രണ്ടു ലിംഗങ്ങളുള്ള ഇരട്ടവാലന് പ്രാണികള്‍ ഏതു ലിംഗമുപയോഗിക്കുന്നതെന്ന തീരുമാനം പരിണാമത്തിലെ ചില പ്രധാന വഴിത്തിരിവുകളിലേക്കു വെളിച്ചം വീശുന്നു
ഇരട്ടവാലന് (Earwig)എന്ന പ്രാണിയില്‍ പല ജനുസ്സിനും രണ്ടു ലിംഗങ്ങളുണ്ട്, ഇടതും വലതുമായി. “വൈകിട്ടെന്താ പരിപാടി?” എന്നു മാത്രം ചോദിച്ചാല്‍ ഇവരുടെ ആശങ്ക തീരുകയില്ല. “ഇടതോ വലതോ” എന്ന ആശയക്കുഴപ്പവും ബുദ്ധിമുട്ടിച്ചേയ്ക്കും. എന്നാല്‍ അത്ര ആശങ്കയ്ക്കു വഴിയില്ലാതെ ഇവര്‍ തെരഞ്ഞെടുപ്പു നടത്തും; ഇത് ഇവരുടെ വിഷയലമ്പടത്തിന്റെ അനുഗതിയാണെന്നു കരുതുന്നതും ശരിയല്ല. പരിണാമത്തിന്റെ ഊടുവഴികളിലൂടെ സഞ്ചരിച്ച് സ്വരൂക്കൂട്ടിയ ചില സവിശേഷ പെരുമാറ്റ വിദ്യകള്‍ തെളിഞ്ഞു വിലസുകയാണ് ഇവരുടെ അതിപൌരുഷ കഥകളില്‍. ഇരട്ടവാലന്റെ ഇടതോ വലതോ ചോദ്യം ജനിതക-പരിണാമ ശാസ്ത്രഞ്ജരുടെ മുഖത്തേയ്ക്കാണ് ഇന്ന് എറിയപ്പെടുന്നത്.
ഇരട്ടവാലന്മാര്ക്ക് മാത്രമല്ല ഈ പതിവില്‍ക്കൂടുതല്‍ ആണത്തം. പല പാറ്റാവര്‍ഗ്ഗങ്ങള്‍, ചില ചെമ്മീന്‍, തുമ്പി, പലേ എട്ടുകാലികള്‍ ഒക്കെ ദ്വയലിംഗമൂര്‍ത്തികള് ആണ്. രണ്ടുലിംഗങ്ങളോടെ ജനിയ്ക്കുന്ന ചില എട്ടുകാലികളാകട്ടെ യൌവനകാലത്ത് ചിന്താക്കുഴപ്പം വരാതിരിക്കാന്‍ ചെറുപ്പത്തില്‍ത്തന്നെ രണ്ടിലെ ഒരെണ്ണം സ്വയം സാപ്പിട്ട് സ്ഥലം വൃത്തിയാക്കും. രണ്ടെണ്ണമുള്ള പ്രാണിവര്‍ഗ്ഗങ്ങളില്‍ പലതിനും രണ്ടു വശത്തേയും ലിംഗങ്ങള്‍ ഒരേപോലെ ആയിരിക്കണമെന്നു നിര്‍ബ്ബന്ധവുമില്ല. ലൈംഗികാവയവങ്ങളുടെ വ്യത്യാസം കാരണം രൂപത്തില്‍ അസമ്മിതി (asymmetry) പ്രാണി (insect)വര്‍ഗ്ഗങ്ങളിലും എട്ടുകാലി (spider)വര്‍ഗ്ഗങ്ങളിലും കാണപ്പെടാറുണ്ട്.
ഇരട്ടവാലന്‍ന്മാരുടെ ബാഹ്യസ്വരൂപങ്ങളേയും പെരുമാറ്റരീതികളേയും ജനിതകശാസ്ത്രനിഷ്കര്ഷയോടെ പഠിച്ച് ഇവയിലെ ഓരോ കുടുംബത്തേയും നിശ്ചിത വകുപ്പുകളില്‍ പെടുത്താന്‍ തീരുമാനിച്ച ജപ്പാന്കാരന് ശാസ്ത്രജ്ഞന് കമിമുറ ഈയിടെ നടത്തിയ ചില നിരീക്ഷണങ്ങളും പരീക്ഷണങ്ങളും പുതിയ ചില തെളിവുകള്‍, പരിണാമത്തിലെ ചില കരുതലുകള്‍ക്ക് ഉപോദ്ബലമാകുകയാണ്. ഇരട്ടവാലന്മാരുടെ സ്വകാര്യജീവിതത്തിലെ മദനകേളീവിലാസകഥകള്‍ ആയി തള്ളിക്കളയാനൊക്കുകയില്ല ഈ ലിംഗതെരഞ്ഞെടുപ്പ് നടപടികള്‍. അവരുടെ സ്വഭാവദൂഷ്യത്തെ കളിയാക്കുന്നതിനും അപ്പുറത്താണ് കാര്യങ്ങള്‍. ഇവരുടെ ഇണചേരലിന്റെ ചില സൂക്ഷ്മാശങ്ങള്‍ അറിയേണ്ടത് ശാസ്ത്രജ്ഞരുടെ ആവശ്യമായി വാന്നിരിക്കുകയാണ്. ഇരട്ടവാലന് മന്മഥകേളികളില്‍ നിന്നും ജീവപരിണാമശാസ്ത്രത്തിനും ധാരാളം പഠിച്ചെടുക്കാനുണ്ട്. ജന്തുലോകത്തില്‍ ബാഹ്യരൂപങ്ങള്‍ നിര്‍ണയിക്കുന്ന ജീനുകളുടെ പ്രവൃത്തി നിജപ്പെടുത്തല്‍ വരെ ഈ അതിവീരന്മാരുടെ ഇടതു-വലതു തെരഞ്ഞെടുപ്പിന്റെ സൂക്ഷ്മനിരീക്ഷണങ്ങളാല്‍ വെളിവാക്കപ്പെടാം. ആണ്പിറന്നവര് അവരുടെ ലിംഗങ്ങളിലൊന്നെങ്കിലും ഇണചേരാന്‍ ‘റെഡി‘യാക്കി ഇരട്ടവാലുകള്‍ക്കിടയ്ക്ക് നീട്ടിവച്ചിരിക്കും, ഉപയോഗിക്കാത്ത മറ്റേ ലിംഗം ദേഹത്തോട് ചേര്‍ത്ത് മടക്കി വയ്ക്കും.രണ്ടെണ്ണമുള്ള കേമന്മാര് ഇങ്ങനെ “ഇടതു റെഡി’ യോ “വലതു റെഡിയോ” ആയിയാണ് നടപ്പ്. എന്നാല്‍ എല്ലാ ഇരട്ടവാലന്മാരും ഇങ്ങനെ ഇരട്ടി മധുരക്കാരല്ല.പരിണാമശ്രേണിയില്‍ ആദ്യം ഭൂമുഖത്ത് എത്തിയവര്‍ക്കാണ് ഈ സൌഭാഗ്യം വന്നു വീണത്- ആണുങ്ങളായി പിറന്നോരെല്ലാം രണ്ടെണ്ണമുള്ളവരായിരുന്നു. പിന്നീട് വന്നവര്‍ ഒരെണ്ണം കൊണ്ട് തൃപ്തിപ്പെടുന്നവരാണ്. ഈ വിലാസലോലുപന്മാരെ പൊതുവേ മൂന്നായി തരം തിരിയ്ക്കാം:
1. പൂര്‍വികരായ രണ്ടു കുടുംബങ്ങള്‍. രണ്ടെണ്ണത്തിനുള്ള പുരുഷഭാഗ്യം സിദ്ധിച്ചവരാണ് ഈ ആമ്പ്രന്നോന്മാരെങ്കിലും ഇവര്‍ രണ്ടും റെഡിയാക്കിയല്ല നടപ്പ്.ആവശ്യം വരുമ്പോള്‍ ഏതെങ്കിലും ഒരെണ്ണം റെഡിയാക്കും.
2.മറ്റു മൂന്നു കുടൂംബങ്ങള്‍. ദ്വയലിംഗവീരന്മാരായ ഇവര്‍ സ്വല്പ്പം കൂടെ കരുതലുള്ളവരാണ്. രണ്ടെണ്ണത്തില്‍ ഏതെങ്കിലും ഒന്ന് റെഡിയാക്കിയാണ് നടപ്പ്. ഇവരില്‍ എടത്താടന്മാരും വലത്താടന്മാരും സജീവമായുണ്ട്.
3. പിന്നാലെ വന്ന ഒറ്റയാന്മാര്. ഇവര്‍ക്കു ഒന്നേയുള്ളൂ. രണ്ടുമൂന്നു കുടുംബങ്ങളുണ്ടെങ്കിലും എല്ലാം അടുത്ത ബന്ധുക്കളാണ്. ഒരേ തായ്വഴിയിലെ ബന്ധുക്കള്‍. ഒന്നല്ലെ ഉള്ളൂ, അത് വലതു തന്നെയാകട്ടെ എന്നായി ഇവരുടെ തീരുമാനം. ഇവരെല്ലാവരും മുകളില്‍പ്പറഞ്ഞകുടുംബങ്ങളിലെ (രണ്ടെണ്ണമുണ്ടെങ്കിലും) വലതു റെഡിയാക്കി നടക്കുന്നവരുടെ തായ്വഴിയാണെന്നതാണ് പ്രധാന കാര്യം.
