Sunday, July 10, 2011

ഹരിവരാസനത്തിന്റെ കമ്പോളയുക്തി

ശബരിമല അയ്യപ്പൻ ഉറങ്ങുന്നത് ഹരിവരാസനം കേട്ടിട്ടാണ്. 10 50 നു നടയടയ്ക്കുന്നതിനും തൊട്ടുമുൻപ് ഒരു സി. ഡി പ്ലേയറിൽ നിന്നും യേശുദാസ് പാടിയ ഈ കീർത്തനം ഒഴുകിവരും. ശ്രവണലാവണ്യത്തിന്റെ പൂർണ്ണതയിൽ നിർവൃതിയിലായ അയ്യപ്പൻ ഇതു കേട്ട് ഉറക്കത്തിലേക്ക് വഴുതിവീഴും. വിശ്വാസത്തിനുമപ്പുറം യാഥാർഥ്യമെന്ന് തോന്നിപ്പിക്കാനുള്ള ശക്തിയുണ്ട് യേശുദാസിന്റെ ആലാപന മാധുര്യത്തിനു. ദേവരാജന്റെ സംഗീതമോ ഉദാത്തമാണു താനും. 1975 ഇൽ ഇറങ്ങിയ സ്വാമി അയ്യപ്പൻ എന്ന സിനിമയിലെ പാട്ടാണിത്. സമകാലീനതയും വിപ്ലവവും ആധുനികതയുടെ സമാകലനവും ഒന്നിച്ച് അമ്പലപ്പടികൾ കയറിയതിന്റെ ദൃഷ്ടാന്തം.

വിശ്വാസത്തിന്റെ പ്രസ്താവനകളാണ് ആചാരങ്ങൾ. ആചാരങ്ങൾ മാത്രമല്ല ആരാധനാലയങ്ങളുടെ ഭൌതികപ്രകൃതിയും ആകൃതിയും രൂപശാസ്ത്രവും വരെ ഇതിന്റെ പ്രക്ഷോപണങ്ങളാണ്, മൂകമായ വിളംബരവുമാണ്. കലാംശവും ക്രിയാംശവും ഒരേപോലെ പ്രപഞ്ചത്തോടും അതിന്റെ പൊരുൾ എന്ന് കരുതപ്പെടുന്ന ദൈവത്തോടും ഉള സംവേദനങ്ങളാണ്. പ്രത്യക്ഷത്തിൽ ഇത് സമൂഹത്തോടാണ് സംചാരിതമാക്കുന്നതും സമ്പർക്കപ്പെടുന്നതും. ആശയസംക്രമണത്തിനും വിനിമയത്തിനും ഉള്ള ഉപാധികൾ പ്രകടനാത്മകസ്വഭാവം കൈവരിക്കുന്നത് ദൈവസായൂജ്യത്തിന്റെ പൊതുവിളംബരമെന്ന നിലയ്ക്കാണ്. ഉച്ചത്തിൽ മുഴങ്ങുന്ന പ്രാർത്ഥനാലാപങ്ങൾ സംഗതമാകുന്നത് ഈ പ്രയുക്തിയുടെ ഭാഗമായാണ്. ഭാരതീയ ദേവാലയങ്ങളിൽ വാദ്യഘോഷം, ശംഖ് മുതലായവ ഉപയോഗിക്കപ്പെടുന്നതും സൂക്ഷ്മപ്രപഞ്ചനിയന്താവിനെ സ്ഥൂലപ്രപഞ്ചത്തിലെ സന്ദേശവാഹികൾ തൊട്ടുതഴുകും എന്ന ആന്തരികപ്രാർത്ഥന എന്ന നിലയ്ക്കാണ്. സമവർത്തിയായാണ് ഭക്തിയുടെ പ്രകടനാത്മകത വിപണിയുടെ അധിനിവേശസൂചനകളോടെ ഇതിൽ കലർന്നത്. വൈദ്യ്യുതിയുടെ കടന്നു വരവും പ്രാഭവവും അനന്തസാദ്ധ്യതകൾ തുറന്നതോടെ ഈ പ്രത്യക്ഷപ്രദർശനത്തിന്റെ കടന്നുകയറ്റം ദേവാലയങ്ങൽക്ക് പുതിയ ഉപായങ്ങളാണ് വരമരുളിയത്. ആലേഖനം ചെയ്യപ്പെട്ട ശബ്ദം വൻ മുഴക്കത്തിൽ പ്രസരിപ്പിക്കാനുള്ള ടെക്നോളജി ഭക്തിയുടെ പ്രകടാനാത്മകതയ്ക്ക് വലിയ വഴികളാണ് തുറന്നത്. കേരളത്തിലെ മിക്ക അമ്പങ്ങളും –ചില ക്രിസ്ത്യൻ പള്ളികളും- ഈ ടെക്നോളജി ആചാരത്തിന്റെ ഭാഗമയിട്ട് സ്വീകരിച്ചിരിക്കുന്നു. അടുത്തടുത്ത അമ്പലങ്ങൾ രാവിലെ ഏറ്റവും ഉച്ചത്തിൽ പ്രക്ഷേപണം ചെയ്യാനുള്ള മൽസരത്തിൽ ഒരു അമ്പലത്തിന്റെ സ്വീകാര്യത മൈക് സെറ്റ് എന്ന ഉപകരണത്തിൽ നിബദ്ധവുമാണ് എന്ന് തെളിയുന്നു. 60 കളുടെ അവസാനത്തിൽ ചുരുക്കം ക്ഷേത്രങ്ങളിൽ അതിരാവിലെ പ്രക്ഷേപണം ചെയ്തു തുടങ്ങിയ ഈ ആധുനിക വിദ്യ, വിപണി എളുപ്പമായിത്തീർന്ന പിൽക്കാത്ത് റെക്കോറ്ഡ് പ്ലേയറുകൾ സുലഭമായപ്പോൾ അമ്പലചര്യയുടെ ഭാഗമാവുകയും ചെയ്തു. നാലമ്പലത്തിനുള്ളിൽ തിടപ്പള്ളിയിൽ തന്നെ പൂജാപാത്രങ്ങളോടും നൈവേദ്യ ഉരുളികളോടും മാലകെട്ടാനുള്ള പൂക്കളോടൊപ്പവും ഈ സ്വനഗ്രാഹിയന്ത്രം സ്ഥാനം പിടിച്ചു. അമ്പലവാസികളുടെ ഉത്തരവാദിത്തമോ ജോലിയുടെ ഒരു ഭാഗമോ ആയിത്തീർന്നു ഭക്തിഗാനവിക്ഷേപണം. ചില ക്ഷേത്രങ്ങളിൽ പൂജാരിയുടെ ചുമതലകളിൽ ഒന്നാണ് ഈ യന്ത്രം പ്രവർത്തിപ്പിക്കുക. കോർപറേറ്റ് സ്ഥാപനമായി മാറിയ ക്ഷേത്രങ്ങൾ ഈ ആചാരം ചുറ്റുവട്ടത്തുള്ള പരമ്പരാഗത ഭക്തരെത്തന്നെയും വെല്ലുവിളിച്ചു. രാവിലെയും സന്ധ്യയ്ക്കും വ്യക്തിപരമായ് ആരാധനാക്രമമായി സ്വന്തം വീട്ടിൽ നാമജപമോ ചുരുങ്ങിയ രീതിയിലുള്ള സങ്കീർത്തനമോ അസാദ്ധ്യമായി വരികയും അതിശക്തിയാർന്ന ശബ്ദത്തോട് മല്ലുപിടിയ്ക്കാനാകാഞ്ഞതിനാൽ നാമജപക്കാർ അതിനോടു യോജിച്ചുപോകാൻ നിർബ്ബന്ധിതരാകയും ചെയ്തു. എം. എസ്. സുബ്ബലക്ഷ്മിയുടേയും പി.ലീലയുടേയും വിപണനമൂല്യം വസൂലാക്കിക്കൊണ്ട് ചുരുക്കം ചില അമ്പലങ്ങളിൽ തുടങ്ങിയ ഭക്തിപ്രക്ഷേപണം ഇതേ ജനുസ്സിലുള്ള ഉൽ‌പ്പന്നങ്ങളെ സൃഷ്ടിച്ചെടുക്കാൻ വഴി തെളിച്ചു. സംഭവിക്കുന്ന തിരിമറിവുകൾ കൌതുകകരങ്ങളാണ്; വാൽമീകിരാമായണത്തിലെ ഒരു സംഭാഷണശകലം –കൌസല്യാ സുപ്രജാ രാമ- വെങ്കിടേശ്വരന്റെ ഉണർത്തുപാട്ടാകാമെന്നു വരെ തെളിയിക്കപ്പെട്ടു.

തൃപ്പടികൾ കയറിയ ഹരിവരാസനം

50 കളിൽ ശബരിമല നടയ്ക്കുമുൻപിൽ ചൊല്ലിയിരുന്ന കീർത്തനമാണ് ഹരിവരാസനം.60 കളിൽ ഇത് ദീപാരാ‍ാധനസമയത്ത് നിത്യേനയല്ലെങ്കിലും പാടിയിരുന്നു. പ്രത്യേക ചിട്ടപ്പെടുത്തലുകളില്ലാതെ നാമജപരീതിയിൽ ആലാപനം. റെക്കോർഡിങ്ങുകൾ ഇല്ലാതിരുന്നെങ്കിലും വായ്മൊഴി വഴക്കത്തിൽ ചില വീടുകളിലെ സന്ധ്യാനാമജപത്തിൽ ഉൾപ്പെടാനും ഇടയായി ഹരിവരാസനം. ശബരിമലയിൽ നിന്നും കേട്ടു പഠിച്ച് വീടുകളിൽ എത്തിച്ചവരുടെ ലളിതഭക്തിപ്രവൃത്തി. 1940 കളിൽ മുതൽ സന്നിധാനത്ത് ഇതു പാടിയിരുന്ന വി. ആർ. ഗോപാലമേനോന്റെ നിര്യാണത്തിനു ശേഷം 50 കളിൽ മേൽശാന്തി തന്നെ ആലപിച്ചിരുന്നു എന്ന കേട്ടുകേൾവിയിൽ ചരിത്രത്തിന്റെ ഒരു വെള്ളിരേഖ കണ്ടേയ്ക്കാം. 1955 ഇൽ സ്വാമി വിമോചനാനന്ദ അയ്യപ്പസന്നിധിയിൽ ആലപിച്ചിരുന്നതായും പഴമക്കാരുടെ വായ്മൊഴിയുണ്ട്. 1975 ലാണ് ഹരിവരാസനം പുതിയ രൂപത്തിൽ അവതരിക്കപ്പെട്ടത്. സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിനു വേണ്ടി ദേവരാജൻ മദ്ധ്യമാവതി രാഗത്തിൽ ചിട്ടപ്പെടുത്തി യേശുദാസ് ആലപിച്ചത്. സംഗീതസംവിധാനത്തിന്റെ മേന്മയും യേശുദാസിന്റെ ആലാപനവൈദഗ്ധ്യവും അതിശക്തിയാണ് ഈ കീർത്തനത്തിനു നൽകിയത്. ചിട്ടപ്പെടുത്തിയ ഈണം എളുപ്പത്തിൽ പാടിഫലിപ്പിക്കാമെന്നത് വൈപുല്യം ഏറാൻ കാരണവുമായി. ഒരു തിരിച്ചുപോക്കില്ല്ലാത്തവിധം ഹരിവരാസനത്തിനു നിയതസംഗീതരൂപവും ഭാവവും കൈവന്നതായുള്ള പരസ്യപ്രഖ്യാപനമായിരുന്നു പരിണിതഫലം. ശബരിമലയിലെ സ്വനഗ്രാഹിയന്ത്രം ഇത് ഏറ്റെടുക്കാൻ താമസമുണ്ടായില്ല. വിപണിയിൽ ഇതിനു കൈവന്ന അമൂല്യസ്ഥാനവും പ്രചാരവും സ്വരൂപിച്ചെടുക്കുക എന്നതാണു അമ്പലത്തിനു കൈവന്ന നേട്ടം. ഒരു നിത്യ ശബരിമല സന്ദർശകൻ എന്ന യേശുദാസിന്റെ പ്രഭാവവും ഇതിനോട് അനുയോജ്യമായിരുന്നതിനാൽ ശബരിമലയിലെ സ്വന്തം പാട്ട് എന്ന അവകാശവാദം എളുപ്പമായി.

