Thursday, April 26, 2007

സിനിമ ക്വിസ്സ്-

A. സിനിമയില്‍ വന്നപ്പോള്‍ ഇവരൊക്കെ ആരായി മാറി

1. ചന്ദ്രശേഖര മേനോന്‍ -
2. മാധവന്‍ നായര്‍ -
3. കൃഷ്ണന്‍ നായര്‍ -
4.ത്രേസ്സ്യാമ്മ -
5.ഡയാന -
6.കുഞ്ഞാലി -
7. ദേവനായകി -
8.സുനന്ദ -
9. ജോസഫൈന്‍ -
10. ഗേളി -

B. ദിലീപ് ചിത്രം “ചെസ്സ്” ലെ “ചന്തം കാളിന്ദി പോലെ” (ബേണി-ഇഗ്നേഷ്യസ് സംഗീതം) ഏതു പ്രശസ്ത ഹിന്ദിപ്പാട്ടിന്റെ കോപ്പിയാണ?



C. ഉര്‍വ്വശി-കല്പന ഇവരെപ്പോലെ മലയാളസിനിമയിലെ കുറഞ്ഞത് അഞ്ച് സഹോദരദ്വയങ്ങളുടെ പേരുകള്‍?



D. കടല്‍പ്പാലം, വാഴ്വേ മായം, പരമ്പര എന്നീ ചിത്രങ്ങള്‍ക്ക് പൊതുവായുള്ള കാര്യം, വാഴ്വേ
)
E. “മാലിനി നദിയില്‍ കണ്ണാടി നോക്കും” (ശകുന്തള/ദേവരാജന്‍) “അറബിക്കടലൊരു മണവാളന്‍” (ഭാര്‍ഗ്ഗവീനിലയം/ബാബുരാജ്) എന്നീ പാട്ടുകള്‍‍ തമ്മിലുള്ള മൂന്നു സാമ്യങ്ങള്‍?

-)
F> സത്യന്‍, പ്രേംനസീര്‍, രാഗിണി, ഷീല, അംബിക (സീനിയര്‍) ഇവരെല്ലാവരും അഭിനയിച്ച ഒരുസിനിമ?

G. സത്യന്‍ പ്രേംനസീര്‍, ഉമ്മര്‍, രാഗിണി, ഷീല, ശാരദ ഇവരെല്ലാം അഭിനയിച്ച ഒരു സിനിമ?


H.ആരൊക്കെയാണ് അവരുടെ ആദ്യസിനിമയില്‍ ഈ പേരുമായി എത്തിയത്?
1. സ്നേഹജാന്‍ -
2. സജിന്‍ -
I. കെ. പി.ഉമ്മറിന്റെ മകന്‍ അഭിനയിച്ച ചിത്രം?


J. സത്യനും കമലഹാസനും ഒരുമിച്ചഭിനയിച്ച ചിത്രം

ബോണസ് ചോദ്യം:

നീലക്കുയില്‍, മയില്‍പ്പീലിക്കാവ് എന്നീ ചിത്രങ്ങള്‍ക്ക് പൊതുവേ ഉള്ള സാമ്യം?



കുറച്ചുകൂടി സിനിമാഭ്രാന്തന്മാര്‍ക്ക് ഒരു ചോദ്യം കൂടി:

“ഉണരുണരൂ ഉണ്ണിക്കണ്ണാ” (നീലക്കുയില്‍), “കണ്ണിനും കണ്ണായ കണ്ണാ“ (ചിത്രം: പ്രിയ, സംവിധാനം: മധു. സി രാധാകൃഷ്ണന്റെ “തേവിടിശ്ശി “ എന്ന നോവലിന്റെ സിനിമാരൂപം) എന്നീ പാട്ടുകള്‍ തമ്മിലുള്ള ബന്ധം?

29 comments:

എതിരന്‍ കതിരവന്‍ said...