ശ്രദ്ധിക്കപ്പെടേണ്ടത് ഇവ മേല്‍പ്പറഞ്ഞ ക്രമത്തില്‍, രണ്ടെണ്ണം റെഡിയല്ല, രണ്ടെണ്ണത്തില്‍ ഒന്നു റെഡി, ഒരെണ്ണം മാത്രം റെഡി എന്നിങ്ങനെ പരിണമിച്ചതാണെന്നുള്ളതാണ്. എന്നുവച്ചാല്‍ രണ്ടെണ്ണത്തില്‍ ഒന്നെങ്കിലും റെഡിയാക്കി വയ്ക്കുന്ന ഒരു ഘട്ടത്തില്‍ക്കൂടെ കടന്നുപോയിട്ട് വലതുമാത്രം റെഡിയാക്കി വയ്ക്കുന്ന അടുത്തഘട്ടവും കഴിഞ്ഞാണ് ഒരേഒരെണ്ണം അതും വലതു മാത്രം റെഡിയാക്കി നടക്കുന്നവരില്‍ എത്തിച്ചേര്‍ന്നത്. എന്നുവച്ചാല്‍ വലതുറെഡി ഒറ്റയാന്മാരുടെ പിതാമഹന്മാര് രണ്ടെണ്ണമുണ്ടെങ്കിലും വലതുമാത്രം ഉപയോഗിച്ചിരുന്നവരാണ്. ഇടത് ഉപയോഗിക്കാത്ത കാരണവമാരുടെ തായ്വഴിപ്പയ്യന്മാര്‍ക്ക് ഇടത് ഇല്ലാതായ മട്ട്. വലതുതന്നെ ഉപയോഗിച്ച് പതിവായിപ്പോയവരുടെ സന്തതികള്‍ക്ക് ഇടത് ഭാഗത്തെ ejaculatory duct ഒക്കെ ലൊപിച്ച മട്ടാണ്.പതിവായി ഉപയോഗിക്കാത്ത ഒരു അവയവം ഉപയോഗശൂന്യമാകുന്ന പ്രവണത.
പരിണാമത്തിന്റെ സാധ്യതകള്‍ വിശകല്നം ചെയ്യാന്‍ ഈ നിരീക്ഷണങ്ങള്‍ അതിപ്രധാനമാണ്. ഉപയോഗം കൊണ്ട് ശരീരാവയങ്ങളില്‍ മാറ്റം വരുന്നത് നിത്യജീവിതത്തില്‍ നിന്നുള്ള ഉദാഹരണങ്ങളില്‍ നിന്നും വ്യക്തമാണ്. പെരുമാറ്റം കൊണ്ട് സ്വായത്തമാക്കിയ സ്വഭാവം അല്ലെങ്കില്‍ രൂപവ്യത്യാസം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ തെളിവാണ് ഈ പാരമ്പര്യക്രമം എന്നു സന്ദേഹം. ഒരുനൂറ്റാണ്ടിനു മുന്‍പു കോളിളക്കം സൃഷ്ടിച്ച “ബാല്‍ഡ്്വിന്‍ എഫ്ഫെക്റ്റ്” ഇതേകാര്യമാണ് പരിണാമത്തിന്റെ പോംവഴികളില്‍ ഒന്നായി ഉദ്ബോധിക്കാന്‍ ശ്രമിച്ചത്. “വലതു റെഡി”ക്കാര് വലതു ലിംഗം ഉപയോഗിച്ച് പരിചയം വന്നതിനെ ജനിതകപരമായി പിടിച്ചെടുത്ത് സ്ഥിരമാക്കി.പിന്നീട് വന്ന ‘ഒന്നേ ഒന്ന്, വലതു മാത്രം’പയ്യന്മാര്ക്കു മുന്‍പുള്ള മിസ്സിങ് ലിങ്ക്.
ഈ മിസ്സിങ് ലിങ്ക് ഇരട്ടവാലന്മാര്‍ വലതുലിംഗം ഉപയോഗിക്കുന്നത് സ്വാഭാവികമായാണ്, ഒരു പഠിച്ചെടുക്കല്‍ പ്രക്രിയയിക്കൂടെ നേടുന്നതല്ല. എന്തെന്നാല്‍ ജനിച്ച് നാലുനാള്‍ കഴിയുമ്പോഴേയ്ക്കും തന്നെ ഇവര്‍ വലതു റെഡിയാക്കി വച്ചു തുടങ്ങും, ഇണ ചേരല്‍ അനുഭവത്തിനു മുന്‍പു തന്നെ. എന്നാല്‍ പെരുമാറ്റപരം കൂടിയാന്ണ് ഈ തെരഞ്ഞെടുക്കല്‍ തീരുമാനം. വലതു ലിംഗത്തിനു ചതവോ മുറിവോ പറ്റിയാല്‍ ഇടതു ഉപയോഗിക്കും.കമിമുറ പരീക്ഷണത്തിനു വേണ്ടി ഇവരിലെ വലതു ലിംഗം മുറിച്ചു മാറ്റി നോക്കി. ഇങ്ങനെ “ചെത്തി നടന്നവര്‍” അധികം താമസിയാതെ ഇടതുലിംഗം ഉപയോഗിക്കാന്‍ പരിശീലിച്ചു.
എന്തുകൊണ്ട് വലതുലിംഗം ഉപയോഗിക്കാനിഷ്ടപ്പെടുന്നവരെ പരിണാമവിധി തെരഞ്ഞെടുത്തു എന്നതിന് തല്ക്കാലം അറിവുസൂത്രങ്ങളൊന്നുമില്ല. ഇണചേരുമ്പോള് ആണുങ്ങള് ദേഹം സ്വല്പ്പം വലത്തേയ്ക്കു വളയ്ക്കേണ്ടി വരുന്നതുകൊണ്ട് വലതന്മ്മാര്‍ക്ക് എളുപ്പം സാധിക്കാവുന്ന വിദ്യ പരിപൂര്‍ണബീജസ്ഥാനന്തരണവും സങ്കലനവും സാദ്ധ്യമാക്കുന്നോ എന്നു സംശയിക്കണം. കമിമ്യുറ ഇതെപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ നടത്തി വരുന്നു. ഇരട്ടവാല്ന്മാരിലെ ചില പെണ്ണുങ്ങള് atavism- വിട്ടുകളഞ്ഞ പരിണാമദശ വീണ്ടും വന്നു ചേരല്‍- എന്ന പ്രതിഭാസത്തിനു ഉദാഹരണമാണെന്നും ഈയിടെ കമിമ്യുറ നിരീക്ഷിച്ചിട്ടുണ്ട്. വളരെ പണ്ടുകാലത്ത് ഈ പെണ്മണികള്ക്ക് ഒരേ ഒരു ബീജസംഭരണി (spermathecca)യേ ഉണ്ടായിരുന്നുള്ളു, പിന്നീട് രണ്ടെണ്ണമുള്ള കാമിനിമാര്‍ വന്നു. പരിണാമചക്രം തിരിഞ്ഞപ്പോള്‍ ഒരു ബീജസംഭരണിയുമായി വീണ്ടും സ്ത്രീജനങ്ങള്‍ എത്തിത്തുടങ്ങി. ആണുങ്ങള് ഒരുലിംഗം മാത്രം മതിയെന്നു വച്ചപ്പോള്‍ സ്മാര്‍ടായ പെണ്ണുങ്ങള് ചെയ്ത ഒരു ‘അഡ്ജസ്റ്റ്മെന്റ്’ ആയിരിക്കുമോ ഇത്?
പെരുമാറ്റം ജനിതകസിസ്റ്റത്തില്‍ വരുത്തുന്ന പ്രഭാവങ്ങള്‍ പഠിയ്ക്കാന്‍ പ്രാണികളുടെ ലൈംഗികാവയവങ്ങളുടെ അസമ്മിതി (asymmetry) നിരീക്ഷണങ്ങള്‍ സഹായിക്കുന്നു. പ്രത്യേക സ്വഭാവവിശേഷങ്ങള്‍ കൊണ്ടുണ്ടാകുന്ന ബാഹ്യരൂപവ്യതിയാനങ്ങള്‍ പരിണാമത്തിന്റെ ഭാഗമാകുന്ന വിശേഷസന്ധികള്‍ പ്രാണിലോകത്തിന്റെ ലൈംഗികവൃത്തി വെളിവാക്കിത്തരുന്നു. ലൈംഗിക അസമ്മിതിയുടെ ആവശ്യകതയ്ക്ക് ഉപോല്‍ബലമാകുന്നത് മൂന്നു കാര്യങ്ങളാണ്. ഒന്ന് ഇണ ചേരുമ്പോഴുള്ള ശരീരസ്ഥാനനിയോജനം. രണ്ട് ഈ അസമ്മിതി ശരീരത്തിനു പ്രദാനം ചെയ്യുന്ന പ്രാവര്‍ത്തികനേട്ടങ്ങള്‍. മൂന്ന്, അകമേ ഉള്ള ലൈംഗികാവയവങ്ങള്‍ ഒന്നു മാത്രമോ ഒരു വശത്തുമാത്രമോ ആയിത്തീര്ന്നാല് മറ്റു അവയവ്ങ്ങള്‍ നേടുന്ന ഇടവും അതുകൊണ്ട് അവയുടെ മെച്ചപ്പെട്ട പ്രവൃത്തിയും. ഇവയെല്ലാം അതിജീവനത്തിനുള്ള തെരഞ്ഞെടുപ്പുപ്രക്രിയയില്‍ സവിശേഷവും അധികതമവുമായ സ്വാധീനമണ്യ്ക്കുന്നു.
ഇരട്ടവാലനിലും എട്ടുകാലികളിലും മറ്റു പ്രാണിവര്‍ഗ്ഗങ്ങളിലും നടത്തുന്ന ലിംഗസ്വരൂപപഠനങ്ങള്‍ ശാസ്ത്രജ്ഞന്മാരെ ഹരം കൊള്ളിയ്ക്കുന്നുണ്ട്. പഠിയ്ക്കപ്പെടുന്ന സാമ്പിളിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള എളുപ്പം, റ്റാക്സോണൊമിയില്‍ ശേഖരിക്കപ്പെട്ടിട്ടുള്ള അറിവിന്റെ ബാഹുല്യവും വിസ്തൃതിയും, അസമ്മിതി പല പ്രാണികളിലും പരിണാമഘട്ടങ്ങളിലും ഒരേപോലെ കാണപ്പെട്ടിരിക്കുന്നു (convergent evolution-ബന്ധുക്കാരല്ലെങ്കിലും ഒരേ സ്വഭാവ-രൂപവിശേഷങ്ങള്‍ വന്നു ചേരല്‍) ഇവയൊക്കെയാണ് ഈ രതിക്രീഡകളെ പരീക്ഷണശാലകളിലെ സൂക്ഷ്മവിശകലനത്തിനു ഇടയാക്കുന്നത്. അടുക്കളക്കോണിലും പഴയപുസ്തകത്താളിനിടയിലും ഒതുങ്ങുന്ന ഈ ചെറുജന്മങ്ങള്‍ പരിണാമത്തിന്റെ മഹാരഹസ്യങ്ങള്‍ പേറി നടപ്പാണ്. അല്ലെങ്കില്‍ ആരു വിചാരിച്ചു ഇവരുടെ വഷള് കുസൃതിയായ‘ ഇന്ന് ഇടതോ വലതോ’ എന്ന പോലത്ത കളികള്‍ ആധുനിക ജനിതക ശാസ്ത്രത്തിനും പരിണാമ പാഠങ്ങള്‍ക്കും കളരിയാകുമെന്ന്.