സിനിമ എന്ന ശക്തി

മറ്റൊരു അമ്പലത്തിനും ഇങ്ങനെ സ്വന്തം മുദ്ര എന്നു അവകാശപ്പെടാൻ അനുയോജ്യമായ ഒരു കീർത്തനം ഇല്ലാതെ ശബരിമലയ്ക്കുമാത്രം ഈ പുണ്യം അനുവദിച്ചു കിട്ടിയത് ഹരിവരാസനത്തിനു സിനിമ നൽകിയ പുതുജീവൻ തന്നെയാണ്. ശക്തമായ വിപണ്യാധിഷ്ഠിത മൂല്യങ്ങളുള്ള സിനിമയുടെ സംഭാവനയെ ക്ഷേത്രം എന്ന വിപണി സ്ഥാപനവുമായി ബന്ധപ്പെടുത്തുകയാണ് ഉണ്ടായത്. സിനിമയുടെ ജനപ്രിയതയും പ്രചാരശക്തിയും സ്വാംശീകരിക്കുകയാണ് അമ്പലം ചെയ്തത്; അത് ഏറ്റുവാങ്ങി തന്റേതെന്നായി പ്രദർശിപ്പിക്കുക. ശബരിമലയിൽ നിന്നും തുടങ്ങി സിനിമാ വഴി അതിവിശാലമായി ജനകീയവൽക്കരിച്ച പാട്ടിനെ തിരിച്ചു പിടിച്ച് ആ ജനകീയവൽക്കരണം ഭക്തിയുമായി ബന്ധപ്പെടുത്തുക യാണുണ്ടായത്. സിനിമ-യേശുദാസ്- അതിസുന്ദര സംഗീതം എന്നീ വഴികളിലൂടെയാണ് ഈ സാഫല്യം കൈ വന്നത്. പാട്ടിന്റെ സ്വീകാര്യത എടുത്തണിയാൻ സിനിമയിൽ നിന്നും വന്നത് ഒരു കുറവായി കണക്കാക്കേണ്ടി വന്നില്ല ദേവസ്ഥാനത്തിനു. ശബരിമല അംഗീകരിച്ച് മുദ്ര പതിപ്പിച്ച ഈ സിനിമാപ്പാട്ട് തിരിച്ച് ജനങ്ങളിലെത്തിയത് അതിവിശുദ്ധിയാർന്ന കീർത്തനം എന്ന പുതിയ ഭാവത്തോടെയും ദൈവീകപരികല്പനകൾ ഏറുന്നതുമാണെന്ന നിലയ്ക്കാണ്. ഒരു അവിശ്വാസിയും കമ്മ്യ്യൂണിസ്റ്റുകാരനുമായ ദേവരാജനാണ് ഇതിന്റെ പിന്നിൽ എന്ന സത്യം ഇതോടെ മാഞ്ഞുപോകാൻ ഈ നവീന വിശുദ്ധി ഇടയാക്കി. “(ഒരു അവിശ്വാസിയായ ഞാൻ സംഗീതം നൽകിയ പാട്ടാണ് ശബരിമലെ പാടുന്നത്”-ദേവരാജൻ). കോടിക്കണക്കിനു ഓഡിയോ പ്ലെയറുകളും സി ഡി പ്ലേയറുകളിൽ നിന്നും ഈ പാട്ട് ആവർത്തിച്ച് ഉയർന്നു പൊങ്ങി. ഇൻഡ്യയിൽ ഏറ്റവും കൂടുതൽ കേൾക്കപ്പെട്ടിട്ടുള്ള സിനിമാപ്പാട്ട് എന്ന സ്ഥാനം ഹരിവരാസനം കരസ്തമാക്കി.. എന്നാൽ പാട്ടിന്റെ സ്വീകാര്യത അതിന്റെ ശക്തിയായി മാറി, ഈ ശക്തി സ്വാഭാ‍ാവികമായും പാട്ടിന്റെ സിനിമാ ബന്ധങ്ങൾ വിസ്മരിക്കപ്പെടാനും ഇടയാക്കി..


കീർത്തനത്തിന്റെ പ്രാമാണികത ഉറപ്പാക്കേണ്ടത് ഹരിവരാസനപ്രമാണികളുടെ ആവശ്യമായിത്തീർന്നു ഇത്തരുണത്തിൽ. ഒരു കവിയെ/ഗാനരചയിതാവിനെ കണ്ടുപിടിച്ച് കർതുത്വം കൽ‌പ്പിച്ചുകൊടുത്ത് വിശ്വാസയോഗ്യതയ്ക്ക് പിന്താങ്ങുകൊടുക്കേണ്ടത് ഭക്തരുടെ തന്നെ ആന്തരിക ആവശ്യവുമായി. കുളത്തൂർ മണിസ്വാമി, മണിസ്വാമി അയ്യർ എന്ന പേരുകളാണ്` ആദ്യം പറഞ്ഞുകേട്ടത്. പക്ഷേ കുളത്തു അയ്യർ എന്ന പേരാണ് കുറച്ചുകൂടെ സ്വീകാര്യമായത്. ‘അയ്യർ’ എന്നൊരു പേർ ആധികാരികതയും വിശ്വസനീയതയും ഉൾച്ചെർക്കുന്നുവെന്നു മാത്രമല്ല കീർത്തനത്തിനു ഘനഗാംഭീര്യം പ്രകൃത്യാ തോന്നപ്പെടുമെന്നും ഉള്ള യുക്തി ലളിതമാണു താനും. കേരളത്തിൽ ഇങ്ങനെ ഒരു അറിയപ്പെടുന്ന കവി ഇല്ല എന്ന സത്യം നേരിടപ്പെട്ടത് ഈ കൽ‌പ്പിതകവിയെ കമ്പക്കുടി എന്ന സ്ഥലക്കാരനാകിയാണ്. കമ്പക്കുടി കുളത്തു അയ്യർ എന്ന പേര് ആധികാരികത ഉറപ്പിക്കാൻ തക്കവണ്ണം ആഢ്യത കലർന്നതായി. ആലപ്പുഴ പുറക്കാട്ടെ കോന്നയ്ക്കകത്ത് ജാനകിയമ്മ 1923 ഇൽ രചിച്ചതാണു ഹരിവസാസനം എന്നും മലയ്ക്കു പോകുന്നവർ ഇതു പാടി അവിടെ പ്രചരിപ്പിച്ചതാണെന്നും അവരുടെ കുടുംബം അവകാശവാദവുമായി എത്തിയെങ്കിലും ‘അരിയക്കുടി’ ‘ശെമ്മാങ്കുടി’’ എന്ന രീതിയിലുള്ള കർണ്ണാടസംഗീത വിദഗ്ധരുടെ ചേരിയിൽ‌പ്പെട്ടതാണ് കമ്പക്കുടി എന്ന തോന്നൽ ഉളവാക്കാൻ പര്യാപ്തമായ കമ്പക്കുടി അയ്യർക്ക് തന്നെ ഗാനകർത്തുത്വം ദാനം ചെയ്തു. ഒരു അജ്ഞാതഭക്തൻ സന്ധ്യാവേളയിൽ സന്നിധാനത്ത് ഇതു പാടുകയും പാടിക്കഴിഞ്ഞുടൻ അപ്രത്യക്ഷനാകാറുമുണ്ടായിരുന്നു എന്നും സാക്ഷാൽ പരമശിവൻ തന്നെ ആയിരുന്നു ഇദ്ദേഹം എന്നും ഒരു മിത് ഹരിവരാസനത്തിനു ഉജ്ജ്വലമായ ദിവ്യപരിവേഷവും ചാർത്തിക്കൊടുത്തു.

താമസിയാതെ ഹരിവരാസനം കൂടുതൽ ഉയർന്നപദവി നേടി. 60 കളിലും 70 കളുടെ തുടക്കത്തിലും ശബരിമല ദർശനത്തെപ്പറ്റി ഭക്തർ എഴുതിയിട്ടുള്ള പുസ്തകങ്ങളിൽ ഹരിവരാസനം പരാമർശിക്കപ്പെടുന്നതേ ഇല്ല. എന്നാൽ 90 കളോടെ അനുഷ്ഠാനവിധികളുടെ ഒരു ഭാഗം എന്ന സൌഭാഗ്യം നേടി, പൂജചര്യകളൂടെ ഒരു ഭാഗം എന്ന പദവിയും നേടിയെടുത്തു. കീർത്തനത്തിന്റെ വൻ പ്രചാരത്തെ സമർത്ഥമായി ഉപയോഗിച്ച്, അമ്പലത്തിന്റെ ആചാരങ്ങളുമായി നേർബന്ധം സ്ഥപിച്ച് പാട്ടിന്റെ വഴിയിലൂടെ പോപുലാരിറ്റി വർദ്ധിപ്പിക്കുക എന്ന ലളിതതന്ത്രം തന്നെ ഇവിടെ വിജയം കണ്ടത്. പൂജാവിധികളുടെ സമയവിവരപ്പട്ടികയിൽ ഹരിവരാസനം ചേർക്കപ്പെട്ടു.
അത്താഴപൂജ - 10.30
ഹരിവരാസനം - 10.50
നട അടയ്ക്കല് - 11.00
എന്നിങ്ങനെ സമയവിധി.
ആചാരങ്ങൾക്ക് എണ്ണം കൂട്ടെണ്ടി വന്നത് ആകർഷണപരിപാടികൾ വർദ്ധിപ്പിച്ച് ഭക്തരുടെ വൈപുല്യം ഉറപ്പാക്കാനും കൂടിയാണ്. ആനയെഴുന്നെള്ളിപ്പും ഉത്സവവും പതിവില്ലാതിരുന്ന ശബരിമലയിൽ അവയൊക്കെ കൂട്ടിച്ചേർക്കപ്പെട്ടു. അമ്പലത്തിൽ ഇല്ലാതിരുന്ന തിടമ്പ് അല്ലെങ്കിൽ കോലം ഇതിനു വേണ്ടി ഉണ്ടാക്കിയെടുക്കപ്പെടുകയും ചെയ്തു. ആചാരങ്ങൾ കാലാനുസൃതമായി സമൂഹമാറ്റങ്ങളെ പ്രതിബിംബിക്കുന്നതിൽ അദ്ഭുതമില്ലെങ്കിലും സിനിമയുടെ ലോകപ്രിയതയിൽ നിന്നും പൂജാവിധി വരെ ഒരു പാട്ട് എത്തപ്പെടുക എന്നത് സാമാന്യന്യായത്തിനും അപ്പുറമാണ്. സിനിമയെ എന്നല്ല, ക്യാമെറയെത്തന്നെ നിരാകരിക്കുന്ന ക്ഷേത്രവിധികളും നിഷ്കർഷകളും നിരോധനങ്ങളും നിറഞ്ഞു വിലസുന്ന കേരളത്തിൽ ഇത്തരം സാങ്കേതികവിദ്യാഗുണഫലം ശ്രീകോവിലിനുള്ളിൽത്തന്നെ എത്തപ്പെട്ട് ചിരപ്രതിഷ്ഠ നേടി എന്നത് ക്ഷേത്രാചാര ചരിത്രത്തിന്റെ മാത്രമല്ല സാംസ്കാരികചരിത്രത്തിന്റെയും ഒരു തമാശയായി നിലകൊണ്ടേയ്ക്കാം.