വീണ്ടും സിനിമാ ക്വിസ്സ്. രണ്ടു ദിവസ്ത്തിനകം ഉത്തരം പറയുന്നവര്‍ക്കേ സമ്മാനമുള്ളു. (കല്യാണ്‍ ജൂവലേഴ്സ്, സത്യം ഓഡിയോസ്, എപെക്സ് പെയിന്റ് ഇവരൊക്കെ സ്പോന്‍സര്‍ ചെയ്യാന്‍ തയാറായി നില്‍ക്കുന്നില്ല). കൂടുതല്‍ ദിവ്സം തന്നാല്‍ നിങ്ങള്‍ നാന ചിത്രഭൂമി ഒക്കെ തപ്പിപ്പിടിച്ചോ അമ്മാവനോടു ചോദിച്ചോ ഒക്കെ ഉത്തരം കൊണ്ടു വരും.

അനിയന്‍കുട്ടി | aniyankutti said...

3. ജയന്‍
4. മിസ്സ്.കുമാരി
5. നയന്‍ താര
9. മീര ജാസ്മിന്‍
10. ഗോപിക

C. ഇന്ദ്രജിത്-പൃഥിരാജ്, കവിയൂര്‍ പൊന്നമ്മ-രേണുക, ശാലിനി-ശ്യാമിലി-റോബര്‍ട്ട്, ശാലിനി-റൊബര്‍ട്ട്, ശ്യാമിലി-റൊബര്‍ട്ട് (അതെങ്ങനെയുണ്ട് !!), മഞ്ചു-മധു വാര്യര്‍സ് (എന്നെ കൊല്ലരുത്)
D. നായകന്‍ ഇരട്ടവേഷത്തിലാണ്.

G.MANU said...

uththarm eppol idum?

എതിരന്‍ കതിരവന്‍ said...

മിസ്റ്റര്‍ മനു അങ്കിള്‍, ഉത്തരം രണ്ടുദിവസം കഴിഞ്ഞ് എല്ലാവരും തോറ്റു തുന്നം പാടിക്കഴിഞ്ഞ്!.

അനിയങ്കുട്ടീ,ഏകദേശം അടുത്തുവരുന്നു. ശാലിനി ഫാമിലി ഒരുപാട് ഹെല്പ് യ്തല്ലോ.എപെക്സ് അള്‍ടിമ പെയ്ന്റ് ഒരു ടിന്‍ തരാന്‍ നോക്കാം. നായകന്‍ ഇരട്ടവേഷത്തിലാണ് എന്നു മാത്രം പോര.

-B- said...

C. ഉര്‍വശി-കല്പന-കലാരഞ്ജിനി.
ലളിത-പത്മിനി-രാഗിണി
മമ്മൂട്ടി-ഇബ്രാഹിംകുട്ടി (ഹി..ഹി)
അടൂര്‍ ഭവാനി-അടൂര്‍ പങ്കജം (വലിയ ഉറപ്പില്ല)
പിന്നെ അറിയുന്നതൊക്കെ അനിയന്‍ കുട്ടി പറഞ്ഞു.

H.1 ഉമ്മര്‍
H.2 മമ്മൂട്ടി

Siju | സിജു said...

ശ്ശെടാ.. എനിക്കും പാരയോ..
ആരും ഉണ്ടാകില്ലെന്നു കരുതി ഒരു വഴി തിരഞ്ഞെടുത്തതാ ബ്ലോഗാന്‍.. ഇപ്പോ അവിടേം ഗോമ്പറ്റീഷന്‍..
ഉത്തരങ്ങള്‍ പുറകെ വരുന്നു...

Siju | സിജു said...

ഇതു വരെ ആരും പറയാത്തത്

H.1. മധു
I. ഒരു വടക്കന്‍ വീരഗാഥ

ബാക്കിയൊക്കെ അനിയന്‍‌കുട്ടി പറഞ്ഞു (ഭാഗ്യം)

ഉത്തരങ്ങള്‍ ഇതു വരെ പറഞ്ഞതെല്ലാം ശരിയാണോവെന്നു പറ..