References:
Kamimura Y. Right-handed penises of the earwig Labidura riparia (Insecta, Dermaptera, Labiduridae: Evolutionary relationships between structural and behavioral asymmetries. Journal of Morphology. 267: 1381-1389, 2006
Palmer, A. R. Caught right-handed. Nature, 444:689-692, 2006
Huber, B. A., Sinclair, B. J. and Scmitt M. The evolution of asymmetric genitalia in spiders and insects. Biological Reviews. 82:647-698, 2007
Kamimura Y. Possible atavism of genitalia in two species of earwig (Dermaptera), Proreus simulans (Chelisochidae) and Euborellia plebeja (Anisolabidasae). Arthropod Structure and Development.36:361-368, 2007
44 comments:
രണ്ടു ലിംഗങ്ങളുള്ള ഇരട്ടവാലന് പ്രാണികളുടെ “ഇടതോ വലതോ” എന്ന തെരഞ്ഞെടുപ്പ് വെറും മന്മഥകേളി മാത്രമല്ല. പരിണാമത്തിലെ സുപ്രധാന വഴിത്തിരിവുകളില്‍ വെളിച്ചം വീശുന്ന പ്രതിഭാസമാണ്.
:-)
Interesting information.
എന്തൊക്കെ അറിവുകള്‍!
ഈ പരിണാമശൃംഖലയില്‍ ദേവേന്ദ്രന് എവിടെയായിട്ടു വരും? :)
ഞാന്‍ പറയാന്‍ പോയത് ഉമേഷ് പറഞു. അമേരിക്കാര്ക്കുള്ള സൌകര്യം.
“ഇവരില്‍ എടത്താടന്മാരും വലത്താടന്മാരും സജീവമായുണ്ട്.“ സത്യായിട്ടും ഇതൊരു കൊട്ടല്ലേ?
:):):)
-സു-
മേല്‍പ്പറഞ്ഞവയൊക്കെ വിശ്വാമിത്രസൃഷ്ടികളാണെന്ന് പണ്ടാരോ പറഞ്ഞുകേട്ട ഒരോര്‍മ്മ. ആ വഴിക്കും ഒരു അന്വേഷണം നടത്തായിരുന്നു. എന്തുകൊണ്ട് മൂപ്പര്‍ക്ക് ഇങ്ങനെയൊരു ശ്രദ്ധക്കൂടൂതല് പറ്റി എന്ന്!
നമുക്ക് പഴമയിലേയ്ക്ക് തിരിച്ച് പോകാം...
ഹൈ... മ്ലേച്ചം..അസഭ്യം..
ന്നാലും ക്ഷ പിടിച്ചൂന്ന് പറയാണ്ട് ഒരു നിവൃത്തീല്ല്യ.. ന്നാ, ആ നാല് വശത്തും ള്ളോരടെ കാര്യങ്ങ്ട് എഴ്ന്നള്ളിയ്ക്ക്യാ...
ന്താ.. എതിരവനോ.. കതിരവനോ...ആരായ്യാലും.. ശ്ശി ശീഘ്രം നടത്ത്വാ...
നല്ല പൊസ്റ്റ്
ഉമേഷ്, സു/സുനില്‍:
ലിംഗങ്ങളുടെ എണ്ണ നിശ്ചയിജ്ജുന്ന ജീനുകള്‍ നമുക്കുള്ളീല്‍ അടച്ചുപൂട്ടിക്കിടപ്പുണ്ടായിരിക്കണം. ഒരു ചെറിയ മ്യൂടേഷന്‍ മതി ഇതു തുറക്കാന്‍. പക്ഷേ ഭ്രൂണാവസ്ഥയില്‍ ആയിരിക്കണം.
ദേവന്ദ്രന് പെട്ടെന്നു ഒരു മ്യൂടേഷന്‍ വരുത്താനുള്ള ശാപം (അള്‍ട്രാ വയലറ്റ് രശ്മി മതി) ആണോ ഗൌതമ മുനി വച്ചു കൊടുത്തത്?
ബഹു: വിശ്വാമിത്രനും ഇതില്‍ പങ്കുണ്ടോ?
കാറ്റാടി: പരിണാമത്തിന്റെ പഴയ കാലത്തേയ്ക്ക് തിരിച്ചു പോണം അല്ലെ? എന്തൊക്കെ ആഗ്രഹങ്ങള്‍, കാറ്റാടീ.
ശ്രീവല്ലഭന്, സുനീഷ്:വായിച്ചതില്‍ സന്തോഷം.
പൊറാടത്ത്: നാലു വശത്തുമോ? ആശ കൊള്ളാം. മിക്ക പക്ഷികള്‍ക്കും പുറത്തേയ്ക്കു നീളുന്ന ലിംഗം പോലുമില്ല. പ്രജനനം നിര്‍ബ്ബാധം നടക്കുന്നു. cloaca ചേര്‍ത്തു വച്ചാണ് ഇണചേരല്‍. എന്നുവച്ചാല്‍ ഇതൊന്നും അത്ര ആവശ്യമില്ലെന്നേ.
അനൂപ്: താങ്ക്യു.
ഓ..ഇതാപ്പത് ബല്യേ കാര്യം..ഇത് ഞങ്ങടെ മതഗ്രന്തത്തില് പണ്ടെ പറഞ്ഞ കാര്യങ്ങളാ അണ്ണാ.
"പതിവായി ഉപയോഗിക്കാത്ത ഒരു അവയവം ഉപയോഗശൂന്യമാകുന്ന പ്രവണത."
ഒള്ളതാണോ എതിരാ? എന്റെ പ്രവാസി മുത്തപ്പാ...
annual postinu samayam aaayillle????
:)
It’s always better to have a standby!
So parinamam monnottu poyal single ball ulla purusha prajakal undakumayirikkum
informative !! .. :-)
interesting!!!
:)
അണ്ണാ,
എന്റെ ലിംഗം ഇടതു വശത്തേക്ക് ചെരിഞ്ഞാണ് ഞാന്നു കിടക്കുക. എന്താവും ഈ പ്രതിഭാസത്തിന്റെ പേര്?
- സസ്നേഹം മരമാക്രി
അനോണികള്‍, ഉണ്ണി (ജൊജി),കിച്ചു/ചിന്നു, അനിലന്‍, മരമാക്രി: വന്നു കമന്റുയതില് സന്തോഷം
ഉണ്ണി: രണ്ട് വൃഷണങ്ങള്‍ ആവശ്യമില്ല വാസ്തവത്തില്‍. ഒരു കിഡ്നികൊണ്ടു ജീവിക്കുന്നവരെപ്പോലെ ഒരു വൃഷണം ധാരാളം മതി ആവശ്യത്തിനു ബീജം പ്രദാനം ചെയ്യാന്‍. ചിലപ്പോള്‍ പരിണാമവിധി ആ വഴി തെളിച്ചേയ്ക്കും. മനുഷ്യവൃഷണങ്ങള് symmetrical അല്ല. വലതുവൃഷണം ഇടതിനേക്കായിലും സ്വല്പ്പം പൊങ്ങിയാണിരിക്കുന്നത്, ഇടതിനേക്കാളും സ്വല്പ്പം വലുതാണു താനും. ഗ്രീക് പ്രതിമകളില്‍ ഇതിനു വിപരീതമായി കാണപ്പെടുന്നതിനെക്കുറിച്ച് പഠനങ്ങള്‍ നടന്നിട്ടുണ്ട്.
മരമാക്രി:
മാക്രികള്‍ക്കും ലിംഗമുണ്ടെന്നറിഞ്ഞതില് സന്തോഷം. (I am proud of you!)
ലിംഗത്തിന്റെ വളവു പലരിലും കാണപ്പെടുന്നതാണ്. ഇംഗ്ലന്‍ഡില്‍ തയ്യല്‍ക്കാര്‍ പാന്റിനു അളവെടുക്കുമ്പോള്‍ ഇതും കണക്കാക്കാറുണ്ടായിരുന്നു എന്നത് ചരിത്രത്തിലെ തമാശയായി പറയപ്പെടാറുണ്ട്. ഒരു കാലത്ത് സ്വല്പ്പം ചെരിവുള്ള ലിംഗധാരികളില് ആയിരുന്നു ഇംഗ്ലീഷ് പെണ്ണുങ്ങള്‍ക്ക് താല്‍പ്പര്യം. ഇടതുവശത്തേയ്യ്ക്കുള്ള ചെരിവ് വളരെപ്പേരിലുണ്ട്. ചിലര്‍ക്ക് ലിംഗം ഉദ്ധരിക്കുമ്പോള്‍ നേരെയാകും. scar tissue ലിംഗത്തിന്റെ ഒരു വശത്തുണ്ടാകുന്നതാണ് പലപ്പോഴും കാരണം. ചിലപ്പോള്‍ വേദനാജനകമായ Peyronie's Disease ആയി മാറും scar tissue വലുതാണെങ്കില്‍. ഛേദനാചാരം ചെയ്യുമ്പോള്‍ പറ്റുന്ന ചെറിയ അബദ്ധങ്ങള്‍ കാരണവും ലിംഗത്തിന് വളവു വരാം.
ഇടതുകൈ സ്വാധീനക്കൂടുതലുള്ളവരുടെ ലിംഗമാണോ ഇടതേയ്ക്ക് ചെരിഞ്ഞിരിക്കുന്നത് എന്നതിനെപ്പറ്റി പഠനങ്ങള്‍ നടന്നിട്ടുണ്ട്.
scrotal asymmetry, penis curvature ഇതിനൊക്കെ ഗൂഗിള്‍ അമ്മച്ചി കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞു തരും.
ഇന്നാണ് ഈ പോസ്റ്റു കാണുന്നത്..
വളരെ രസകരമായി എഴുതിയിരിക്കുന്നു!
കൂട്ടത്തില്‍ പറയട്ടെ:
ഉഭയലിംഗമുണ്ടാകുന്നതും ഉഭയലൈഗികത(bi-sexuality)യും വ്യത്യസ്തമായ പ്രതിഭാസങ്ങളാണ് ഒന്നു ശാരീരികം, മറ്റേത് മാനസികം.
പരിണാമദശയിലെ ഈ അത്ഭുതം ആദ്യമായാണ് അറിയുന്നത്.