നടയടയ്ക്കുന്നതിനു മുൻപ് രാത്രി 10. 50 നു പാടപ്പെടുന്ന കീർത്തനം ആയതിനാൽ ഹരിവരാസനത്തിനു പുതിയ ഭാവമേന്മയും ചാർത്തിക്കിട്ടി താമസിയാതെ. ഇതു കേട്ട് അയ്യപ്പൻ ഉറങ്ങുമെന്നും ഉറങ്ങണമെങ്കിൽ ഇതു കേൾക്കുകയും വേണം എന്നതാണത്. അങ്ങനെ ഹരിവരാസനം ഒരു താരാട്ട് എന്ന വിശേഷണവും പേറി, താരാട്ടിന്റെ ലാഞ്ഛനപോലും കൃതിയിൽ മഷിയിട്ടു നോക്കിയാൽ പോലും കാണുകയില്ലെങ്കിൽ ക്കൂടി. രാത്രി 10.50 ലെ പൂജാവിധിയിൽ ഉൾപ്പെടുത്തുന്നതിനു മുൻപ്, അല്ലെങ്കിൽ 1980 കളിൽ വരെ അയ്യപ്പൻ എങ്ങനെ ഉറങ്ങിയിരുന്നു എന്നൊരു ചോദ്യം വിശ്വാസത്തിൽ യുക്തി തേടേണ്ടതില്ലാഞ്ഞതിനാൽ ചോദിക്കേണ്ടതില്ല. മാത്രമല്ല അയ്യപ്പന്റെ പല പുതിയ കാര്യങ്ങളും പ്രശ്നവിധികളാൽ കണ്ടു പിടിയ്ക്കപ്പെടുന്ന കാലവുമാണിത്. (വർഷങ്ങളായി കൂടെത്താമസിയ്ക്കുന്ന ഭർത്താവിന്റേയോ ഭാര്യയുടേയോ മാനസികനില പോലും മനസ്സിലാകാത്ത മനുഷ്യൻ ദൈവങ്ങളുടെ അന്തർഗ്ഗതങ്ങൾ എങ്ങനെ കണ്ടു പിടിയ്ക്കുന്നു എന്ന് വിസ്മയിച്ചത് സുകുമാർ അഴിക്കോട്). ശബരിമലയും മറ്റു മലകളും തമ്മിൽ റോപ് വേ വഴി ബന്ധിപ്പിയ്ക്കുന്നതിൽ അയ്യപ്പനു താൽ‌പ്പര്യമുണ്ടെന്ന് വരെ പ്രശ്നവിധിയിൽ തെളിയിക്കപ്പെട്ട സ്ഥിതിക്ക് ഉറങ്ങുന്നതിനു മുൻപ് ഒരു താരാട്ടു കേട്ടേയ്ക്കാം എന്ന ലളിതചോദന അയ്യപ്പനു തോന്നിയെന്ന് പ്രശ്നവിധിയിൽ വെളിപ്പെട്ടെങ്കിൽ മനസ്സിലാക്കാവുന്നതേ ഉള്ളു. താരാട്ടു പാടി ദൈവങ്ങളെ ഉറക്കുന്ന അനുഷ്ഠാനം തെലുങ്ക് തമിഴ് പാരമ്പര്യങ്ങളിൽ ഉണ്ടു താനും. “ഊഞ്ഞാൽ സേവ” എന്ന ക്ഷേത്രാചാരം. അയ്യപ്പനെ ഉറക്കുന്ന താരാട്ടാണെങ്കിൽ അത് സോപാനപ്പടിയിൽ മാത്രം മന്ദ്രമായി ആലപിക്കേണ്ടതല്ലേ, മൈക്കിൽ കൂടി ഉച്ചത്തിൽ പ്രക്ഷേപണം ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യത്തിനു ഭകതരെന്നല്ല ആരും ഇന്ന് മറുപടി പറയേണ്ടതില്ലെന്നു വിചാരിക്കണം. അമ്പലത്തിലെ ഏതു ശബ്ദവും നാട്ടുകാർ മുഴുവൻ- എതു മതത്ത്ല് പെട്ടവർ ആയാലും- കേൾക്കേണ്ടതാണെന്നാണ് പുതിയ സാമൂഹ്യ നിയമം.

സാങ്കേതികയുടെ സമ്മാനമായ കീർത്തനം ഇന്നും പ്രക്ഷേപണം ചെയ്യപ്പെടുന്നത് അതേ സാങ്കേതികതനിബദ്ധമായ ചര്യകളിൽക്കൂടിയാണ്. ഈ ജനുവരിയിൽ മാതൃഭൂമിയിൽ വന്ന വാർത്ത ശ്രദ്ധിക്കുക:

വിലാപങ്ങള്‍ക്കപ്പുറത്തുനിന്ന് ഹരിവരാസനം
Posted on: 10 Jan 2011

ശബരിമല: സന്നിധാനത്തുനിന്നുള്ള സന്ദേശം വയര്‍ലസ് സെറ്റിലൂടെ ശബ്ദിച്ചപ്പോള് ജോസിന്റെ വിരലമര്‍ന്നു. കണ്ണടച്ചുനില്‍ക്കുന്ന കാടിനും കൈകൂപ്പിയ ഭക്തലക്ഷങ്ങള്‍ക്കും നടുവിലൂടെ അയ്യപ്പന്റെ ഉറക്കുപാട്ടുണര്‍ന്നു. പിന്നെ ചുണ്ടുകളിലൊക്കെ ഹരിവരാസനം മാത്രം അത്രയുംനേരം കൂട്ടംതെറ്റലിന്റെ ദീനവിലാപങ്ങള്‍ക്ക് മൈക്ക് നല്‍കിയ ഇന്‍ഫര്‍മേഷന് സെന്റര് ഒറ്റനിമിഷംകൊണ്ട് ഭക്തിയുടെ വിശ്വമോഹനമായ അന്തരീക്ഷത്തിലേക്ക് മാറുന്നു. ശബരിമലയിലെത്തുന്നവര് കാത്തുനില്‍ക്കുന്ന ഹരിവരാസനം ഉയരുന്നത് ഇവിടെനിന്നാണ്. കോട്ടയത്തുള്ള ജി.കെ.സൗണ്ടാണ് ഇപ്പോള് സന്നിധാനം ഇന്‍ഫര്‍മേഷന് സെന്ററിന് ശബ്ദംനല്‍കുന്നത്. വര്‍ഷങ്ങളായി ഇവര് ഈ ചുമതല നിര്‍വഹിക്കുന്നു. ജി.കെ.സൗണ്ടിലെ ജീവനക്കാരനായ ജോസ്തന്നെ മുപ്പതുവര്‍ഷമായി
ശബരിമലയില് ഹരിവരാസനം കേള്‍പ്പിക്കുന്നു ജോസ് . രണ്ട് കോളാമ്പി മൈക്കുകളുമായി പണ്ട് മലകയറിയതാണ് ജി.കെ.സൗണ്ടിന്റെ ഉടമയായ ഗോവിന്ദന്‍കുട്ടി. അന്നൊക്കെ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന എച്ച്.എം.വി. ഗ്രാമഫോണാണ് ഹരിവരാസനം പാടിയിരുന്നത്; വൈദ്യുതിക്ക് ജനറേറ്റര്. പിന്നെ കാസറ്റിലായി പാട്ട്. ഇപ്പോള് സി.ഡി.യില്. നടയടയ്ക്കുന്നതിനു മുമ്പായി സന്നിധാനത്തുനിന്ന് വയര്‍ലെസില് ഹരിവരാസനം തുടങ്ങാനുള്ള നിര്‍ദ്ദേശം ഇന്‍ഫര്‍മേഷന് സെന്ററിലെത്തും. നേരത്തേതന്നെ സി.ഡി.തയ്യാറാക്കി വച്ചിട്ടുണ്ടാകും. എന്തെങ്കിലും സാങ്കേതിക തകരാറുണ്ടാകുകയാണെങ്കില് പ്രവര്‍ത്തിപ്പിക്കാനായി രണ്ടാമതൊരു സി.ഡി.പ്ലെയറും സജ്ജമായിരിക്കും.“

അങ്ങനെ 10.50 നു പൂജാക്രമങ്ങളിലെ പ്രധാന കാർമ്മികത്വം ജോസ് എന്ന ക്രിസ്ത്യാനിയുടെ ഉത്തരവാദിത്തമാണ്. ക്രിസ്ത്യാനി പാടിയ പാട്ട് ക്രിസ്ത്യാനി തന്നെ പ്രക്ഷേപണം ചെയ്യുന്നത് സർവ്വമതസാഹോദര്യത്തിന്റെ നിദർശനമായ അയ്യപ്പസന്നിധാനത്ത് യുക്തി തന്നെ. സന്നിധാനത്തു നിന്നും അയയ്ക്കുന്ന വയർലെസ് സന്ദേശമാണ് ഇതിനു തുടക്കം. സാങ്കേതികതയിൽ തകരാറുണ്ടായാൽ ഈ അനുഷ്ഠാനക്രമം താളം തെറ്റും. അയ്യപ്പന്റെ ഉറക്കസമയം നിശ്ചയിക്കുന്നത് സാങ്കേതികനിയുക്തികളാണ്.

മാദ്ധ്യമം ഓൺലൈനിൽ വന്ന ഈ വാർത്ത ശ്രദ്ധിക്കുക:

ഹരിവരാസനം നേരത്തെ കേള്‍പ്പിച്ചത് അമ്പരപ്പിച്ചു
ശബരിമല: ഹരിവരാസനം നിശ്‌ചിത സമയത്തിനുംമുമ്പേ മൈക്കിലൂടെകേള്‍പ്പിച്ചത് ഭക്‌തരില് അമ്പരപ്പുളവാക്കി. ഇന്നലെ സോപാനത്തുനിന്നു പോലീസ് ഉദ്യോഗസ്‌ഥര് നല്‍കിയ തെറ്റായ വയര്‍ലസ് സന്ദേശത്തെ തുടര്‍ന്നാണ് പതിവിലും നേരത്തെ ഹരിവരാസനം കേള്‍പ്പിച്ചത്. തെറ്റ് മനസിലാക്കിയ ഉടന് മൈക്ക് ഓഫ് ചെയ്‌തു. തുടര്‍ന്ന് യഥാസമയത്ത് ഹരിവരാസനം കേള്‍പ്പിക്കുകയും ചെയ്‌തു. അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായ ഹരിവരാസനം പാടിയാണ് സന്നിധാനത്ത് എന്നും നട അടയ്‌ക്കുന്നത്.


വയർലെസ് സന്ദേശത്തിലൂടെ, സി ഡി പ്ലേയറിലൂടെ, മൈക്ക് സെറ്റിലൂടെ ഒരു അനുഷ്ഠാനകർമ്മം നിർവഹിക്കപ്പെടുന്ന ഒരേയൊരു ക്ഷേത്രമായിരിക്കണം ശബരിമല. അവിശ്വാസിയായ കമ്മ്യൂണിസ്റ്റിലൂടെ, ക്രിസ്ത്യാനിയിലൂടെ, ആധുനികസാങ്കേതികവിദ്യകളിലൂടെ സംചാരണോർജ്ജം കൈവന്ന സർവ്വസാധാരണത്വത്തെ ഇത്രയും സ്വാംശീകരിച്ച മറ്റൊരു ഹിന്ദു ദൈവം നമുക്കില്ല.