കണ്ണൂസ്‌ said...

എന്റെ നാലണ.

A

1. ശങ്കരാടി
2. മധു
3. ജയന്‍
4. ഷീല
5. നയന്‍താര.
6. ബഹദൂര്‍
7. കെ.ആര്‍.വിജയ
8.
9.
10.

B - പാട്ട്‌ കേട്ടിട്ടില്ല
C - ഉര്‍വശി- കല്‍പ്പന - കലാരഞ്ജിനി- നന്ദു
ലളിത-പദ്‌മിനി-രാഗിണി
പ്രേം നസീര്‍ - പ്രേം നവാസ്‌
പൃഥിരാജ്‌ - ഇന്ദ്രജിത്ത്‌
അടൂര്‍ഭാസി - അടൂര്‍ ചന്ദ്രാജി
മഞ്ജു വാര്യര്‍ - മധു വാര്യര്‍
മുകേഷ്‌ - മുകേഷിന്റെ പെങ്ങള്‍ (:-) പേര്‌ ഓര്‍മ്മയില്ല)
ഷമ്മി - ഷോബി തിലകന്‍.

D - അച്ഛനും മകനും ഡബിള്‍ രോളില്‍ ?

E - രണ്ടും ഒരേ രാഗം, രണ്ടിലും നസീര്‍- കെ.ആര്‍.വിജയ? (ആണോ? ഭാര്‍ഗവി നിലയത്തിലെ പ്രേതം ആരായിരുന്നു എന്ന് ഓര്‍മ്മയില്ല). മൂന്നാമത്തെ ഞാന്‍ മറ്റുള്ളവര്‍ക്കായി വിട്ടു. :-)

F - ഓടയില്‍ നിന്ന്?
G - പഞ്ചവന്‍ കാട്‌?

H- 1. ഉമ്മര്‍
2. മമ്മുട്ടി (സ്ഫോടനം എന്ന സിനിമയില്‍)

I അറിയില്ല.

Siju | സിജു said...

A.
2. മധു
3. ജയന്‍
4. മിസ് കുമാരി
5. നയന്‍‌താര
6. ബഹദൂര്‍
10. ഗോപിക

D. ഡബിള്‍ റോളുകള്‍ (സത്യന്‍, ഷീല, മമ്മൂട്ടി)

G. മൂലധനം (?)

H.1. മധു
2. മമ്മൂട്ടി

I. ഒരു വടക്കന്‍ വീരഗാഥ

J. കണ്ണും കരളും (?)

ഏറനാടന്‍ said...

2. സുരേഷ്‌ ഗോപി

c. നഗ്‌മ-ജ്യോതിക, അംബിക-രാധ-സരസമ്മ, ജയന്‍-വിജയന്‍ (ഗായകര്‍) & മനോജ്‌.കെ.ജയന്‍, റ്റീ.ജീ.രവി & സണ്‍സ്‌, യദുകൃഷ്‌ണന്‍-വിധുകൃഷ്‌ണന്‍, പ്രേം നസീര്‍-പ്രേം നവാസ്‌

D. ഇതിലെല്ലാം നായകന്‍ ഡബിള്‍ റോളില്‍ കസറി.

F. അതൊരു കറുപ്പുവെളുപ്പ്‌ സിനിമായായിരുന്നു..

G. മുകളിലെ തഥൈവ

H നൂര്‍ജഹാന്‍ ആണോ? അല്ലേ?

J ഈറ്റ

ബോണസ്സ്‌ ഉത്തരം:

നീലക്കുയില്‍ എടുത്ത ബോബന്റെ പുത്രന്‍ മയില്‍പീലിക്കാവില്‍ നായകനായി - കുഞ്ചാക്കോ ബോബന്‍.