മനുഷ്യസൃഷ്ടിയുടെ ഒരു പ്രത്യേകതയാണ്, വൃഷണം ഒന്ന് മറ്റൊന്നിനേക്കാള്‍ കയറിയിറങ്ങി കാണുന്നത്. ആലിംഗനത്തിലും കാലിനിടയില്‍ പെട്ടും അമര്‍ന്ന് വേദനിയ്ക്കാതിരിക്കാനും കേട് സംഭവിക്കാതിരിക്കാനുമാണ് ഈ പ്രത്യേകത സൃഷ്ടിയില്‍ തന്നെ നിഹിതമായിരിക്കുന്നത്. നിവര്‍ന്നു നില്ക്കുവാന് കഴിവുള്ള മനുഷ്യന്റെ വൃഷണം മൃഗങ്ങളുടെ വൃഷണം പോലെയായാല്‍ ബ്യഹ്യപ്രേരണയാല് രണ്ടും കൂടി അമര്‍ന്ന് വേദനിക്കന്‍ ഇടയാകും. സൃഷികര്ത്താവിന് നമ്മളെക്കാള്‍ ബോധമുണ്ടായിരിക്കുന്നതുകൊണ്ടാവാം.
Dear Ehiravan,
Very good...Keralathile chila sanyasimarku randu andi undennu thonnunu..
Pinnae, Maramakriyude prashnam nalla aaharam kazikumbol thane marikollum, vishamikenda!
എതിരേട്ടാ,
:)
നല്ല പോസ്റ്റ്. മങ്ങിക്കിടന്ന ജന്തുശാസ്ത്ര പഠനഓര്മ്മകള് തെളിയുന്നതുപോലെ.
എതിരേട്ടാ, താങ്കളെവിടെ...
Nice reading. Thanks.
Would like to see an article on disuse atrophy also
സാഹചര്യങ്ങളാൽ വന്നു ചേരുന്ന രൂപവ്യത്യാസം/സ്വഭാവം ജനിതകപരമായി പിടിച്ചെടുത്ത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും .
എന്റെ കതിരവാ ... Baldwin effect, 1896 വന്ന സിദ്ധാന്തമാണ് . അതായതു Genetics പരീക്ഷണ ഫലങ്ങള്‍ വരുന്നതിനു മുമ്പ് . Genetics വരുന്നതിനു മുമ്പ് ആയതിനാല്‍ തന്നെ ആധുനിക ശാസ്ത്ര ലോകം ഒരു പരിഗണയും കൊടുക്കാത്ത തള്ളിയ സിദ്ധാന്തം ആണ് .താഴെ പറയുന്ന ലിങ്കിലൂടെ പോയാല്‍ വിക്കി പീഡിയ Baldwin effect നെ പറ്റി പറയുന്നതു കാണാം .( http://en.wikipedia.org/wiki/Baldwin_effect)
വിക്കി പീഡിയ നിന്ന് ഉദ്ധരിക്കട്ടെ .
"The Baldwin effect, also known as Baldwinian evolution or ontogenic evolution, is an early evolutionary theory put forward in 1896
The Baldwin effect theory has always been controversial .... There have been a number of arguments against the effect. The very mechanism of the transition has also been questioned,
എന്റെ കതിരവാ ... സാഹചര്യങ്ങളാൽ വന്നു ചേരുന്ന രൂപവ്യത്യാസം/സ്വഭാവം ജനിതകപരമായി മാറ്റം വരുത്തില്ലെന്ന് weismaan (എലികളിലെ വാല് മുറിച്ച പരീക്ഷണം ഞാന്‍ മുമ്പ് വിശദീകരിച്ചിട്ടുണ്ട് ) അടക്കം പലരും തെളിച്ചതും പരക്കെ അംഗീകരിക്കപ്പെട്ടതുമാണ്
കതിരവാ.. wikipedia യില്‍ mutaion and evolution പറ്റി പറഞ്ഞ കാര്യങ്ങള്‍ നോക്കുക ...പഠിക്കുക .ലിങ്ക് കൊടുക്കുന്നു http://en.wikipedia.org/wiki/Evolution#Mutation.
Dr. സൂരജ് ന്റെ ലേഖനത്തില്‍ നിന്ന് ഉദ്ധരിക്കട്ടെ ( ലിങ്ക് മുകളിലത്തെ കമന്റ്സ് കാണാം)
" പ്രകൃതിനിര്‍ധാരണത്തിന് മ്യൂട്ടേഷനുകളിലൂടെ മാത്രമേ പ്രവര്‍ത്തിക്കാനാവൂ എന്നു നാം കണ്ടുകഴിഞ്ഞു" ..
കതിരവന്‍ ഏതായാലും ജബ്ബാര്‍ മാഷിന് പറ്റിയ കൂട്ട് തന്നെ . മാഷ് 35 വര്‍ഷമായി ഒന്നും പഠിച്ചിട്ടില്ല . കതിരവനോ 100 വര്‍ഷത്തിനപ്പുറമുള്ള , ആധുനിക ശാസ്ത്ര ലോകം ഒരു പരിഗണയും കൊടുക്കാത്ത , തള്ളികളഞ്ഞ സിദ്ധാന്തം കൊണ്ട് വന്നിരിക്കുന്നു പരിണാമം തെളിയിക്കാന്‍ ..
കൊട്ടുക്കാരാ താങ്കള്‍ മുമ്പ് പറഞ്ഞ കാര്യം അല്പം വ്യത്യാസത്തോടെ ഉദ്ധരിക്കട്ടെ...
ആധുനിക വിദ്യാഭ്യാസം നേടാത്ത ഒരു ബുദ്ധി ജീവി നാട്യക്കാരന്‍ സ്വയം മത്രമല്ല മറ്റുള്ളവരെയും അന്ധതയിലേക്കു നയിക്കുന്നു. കാലഹരണപ്പെട്ട ശാസ്ത്ര ഗ്രന്ഥ്ങ്ങള്‍ക്ക് പുതുപുത്തന്‍ വ്യഖ്യാങ്ങളുമായി ഇറങ്ങുന്ന യുക്തി(രഹിത)വാദികള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പണി അതാണ്. അവരെ സൃഷ്ടിച്ച സൃഷ്ടാവിനെ തന്നെ ഇല്ലാതാക്കാന്‍ അവര്‍ ചെയ്യുന്ന പെടാപ്പാടുകാണുമ്പൊള്‍ ചിരി വരുന്നു.... കൂടുതല്‍ ചര്‍ച്ചകള്‍ കാണാന്‍ ഇവിടെ അമര്‍ത്തുക ( അവസാന ഭാഗങ്ങള്‍ )
പ്രിയപ്പെട്ട എതിരവാ,
പഠിച്ചറിവോ ബിരുദാനന്തരബിരുദമോ ഇല്ലാത്ത സംഗതികളിൽ ഇങ്ങനെ ആധികാരികമായി അഭിപ്രായം പറഞ്ഞ് എന്തിനാ വെറുതെ ചമ്മുന്നത്? ഒന്നുമില്ലെങ്കിൽ വിക്കിപീഡിയയിൽ നോക്കി നന്നായി വായിച്ചുപഠിച്ചുവേണ്ടേ ഇത്തരം ഗൌരവമുള്ള വിഷയങ്ങളെപ്പറ്റിയൊക്കെ എഴുതാൻ?
ViswaPrabha | വിശ്വപ്രഭ ha ha ha :)
Dear Faizal
"എന്റെ കതിരവാ ... Baldwin effect, 1896 വന്ന സിദ്ധാന്തമാണ് . അതായതു Genetics പരീക്ഷണ ഫലങ്ങള്‍ വരുന്നതിനു മുമ്പ് . Genetics വരുന്നതിനു മുമ്പ് ആയതിനാല്‍ തന്നെ ആധുനിക ശാസ്ത്ര ലോകം ഒരു പരിഗണയും കൊടുക്കാത്ത തള്ളിയ സിദ്ധാന്തം ആണ് .താഴെ പറയുന്ന ലിങ്കിലൂടെ പോയാല്‍ വിക്കി പീഡിയ Baldwin effect നെ പറ്റി പറയുന്നതു കാണാം .( http://en.wikipedia.org/wiki/Baldwin_effect)
വിക്കി പീഡിയ നിന്ന് ഉദ്ധരിക്കട്ടെ .
"The Baldwin effect, also known as Baldwinian evolution or ontogenic evolution, is an early evolutionary theory put forward in 1896
The Baldwin effect theory has always been controversial .... There have been a number of arguments against the effect. The very mechanism of the transition has also been questioned,"
Do you mean to say that once there is an argument against anything, or if somebody questions something then that subject is proved to be wrong?
If so there are n number of arguments against yours also.
Then what?
ഫൈസൽ:
ഇത് എന്റെ അഭിപ്രായമാണെന്നു തെറ്റിദ്ധരിച്ചുവോ? എന്റെ പോസ്റ്റിലെ Reference ൽ രണ്ടാമതു കൊടുത്തിരിക്കുന്ന ലേഖനം വായിക്കുക. നേചർ ജേണലിൽ വന്നതാണ്.
വിക്കിപ്പീഡീയ അല്ലാതെ ആധികാരികമായ ജേണലുകളിൽ നിന്നാൺ ശാസ്ത്രവിഷയnങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടത്.
വിശ്വപ്രഭ:
അപ്പോൾ വിക്കിപ്പീഡിയ അല്ല എല്ലാത്തിന്റേയും അവസാന വാക്ക്? വെറുതെ നേച്ചർ , മോളിക്യുലാർ ജെനെറ്റിക്സ് ജേണലുകളൊക്കെ വായിച്ച് സമയം കളയേണ്ടിയിരുന്നില്ല.
അല്ല ഇതൊക്കെ വായിച്ചാൽ എനിക്ക് ഏതാണ്ടൊക്കെ മനസ്സിലാകാൻ പോകുന്നു! ഓരൊ അതിമോഹങ്ങളേയ്!
എതിരവന് നു genetics and evolution ല്‍ എത്ര മാത്രം academic പരിജ്നാനം ഉണ്ടെന്നു എനിക്കറിയില്ല .. ഈ ചര്‍ച്ചയില്‍ ഇടപെടാന്‍ തന്നെ കാരണം higher studies ഞാന്‍ opt ചെയ്ത സബ്ജക്ട് genetics ആയിരുന്നു എന്നതിനാലും , evolution നും Genetics ഉം തമ്മിലുള്ള പൊരുത്തക്കേട് എന്നെ ആ വിഷയത്തില്‍ out of സില്ലബസ് ആയി തന്നെ ഒട്ടേറെ വായിക്കാനും സഹായിച്ചതിനാലുമാണ്.