വികല സൃഷ്ടി

സ്തോത്രകൃതികൾ- വെറും വിശേഷണങ്ങളുടെ സമുച്ചയം മാത്രമെങ്കിലും കലാത്മകമൂല്യം കൈവരിക്കുന്നത് ശബ്ദാർത്ഥപ്പൊരുത്തം കൊണ്ടും സംഗീതാത്മകതകൊണ്ടുമാണ്. സാഹിത്യോത്കർഷം തേടുന്നതിൽ യുക്തിയില്ല എങ്കിലും ഭക്തിവ്യഞ്ജകം ആകുന്നതിനപ്പുറം ഗാനകല ചില മേന്മകൾ നേടാറുണ്ട്. വിശേഷണസമസ്തപദങ്ങൾ നിബന്ധിച്ച കീർത്തങ്ങളും ശ്ലോകങ്ങളും മലയാളിക്ക് സുപരിചിതമാണ്. ഋജുവായ പ്രതിപാദനം, വർണ്ണിക്കപ്പെടുന്ന, പ്രകീർത്തിക്കപ്പെടുന്ന ദേവതയോട് പ്രതിബദ്ധത പുലർത്തുന്ന വിശേഷണങ്ങൾ കൊണ്ട് വരുത്തുന്ന ഏകാഗ്രത ഇവയൊക്കെ കലാത്മകതയുടെ ലാഞ്ഛനയാണ്. ഒരു പ്രതിബിംബത്തെ തെളിച്ചെടുക്കുന്നതിനാവശ്യമായ ഭാവരൂപഭദ്രത ഉയിർക്കൊള്ളുന്നത് അതിന്റെ ഘടകങ്ങളിൽ നിന്നാണ്. ഒന്നിനു പുറകേ വരുന്ന വിശേഷണങ്ങൾ ശൈഥില്യസൂചകങ്ങളെന്നു പ്രതീതിയുണർത്തുമെങ്കിലും സമൂർത്തതയുടെ ഭാഗമെന്നു തോന്നിപ്പിയ്ക്കാനുള്ള കഴിവിലാണ് കാവ്യഭംഗിയുടെ ഉത്പന്നത. സമസ്തപദങ്ങൾ മാത്രം ചേർത്ത് കൊരുത്തൊരുക്കിയ ശാന്താകാരം ഭുജഗശയനം പോലുള്ളവ ആർജ്ജവമിയന്ന വാങ്മയ ചിത്രം വരച്ചിടുന്നത് കൽ‌പ്പനകളുടെ ഉജ്ജ്വലതയുടെ സമാകലനം എന്ന നിലയ്ക്കാണ്. ശബ്ദതലത്തിലുള്ള ആസ്വാദനം മാത്രം ലക്ഷ്യമിടുന്ന ഹരിവരാസനത്തിലാകട്ടെ ചമത്കാരശൂന്യമായ അർത്ഥകൽ‌പ്പനകൾ തലങ്ങും വിലങ്ങും പ്രത്യക്ഷപ്പെടുകയാണ് ഇവയ്ക്കിടയിൽ ഹരിഹരാത്മജം ദേവമാശ്രയേ എന്ന ആഭ്യന്തരപ്രഖ്യാപനങ്ങൾ പെടുത്തിയിരിക്കുകയുമാണ്.

ഒരു രചയിതാവിനെ നിസ്സന്ദേഹം നിശ്ചയപ്പെടുത്താൻ ആകാതെ പോകുന്നത് കാവ്യബോധം ഉള്ള ഒരു കവിയും ഇതിന്റെ കർത്തുത്വം ഏറ്റെടുക്കാൻ തയാറാവുകയില്ല എന്ന കാരണത്താലായിരിക്കും. അർത്ഥശൂന്യമായ പദങ്ങളും വിശേഷണങ്ങളും ഏകാഗ്രത വെടിഞ്ഞുള്ള രചനയും ഒക്കെ നിറഞ്ഞ ഒരു വികല സൃഷ്ടിയാണ് ഹരിവരാസനം. ഏറ്റവും വിചിത്രമായത് ശാസ്താവിനേയോ അയ്യപ്പനേയൊ പ്രകീർത്തിക്കുന്ന പദങ്ങൾ എട്ടു ശ്ലോകങ്ങളിൽ രണ്ടിടത്തേ വരുന്നുള്ളു എന്നതാണ്. മറ്റെല്ലാം ഏതു ദൈവത്തിനും ചേരുന്ന വിശേഷണങ്ങളാണ്. രണ്ടാം ശ്ലോകത്തിലെ ‘ശരണകീർത്തനം’ ‘ഭൂതനായകം’ എന്നീ രണ്ടു വാക്കുകൾ മാത്രമാണ് അയ്യപ്പ വിശേഷണമായി കരുതാൻ പറ്റുന്നവ. എല്ലാ ശ്ലോകങ്ങളൂടെയും നാലാം പാദം ഹരിഹരാത്മജം ദേവമാശ്രയേ എന്ന ഹരിഹരപുത്രഘോഷണത്തിൽ അവസാനിക്കുന്നതിനാൽ സാമാന്യഗതമായ വിശേഷണങ്ങൾ മതിയെന്നും വിചാരിച്ചുകാണണം രചയിതാവ്.

വൈചിത്ര്യങ്ങളിലൊന്ന് പല വരികളും ശിവനെക്കുറിച്ചോ വിഷ്ണുവിനെക്കുറിച്ചോ ആണെന്നുള്ളതാണ്. പൊടുന്നനവേ ആണ് ശിവ-വിഷ്ണു വിശേഷണങ്ങൾ വന്നു കയറുന്നുത്. അഞ്ചാം ശ്ലോകത്തിൽ കൃത്യമായാണ് ‘ത്രിനയനാനനം’ (മൂന്നു കണ്ണുള്ള മുഖം) എന്ന ശിവവിശേഷണം നിബന്ധിച്ചിരിക്കുന്നത്. നാലാം ശ്ലോകത്തിൽ ‘വരഗദായുധം’ (ശ്രേഷ്ഠമായ ഗദ ആയുധമായുള്ളവൻ) എന്ന വിഷ്ണു വിശേഷണവും ഉണ്ട്. അപ്പോൾ നാലാം പാദത്തിൽ ചേർക്കുന്ന ‘ഹരഹിരാത്മജം ദേവമാശ്രയേ’ എന്നത് മുകളിലുള്ള മൂന്നു വരികളുമായി ബന്ധപ്പെടുന്നതല്ലെന്നും വന്നു കൂടും. ‘നിത്യനർത്തനം’ നർത്തനാലസം’ ‘ഭൂതി ഭൂഷണം’ എന്നീ വിശേഷണങ്ങൾ അയ്യപ്പന്റേതല്ലെന്ന് മനസ്സിലാക്കാൻ വിശേഷാൽ ബുദ്ധി ഒന്നും വേണ്ട. ശിവനെ തന്നെ ഉദ്ദേശിച്ചായിരിക്കണം. ഒരു കഥയിലും അയ്യപ്പൻ നൃത്തം ചെയ്തതായിട്ട് പരാമർശം ഇല്ലെന്നിരിക്കെ. ശ്രേഷ്ഠമായ യോഗ പോസിൽ ഇരിക്കുന്ന അയ്യപ്പനെ ചിത്രീകരിച്ച് (ഹരിവരാസനം എന്ന വാക്കിനു പൊതുവേ നൽകപ്പെടുന്ന വിവക്ഷ) തുടങ്ങിയ കീർത്തനമാണ് നർത്തനം കൊണ്ട് ആലസ്യത്തിലാർന്ന അയ്യപ്പനെ അവതരിപ്പിക്കുന്നത്. ഇതിൽ ഔചിത്യം മഷിയിട്ടാൽ കാണുന്നില്ല. ഭൂതി (ഭസ്മം) പൂശുന്നതും ശിവനാണ് കൃതിയിൽ പരാമർശിക്കപെടുന്ന ദൈവവാഹനങ്ങൾ ചിഹ്നമോ ലക്ഷണമോ ആയെടുത്താലും അയ്യപ്പനിലേക്ക് വിരൽ ചൂണ്ടാതെ ചിന്താക്കുഴപ്പത്തിലെത്തിക്കും പടിയാണ് വിവരണങ്ങൾ. പുലിവാഹനനെ ഒരിടത്തും കാണുന്നില്ല. ആനയും സിംഹവും കുതിരയും വാഹനമായുള്ളവൻ എന്ന് ഒരു വരിയിൽ കാണുന്നതും (കളഭകേസരിവാജിവാഹനം)) മറ്റൊരിടത്ത്ത്ത് കുതിര മാത്രവും (തുരഗവാഹനം ശ്ലോകം 4) പിന്നൊരിടത്ത് ആന മാത്രവും (ധവളവാഹനം ദിവ്യവാരണം- ശ്ലോകം 6). ഈ ആന വെളുത്തതാണെന്ന പ്രസ്താവന കുഴയ്ക്കുന്നു. ദേവേന്ദ്രന്റെ ഐരാവതത്തെ ഇവിടെയെത്തിയ്ക്കാൻ ഒരു വഴിയുമില്ല താനും. അയ്യപ്പൻ വെളുത്ത ആനമേൽ ഏറിയതായിട്ട് അറിവില്ല. ഇനി അങ്ങനെയെന്തെങ്കിലും സൂചന ഏതെങ്കിലും നാടൻ മിത്തിൽ ഉണ്ടെങ്കിൽ തന്നെ അത്ര ചുഴിഞ്ഞാലോചിച്ച് ഗവേഷണബുദ്ധ്യാ കഥകളെ ഘടിപ്പിച്ചെടുക്കാനുള്ള വൈദഗ്ധ്യം കൃതിയിൽ മറ്റൊരിടത്തും കാണാനില്ലാത്തതിനാൽ വിവേകശൂന്യതയായേ കരുതാൻ പറ്റൂ. പ്രാക്തനദൈവമായ വേട്ടയ്ക്കൊരു മകനെ അയ്യപ്പസ്വരൂപത്തിലേക്ക് ആവാഹിച്ചിട്ടുണ്ട്. കേരളത്തിലെ സാമൂഹ്യ സമ്മർദ്ദങ്ങളും അവപീഡങ്ങളും കാലാനുസൃതമായി ദൈവങ്ങളിൽ പുതിയ ദൈവപ്രതിച്ഛായകൾ ഏറ്റപ്പെട്ടിട്ടുണ്ട്. പൂർണ്ണ പുഷ്കല എന്നീ ഭാര്യമാരുള്ള ആര്യൻ/അയ്യൻ ഉം ശാസ്താ/ അയ്യപ്പൻ പ്രതിരൂപത്തിൽ കയറിക്കൂടിയിട്ടുണ്ട്. പല ശാസ്താ ക്ഷേത്രങ്ങളിലും കളം വരയ്ക്കുമ്പോൾ വെളുത്ത കുതിരമേൽ ഏറിയ, താടി നീട്ടി, അമ്പും വില്ലും ധരിച്ച വേട്ടയ്ക്കൊരുമകനെ ആണു ചിത്രീകരിക്കാറ്. അതുകൊണ്ട് കുതിരയെ വാഹന്മായി ദ്യോതിപ്പിക്കുന്നതിൽ യുക്തി തെല്ലുണ്ടന്ന് കരുതാം. എന്നാലും വെളുത്ത ആനയേയും സിംഹത്തേയും വാഹനങ്ങളായി അവതരിപ്പിച്ചത് ശിവ-വിഷ്ണു വിശേഷണങ്ങൾ യുക്തിയൊന്നുമില്ലാതെ ഉൾപ്പെടുത്തിയപോലെ ഒരു ബുദ്ധിശൂന്യതയായേ കരുതാൻ പറ്റൂ.