കുറച്ചുകൂടി പിരാന്തന്മാര്‍ക്കുള്ള ഉത്തരം:

ഈ രണ്ടു കണ്ണന്‍ പാട്ടുകളും ആലപിച്ചത്‌ ഒരേ ഗായിക എസ്‌.ജാനകി.

സമ്മാനം റെഡിയാക്കി വെയ്‌, ഞാന്‍ മേടിച്ചോളാംട്ടോ എതിരാകതിരവാജീ..

Siju | സിജു said...

J. വാഴ്വേ മായം (?)

ഉമേഷ്::Umesh said...

എതിരന്‍ കതിരവന്‍ അമ്പതിലധികം പ്രായമുള്ളവനാണെന്നു തോന്നുന്നല്ലോ‍. സത്യന്‍, നീലക്കുയില്‍, ആയിരം തലൈവാങ്കി അപൂര്‍വ്വചിന്താമണി...

ഞാനൊന്നു ശ്രമിക്കട്ടേ:

A) 1. ശങ്കരാടി 2. മധു 3. ജയന്‍ 4. മിസ്. കുമാരി

B) ഉസ് ഗീത് കാ യെമ്പീത്രീ ചാഹിയേ

C) പ്രേം നസീര്‍, പ്രേം നവാസ്; ഇന്ദ്രജിത്ത്, പൃഥ്വീരാജ്; പത്മിനി, രാഗിണി; ശാലിനി, ശ്യാമിലി; അംബിക, രാധ.

D)ഡബിള്‍ റോളുകള്‍: കടല്പാലത്തില്‍ സത്യന്‍ അച്ഛനും മകനുമായി, വാഴ്വേ മായത്തില്‍ ഷീല അമ്മയും മകളുമായി; പരമ്പരയില്‍ മമ്മൂട്ടി അച്ഛനും മകനുമായി.

E) (1)രചന: വയലാര്‍ (2) വൃത്തം: ഊനതരംഗിണി (3) എതിരന്‍ കതിരവന്‍ മദ്ധ്യവയസ്കനായിരുന്നപ്പോള്‍ ഉള്ള പാട്ടുകള്‍.

F) അര നാഴിക നേരം. കൊട്ടാരക്കരയെ പറയാഞ്ഞതു ഉത്തരം എളുപ്പമാക്കാതിരിക്കാനാണോ?

G) തുലാഭാരം?

H)

I) ഒരു വടക്കന്‍ വീരഗാഥ.

J) കണ്ണും കരളും.

ഉമേഷ്::Umesh said...

നീലക്കുയിലും മയില്‍പ്പീലിക്കാവും തമ്മിലുള്ള സാമ്യം.

നായകനും നായികയുമായി അഭിനയിച്ചവര്‍ ക്രിസ്ത്യാനികള്‍. (സത്യന്‍/കുമാരി, കുഞ്ചാക്കോ ബോബന്‍/ശാലിനി) ഇതു വളരെ കുറച്ചേ സംഭവിച്ചിട്ടുള്ളൂ. നീലക്കുയിലിനു ശേഷം മയില്‍പ്പീലിക്കാവ് ആണെന്നു തോന്നുന്നു...

(എതിരന്‍ കതിരവാ, മനസ്സിലായി...:) )

കണ്ണൂസ്‌ said...

മയില്‍പ്പീലിക്കാവില്‍ ശാലിനിയല്ല, ജോമോള്‍ ആണ്‌ നായിക. ആ കൊച്ചിന്റെ തലയില്‍ മാമോദീസ വെള്ളം വീണതാണോ എന്നറിയില്ല.

ഉമേഷ്::Umesh said...

കണ്ണൂസിനു നന്ദി. കുഞ്ചാക്കോ/ജോമോളാണു സത്യന്‍/കുമാരിയ്ക്കു ശേഷം മലയാളത്തിലുണ്ടായ ആദ്യത്തെ ക്രിസ്ത്യന്‍ ജോടി. കുഞ്ചാക്കോ/ശാലിനി അനിയത്തിപ്രാവിലാണു്. അതു പിന്നീടു വന്നതാണെന്നു തോന്നുന്നു.