വിക്കിപ്പീഡീയ അല്ലാതെ ആധികാരികമായ ജേണലുകളിൽ നിന്നാൺ ശാസ്ത്രവിഷയnങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടത്
ശാസ്ത്ര magazine വരുന്ന ലേഖനങ്ങള്‍ എല്ലാം ആധികാരികമാണെന്ന് എതിരവന് അല്ലാതെ ആരും പറയില്ല .. nature magazine വരുന്ന ലേഖനങ്ങള്‍ അതെഴുതുന്ന ആളുകളുടെ നിഗമനങ്ങള്‍ ആണ് സുഹൃത്തേ .. അല്ലാതെ തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങള്‍ അല്ല . വിക്കിപ്പീഡീയ യും encyclopedia യും ആകട്ടെ വെറും ലേഖനങ്ങള്‍ അല്ല താരതമ്യേന ആധികാരികമാണെന്ന് എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത് .. (Baldwin effect നെ പറ്റി Encyclopedia - Britannica യില്‍ പറഞ്ഞത് കൂടെ നോക്കുക )
മാത്രമല്ല ഞാന്‍ വിക്കിപ്പീഡീയ ഉദ്ധരിച്ചു പറഞ്ഞത് Baldwin effect വളരെ പഴയ സിദ്ധാന്തം ആണെന്നാണ് (is an early evolutionary theory put forward in 1896), അതായത് Genetics ന്റെ പിതാവായ ഗ്രിഗര്‍ മെന്ടലിന്ടെ കൃത്യതയാര്‍ന്ന പരീക്ഷണ ഫലങ്ങള്‍ വരുന്നതിനു മുന്‍പ് ആണ് എന്നര്‍ത്ഥം .
സുഹൃത്തേ കഴിഞ്ഞ 100 വര്‍ഷത്തിനുള്ളില്‍ genetics ഉണ്ടായ പുരോഗതി വമ്പിച്ചതാണ് .. ഒരു ജീവിയില്‍ എന്തെങ്ങിലും സാഹചര്യങ്ങളാൽ വന്നു ചേരുന്ന രൂപവ്യത്യാസം/സ്വഭാവം ജനിതക ഘടനയില്‍ മാറ്റം വരുത്തും എന്ന് ആധുനിക ജനിതക ശാസ്ത്രം പറയുന്ന കാര്യം ഏതു ജേണലിലാണ് ഉള്ളത് എന്ന് ദയവായി പറഞ്ഞു തരിക , ആധുനിക ജനിതക ശാസ്ത്രകരന്മാരെയും വിവരമറിയിക്കുക . അതിന്റെ copy dr. സുരജ് അടക്കമുള്ളവര്‍ക്ക് അയച്ചു കൊടുക്കുക ,
Dr. സൂരജ് ന്റെ ലേഖനത്തില്‍ നിന്ന് ഉദ്ധരിക്കട്ടെ ( ലിങ്ക് മുകളിലത്തെ കമന്റ്സ് കാണാം)
" പ്രകൃതിനിര്‍ധാരണത്തിന് മ്യൂട്ടേഷനുകളിലൂടെ മാത്രമേ പ്രവര്‍ത്തിക്കാനാവൂ എന്നു നാം കണ്ടുകഴിഞ്ഞു" ..
എതിരെവാ ..ഓരോ കോശവും എങ്ങിനെ , എത്ര വളരണമെന്നും മറ്റും DNA യില്‍ കോഡ് ചെയ്യപ്പെടിടുണ്ട് . ജനിതക ഘടനയില്‍ മാറ്റം വരാത്തിടത്തോളം പുറമെയുള്ള ഒരു മാറ്റവും തലമുറകളില്‍ കൈമാറ്റം ചെയ്യപ്പെടില്ല , modern evolution theory യെയും mutation നെ പറ്റി nature magazine (online edition) സേര്‍ച്ച് ചെയ്തു വായിക്കുക . nature magazine (online edition ) നില് മെംബെര്‍ഷിപ് ഇല്ലെങ്കില്‍ ആ ലേഖനങ്ങള്‍ ഞാന്‍ ഇമെയില്‍ ചെയ്തു തരാം .
എതിരെവാ ..... കാര്യങ്ങള്‍ update ചെയ്യുക , .അല്ലാതെ നൂര്‍ വര്‍ഷം പഴകിയ അടിസ്ഥാനമില്ലാത്ത സിദ്ധാന്തങ്ങള്‍ കൊണ്ട് അടയിരിക്കുകയല്ല . ജബ്ബാര്‍ മാഷുടെ ഗതി വരാതിരിക്കാനെങ്കിലും ശ്രമിക്കുക.
Do you mean to say that once there is an argument against anything, or if somebody questions something then that subject is proved to be wrong? പ്രിയപ്പെട്ട ഇന്‍ഡ്യാഹെറിറ്റേജ് , ഈ സിദ്ധാന്തത്തെ ആരെങ്കിലും question ചെയ്തതല്ല പറഞ്ഞത് , കൃത്യമാര്‍ന്ന genetics തിയറിയുടെ അടിസ്ഥാനത്തില്‍ ആധുനിക ശാസ്ത്രം നിരാകരിച്ചതിനെ ക്കുറിച്ചാണ് ,
Genetics അവിടെ നില്ക്കട്ടെ German biologist ആയ August Weismann ന്റെ Germ plasm തിയറി യെ പറ്റി കേട്ടിടുണ്ടോ ?
August Weismann രണ്ടു എലികളെ എടുത്തു വാല് മുറിച്ചു പ്രജനനം നടത്തി .ഉണ്ടായ എലി കുഞ്ഞുങ്ങളില്‍ വീണ്ടും വാല് മുറിച്ചു അടുത്ത തല മുറ ഉല്പാദിപ്പിച്ചു . വാല് മുറിച്ചു പരീക്ഷണം ആവര്‍ത്തിച്ചപ്പോള്‍ 21- മത്തെ തലമുറയും വാലുമായാണ് ജനിച്ചത് . അതിനര്‍ത്ഥം ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ ശരീരവയങ്ങള്‍ പരിണമിക്കുകയോ ഇല്ലാതാകുകയോ ചെയ്യുന്നില്ല എന്നാണ് . ഇത്തരം തെളിയിക്കപ്പെട്ട കാര്യങ്ങള്‍ക്ക് എതിരാണ് genetics വരുന്നതിനു മുമ്പുള്ള ഡാര്വിന് അടക്കമുള്ളവരുടെ നിഗമനങ്ങള്‍ എന്ന അര്‍ത്ഥത്തിലാണ് വിക്കിപ്പീഡീയ യും Encyclopedia - Britannica യും അതിനെ contriverse എന്നും questioned എന്നും വിശേഷിപ്പിക്കുന്നത് .
Baldwin effect പോലുള്ള തിരസ്കരിക്കപ്പെട്ട സിദ്ധാന്തവുമായി സൃഷ്ടാവിനെ ഇല്ലാതാക്കാന്‍ വരുന്നവരെ കാണുമ്പോള്‍ കൊട്ടുക്കരാ ചിരിക്കു പകരം കരച്ചിലാണ് വരുന്നത് ..
എന്റെ രണ്ടു ചോദ്യത്തിന് ഒരു പരിണാമ വാദിയും ഇനിയും ഉത്തരം തന്നിട്ടില്ല . വിനയ പൂര്‍വം വെല്ലു വിളിക്കുന്നു .ചോദ്യം ആവര്‍ത്തിക്കുന്നു .. .
1) ഓരോ ജീവിവര്‍ഗത്തില്‍ best -fit ആയ (അനുപൂരകങ്ങളായ ) ആണ് പെണ് ലൈംഗികാവയവങ്ങള്‍ എങ്ങിനെ പരിണമിച്ചു എന്ന് കൂടെ പറയാമോ .. ആണ് ലൈംഗികാവയവത്തിന്റെ അളവിനനുസരിച്ച് പെണ്ണില്‍ Mutation നടന്നോ (അതോ തിരിച്ചോ ) ?.. സുഹൃത്തേ പ്രകൃതി നിര്‍ധാരണം നടത്താന്‍ തലമുറകള്‍ വേണ്ടേ ? തലമുറകള്‍ ഉണ്ടാവണമെങ്കില്‍ ലൈംഗിക ബന്ധം നടക്കേണ്ടേ ? ലൈംഗിക ബന്ധം നടക്കാന്‍ ലൈംഗികാവയവങ്ങള്‍ best -ഫിറ്റ് ആവെണ്ടേ ?
2) അന്ധമായ mutation ലൂടെ ആണോ തലച്ചോറിനു കണ്ണില്‍ നിന്ന് വരുന്ന signal യഥാര്‍ത്ഥ രൂപത്തില്‍ വലിപ്പത്തില്‍ മനസ്സിലാക്കാനുള്ള കഴിവ് വന്നത് , രണ്ടു കണ്ണില്‍ നിന്ന് വരുന്ന signal യോജിപ്പിക്കാന്‍ കഴിഞ്ഞത് , trial-and-error നടന്നാല്‍ ഇത് സാധ്യമാണോ ? ക്രമേണ ക്രമേണ ക്രമേണ adjust ആയി എന്ന് വാദം genetics നിരാകരിക്കുന്നു , ജനിതക ഘടനയില്‍ മാറ്റം Mutation ലൂടെ മാത്രം എന്ന് പരക്കെ തെളിയിക്കപ്പെട്ടതാണ് . മാത്രമല്ല കണ്ണ് പൂര്‍ണ്ണ രൂപത്തില്‍ ഉണ്ടായി വരുമ്പോള്‍ മാത്രമേ ഉപയോഗ യോഗ്യമാകൂ ..അപ്പോള്‍ വിവധ തലമുറകളിലൂടെ എന്തിനു അപൂര്‍ണമായ കണ്ണ് കൈമാറ്റം ചെയ്യപ്പെട്ടു ? പ്രകൃതിക്ക് അറിയാമായിരുന്നോ കണ്ണ് ആണ് പരിണമിച്ചു വരുന്നതെന്ന് ?