അർത്ഥശൂന്യ പദങ്ങൾ അന്തസ്സാരവിഹീന വിശേഷണങ്ങൾ

പദങ്ങളുടെ അർത്ഥത്തെപ്പറ്റി ചിന്തിക്കാതെയാണ് ചില പ്രയോഗങ്ങൾ വന്നു കയറിയിരിക്കുന്നത്.. ഒന്നാം ശ്ലോകത്തിൽ ‘ആരാദ്ധ്യപാദുകം’ എന്നത് ‘ആരാദ്ധ്യപാദം’ എന്നുദ്ദേശിച്ചായിരിക്കണം. അക്ഷരക്രമമൊപ്പിയ്ക്കാൻ ‘പാദുകം’ എന്നു കിടക്കട്ടെ എന്നു വിചാരിച്ചു കാണണം കവി. പാദുകം എന്നാൽ ചെരിപ്പ്, മെതിയടി എന്നൊക്കെയാണ് അർത്ഥം . അയ്യപ്പന്റെ മെതിയടി പൂജാവസ്തുവാക്കാൻ ചില്ലറസ്വാതന്ത്ര്യമല്ല രചയിതാവ് എടുത്തുപയോഗിച്ചിരിക്കുന്നത്. പ്രതിഷ്ഠാവിഗ്രഹത്തിലോ മെതിയടി ഒട്ടില്ലതാനും.ശബ്ദാലങ്കാരപ്രയോഗങ്ങളിൽ അർത്ഥാ‍ാന്വേഷണം മുങ്ങിപ്പോകുമെന്നും പാടുന്നവർ ഇതു ശ്രദ്ധിക്കുകയില്ലെന്നും കരുതിയിരിക്കണം രചയിതാവ്. പ്രണയസത്യകം എന്ന വാക്കും വീണ്ടുവിചാരമില്ലാതെയായിരിക്കണം നിബന്ധിച്ചത്. സത്യകം എന്നാൽ സത്യം ഉറപ്പിയ്ക്കൽ, പ്രതിജ്ഞ എന്നൊക്കെയാണ്. ഇത് പ്രണയത്തോട് ചേർത്ത് ഒരു ദൈവവിശേഷണം ഉണ്ടാക്കിയെടുക്കുന്നത് കടന്നകയ്യാണ്. പ്രണതകൽപ്പകം എന്നതും ഇതു പോലെ. പ്രണതം=നമസ്കരിക്കപ്പെട്ട, നമസ്കരിച്ചവൻ എന്നൊക്കെ അർത്ഥം. കൽ‌പ്പകം എന്നതിനു കല്പവൃക്ഷം എന്ന് നിഘണ്ടു. കൽ‌പ്പകൻ എന്നാൽ ഛേദിയ്ക്കുന്നവൻ എന്നും. നിഗൂഢമായ എന്തോ അർത്ഥം കാണാൻ സാദ്ധ്യതയുണ്ടെന്നു തോന്നിപ്പിക്കുന്ന വാക്കാണെന്നുള്ളതായിരിക്കണം പ്രണതകൽ‌പ്പകം എന്ന് പ്രയോഗിച്ചത്. പ്രണതപാലനം (ഭക്തസംരക്ഷണം) എന്ന വാക്ക് നിബന്ധിച്ചാൽ പോരെന്നു തോന്നിയോ രചയിതാവിനു? സുന്ദരപദങ്ങൾ ആഡംബരമായി മാലകോർത്താൽ പാടിപ്പോകാൻ സുഖമുണ്ടെന്നു കരുതിയായിരിക്കണം യുക്തിയേയും അർത്ഥത്തേയും വെല്ലു വിളിയ്ക്കുന്നത്. ഭരണലോലുപം എന്നതും ചമൽക്കാരത്തേക്കാളും വൈകല്യം കുറിക്കപ്പെടുന്നതാണ്. ഭരണം എന്നതിനു രക്ഷിക്കൽ എന്നൊരു അർത്ഥം ഉണ്ടെന്നു സമ്മതിച്ചാൽ പോലും അതിയായ ആസക്തി ഉള്ളവൻ എന്നു (ലോലുപം) ചേർക്കുന്നത് കവിത്വപാലനത്തിനു വിരുദ്ധമാണ്. അയ്യപ്പനെ ഭരണത്തിൽ അതിയായ ആസക്തിയുള്ളവനെന്നു വിശേഷിപ്പിച്ച് നിർ വൃതിയടയാൻ ഭക്തിയുടെ ആനുകൂല്യം മാത്രം പോരാതെയാണിരിക്കുന്നത്. ഒരു ദൈവത്തെ വിശേഷിപ്പിയ്ക്കുമ്പോൾ നിരർത്ഥകമായിപ്പോകുന്നതാണ് “ദേവതാത്മകം” മുതലായ പ്രയോഗങ്ങൾ. “ത്രിദശപൂജിതം’ (ദേവന്മാരാൽ പൂജിക്കപ്പെടുന്നത് എന്നായിരിക്കണം കവി ഉദ്ദേശിച്ചിരിക്കുന്നത്) എന്ന് അതേ ചരണത്തിൽ പറയുന്നുമുണ്ട്. “ദേവതാത്മകം’ എന്ന് മൂന്നാ‍ാം ശ്ലോകത്തിൽ ദ്യോതിപ്പിച്ച കണക്കിനു ‘ദേവവർണ്ണിത’ ത്തിനു പ്രസക്തിയില്ലാതെയും പോകുന്നു. “ത്രിഭുവനാർച്ചിതം” എന്നതിനു മൂന്നുലോകങ്ങളിലും പൂജിക്കപ്പെടുന്നത് എന്ന് കൽ‌പ്പിച്ചെടുക്കാൻ എളുപ്പമല്ല. പ്രണവമന്ദിരം എന്നത് ശബരിമലയേയോ ക്ഷേത്രത്തേയോ ആയിരിക്കണം സൂചിപ്പിക്കുന്നത്, ഓംകാരത്തിന്റെ ആസ്ഥാനമെന്ന നിലയ്ക്ക് (ശബരിമല ഓംകാരത്തിന്റെ ആസ്ഥാനമാണോ?) പക്ഷെ ഉടൻ വരുന്ന “കീർത്തനപ്രിയം” അയ്യപ്പവിശേഷണമാവുമ്പോൾ നഷ്ടപ്പെടുന്നത് ഏകാഗ്രത മാത്രമല്ല ഘടനയിലുള്ള വൈകല്യവുമാണ്. അയ്യപ്പൻ കീർത്തനപ്രിയനാണെന്നുള്ള പ്രസ്താവനയോട് ചേരുന്നതല്ല പ്രണവമന്ദിരം എന്നത്. വിവേചനബുദ്ധിയോടെയുള്ള അടുക്കിവയ്ക്കലുകളില്ല എന്നതിനു മറ്റൊരു ഉദാഹരണമാണ് അരിവിമർദ്ദനം കഴിഞ്ഞ് വരുന്ന നിത്യനർത്തനം എന്ന പ്രയോഗം. ലക്ഷ്യനിയതമായ ഔചിത്യബോധത്തെ വെല്ലുവിളിയ്ക്കുന്നു ഇത്. വരഗദായുധം ദേവവർണിതം എന്നതിൽ ആയുധമാണോ ദേവന്മാരാൽ വർണ്ണിക്കപ്പെടുന്നത് എന്ന സംശയമാണ് ഇടനൽകുന്നത്. ഇതുപോലെ വിഘടിച്ചു നിൽക്കുന്നു ഒരേ വരിയിൽ വരുന്ന “ശരണകീർത്തനം ശക്തമാനസം” എന്നുള്ളതും. ശക്തമാനസം എന്നുള്ളതിന്റെ വിശേഷണമാവാൻ സാദ്ധ്യതയില്ല്ല ശരണകീർത്തനം എന്ന വാക്ക്. ശക്തമാനസം എന്ന സൂചനവഴി അയ്യപ്പന്റെ മനസ്സു ശക്തമാണെന്നു പറയാനൊരുമ്പെടുകയാണെങ്കിൽ കവിയുടെ ഭാവന അതി ദയനീയമാണെന്നു വേണം പറയാൻ. ദിവ്യദേശികം എന്നതിനു ദിവ്യനായ വഴികാട്ടി, ഗുരു എന്നൊക്കെ അർത്ഥം കൽ‌പ്പിക്കാമെങ്കിലും പാട്ടിന്റെ പൊതുസ്വഭാവത്തോട് യോജിച്ചു പോകാത്ത ക്ലിഷ്ടതയാണു സമ്മാനിയ്ക്കുന്നത്. ശബ്ദാലങ്കാരത്തിന്റെ മിനുമിനുപ്പ് മാത്രം ശ്രദ്ധിക്കപ്പെട്ടാൽ മതിയെന്നായിരിക്കണം രചയിതാവ് കരുതിയത്. സാധുജീവനം എന്നതിനു സന്യാസിയുടെ ജീവിതവൃത്തി എന്ന അർത്ഥം ആയിരിക്കണം പരികൽ‌പ്പിതമെങ്കിലും ഔചിത്യബോധം കളഞ്ഞുള്ള നിയുക്തിയിൽ പലതും നഷ്ടപ്പെടുന്നു. ശ്രേഷ്ഠമായ യോഗ നിലയിൽ വാണരുളുന്ന (ഹരിവരാസനം എന്നതിനു പൊതുവേ നൽകപ്പെടുന്ന അർത്ഥം) ദൈവത്തിന്റെ ശരീരത്തിന്റെ കോമളതയേയോ പുഞ്ചിരിയുടെ സൌന്ദര്യത്തേയോ മുഖശ്രീയെയോ ഉദാരമായി വർണിയ്ക്കുന്നതിൽ അനൌചിത്യമില്ലെന്ന് ശഠിയ്ക്കുന്നുണ്ടോ കവി? ഹരിവരാസനം എന്ന ആദ്യശ്ലോകത്തിൽ തന്നെയാണ് മൂന്നാം വരിയിൽ ‘നിത്യനർത്തനം’ എന്ന് വിശേഷിപ്പിച്ച് യുക്തിഭംഗം കൊണ്ടാടിയത്. അയ്യപ്പന്റേതായ അനുഭാവവിശേഷങ്ങൾ പരാമർശിക്കുന്നതിനു പകരം വളരെ സാധാരാണമായ കേവല വിശേഷണങ്ങൾ വലിച്ചുവാരി നിരത്തിയതിനാൽ ആന്തരികരൂപഘടന തന്നെ ചിതറിപ്പോയിരിക്കയാണ്.

അയ്യപ്പനെ പടിയിറക്കുമ്പോൾ

ഈ വൈകല്യങ്ങൾക്കിടയിലും ചില പ്രത്യേക ഉദ്ദേശങ്ങൾ നിറവേറ്റിക്കൊടുക്കുന്നുണ്ട് ഹരിവരാസനം. അയ്യപ്പനെ അതിൽ നിന്നും ഒഴിവാക്കുക എന്നതാണത്. ശബരിമല ദൈവത്തിന്റെ പുതിയ നിർവ്വചനമാണ് ക്രമപ്പെടുത്തിയെടുത്തിരിക്കുന്നത്. വിശ്വാസപരമായി ബുദ്ധൻ, പ്രാക്തനദൈവമായ അയ്യൻ, ആര്യൻ, വേട്ടയ്ക്കൊരുമകൻ, മിത്തിൽ നിന്നും വേർപെട്ട, ചരിത്രത്തിന്റെ ഭാഗമായ പന്തളരാജകുമാരൻ ഈ വ്യക്തിത്വങ്ങളെല്ലാം ആരോപിതമായതാണ് ശാസ്താവ് അല്ലെങ്കിൽ അയ്യപ്പൻ. പലദൈവവ്യക്തിത്വങ്ങളുടെ സങ്കലനമാണ് അയ്യപ്പസങ്കൽ‌പ്പം എങ്കിലും ഇവയേല്ലാം കൂടി ഒരു പൊതുസ്വഭാവദൈവത്തെ നിർമ്മിച്ചെടുക്കുണ്ട് പുരാണങ്ങളുടെ പിൻ ബലമില്ലാത്തതിനാൽ ആധുനികമായി ചില മിത്തുകൾ ഉണ്ടാക്കിയെടുക്കപ്പെട്ടിട്ടുണ്ട്. മഹിഷിയെ കൊല്ലാൻ വന്ന അവതാരം എന്ന ആധുനിക കൂട്ടിച്ചേർക്കൽ പോലെ. എരുമേലി എന്ന പേരിനു സാംഗത്യം കൊണ്ടുവരാൻ 50 കളിൽ ഉണ്ടാക്കിയെടുക്കപ്പെട്ട കഥയാണത് എന്ന് ഡോ. എസ്. കെ നായർ നിരീക്ഷിച്ചിട്ടുണ്ട് ഹിന്ദു ദൈവങ്ങളുടെ നിരയിൽ എത്തിയ്ക്കപ്പെടാനുള്ള ത്വര ശിവ്നേയും വിഷ്ണുവിനേയും പിതാക്കളുടെ സ്ഥാനത്ത് അവരോധിക്കപ്പെടാനും ഇടയാക്കി. മറ്റുസ്വരൂപങ്ങളുടെ ഈതിബാധകൾ അകറ്റി പരമശീർഷദേവതകളോടൊപ്പം സ്ഥാനം വച്ചുകൊടുക്കാനുള്ള വഴിയാണ് ഹരിവരാസനം വച്ചു നീട്ടിയത്.