Siju | സിജു said...

ഉമേഷ്ജി..
അനിയത്തിപ്രാവാണ് കുഞ്ചാക്കോ ബോബന്റെ ആദ്യത്തെ പടം. അപ്പോ ആ പറഞ്ഞത് പൊട്ടി.
ചെസ്സിലെ പാട്ട് വേണമെങ്കില്‍ ഇവിടെ കിട്ടും

എതിരന്‍ കതിരവന്‍ said...

നിങ്ങളുടെ ആവേശത്തെ മാനിച്ച് ഇതുവരെ കിട്ടിയ ശരിയുത്തരങ്ങള്‍ ഇതാ:
A.
1.ശങ്കരാടി
2. മധു
3. ജയന്‍
4.മിസ് കുമാരി
5.നയന്താര
6.ബഹദൂര്‍
7. കെ. ആര്‍. വിജയ
10.ഗോപിക

D. ഉമേഷ് ചേട്ടന്റെ ഉത്തരം ശരി. അച്ഛന്‍-മകന്‍, അമ്മ-മകള്‍(ഷീല, വാഴ്വേ മായം)
E.രണ്ടും ഒരു രാഗം, ഒരേ കാലഘട്ടത്തിലിറങ്ങി
F.അരനാ‍ാഴിക നേരം
G.പഞ്ചവന്‍ കാട്
H.
1. കെ. പി. ഉമ്മര്‍
2. മമ്മുട്ടി (സ്ഫോടനം)
I. ഒരു വടക്കന്‍ വീരഗാഥ

J. കണ്ണും കരളും
ബോണസ് ചോദ്യം:
ഉമേഷ് ചേട്ടന്‍ പറഞ്ഞത് ശരി. രണ്ടിലും ക്രിസ്ത്യാനികള്‍ ലീഡ് റോളില്‍! (അനിയത്തിപ്രാവിലും ‘മാമോദീസാ വെള്ളം വീണവരാണ്’. പക്ഷെ നീലക്കുയിലിലും മയില്‍ല്‍പ്പീലിക്കാവിലും അവര്‍ അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ ഹിന്ദുക്കളാണ്.അനിയത്തിപ്രാവില്‍ ശാലിനിയുടെ കഥാപാത്രം ക്രിസ്ത്യാനിയാണ്).

ചോദ്യത്തിന്റെ സ്വാഭവം കൊണ്ട് എന്റെ പ്രായം കണ്ടുപിടിക്കാന്‍ ഉമേഷ് ചേട്ടന്‍ നടത്തിയ ശ്രമം കൊള്ളാം. അങ്ങനെയാണെങ്കില്‍ താങ്കളുടെ അക്ഷരശ്ലോകം, മറ്റു സംസകൃതകലാ‍ാപരിപാടികള്‍ ഇവയൊക്കെ വച്ചു നോക്കുമ്പോള്‍ സാറിനുഒരു മുന്നൂറു വയസ്സു മിനിമം കാണും. അതിലും കൂടുതലാകാനാണ് സാധ്യത.

Umesh::ഉമേഷ് said...
This comment has been removed by the author.
myexperimentsandme said...

ഓരോ ബ്ലോഗിന്റെയും പുറകിലുള്ള യഥാര്‍ത്ഥ മുഖം അറിയണോ വേണ്ടയോ എന്നൊക്കെയുള്ളത് ഓരോരുത്തരുടെയും വ്യക്തിപരമായ താത്‌പര്യമാണെങ്കിലും എതിരവന്‍ കതിരവനെ എതിരവന്‍ കതിരവനായോ അങ്ങേയറ്റം കതിരവന്‍ എതിരവനായോ മാത്രം മനസ്സിലാക്കി എതിരവന്റെ കതിരവന്‍ ബ്ലോഗ് വായിക്കുമ്പോള്‍ ഒരു പുതുമരസമൊക്കെ തോന്നുന്നുണ്ട് വായനയ്ക്ക്. ദുര്‍ബ്ബലനെ ദുര്‍ബ്ബലനായിക്കണ്ട് വായിച്ചപ്പോളുമുണ്ടായിരുന്നു ആ രസം.