ഡാര്വിന് പക്ഷെ മാന്യനാണ് . തന്റെ സിദ്ധാന്തങ്ങളുടെ പോരായ്മകള്‍ തന്റെ പുസ്തകത്തില്‍ ഒരു അദ്ധ്യായം ആയി തന്നെ പ്രസിദ്ധീകരിച്ചു .
ഡാര്വിന് പറയുന്നു ".automatic ആയി ഫോക്കസ് ചെയ്യാനും ഉം പ്രകാശം ക്രമീകരിക്കാനും കഴിവുള്ള കണ്ണുകള്‍ പ്രകൃതി നിര്‍ധാരണം വഴി ഉണ്ടായി എന്ന് പറയുന്നത് , എല്ലാ അര്‍ത്ഥത്തിലും പമ്പര വിഡ്ഢിത്തമാണ് എന്ന് ഞാന്‍ തുറന്നു സമ്മതിക്കുന്നു "."Organs of extreme perfection and complication. To suppose that the eye, with all its inimitable contrivances for adjusting the focus to different distances, for admitting different amounts of light, and for the correction of spherical and chromatic aberration, could have been formed by natural selection, seems, I freely confess, absurd in the highest possible degree. ........................
the difficulty of believing that a perfect and complex eye could be formed by natural selection, though insuperable by our imagination, can hardly be considered real." ( On the Origin of Species by Charles Darwin Chapter VI, page 88. for online edition .http://embryology.med.unsw.edu.au/pdf/Origin_of_Species.pdf).
രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന പരിണാമ വാദികളെ , മുകളില്‍ പറഞ്ഞ ചോദ്യങ്ങള്‍ക്കുത്തരം പറയൂ ..
Faisal
ഡിഗ്രി ക്ക് ജീവ ശാസ്ത്രം ആണ് എടുത്തിരുന്നെതെന്കിലും ഡാര്വിന് തന്നെ പരിണാമ സിദ്ധാന്തത്തിലെ പോരായ്മകള്‍ സ്വയം തുറന്നു പറയുന്നത് ഇപ്പഴാണ് ശ്രദ്ധയില്‍ പെടുന്നത് .. link തന്നതില്‍ സന്തോഷം 6 th chapter ഞാന്‍ വായിച്ചു .faisal ക്വാട്ട് ചെയ്തത് അത്തരം ശരി തന്നെ . combined vision നും combined hearing ഉം പരിണാമം വഴി വിശദീകരിക്കാന്‍ ബുദ്ധി മുട്ട് തന്നെ . ലൈമ്ഗിങാവയവങ്ങളുടെ ബെസ്റ്റ്- ഫിറ്റ് എന്നെ അട്ഭുതപ്പെടുതുന്നുന്ദ് , താങ്കള്‍ പറഞ്ഞ പോലെ ലൈമ്ഗിങാവയവങ്ങളുടെ പരിണാമം നടക്കമാമെങ്ങില് തല മുറകള്‍ വേണ്ടേ ?
well, let me check for some new explanation to solve this .
ഫൈസലേ
ജ്ജ് പറേണതൊക്കെ സമ്മതിച്ച്. ഗംബ്ലീറ്റ് പടച്ചോന്റെ കളിയാണു. ഓന് കുഴച്ചുരുട്ടി ഒണ്ടാക്കിയത് തന്നെ ഈ ഉലഹം മുഴുക്കനേം. സമ്മതിച്ചിരിക്കണ്.
പടച്ചോന് ഈ എങ്ങനെയാ സുനാപ്പികളെയെക്ക ഉണ്ടാക്കിയെടുത്തത് എന്ന് ഒന്ന് വിശദീകരിക്കാമോ ? എല്ലാ സുനാപ്പീം വേണോന്നില്ല.ഡാര്വിനുപ്പുപ്പാ പോലും കോലുവച്ച് കീഴടങ്ങിയ ആ കണ്ണുണ്ടല്ലാ, അത് ഞമ്മട പടച്ചോന് എങ്ങനയാണുണ്ടാക്കിയെടുത്തത് എന്ന് പറഞ്ഞാ മതി.
ആയിരവും പതിനായിരവും വട്ടമൊന്നും ബെല്ല്ബിളിക്കണില്ല. ഒരുപ്രാവശ്യം വിവരിച്ച് തന്നാ മതി. ഞമ്മ കയിച്ചിലാക്കിക്കൊള്ളാം.
പടച്ച്ച്ഃഓന്റെ ആ കളികള്‍ കൂടി വ്യക്തമായാപ്പിന്നെ ഇനി ഫൈസലിന്റെ സിദ്ധാന്തം സ്കൂളിലും കോളേജിലും പടിപ്പിക്കാല്ലോ.
എന്നിട്ടു വേണം ഞമ്മക്ക് പാലിയന്റോളജിയിലും മനുഷ്യപരിണാമത്തിലും എവലൂഷനറി സൈക്കോളജിയിലും എവലൂഷണറി സൂക്ഷ്മജീവിശാസ്ത്രത്തിലും ഗവേഷണമെന്നും പറഞ്ഞ് വടീം കൊടേം മൈക്രോസ്കോപ്പും സഞ്ചീമൊക്കെ തൂക്കിക്കൊണ്ട് നാടു നിരങ്ങുന്ന അലവലാതികളെയൊക്കെ പിരിച്ചുവിടാന്‍.
എന്നിട്ട് ആദാം നബീം ഹവ്വാ ബീവീം കൂടെ ദിനോസറുകളുടെയൊപ്പം ഓടിച്ചാടി കളിച്ചുരസിച്ചു നടന്ന കാലത്തെപ്പറ്റിയൊക്കെ ഗവേഷിക്കാന്‍ ആളെ എടുക്കണം.
ഫ്രീയായിട്ട് ഒരു ബിവരം തരാം -
എതിരന്‍ കതിരവന്റെ അക്കഡമിക് കോളിഫിക്കേഷനക്ക ചോദിക്കണ കണ്ടോണ്ടാണ്.
അമേരിക്കയില്‍ കോശജീവശാസ്ത്രത്തിലും തന്മാത്രാ ജീവശാസ്ത്രത്തിലും സ്വന്തം പേരിലും സര്‍വ്വകലാശാലാ ഗവേഷണസംഘത്തിന്റെ പേരിലുമായി രണ്ട് ഒറിജിനല്‍ പേറ്റന്റുകളുള്ള ആളാണേ ഈ എതിരന്‍ കതിരവന്‍. ഫൈസല്‍ ജനറ്റിക്സ് പൊത്തകം കാണാമ്പോലും തുടങ്ങിയ കാലത്തിനു മുമ്പ് അണ്ണന് തന്മാത്രാ ഗവേഷണം തൊടങ്ങിയതാ. അങ്ങേരട സംഘം പത്തിനടുത്ത് പേപ്പറുകളും അന്താരാഷ്ട്ര മാസികകളിലു പ്രസിദ്ദീകരിച്ചിട്ടൊണ്ട്.
വിക്കിപ്പീഡിയീനൊള്ള ഉദ്ധരണീം നാലു നേച്ചര്‍ ലേഖനത്തിന്റെ ലിങ്കവും കൊണ്ട് അണ്ണനെ ഇങ്ങനെ കേറി ബെരട്ടാതെ. അണ്ണന് പേടിച്ച് മൂത്രമൊഴിക്കുന്നത് നിന്നുപോയാലാ ?
ഫ്രീയായിട്ട് ഒരു ബിവരം തരാം -
എതിരന്‍ കതിരവന്റെ അക്കഡമിക് കോളിഫിക്കേഷനക്ക ചോദിക്കണ കണ്ടോണ്ടാണ്.
അമേരിക്കയില്‍ കോശജീവശാസ്ത്രത്തിലും തന്മാത്രാ ജീവശാസ്ത്രത്തിലും സ്വന്തം പേരിലും സര്‍വ്വകലാശാലാ ഗവേഷണസംഘത്തിന്റെ പേരിലുമായി രണ്ട് ഒറിജിനല്‍ പേറ്റന്റുകളുള്ള ആളാണേ ഈ എതിരന്‍ കതിരവന്‍. ഫൈസല്‍ ജനറ്റിക്സ് പൊത്തകം കാണാമ്പോലും തുടങ്ങിയ കാലത്തിനു മുമ്പ് അണ്ണന് തന്മാത്രാ ഗവേഷണം തൊടങ്ങിയതാ. അങ്ങേരട സംഘം പത്തിനടുത്ത് പേപ്പറുകളും അന്താരാഷ്ട്ര മാസികകളിലു പ്രസിദ്ദീകരിച്ചിട്ടൊണ്ട്.
വിക്കിപ്പീഡിയീനൊള്ള ഉദ്ധരണീം നാലു നേച്ചര്‍ ലേഖനത്തിന്റെ ലിങ്കവും കൊണ്ട് അണ്ണനെ ഇങ്ങനെ കേറി ബെരട്ടാതെ. അണ്ണന് പേടിച്ച് മൂത്രമൊഴിക്കുന്നത് നിന്നുപോയാലാ ?
ജ്ജ് പറേണതൊക്കെ സമ്മതിച്ച്. ഗംബ്ലീറ്റ് പടച്ചോന്റെ കളിയാണു. ഓന് കുഴച്ചുരുട്ടി ഒണ്ടാക്കിയത് തന്നെ ഈ ഉലഹം മുഴുക്കനേം. സമ്മതിച്ചിരിക്കണ്. ഓരോ ജീവിവര്‍ഗത്തില്‍ best -fit ആയ (അനുപൂരകങ്ങളായ ) ആണ് പെണ് ലൈംഗികാവയവങ്ങള്‍ ഉണ്ടായതും , ഇരു കണ്ണും യോജിച്ചു കൊണ്ടുള്ള combined vision നു മുമ്പിലും പരിണാമം സിദ്ധാന്തം മുട്ട് മടക്കുന്നു എന്ന് അവസാനം സമ്മതിച്ചല്ലോ ...!നല്ലത് ..അപ്പൊ ബുദ്ധി തെളിഞ്ഞു വരുണ്ന്ട് ! അല്ലേലും സമ്മതിക്കാതെ തരമില്ലല്ലോ അല്ലെ ... ഉപ്പൂപ്പ ഡാര്വിന് തന്നെ തന്റെ തിയറി കണ്ണിന്റെ കാര്യത്തില്‍ ഒരു പമ്പര വിഡ്ഢിത്തം ( I freely confess, absurd in the highest possible degree ) ആണെന്ന് കുറ്റസമ്മതം നടത്തി സമ്മതിച്ചതാണല്ലൊ..!
