, എട്ട് അല്ലി വെളുത്തുള്ളി എന്നിവ അരിഞ്ഞത് എണ്ണയില്‍ മൂപ്പിയ്ക്കുക. രണ്ടു സ്പൂണ്‍ മുളകു പൊടി, രണ്ടു സ്പൂണ്‍ മല്ലിപ്പൊടി, രണ്ടു സ്പൂണ്‍ ഇറച്ചിക്കൂട്ട് (വാങ്ങിയ്ക്കുന്ന ഇറച്ചി മസാല മതി) ഇവ ചേര്‍ത്ത് പച്ചമണം മാറുന്നതു വരെ ഇളക്കുക. കുതിര്‍ത്ത ന്യൂട്രെലാ കഷണങള്‍ വാരിയിട്ട് ഇളക്കുക. പായ്ക്കറ്റില്‍ പറയുന്നതുപോലെ വെള്ളം പിഴിഞ്ഞു കളയേണ്ട. പാകത്തിന്‍് ഉപ്പും നാലു കപ്പ് വെള്ളവും ചേര്‍ത്ത് പാത്രം ആവി പോകാത്തവിധം അടച്ച് ചെറുതീയില്‍ വേവിക്കുക. വെള്ളം വറ്റിയാല്‍ ചൂടു വെള്ളം മാത്രമേ ഒഴിക്കാവൂ. ഒരു വലിയ തക്കാളി നേര്‍മ്മയായി അരച്ചത് ചേര്‍ത്ത് വീണ്ടും വേവിക്കുക. വെന്ത് വെള്ളം വറ്റിക്കഴിഞ്ഞാല്‍ ഒരു സ്പൂണ്‍ ഗരം മസാല ചേര്‍ത്ത് ഇളക്കുക. മല്ലിയിലയോ കറിവേപ്പിലയോ സ്വാദ് വേണ്ട പ്രകാരം ചേര്‍ത്തിളക്കി തീ അണയ്ക്കാം.
കുറിപ്പ്: ചുവടു കട്ടിയുള്ള പരന്നപാത്രമാണ് ഇതിനു വേണ്ടത്. കൃത്യമായി അടയുന്ന അടപ്പുള്ളത്. കുഴിയന്‍ പാത്രത്തിലാണെങ്കില്‍ മുകളിലുള്ള ഭാഗം വേകാതെ വരും, പല തവണ മൂടി തുറന്ന് ഇളക്കേണ്ടി വരും. ആവി നഷ്ടപ്പെടും. വാങ്ങുതിനു മുന്‍പ് സവാള അരിഞ്ഞു വറത്തത് ചേര്‍ത്താല്‍ സ്വാദു കൂടും. തേങ്ങാക്കൊത്ത് ഇടുന്നതും പരീക്ഷിക്കാം.
8 comments:
ബീഫ് സ്വാദില്‍ ഒരു വെജിറ്റേറിയന്‍ ഡിഷ്. എ
ളുപ്പം ഉണ്ടാക്കാം. ചപ്പാത്തിയ്ക്കും പൊറോട്ടയ്ക്കും അകമ്പടിയായി വണ്ടര്‍ഫുള്‍.
ആഹാ... ഒന്നു പരീക്ഷിക്കണമല്ലൊ.
:)
:)
സുഹൃത്തേ പരീക്ഷിച്ചിട്ട് അഭിപ്രായം പറയാം...
കൊള്ളാല്ലോ കതിരവാ....പക്ഷേ ഇതൊക്കെ എണ്ടാക്കണേ മുടിഞ്ഞ ക്ഷമ വേണം...
ബാച്ചികള്‍ക്ക് പറ്റിയ പരിപാടിയല്ലാ..
ബാച്ചികള്‍ക്ക് മാത്രമല്ലാ..ഒറ്റക്ക് താമസിക്കുന്ന എക്സ്-
ബാച്ചികള്‍ക്കും...
പിന്നെ പാചകത്തിനോട് നല്ല ഇഷ്ടമുണ്ടേല്‍ കുത്തിപ്പിടിച്ചിരുന്ന് ഒരു കൈ നോക്കും ചിലര്‍...
ഒറ്റടിക്ക് കുക്കറില്‍ വെന്ത് കിട്ടണ ഐറ്റമാണേല്‍ ഞാന്‍ റെഡി...
അല്ലേല്‍ വല്യ പാടാ....
സാന്‍ഡൊസ്:
കുക്കറില്‍ വച്ചുണ്ടാക്കാമല്ലൊ. വെള്ളം കുറച്ചുമാത്രം ഒഴിച്ച് പത്തു മിനിറ്റേ വേവിക്ക്കേണ്ടതുള്ളു. പിന്നെ റ്റൊമാറ്റോ അരച്ചത് ചേര്‍ത്ത് വേവിച്ച് വെല്ലം വറ്റിച്ചാല്‍ മതി.
ബാച്ചികളേ, വരിക! ഈ വെല്ലുവിളി ഏറ്റെടുക്കുക! നഷ്ടപ്പെടുവാന്‍ പൊട്ടിത്തെറിച്ചേക്കാവുന്ന പ്രെഷര്‍ കുക്കര്‍ മാത്രമേ ഉള്ളു.
വായിക്കുമ്പാള്‍ തന്നെ നല്ല ടേസ്റ്റുള്ള സാധനമാണെന്നു തോന്നുന്നുണ്ട് :-)
ബാച്ചികളുടെ ശ്രദ്ധയ്ക്ക്:
എളുപ്പവഴിയില്‍ കറിയുണ്ടാക്കാന്‍ ഏറ്റവും പറ്റിയ സാധനമാണ് ന്യൂട്രില. ഇതിന്റെ ഗ്രാന്യൂള്‍സ് കുറച്ചുനേരം കുതിര്‍ത്ത് വച്ചിട്ട് പിഴിഞ്ഞ് എണ്ണെലിട്ട് ചുമ്മാ കുറച്ച് ഉപ്പും,മുളകുപൊടീം,ചിക്കന്‍മസാലേം ഇട്ടു വരട്ടിയെറ്റുത്താല് നല്ല ടേസ്റ്റാണ്. മുട്ട പൊരിക്കുന്നതിനെക്കാള്‍ സ്പീഡിലുണ്ടാക്കുകയും ചെയ്യാം.
-എളുപ്പവഴിയില്‍ ക്രിയ ചെയ്യുക എന്ന കലയില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഒരു പാവം പാചകരത്നം
സാന്‍ഡോസ്, കൊച്ച്ത്രേസ്യ;
അതു മാത്രമോ ന്യുട്രെല മുയ്മനും പ്രോടീനാ പ്രോടീന്‍!
പിന്നെ കൊഴുപ്പ് തീരെയില്ല. (നിങ്ങടെയൊക്കെ ദേഹപ്രകൃതിക്ക് പറ്റിയ ആഹാരം എന്നെഴുതാന്‍ തുടങ്ങുകയായിരുന്നു. വെറുതെ എന്തിനാ കളിയാക്കുന്നതെന്നു വച്ചു.)
Post a Comment