പുതുമയുടെ രസം ഒന്ന് വേറേ തന്നെ :)

Inji Pennu said...

വക്കാരിജീ
ക്ലാപ്പ് ക്ലാപ്പ് ക്ലാപ്പ്!

ഞാന്‍ ബുജി ആവാന്‍ പഠിക്കാ. അതോണ്ട് ഇനി മിണ്ടില്ല. ക്ലാപ്പുള്ളൂ.

അശോക് said...

From what Umesh said, I think we need 10 % reservation for minorities in Malayalam movies. Tell me is it too much to ask for?

അനിയന്‍കുട്ടി | aniyankutti said...

ഹായ് ഹായ് എന്തു രസം...ഇനീം വേണം.. ഇനീം വേണം...

Siju | സിജു said...

എ. കു. ചേട്ടാ..
മീരാ ജാസ്മിന്റെ ശരിക്കുള്ള പേര് ജോസഫൈന്‍ എന്നാണോ.. ജാസ്മിന്‍ മേരി ജോസഫ് എന്നല്ലേ..

എതിരന്‍ കതിരവന്‍ said...

സിജൂ:
ശരിയാണ്,മീര ജാസ്മിന്‍ ജാസ്മിന്‍ മേരിയാണ്. എന്നെ ഒരു കുബുദ്ധി തെറ്റിദ്ധരിപ്പിച്ചു, തെറ്റു തിരുത്താന്‍ വൈകി.ഞാന്‍ ചോദ്യമിട്ടപ്പോള്‍ രേഖയെത്തന്നെയാണ് ഉദ്ദേശിച്ചത്.
സാരമില്ല ജോസഫൈനും (രേഖ)തിരുവല്ലാക്കാരിയാണ്. അതുകൊണ്ട് ഇതിന്റെ പേരിലാര്‍ക്കെങ്കിലും മാര്‍ക്ക് കിട്ടിയിട്ടുണ്ടെങ്കില്‍ അത് കുറയ്ക്കുന്നില്ല.
തിരുവല്ലാക്കാര് കസറുകയാണല്ലൊ. നയനതാരയും അവിടുന്നുതന്നെ. ഈയിടെ നോട്ട് ബുക്കില്‍ക്കണ്ട പാര്‍വ്വതിയും അവിടത്തുകാരിയാണെന്ന്!

ammu said...

സിനിമാ കൊട്ടകയുടെ പിന്നില്‍ ‘ആനമയിലൊട്ടകം’ കളിയും നടക്കുന്നുണ്ട്. കൊള്ളാം. കളി നടക്കട്ടെ. ഞാന്‍ സില്‍മയ്ക്ക് പോണു.

Roby said...

സത്യന്റെ മുഴുവന്‍ പേര് സത്യനേശന്‍ നാടാരെന്നല്ലായിരുന്നോ..? അദ്ദേഹം ക്രിസ്ത്യാനിയായിരുന്നോ...?

Babu Kalyanam said...

chessile pattu ethinte copy anennu paranjilla

എതിരന്‍ കതിരവന്‍ said...

Babu:
the song from Chess 'chantham kaaLindi pOle' is copy of "hOTO mEn aisi baath le dabaa ki chale aayi" from Jewel Thief (Devanand, Vaijanthi mala), music by S. D. Burman.

Unknown said...

ഞാൻ ഇന്നാണ് ഈ ക്വിസ്സ് പരിപാടി ആദ്യമായി കണ്ടത്. ശരിയുത്തരങ്ങൾ കൃത്യമായി അറിയാൻ താത്പര്യമുണ്ട്. കിട്ടുമോ?