പ്രാദേശിക മിത്തുകളിൽ രൂപവൽക്കരിക്കപ്പെട്ട പ്രാക്തനദൈവത്തെ മാർകെറ്റിങ് തന്ത്രങ്ങളുടെ വിധിന്യായങ്ങളാൽ അനുസാരിതമാക്കിയാണ് ദേശവൽക്കരിച്ച് എടുക്കേണ്ടത്. അന്യ സംസ്ഥാനകാർ കൂടുതലായി വന്നു വണങ്ങുന്ന ദൈവത്തെ ഒരു നാടൻ ദൈവസ്വരൂപത്തിൽ നിന്നും വിടർത്തിമാറ്റേണ്ടത് പ്രശസ്തിയും നടവരവും ലാക്കാക്കുമ്പോൾ ഘടിപ്പിയ്ക്കേണ്ട യുക്തി തന്നെ.മലയാളത്തിൽ പരക്കെ സ്വീകരിക്കപ്പെട്ട അയ്യപ്പൻ പാട്ടുകൾക്കൊന്നിനും ഈ സ്ഥാനം എത്തിപ്പിടിയ്ക്കാനാവില്ല. ഉടുക്കിന്റെ താളത്തിനോടൊപ്പം നാടൻ രീതിയിൽ ഭജനമട്ടിൽ പാടുന്ന മറ്റൊരു സിനിമാപ്പാട്ടായ ‘ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ” (ചിത്രം ചെമ്പരത്തി, സംഗീതം ദേവരാജൻ തന്നെ) സന്നിധാനത്തിന്റെ ഏഴയലത്ത് പോലും എത്തിപ്പെടാൻ സാദ്ധ്യതയില്ലാതാകുന്നതിലെ യുക്തി തെളിയാൻ പ്രയാസമില്ല. മലയാളത്തിൽ ആകാൻ പാടില്ല, മറ്റുഭാഷക്കാരെ വലയത്തിൽ നിറുത്തേണ്ടി വരുന്നത് ലോജിസ്റ്റിക്സ്ന്റെ ആവശ്യമായതിനാൽ. സംസ്കൃതത്തിന്റെ ആഢ്യശൈലിയുടെ അപരിമേയ സ്വീകാര്യതയുടെ യുക്തി. അതുകൊണ്ട് രചനയിലെ വൈകല്യങ്ങൾ അപ്രസക്തവും അവഗണനാർഹവും ആയിത്തീരുന്നു. അർത്ഥസാരങ്ങൾ അന്വേഷിക്കുകയേ വേണ്ട എന്ന നില. പിടികിട്ടാ‍പ്പാടകലെ നിൽക്കുന്ന ഔചിത്യവും കാവ്യകലാംശവും അപ്രസക്തമാകുന്നതിന്റെ പൊരുൾ.

അയ്യപ്പൻ കാനനവാസനാണ്. അയ്യപ്പസ്വരൂപത്തിൽ അവസാനം കൂട്ടിച്ചേർക്കപ്പെട്ട മിത്തിലെ പന്തളരാജകുമാരൻ കാനനച്ചോലയ്ക്കരികിൽ അരുമക്കുഞ്ഞായി പ്രത്യക്ഷപ്പെട്ട് യൌവനകാലത്തു തന്നെ രാഷ്ട്രതന്ത്രത്തിന്റെ കാപട്യത്തിൽ നിന്നും ഉപജാപങ്ങളിൽ നിന്നും വിടുതൽ നേടി കാട്ടിലേക്കു തിരിച്ചു പോയവനാണ്. പുലികളെ സ്നേഹിച്ച് പ്രയാസമെന്യേ കൂടെ കൊണ്ടുനടക്കാൻ പ്രാപ്തനായവൻ. പുലികൾ അയ്യപ്പനോടൊപ്പം കൊട്ടാരത്തിലേക്ക് അയ്യപ്പനു കൂട്ടുപോകുന്നുമുണ്ട്. ചിന്മുദ്രയും പേറി തന്നിലേക്കൊതുങ്ങി നിമീലിതനേത്രനായി പ്രപഞ്ചധ്യാനത്തിൽ വിലീനമായ ശാസ്താവിൽ ലയിച്ചു പോയവൻ. ഈ ദ്വിവിധ വ്യക്തിത്വം ഒരേസമയം അന്തർമുഖത്വവും ബഹിർമുഖത്വവും ഉണ്ടാക്കിയെടുക്കുകയാണ്. ഇതിലെ അന്തർമുഖശക്തിയാണ് സായൂജ്ജ്യവാഞ്ച്ഛയെ ആവാഹിച്ച് ഒരു സെന്റ്രിഫ്യൂജിലെന്നപോലെ ഒരു കേന്ദ്രബിന്ദുവിലേക്ക് ഉൾവലിയിച്ച് സംക്രേന്ദ്രിതവും സാന്ദ്രവും ആക്കിത്തീർക്കുന്നത്. ബാഹ്യമോടികളിൽ പ്രകീർത്തിക്കപെടേണ്ടവനല്ല അയ്യപ്പൻ. ബഹിർപ്രകാശനത്തിൽ അഭിജ്ഞാനം കൊള്ളുന്ന, അഭയവരദസ്വരൂപപ്രഭാവം സംക്രമിക്കുന്ന മറ്റു ദൈവങ്ങൾക്ക് വിപരീതമാണിത്. ഭക്തിയുടെ പൊതുബോധം വാർത്തെടുത്തിരിക്കുന്ന ഈ സ്വരൂപങ്ങളുടെ നിരയിലേക്ക് അയ്യപ്പനെയും മാറ്റിപ്രതിഷ്ഠിച്ച് ഹസ്താന്തരപത്രം രചിയ്ക്കപ്പെടുകയാണുണ്ടായത്. ഹരിവരാസനത്തിൽ കേരളീയനാടൻ ദൈവ പ്രതിബിംബസഞ്ചയങ്ങളൊക്കെ വിട്ടുകളഞ്ഞിരിക്കുന്നു. മറ്റൊരു വ്യക്തിത്വമുള്ള ഹരിഹരപുത്രൻ മാത്രമാക്കി മാറ്റി തനതുദൈവമായ അയ്യപ്പനെ ഇല്ലാതാ‍ാക്കുക എന്ന അട്ടിമറി. ഗാനരചയിതാവ് അറിഞ്ഞോ അറിയാതെയോ ചെയ്ത കൃത്യം. നാടങ്കഥകളിൽ നിന്നും നാടൻ പാട്ടുകളിൽ നിന്നും വിടുതി നേടിയ ഹരിഹരാത്മജൻ ആണിതിൽ. അതീവസുന്ദരനും ഭരണലോലുപനും നിത്യേന നർത്തനം ചെയ്യ്ത് അതിന്റെ ആലസ്യത്തിൽ മുഴുകുന്നവനും വിശ്വമോഹനനും അരുണഭാസുരനും സുപ്രഭാഞ്ചിതനും സുന്ദരാനനനും ഭുവനമോഹനനും കളമൃദുസ്മിതനും ഗാത്രമോഹനനും ആയവൻ. ഗീതത്തിൽ ലാലസിയ്ക്കുന്നവൻ. ആന കുതിര സിംഹം ഇവയൊക്കെ വാഹനമാക്കിയവൻ. ഗദയേന്തിയവൻ. ഭസ്മം പൂശിയവൻ. മൂന്നുകണ്ണുള്ളവൻ. ശത്രുക്കളെ മർദ്ദിച്ച് ജയിക്കുന്നവൻ. വേദസാരം ഭൂഷണമാക്കിയവൻ. അതുമാത്രമല്ല പ്രണയസത്യകനായി മാറ്റിയിരിക്കയാണ് നിത്യബ്രഹ്മചാരിയായി മാളികപ്പുറത്തമ്മയെ നിരാകരിച്ച് ചിന്മുദ്രാങ്കിതയോഗസമാധിപ്പൊരുളായി നിർവ്വാണം കൊള്ളുന്നവനെ. അയ്യപ്പത്തനിമ വിടുവിച്ച് പൊതു ഹിന്ദു ദൈവനിരയിലേക്ക് എഴുന്നെള്ളിച്ച് ഇരുത്താനുള്ള തീവ്ര ശ്രമം തന്നെ ഇത്. നാടൻ പാട്ടുകളിലൂടെ ജീവൻ വച്ചു വന്നിരുന്ന അയ്യപ്പനെ സംസ്കൃതജഡിലമായ വിശേഷണങ്ങളിലൂടെ ഹരിഹരാത്മജൻ മാത്രമായി ചുരുക്കുന്നത് ഈ സ്ഥാനാന്തരണത്തിനു വേണ്ടിയാണ്. കൂടുതൽ ആഢ്യവൽക്കരിക്കപ്പെട്ട വേദവിഭൂഷണനെ വാർത്തെടുക്കൽ.കാട്ടിനുള്ളിൽ ഏകാന്തവാസം ചെയ്യുന്ന യോഗിസ്വരൂപനെ അഖിലഹിന്ദുദേവതാഗണത്തിലെ പ്രമുഖനായി മാറ്റിയെടുക്കൽ കൃത്യമാണിത്. മറ്റു ദൈവങ്ങളുടെ മേൽ ജയിച്ചു നിൽക്കുന്നവൻ എന്ന പ്രതിച്ഛായ ഉണ്ടാക്കിയെടുത്ത് ഒരു വൻപൻ ദൈവത്തെ സ്വരൂപിയ്ക്കൽ തന്നെ ഇത്. മറ്റു നാഗരിക ദൈവങ്ങളോടൊപ്പം ഇരുത്തി ഈ മലദൈവത്തെ ഒരു ദേശീയദൈവം എന്ന പ്രതിബിംബത്തിലേക്ക് രൂപാന്തരണം ചെയ്യുകയാണ് ആത്യന്തികമായി ഹരിവരാസനം സാധിച്ചെടുത്തിരിക്കുന്നത്. പ്രാദേശികദൈവങ്ങളെയൊക്കെ ശിവന്റേയൊ വിഷ്ണുവിന്റേയോ കുടുംബത്തിലേക്ക് ചേർക്കുക എന്ന അനുസ്യൂതപ്രക്രിയയുടെ വർത്തമാനകാലദൃഷ്ടാന്തം. ശബരിമല ക്ഷേത്രത്തിനും പരിസരത്തിനും വന്ന മാറ്റങ്ങൾ ഇതിനു യോജിച്ചു പോകുന്നവയാണ്. ഒരു ടൌൺഷിപ്പിന്റെ ഛായയും രൂപവിന്യാസവും ഘടനയും സംസ്കാരവും ആണ് പച്ചമല പവിഴമലവാസനു നിർമ്മിച്ചു നൽകിയിരിക്കുന്നത്. സ്വർണ്ണം കൊണ്ടു മൂടിയ മേൽക്കൂരയ്ക്കു താഴെ സ്വർണ്ണച്ചുവരുകൾക്കുള്ളിൽ സ്വർണ്ണവാതിലിനു പിറകിൽ ഇരിയ്ക്കുന്ന അയ്യപ്പന്റെ സ്വത്വം മറ്റൊന്നാകാതെ തരമില്ല. ഈ പുതിയ അഖിലേന്ത്യാബിരുദം അയ്യപ്പൻ സ്വീകർച്ചു എന്നതിന്റെ തെളിവ് പ്രഘോഷണമാണ് ഇത് കേട്ടേ അദ്ദേഹം ഉറങ്ങൂ എന്ന് കഥ കെട്ടിച്ചമയക്കലിലൂടെ സാധിച്ചെടുത്തിരിക്കുന്നത്. തന്നെ നിത്യനർത്തകനാക്കിയതിൽ ഹരിവരാസനയോഗിക്ക് പരാതിയില്ലത്രെ.

