പതിവു വിഭവങ്ങളില്‍ നിന്നും വ്യ്ത്യസ്തമായതു വിളമ്പെണമെന്നു തോന്നുമ്പോള്‍ നര്‍ഗീസി കോഫ്‌ത ഉണ്ടാക്കുക. നര്‍ഗീസി എന്നുവച്ചാല്‍ മൃദുകോമളം എന്നാണ്.
ആറ് മുട്ട പുഴുങ്ങി തോടു കളഞ്ഞ് പുറമേ ഉള്ള വെള്ളം പാടേ തുട്ച്ച് വയ്ക്കുക. മൂന്നു കപ്പ് ഗ്രൌന്‍ഡ് ബീഫോ ഗ്രൌന്‍ഡ് ചിക്കനോ പാകത്തിന് ഉപ്പും ഒരു സ്പൂണ്‍ മുളകുപൊടിയുമിട്ട് വേവിച്ച് തരുതരുപ്പായി അരയ്ക്കുക. നാലു പച്ചമുളകും നാല് ചെറിയ ഉള്ളിയും ഒരു കഷണം ഇന്‍ചിയും അരച്ച് ഇതില്‍ ചേര്‍ക്കുക. ഒരു വലിയ ഉരുളക്കിഴങ്ങ് പുഴുങ്ങ്പ്പൊടിചതും ഒരു ചെറിയ സവാള നേര്‍മ്മയായി അരിഞ്ഞതുംചേര്‍ത്ത് മിശ്രിതം കുഴ്യ്ക്കുക. ഒരു വലിയ നാരങ്ങയുടെ വലിപ്പത്തില്‍ ഈ മിശ്രിതം ഇടതു കയ്യില്‍ വച്ച് പരത്തി പുഴുങ്ങിയ മുട്ട നടുവില്‍ വച്ച് വശങ്ങള്‍ക്കൂട്ടീ യോജിപ്പിച്ച് മുട്ട പൊതിയുക. രണ്ടു മുട്ടയുടെ വെള്ള ഒരു പാത്രത്തിലൊഴിച്ച് വയ്ക്കുക. മിശ്രിതം പൊതിഞ്ഞ മുട്ട ഇതിലും പിന്നെ റൊട്ടിപ്പൊടിയിലും മുക്കി എണ്ണ ചൂടാക്കി വറത്തു കോരുക. മൃദുകോമളന്‍ റെഡി!
കുറിപ്പ്:
മിശ്രിതം കൊണ്ട് മുട്ട പൊതിയുമ്പോള്‍ ഒരേ കട്ടിയില്‍ പൊതിയണം. മുട്ടയുടെ ഏതെങ്കിലും ഭാഗം പൊതിയാതെ ഉണ്ടായാല്‍ വറക്കുമ്പോള്‍ എണ്ണ കയറി പൊട്ടിപ്പോകും.
ബീഫും ചിക്കനും ഒഴിവാക്കണമെങ്കില്‍ വെജിറ്റബൈള്‍ ബര്‍ഗര്‍ മിക്സ് വാങ്ങിച്ച് പകരം ഉപയോഗിക്കാം.
വിളമ്പുമ്പോള്‍ ഒന്നോ രണ്ടോ മുട്ട നീളത്തില്‍ മുറിച്ചു വയ്ക്കുക. ഭംഗിക്കും അകത്തെന്താണെനുള്ള ആകാംക്ഷ നിറവേറ്റാനും വേണ്ടിയാണ് ഇത്.