ഇനി ദൈവം മണ്ണ് കുഴച്ച് ഉണ്ടാക്കിയ കാര്യം , എന്റെ മൂസു .. ഉണ്ടാക്കാനുപയോഗിച്ച വസ്തുക്കളല്ല പ്രധാനം , ക്രിയേറ്റിവിറ്റി ആണെന്ന് ഞാന്‍ മുമ്പ് പറഞ്ഞു , മനുഷ്യന് computer നിര്‍മ്മിക്കാനാവശ്യമായ silicon ഉം മറ്റു അസംസ്കൃത വസ്തുക്കളും എടുത്ത് എവിടെ നിന്നാണ് ? മണ്ണില്‍ നിന്നല്ലേ ..? ഒരു computer നോടെ പറയുകയാണ് മനുഷ്യര്‍ നിന്നെ മണ്ണില്‍ നിന്നാണ് ഉണ്ടാക്കിയത് എന്ന് .. ആ കമ്പ്യൂട്ടര്‍ റിന് ഒരു Artificial intelligence ഉണ്ടെങ്കില്‍ അവന് പറയും .. "വിഡ്ഢിത്തം ..! processor, ഹാര്‍ഡ് ഡിസ്ക് ഉം ഒക്കെയുള്ള ഞാന്‍ മണ്ണില്‍ നിന്നോ .. ഒരിക്കലുമല്ല എന്ന് " ഒരു പക്ഷെ താന്‍ സൃഷ്ടാവില്ലാതെ താനേ ഉണ്ടായതാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി കുറെ സിദ്ധാന്തങ്ങള്‍ മെനെഞ്ഞെന്നും വരാം , അതിനായി ഒരു അവന് ഒരു ബ്ലോഗ് തന്നെ തുടങ്ങി എന്നും വരാം ...
മാത്രമല്ല കമ്പ്യൂട്ടര്‍ സ്വയം എത്ര ശ്രമിച്ചാലും മനുഷ്യന് എങ്ങിനെയാണ് അതിനെ ഉണ്ടാക്കിയെന്ന് മുഴുവനായും മനസ്സിലാക്കാന്‍ അതിനു കഴിയില്ല . ഇനി മറ്റൊരു computer , നിരീശ്വരനായ computer നോട് പറയുകയാണ് നമ്മളെ കൃത്യമായി സംവിധാനിച്ചതിനു പിന്നില്‍ ഒരു ശക്തിയുണ്ട് എന്ന് ..പക്ഷെ ഒരാള്‍ക്ക് മറ്റൊരാളോട് സൃഷ്ടിപ്പിന്റെ മൊത്തം ടോട്ടല്‍ രീതികളും പറഞ്ഞു ബോധ്യപ്പെടുത്താന്‍ കഴിയില്ലല്ലോ രണ്ടു പേരും സൃഷ്ടികള്‍ ആയതു കൊണ്ടു പരിമിതികള്‍ ഉണ്ട് . ... എന്ന് കരുതി അതിനെ മനുഷ്യന് സൃഷ്ടിച്ചതല്ല എന്ന് വരില്ലല്ലോ ...
പടച്ചോന് എങ്ങനെയാ സുനാപ്പികളെയെക്ക ഉണ്ടാക്കിയെടുത്തത് ? മൂസ്സ ഈ ചോദ്യത്തിനുള്ള മറുപടി ഞാന്‍ അല്ല ദൈവം തന്നെ പറഞ്ഞിടുണ്ട് ഒരു രണ്ടു ദിവസം സമയം തന്നാല്‍ വേദ ഗ്രന്ഥങ്ങളില്‍ സൃഷ്ടിയെ പറ്റി പറഞ്ഞത് ഞാന്‍ ക്രോഡീകരിച്ചു ഉദ്ധരിക്കാം ,
വിക്കിപ്പീഡിയീനൊള്ള ഉദ്ധരണീം നാലു നേച്ചര്‍ ലേഖനത്തിന്റെ ലിങ്കവും കൊണ്ട് അണ്ണനെ ഇങ്ങനെ കേറി ബെരട്ടാതെ. അണ്ണന് പേടിച്ച് മൂത്രമൊഴിക്കുന്നത് നിന്നുപോയാലാ ? ഞാന്‍ ഉദ്ധരിച്ച august weismann ന്റെ എലികളിലെ പരീക്ഷണ ഫലവും മറ്റു കണ്ട് , ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ എതിരന്‍ വെപ്രാളപ്പെടും എന്ന് എനിക്ക് അറിയാമായിരുന്നു . പക്ഷെ പേടിച്ചു മുത്രമൊഴിച്ചു എന്ന് എതിരന്‍ ന്റെ ജീവ ചരിത്രകാരന് മൂസ്സ പറഞ്ഞപ്പോയാണ് അറിഞ്ഞത് , സോറി ടോ ..
അല്ലേലും .. മൂത്രമൊഴിക്കുന്ന സുനാപ്പി എങ്ങിനെയാ പരിണമിച്ചത് മൂസ്സൂ ... മൂത്രമൊഴിക്കാനും എതിരന്‍ പറഞ്ഞ വൈകിട്ടത്തെ പരിപാടിക്കും ഒരേ സുനാപ്പി തന്നെ ആണല്ലോ ഉപയോഗിക്കുന്നത് ? എന്ത് ആവശ്യത്തിനാണ് അത് പരിണമിച്ചു വന്നത് ?അതോ രണ്ടു ആവശ്യവും കണ്ട് ഒരുമിച്ചു പരിണമിച്ചോ ? പരിണാമത്തിന്റെ ഒരു ബുദ്ധിയേ ..? ചില അവയങ്ങളുടെ ഇത്തരം ഇരു ധര്‍മ്മങ്ങള്‍ ( dual functionality) പരിണാമ ശാസ്ത്ര കാരന്മാരെ തെല്ലൊന്നുമല്ല മൂത്രമൊഴിപ്പിക്കുന്നത് ... ഉദാഹരണമായി, ചെവി കേള്‍ക്കാനും , ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്താനും അത്യാവശ്യമാണ് .
എന്റെ മൂസ്സൂ .. തന്നില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്രിയ ഒന്ന് ആലോചിച്ചു നോക്കൂ .. താന്‍ പോലും അറിയാതെ മൂക്കിലൂടെ കടത്തിവിടുന്ന വായുവില്‍ നിന്ന് മര്‍ദ്ദ വ്യത്യാസത്താല്‍ ഓക്സിജന്‍ ശ്വാസ കോശത്തിനുള്ളിലേക്ക് കടക്കുന്നു . അവിടെ ഓക്സിജന്‍ തന്നെ സ്വീകരിക്കാന്‍ തയ്യാറായി നില്ക്കുന്ന രക്തത്തിലെ ഹീമോഗ്ലോബിന്‍ നുമായി ചേര്‍ന്ന് Oxyhemoglobin ആയി ഹൃദയത്തിലെത്തുന്നു . അവിടെ നിന്ന് ഒരേ പംപിങ്ങില് Oxyhemoglobin അടങ്ങിയ ശുദ്ധ രക്തം കലകളിലേക്കും , corboxyhemoglobin അടങ്ങിയ അശുദ്ധ രക്തം) തിരിച്ചു ശ്വാസ കോശത്തിലേക്കും പമ്പ് ചെയ്യുന്നു . അതി സൂക്ഷ്മമായ കലകളില്‍ നടക്കുന്ന അതി സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങള്‍ (ആരെയും വിസ്മയിപ്പിക്കുന്നതാണ് ) ഫലമായി glucose ഉം oxygenum ചേര്‍ന്ന് (ATP ) ഊര്‍ജ്ജ പാക്കെറ്റുകള് ഉണ്ടാകുന്നു . ബൈ പ്രോഡക്റ്റ് ആയി ഉണ്ടാകുന്ന carbon dioxide ഹീമോഗ്ലോബിനു മയി ചേര്‍ന്ന് corboxyhemoglobin ആയി തിരിച്ചു ആദ്യം ഹൃദയത്തിലും പിന്നീട് അവിടെ നിന്നും ശ്വാസ കോശത്തിലും എത്തുന്നു.അവിടെ നിന്ന് മൂക്കിലൂടെ തന്നെ പുറത്തു വരുന്നു . ഇടയില്‍ രക്തത്തിലെ മാലിന്യങ്ങളെ വൃക്കകള്‍ അരിച്ചു മാറ്റി മൂത്രനാളിയിലൂടെ കളയുന്നു .. ഇതെല്ലാം തമ്മില്‍ ഉള്ള co-ordination പരിണാമം വഴി ഉണ്ടായി എന്ന് പറയുന്നതിനെക്കാള്‍ വിശ്വസനീയമാണ് computer കള്‍ തങ്ങള്‍ തനിയെ ഉണ്ടായതാണ് എന്ന് പറയുന്നത് . എന്റെ മൂസ്സൂ ശ്വാസം ന്ന് അയച്ചു വിട് ..എന്നിട്ട് അതിനെ കുറിച്ച് ചിന്തിക്ക് ..... , ഇത്രയും സംവിധാനങ്ങള്‍ നിന്നില്‍ ഒരുക്കി തന്നവനെ ഓര്‍ത്തില്ലെന്കിലും തെറി പറയുന്നത് നിര്‍ത്ത് ..
'മൂസ്സ ഈ ചോദ്യത്തിനുള്ള മറുപടി ഞാന്‍ അല്ല ദൈവം തന്നെ പറഞ്ഞിടുണ്ട് ഒരു രണ്ടു ദിവസം സമയം തന്നാല്‍ വേദ ഗ്രന്ഥങ്ങളില്‍ സൃഷ്ടിയെ പറ്റി പറഞ്ഞത് ഞാന്‍ ക്രോഡീകരിച്ചു ഉദ്ധരിക്കാം'.
രണ്ട് ദിവസമൊക്കെ വേണോ ഉദ്ധരിച്ചുപിടിക്കാന് ഫൈസൂ ? അപ്പ ഫൈസൂനു വല്യ നിശ്ചയോന്നൂല്ലേ ?
ജ്ജ് ബെക്കം ബിവരിച്ച് തരീന്. ഉദ്ധരണിയൊന്നും വേണോന്നില്ല. അന്നെ ഞമ്മക്ക് പെരുത്ത് ബിശ്വാസാണന്ന് കൂട്ടിക്കോളീങ്. പാഠപൊത്തകത്തീന്ന് പരിണാമസിദ്ധാന്തവക്ക എടുത്ത് കളഞ്ഞിട്ട് ഫൈസു സിദ്ധാന്തം എഴുതിച്ചേര്ക്കാനക്കൊണ്ടാണ്.