എറ്റവും സ്വീകാര്യമായ ഈ ഉൽ‌പ്പന്നം ‘ബ്രാൻഡഡ്’ ആയിത്തീർന്നിട്ടുണ്ട്. ഹരിവരാസനം പ്രോജക്റ്റുകൾ ഇന്ന് പലതാണ്. ഭക്തിവ്യവസായത്തിൽ വിറ്റഴിക്കപ്പെടുന്ന ഉൽ‌പ്പന്നത്തിനു ഭക്തിയിൽ നിന്നും ഉറവെടുത്ത സ്വീകാര്യതായുക്തി മതി. ഹരിവരാസനം കേൾക്കുമ്പോഴുള്ള യൂഫോറിയ അയ്യപ്പനും അനുഭവിച്ചറിയുന്നെന്ന് അദ്ദേഹത്തെ ഉറക്കത്തിലേക്ക് വഴുതിവീഴ്ത്തുന്നു എന്ന കൌതുകകൽ‌പ്പന ന്യായീകരിക്കുന്നു. ഭക്തനും ഹരിഹരാത്മജനും ഒരേ നിലവാരത്തിൽ എത്തുന്നു. സായൂജ്യത്തിന്റെ കൃത്യത തെളിയുന്നു.

85 comments:

എതിരന്‍ കതിരവന്‍ said...

സിനിമ വഴി പൂജാവിധികളിൽ എത്തിപ്പെട്ട ഒരു പാട്ട്-ഹരിവരാസനം.

Rahul Soman said...

Dear Ethiranji,

People should keep aside hard core religious feelings and read this article as a criticism towards the literature. Got a lot of information from this article. Its also a reminder that just because something is being fed to us daily, makes it good.

sUnIL said...

നല്ല നിരീക്ഷണങ്ങൾ!

അനില്‍@ബ്ലോഗ് // anil said...

എതിരന്‍ മാഷേ,
ഹരിവരാസനം കേള്‍ക്കുമ്പോള്‍ ഒരു കാടിന്റെ കുളിര്‍മയാണ് മനസ്സില്‍ ഓടിയെത്തുക.
എന്നിരുന്നാലും ഇതെങ്ങിനെ നടയടക്കല്‍ സ്പെഷ്യല്‍ ആയി എന്ന് ഒരുപാട് ആലോചിച്ചിട്ടുണ്ട്, അതിലെ വരികളെ പറ്റിയും.
ഈ ലേഖനത്തിന് നന്ദി.

മനോജ് കുറൂര്‍ said...

ഹരിവരാസനത്തിന്റെ ചരിത്രവും അതിന്റെ സാംസ്കാരികമായ വിവക്ഷകളും ആവുന്നത്ര വിശദമായി രേഖപ്പെടുത്തുന്ന ലേഖനം. വളരെ നന്ദി എതിരന്‍ കതിരവന്‍ :)

Pony Boy said...

ഗുഡ് വർക്ക്..ഇതിനെപ്പറ്റി കൂടുതൽ ഒന്നും ഇത് വരെ ചിന്തിച്ചിരുന്നില്ല..

എണ്ണിയാലൊടുങ്ങാത്ത വിചിത്രമായ മിത്തുകൾ കൊണ്ട് കെട്ടിപ്പടുത്ത ഒരു സംസ്കാരമാണ് ഹൈന്ദവത..അതിനെക്കുറിച്ച് ഭൂരിഭാഗവും ചിന്തിക്കാത്തത് കൊണ്ട് അവ ഹിന്ദുക്കളുടെ ജീവിതത്തെ ബാധിക്കാറുമില്ല..അറ്റ്ലീസ്സ്റ്റ് കേരലത്തിലെ...

ചിന്തിച്ചാൽ ഒരന്തവുമില്ല ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല എന്ന അവസ്ഥയാണ്..സ്കൂളിങ്ങ് കാലഘട്ടത്തിൽ ഞാനും അണുവിട തെറ്റാതെ വ്യതമെടുത്ത് മലകയറിയിട്ടുണ്ട്...കടുകിട തെറ്റാതെ പാലിക്കപ്പെടേണ്ട ഒരുപിടി ആചാരങ്ങൾ ശബരിമലയെ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്ഥമാക്കുകയും കുടുതൽ ഭക്തി ഇഞെക്ട് ചെയ്യിക്കുകയും ചെയ്യുന്നു..


എങ്കിലും അതിനേക്കാളെല്ലാമുപരി ഒരു സെക്യൂലർ ക്ഷേത്രമാണെന്ന് ഓർക്കണം..എന്തിന്റെ പേരിലായാലും അതൊരു മഹത്വമാണ്...അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്നൊരു ബോർഡ് അവിടെ വന്ന് ആ വനാന്തരം അശുദ്ധമാക്കാത്തിടത്തോളം കാലം അവിടേ ഈശ്വരസ്സാന്നിധ്യം എന്ന ശക്തി ഉണ്ടാകും എന്നെനിക്ക് ഉറപ്പുണ്ട്..

ആ പാട്ടിന് ഒരു വല്ലാത്ത വശ്യതയുണ്ട് എന്നത് പരമാർഥം..പ്രത്യേകിച്ചും യേശുദാസ് എന്ന ലെജെൻഡ് പാടുമ്പോൾ അത് പൂർണ്ണമാകുന്നു...

ഓടോ:ലേഖനത്തിന്റെ ദൈർഖ്യം കണക്കാക്കുമ്പോൾ കൂടുതൽ ചെറിയ പാരഗ്രാഫുകളാക്കുന്നതാകും ആയാസരഹിതമായ വായനയ്ക്ക് നല്ലത്...പഴയ ലേഖനങ്ങളും അങ്ങിനെയാണ് കേട്ടോ...:)

അഭിലാഷങ്ങള്‍ said...

[ട്രാക്കിങ്ങ്....]

നല്ല ഗവേഷണം...!
കൗതുകമുണർത്തുന്ന നിരീക്ഷണങ്ങൾ, എതിരന്മാഷേ. :)
ചിലർക്ക് അല്പം ‘സെൻസിറ്റീവ്‘ ആയി തോന്നാവുന്ന ഒരു ടോപ്പിക്കാണു ഇത്. യുക്തിസഹമായി ചിന്തിക്കുമ്പോൾ താങ്കൾ പറഞ്ഞിരിക്കുന്ന എല്ലാ ആശയങ്ങളോടും എനിക്കേതായാലും യോജിപ്പുണ്ട്. താങ്കളുടെ വീക്ഷണങ്ങൾ വളരെ ബോൾഡായി ഇവിടെ അവതരിപ്പിച്ചതിനു ആദ്യമായി (ഒരു സ്ട്രോങ്ങ് അയ്യപ്പഭക്തൻ കൂടിയായ) എന്റെ അഭിനന്ദനങ്ങൾ അറിയിക്കട്ടെ. :)

പിന്നെ, ഞാൻ ശബരിമലയിൽ പോയിട്ടുണ്ട്, രാത്രി നട അടക്കുന്നതിനു മുൻപ് ക്ഷേത്രസന്നിധിയിൽ വച്ച് ‘ഹരിവരാസന‘വും കേട്ടിട്ടുണ്ട്. സത്യം പറയാലോ, അവിടെ വച്ച് അത് കേട്ടത്.. ശരിക്കും വളരെ നല്ല ഒരു അനുഭവം തന്നെയായിരുന്നു :)

ഓഫ് ടോപ്പിക്ക് : (തല്ലരുത്, രാത്രി 10:50 ആയി...അയ്യപ്പനു ഉറങ്ങേണ്ട സമയമാണു... ങാ..! ഓഫിന് സോറി.. പക്ഷെ, ഞാൻ ഓഫടിക്കും..)

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേൾക്കപ്പെട്ടിട്ടുള്ള സിനിമാഗാനം എന്ന പട്ടം ‘ഹരിവരാസനം‘ കരസ്ഥമാക്കിയതായി ലേഖനത്തിൽ വായിച്ചു. ഗാനത്തിൽ പലയിടങ്ങളിലും അർത്ഥശൂന്യമായ വാക്കുകൾ കൊണ്ട് നിറച്ചതാണെങ്കിലും, 1975 നു ശേഷം ‘മദ്ധ്യമാവതി‘ രാഗത്തിൽ പുതിയരൂപത്തിൽ ചിട്ടപ്പെടുത്തിയ ‘ഹരിവരാസനം‘ അയ്യപ്പനെ സ്തുതിച്ചുകൊണ്ടുള്ള ഉറക്ക്പാട്ട് എന്ന രീതിയിൽ വളരെ പ്രശസ്തമാണെന്നിരിക്കെ, ഞാൻ ഏറ്റവും കൂടുതൽ കേട്ടിരിക്കുന്ന, അഥവാ ഇപ്പോഴും നിത്യവും കേൾക്കാറുള്ളതും/കേൾക്കാനിഷ്ടപ്പെടുന്നതുമായ അയ്യപ്പഭക്തിഗാനം ഇതൊന്നുമല്ല എന്നതാണു വാസ്തവം. “അഭിരാമ ശൈലമേ മലയാചലത്തിലെ അനവദ്യ ദേവാലയമേ...“ എന്ന ഗാനമാണു എന്റെ എല്ലാമെല്ലാം.:) സാധാരണ ഭക്തിഗാനങ്ങളിൽ നിന്ന് വിഭിന്നമായി അയ്യപ്പനെയല്ല, മറിച്ച് ശബരിമലയെയാണു ഈ ഗാനത്തിൽ ഉടനീളം വർണിക്കുന്നത് എന്നത് വലിയ ഒരു പ്രത്യേകതയായി തോന്നി. ഗാനത്തിൽ ‘അയ്യപ്പൻ‘ എന്ന വാക്ക് ഒരേ ഒരിടത്താണ് വരുന്നത്..., അതും, “അഖിലാണ്ഡനായകൻ ഹരിഹര നന്ദനൻ ‘അയ്യപ്പസ്വാമിതൻ ആസ്ഥാനമേ‘.. ശ്രീ ശബരീ ശൈലമേ...” എന്നാണ് വരികൾ. ഗാനം മൊത്തത്തിൽ പരിശോധിച്ചാൽ ഇത്രയും മനോഹരമായ ക്ഷേത്രവർണ്ണന ഞാനിന്നേവരെ കേട്ടിട്ടില്ല. രചന കൊണ്ടും അതിന്റെ കാവ്യ ഭംഗി കൊണ്ടും, ആലാപനം കൊണ്ടും ഏറേ വ്യത്യസ്ഥമായി ‘ദ്വിജാവന്തി’ രാഗത്തിൽ ഉണ്ടാക്കിയെടുത്ത ഒരമൂല്യ സൃഷ്ടിയായി കരുതുന്ന ഒരു അയ്യപ്പഭക്തിഗാനം എന്റെ പേഴ്സണൽ ചോയ്സിൽ ദക്ഷിണാമൂർത്തി സംഗീതം നൽകിയ [ഈ ഗാനം] തന്നെയാണ്. :)

-Abhilash

Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മുടെ ജനകീയ ആൾദൈവത്തിന്റെ ചരിത്രം മുതലുള്ള ഒരു ഉറക്കപ്പാട്ടിന്റെ എല്ലാ ഉൾത്തുടിപ്പുകളും ഉൾക്കൊള്ളിച്ച നല്ലൊരു ലേഖനം കേട്ടൊ ഭായ്

എതിരന്‍ കതിരവന്‍ said...

പറഞ്ഞതു ശരിയാണ് അഭിലാഷങ്ങൾ.
‘ഹരിവരാസന’ത്തിനു തീർച്ചയായും ആ “ഫീൽ” ഉണ്ടാക്കിയെടുക്കാൻ കഴിയും. അത്ര വശ്യതയാണ് കമ്പോസിങ്ങിനും യേശുദാസിന്റെ ആലാപനത്തിനും. അതുകൊണ്ടുതന്നെയാണ് അത്ര ശ്രദ്ധിക്കാതെ കിടന്നിരുന്ന ഈ കീർത്തനം വളരെപ്പെട്ടെന്ന് പോപുലർ ആയത്. പിന്നെയൊന്ന് അതിന്റെ ലാളിത്യം. ആർക്കും പിടികിട്ടുന്ന ട്യൂൺ.