എന്നാലും പടച്ചോനേ അന്റ ഓരോ കളികളേ. ജ്ജ് വേദഗ്രന്ഥത്തില്‍ ഇദെല്ലാം പണ്ടേ പറഞ്ഞിട്ടൊണ്ടാരുന്നാ ?!! എന്നിട്ടാണാ അടിയങ്ങളെപ്പോലുള്ള മണ്ടമ്മാര് പത്തിരുപത് വരിഷം ഡിഗ്രീന്നും മാസ്റ്റേഴ്സെന്നുവക്ക പറഞ്ഞ് നേരം കളഞ്ഞത്. ആ പോയ പുത്തിയും വിട്ട വളിയും ആനപിടിച്ചാലും തിരിയെ പോരൂല്ലല്ല്. ഇനീപ്പ ഫൈസുസിദ്ധാന്തം തന്നെ ശരണം.
ഫൈസൂ, corboxyhemoglobin എന്ന് രണ്ടിടത്ത് ആവര്ത്തിച്ചെഴുതിയേക്കണ കണ്ടു. അപ്പ ഫൈസു ഡിഗ്രിക്ക് എന്തോന്ന് മെയിന്‍ എടുത്തതെന്നാ പറഞ്ഞേ ?
ഞമ്മ വെയ്റ്റ് ചെയ്യേണ് കേട്ടാ. അന്റ സിദ്ധാന്തം ബേഗം കൊണ്ടുവരീന്‍. ബേഗമാവട്ട്. കാലു കഴക്കണ്.
carbon dioxide എന്ന് ശരിക്ക് വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതിയതും മുകളിലുണ്ടല്ലോ .. എന്റെ എതിരാ മലയാളവും ഇംഗ്ലീഷും മാറ്റി മാറ്റി എഴുതുമ്പോള്‍ അക്ഷര തെറ്റ് വരിക സ്വാഭാവികമാണ് .. ഇവിടെ തന്നെ ഒരു പാട് അക്ഷര തെറ്റുകള്‍ പലരുടെ പോസ്റ്റിലും ഉണ്ട് , മാത്രമല്ല ഒരിടത്ത് എഴുതിയത് കോപ്പി ആന്‍ഡ് പേസ്റ്റ് ചെയ്യുമ്പോള്‍ പല സ്ഥലത്തും തെറ്റ് വരാം എന്റെ എതിരാ വേറെ ഒരു ഉത്തരവും പറയാനില്ലതത് കൊണ്ടല്ലേ അക്ഷര തെറ്റില്‍ പിടിച്ചത് .. എനിക്കറിയാം .
പിന്നെ അമേരിക്കേന്നു കുന്തോ കോടച്ചക്രോ എന്തോ കിട്ടിയ ആളല്ലേ എന്തെ ചോദ്യങ്ങള്‍ക്ക് ഒന്നും ഉത്തരം ഇല്ലാതെ ? അപ്പൊ സൃഷ്ടിക്കു പിഇനില് ഒരു ശക്തിയുണ്ടെന്ന് ബോധ്യമായി ല്ലേ .. നന്നായി ..
രണ്ടു ദിവസം തന്നത് വേറെ ഒന്നും കൊണ്ടല്ല മനസ്സ് ഒരുക്കി വെക്കാനാ .. ഏതായാലും എതിരനും കൂട്ടരും ദൈവ വിശ്വാസികള്‍ ആവുകയാണല്ലോ ..
പിന്നെ എന്തിനുള്ള പേറ്റന്റ്റാണു അമേരിക്കേന്നു കിട്ടിയത് , "സാഹചര്യങ്ങളാൽ വന്നു ചേരുന്ന രൂപവ്യത്യാസം/സ്വഭാവം ജനിതകപരമായി പിടിച്ചെടുത്ത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. Baldwin Effect. അന്ധമായ മ്യൂടേഷൻ അല്ല. പരിണാമത്തിന്റെ ഒരു സാദ്ധ്യതാവഴി. "
ഏതായാലും baldwin effect അടങ്ങിയ എതിരന്റെ ഈ ലേഖനം അയച്ചു കൊടുത്താല്‍ genetics അറിയാവുന്ന സായിപ്പന്മാര് അമേരിക്കേന്നു വിഡ്ഡിത്തത്തിനുള്ള സമ്മാനം ഒപ്പിച്ചു തന്നേക്കും . Dr. സൂരജ് recomment ചെയ്തോളും .
എന്താ ശ്രമിക്കുന്നോ ?
അപ്പൊ ഏതായാലും പരിണാമം വഴി ഒന്നും വിശദീകരിക്കനവില്ലെന്നു സമ്മതിച്ചല്ലോ , എന്നാ അതങ്ങ പ്രഖ്യപിക്കിന് .. എല്ലാവരും ഒന്ന് അറിയട്ടെ .. അമേരിക്ക്യില്‍ ഒക്കെ പിടി പാടുള്ള ആളല്ലേ .. എല്ലാവരും അറിഞ്ഞോളും പെട്ടെന്ന്
ഓക്കേ ....
Faisal:
First of all I am not Kontotty Moosa. If I have to present a comment in my own blog I need not assume another identity.
About Baldwin effect I have quoted Nature/Prof.Palmer. It is not my thought.
ചക്കരേ ഫൈസലേ, ജ്ജ് ചുമ്മാ എതിരനെ കേറി മാന്താതെ. കാര്‍ബോക്സിഹീമോഗ്ലോബിന്‍ കോര്ബോക്സിയായ കാര്യം ചൂണ്ടിക്കാട്ടിയത് ഞാനാ ഫൈസൂ എതിരനല്ല. ജ്ജ് ഗ്രന്ഥ സയന്റ്റിസ്റ്റല്ലേ, അച്ചരത്തെറ്റൊന്നും പാടില്ല പാടില്ലാ.
ഒരുപാടു തുള്ളാതെ. ഫൈസൂന്റെ ഗ്രന്ഥസിദ്ധാന്തം ഒന്നവതരിപ്പിക്ക് ബെക്കം.പരിണാമചിദ്ദാന്തോക്ക കള്ളത്തരവാണെന്ന് ഞമ്മക്ക് പണ്ടേ പുടികിട്ടീര്ക്കണ്. അദോണ്ട് ഞമ്മട മനസൊക്കെ പണ്ടേ ഒരുങ്ങീരിക്കേണ്. ജ്ജ് ബേഗം സിദ്ദാന്തം കൊണ്ടുവരീപ്പാ.
എതിരാ .. സോറി ..താങ്കളും കൊണ്ടോട്ടി മൂസ യും ഒന്നായി കണ്ടു മറുപടി പറഞ്ഞതില്‍ ക്ഷമ ചോദിക്കുന്നു . അങ്ങിനെ തോന്നാന്‍ കാരണം ഞാന്‍ എതിരനൊട് അക്കാദമിക് നിലവാരം ചോദിച്ചപ്പോള്‍ ഉത്തരം പറഞ്ഞത് മൂസ്സ യാണ് , മൂസ്സ എതിരനെ നന്നായി അറിയും എന്ന് തോന്നുന്നു . ഏതായാലും തെറ്റി ധരിച്ചതില്‍ സോറി ..
ജബ്ബാര്‍ മാഷുടെ ബ്ലോഗില്‍ ചൂടേറിയ ചര്‍ച്ച നടക്കുമ്പോള്‍ എതിരന്‍ ഇങ്ങോട്ട് ഒരു ലിങ്ക് തന്നത് കൊണ്ടാണ് ഇവിടുത്ത കമന്റ് കളിലുല് ആ ചൂട് അല്പം വന്നത് , ബുദ്ധി മുട്ട് ആയെങ്കില്‍ വീണ്ടും ക്ഷമ ചോദിക്കുന്നു . പുറമെയുള്ള ചില കാര്യങ്ങള്‍ കാണുമ്പൊള്‍ തോന്നുമെന്നല്ലാതെ ആന്തരിക അവയവങ്ങളുടെയോ , സെന്‍സ്, സെക്സ് organs ന്റെ യോ , ഹോര്‍മോണുകള്‍ , enzymes എന്നിവയുടെയോ കാര്യത്തില്‍ പരിണാമ വാദം നില നില്ക്കുന്നതല്ല എന്ന് എനിക്ക് എന്റെ പഠനങ്ങളിലൂടെ മനസ്സിലായത് പങ്കു വെക്കാനാണ് ഞാന്‍ ശ്രമിച്ചത് .
മൂസ്സ, എതിരന്‍ , താല്പര്യമാണെങ്കില് ഈ ചര്‍ച്ച നമുക്ക് ജബ്ബാര്‍ മാഷുടെ പോസ്റ്റില്‍ തുടരാം . എതിരന്റെ മനോഹരമായ ബ്ലോഗ് കേട് വരുത്തേണ്ട . .ആത്മാര്‍ഥമായി പറയട്ടെ ,പേറ്റന്്റ്റ് അടക്കമുള്ള വിഷയങ്ങളില്‍ എതിരന്‍ കിട്ടിയ നേട്ടങ്ങളില്‍ ഒരു മലയാളി എന്ന നിലയില്‍ ഞാനും അഭിമാനിക്കുന്നു . കണ്്ഗ്രാറ്റ്സ് ! പുതിയ നേട്ടങ്ങള്‍ ഉണ്ടാവട്ടെ , അറിയിക്കാന്‍ മറക്കരുത് .സന്തോഷത്തില്‍ ഞാനും പങ്കു ചേരാം . ഇതൊരു വലിയ കാര്യം തന്നെയാണ് . മൂസ്സ ആരാണെന്ന് എനിക്കറിയില്ല , എങ്കിലും കമന്റ് ലെ ആ ആക്ഷേപ ഹാസ്യ രീതി എനിക്ക് ഒരു പാട ഇഷ്ടമായി ,, ജബ്ബാര്‍ മാഷുടെ ബ്ലോഗില്‍ കാണുമെന്നു പ്രതീക്ഷിക്കുന്നു .എല്ലാവര്ക്കും നന്മകള് നേരുന്നു
ഈ ചര്‍ച്ച ജബ്ബാര്‍ മാഷുടെ ബ്ലോഗില്‍ കാണാന്‍
ഇവിടെ അമര്‍ത്തുക
Post a Comment