“അഭിരാമശൈലമേ” അന്യൂനമായ കമ്പോസിങ് മികവിനെ കാട്ടുന്നതാണ്. യേശുദാസ് ഇട്ടുകൊടുത്തിരിക്കുന്ന ഭാവവും കരൾ അലിയിക്കുന്നതാണ്. “സമ്പൂജ്യധർമ്മാലയമേ...’ മുക്തിതൻ മുഗ്ദ്ധാലയമേ..’ എന്നിടമൊക്കെ മനസ്സിനെ തരളിതമാക്കും. ഒരു കച്ചേരി ആലാപനത്തിന്റെ കൃത്യതയുമുണ്ട് അവതരണത്തിനു്.

മറ്റൊരു ശ്രദ്ധിക്കേണ്ട പാട്ടാണ് “കാനനശ്രീലകത്തോങ്കാരം”

കമ്പോസിങ്ങിൽ ഏറെ വൈവിദ്ധ്യവും പുതുമയും കൊണ്ടുവന്ന അയ്യപ്പഭക്തിഗാനങ്ങൾ ഗംഗൈ അമരന്റെ “ഉദിച്ചുയർന്നൂ മാമല മേലേ...” ഉൾപ്പെടുന്ന പാട്ടുകളാണ്. പലതും വെസ്റ്റേൺ ആലാപനരീതി ഉൾപ്പെടുത്തിയതാണ്. “മണ്ഡല ഉത്സവകാലം..”അദ്ഭുതകരമായ പാറ്റേണിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചൊവ്വല്ലൂർ കൃഷ്ണകുട്ടിയുടെ രചനാവൈഭവവും.

ഭക്തിസാന്ദ്രമായ മറ്റൊരു പാട്ടുണ്ട്:
“നിന്നെക്കണ്ടു കൊതിതീർന്നോരു കണ്ണുകളുണ്ടോ....”

TOMS / thattakam.com said...

നല്ലലേഖനം വിശദമായി എല്ലാതലങ്ങളും സ്പര്‍ശിച്ചു എന്നത് വായനയില്‍ അറിവില്ലാതിരുന്ന അനേകം കാര്യങ്ങളിലേക്ക് എന്നെ കൂട്ടികൊണ്ട് പോയി. നന്ദി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഈ പാട്ട്‌ ഞാന്‍ കേള്‍ക്കാന്‍ വളരെ ഇഷ്ടപ്പെടുന്നതും എല്ലാ ഭജനയ്ക്കും ഞങ്ങള്‍ പാടുന്നതും ആണ്‌.

ആദ്യം അതിലെ വരികളെ കുറിച്ചും വാക്കുകളെ കുറിച്ചും ഒക്കെ ആലോചിച്ചിരുന്നു. അന്ന് ഓര്‍മ്മ വന്നത്‌ " ഏതോ ഒരു സിനിമയില്‍ ശ്രീനിവാസനൊ മറ്റൊ പറഞ്ഞ" മഞ്ജീരമായ ശിഞ്ജിതം---" എന്ന ആ സംഭാഷണ ശകലം ആയിരുന്നു.

അതോടു കൂടി ആ ആലോചന നിര്‍ത്തി.

സംഗീതത്തിനെ മാത്രം നോക്കിയാല്‍ മതി എനു തീരുമാനിച്ചു. അതിന്റെ സുഖം ഒന്നു വേറെ തന്നെ

പിന്നെ ഈ പുറക്കാട്ടെ കഥകളൊക്കെ എവിടന്നു തപ്പി എടുക്കുന്നപ്പാ
അയ്യപ്പാ :)

Calvin H said...

നേരു വായിക്കാന്‍ എന്തൊരു സുഖം :)

BS Madai said...

100 likes for the post

Suraj said...

ലേഖനം കലക്കി !

ഒരു സംശയം :

ഹരിവരാസനം ഒറിജിനല്‍ ചിട്ടപ്പെടുത്തിയത് ജയവിജയന്മാര്‍ (നടന്‍ മനോജ് കെ ജയന്റെ അച്ഛനുള്‍പ്പെട്ട സംഗീതജ്ഞ ദ്വയം) ആണ്‌ എന്നാണു ഞാന്‍ കേട്ടിരിക്കുന്നത്. സിനിമയിലെ വേര്‍ഷനില്‍ നിന്ന് അല്പം വ്യത്യസ്തമാണത്. സിനിമയിലൂടെയാണു പാട്ട് പ്രശസ്തമായതെങ്കിലും ശബരിമലയില്‍ കേള്‍പ്പിക്കുന്നത് സിനിമയിലെ പാട്ടല്ല, തരംഗിണി സ്റ്റുഡിയോ തന്നെ മുന്‍പെപ്പോഴോ ഇറക്കിയ ഒരു ആല്‍ബത്തില്‍ ഉള്ള വേര്‍ഷനാണു (ട്യൂണില്‍ കാര്യമായ മാറ്റമില്ല). കല്യാണിമേനോന്റെയാണു അതെന്നാണ്‌ അറിവ്. ആ വേര്‍ഷനാകട്ടെ സ്വാമി അയ്യപ്പനിലേതു പോലെ അല്ല ഓര്‍ക്കസ്റ്റ്രേയ്ഷന്‍. പിന്നണിക്ക് തമ്പുരുശ്രുതിയും ഒരു മൃദംഗവും മാത്രമേയുള്ളൂ യേശുദാസ് പാടിയ ഈ ആല്‍ബം വേര്‍ഷനില്‍. അല്പം ഡിലേ/എക്കോ ഇട്ടാണു റിക്കോഡിംഗ്.സിനിമാ വേര്‍ഷനില്‍ മൃദംഗവും ഇടയ്ക്കയും ഒക്കെയുണ്ട്. ഡിലേ ഇല്ല, മാത്രവുമല്ല കുറേക്കൂടി ഫാസ്റ്റ് ആണ്‌.എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ (ഞാന്‍ ശബരിമലയില്‍ അവസാനം പോയത് 7ല്‍ പഠിക്കുമ്പോഴാണു) അതാണു ശബരിമലയില്‍ മൈക്കിലൂടെ കേള്‍പ്പിക്കുന്നത്.ശബരിമലയില്‍ കേള്‍പ്പിക്കുന്ന വേര്‍ഷന്‍ ഏതാണ്ട് ഇതുപോലിരിക്കും.

ബിനീഷ്‌തവനൂര്‍ said...

kurachukoodi cheruthaki ezhuthamayirunu ennu thonunu. karanam chila karyangal palathavana palayidathai thankal parathi paranjitund. ennirunnnalum content ullathinal theerthum vayikapedendatu thanne.

Mohanam said...

*സിനിമ വഴി പൂജാവിധികളിൽ എത്തിപ്പെട്ട ഒരു പാട്ട്-ഹരിവരാസനം*

എന്ന് പറയാന്‍ പറ്റില്ലല്ലോ മാഷേ, അതിന്റെ അര്‍ത്ഥതലങ്ങളേപ്പറ്റി പറയാന്‍ ഞാന്‍ ആളല്ല,

നടയടക്കുന്ന സമയത്ത് ശ്രീകോവിലിനുള്ളില്‍ ശാന്തിക്കാര്‍ ഉറക്കെ ഹരിവരാസനം പാടാറുണ്ട്, അപ്പോള്‍ അവിടെയുള്ളവര്‍ക്കും അതേറ്റ് പാടാം, അത് ചിട്ടപ്പെടുത്തിയത് ജയവിജയന്മാരാണ്, അതേ സമയം ഉച്ചഭാഷിണിയില്‍ക്കൂടി കേള്‍ക്കുന്നത് ശ്രീമതി കല്യാണി മേനോന്‍ തരംഗിണിക്കുവേണ്ടി ചിട്ടപ്പെടുത്തിയ അയ്യപ്പസുപ്രഭാതം എന്ന ആല്‍ബത്തിലുള്ളതാണ് (ഈ സുപ്രഭാതമാണ് രാവിലെ അവിടെ കേള്‍പ്പിക്കുന്ന് വന്ദേ വിഗ്നേശ്വരം എന്ന് തുടങ്ങുന്നത്).
എന്നാല്‍ ഹരിവരാസനത്തെ വളരെയധികം പോപ്പുലര്‍ ആക്കാന്‍ സഹായിച്ചത് സ്വാമി അയ്യപ്പന്‍ എന്ന സിനിമയില്‍ ദേവരാജന്‍ മാഷ് ചിട്ടപ്പെടുത്തിയതാണ്,

. അതായത് മൂന്നും മൂന്ന് പാട്ടാണ്

Rajeeve Chelanat said...

"ശബരിമലയിൽ നിന്നും തുടങ്ങി സിനിമാ വഴി അതിവിശാലമായി ജനകീയവൽക്കരിച്ച പാട്ടിനെ തിരിച്ചു പിടിച്ച് ആ ജനകീയവൽക്കരണം ഭക്തിയുമായി ബന്ധപ്പെടുത്തുക യാണുണ്ടായത്"

“മലദൈവത്തെ ഒരു ദേശീയദൈവം എന്ന പ്രതിബിംബത്തിലേക്ക് രൂപാന്തരണം ചെയ്യുകയാണ് ആത്യന്തികമായി ഹരിവരാസനം സാധിച്ചെടുത്തിരിക്കുന്നത്.“

സത്യം..
നന്ദി എതിരൻ..

സുജനിക said...

അസ്സൽ നിരീക്ഷണം. സൂരജ്, മോഹന മെന്നിവർ പറഞ്ഞതും ശ്രദ്ധിക്കപ്പെടണം. ഭിന്ന വെർഷൻസ് ഉണ്ട്.
എനിക്കേറ്റവും ശ്രദ്ധിക്കാൻ തോന്നിയത് പാട്ടിലെ വരികളും അർഥവുംതന്നെ. ഇത്രയും ശിഥിലമായ ഒരു പദ്യം സംഗീതംകൊണ്ടു മാത്രം നിലനിൽക്കുന്നു എന്ന സംഗതി.
പിന്നെ ആരാധനയിൽ ജാതിമതങ്ങൾക്കതീതമായ ഐക്യവും, യന്ത്രോപകരണങ്ങളുടെ സാമഞ്ജസ്യവും ഒക്കെ എല്ലായിടത്തും ഉണ്ട്.സമയം നോക്കാൻ വാച്ചും, അളവുതൂക്കങ്ങൾക്ക് വേണ്ട ഉപകരണങ്ങളും വെടിവഴിപാടും ശീട്ടും ഇന്റെർനെറ്റ് ഭണ്ഡാരങ്ങളും....
എന്തായാലും നല്ലൊരു പോസ്റ്റ്. അഭിനന്ദനം.

paarppidam said...

തിരക്കിട്ട് വായിച്ചതിനാല്‍ വിട്ടു പോയതാണോ എന്നറിയില്ല. എങ്കിലും ചോദിക്കട്ടെ ഈ കീര്‍ത്തനം ആരാണ് എഴുതിയത് എന്ന് വല്ല ധാരണയുമുണ്ടോ? എന്തായാലും കാടിന്റെ പശ്ചാത്തലത്തില്‍ ആ പാട്ട് കേള്‍ക്കുമ്പോള്‍ ഒരു സുഖം ഉണ്ട്.
ഭക്തിയുടെ വിപണനം എല്ലാ അതിരും കടന്നിരിക്കുന്നു. ഇന്നിപ്പോള്‍ ഒരു കണിയാന്റെ അടുത്ത് പോയാല്‍ ദോഷമുണ്ട്, ശത്രുക്കള്‍ മാരണം ചെയ്തിട്ടുണ്ട് എന്നൊക്കെ വച്ച് കാച്ചും, ഇനി അമ്പലത്തില്‍ പുഷ്പാഞ്ചലി നടത്തിയാലോ ദാ വരുന്നു ഒരു നാലഞ്ചു മാസമെങ്കിലും തുടരന്‍ ചെയ്യാനുള്ള വഴിപാടുകള്‍/പൂജകള്‍ എന്നിവയുടെ ലിസ്റ്റ്.

അവസാനഭാഗം വായിച്ചിരുന്നു, പിന്നെ ഹിന്ദു ദൈവങ്ങള്‍ടെ പാട്ടിന്റെ കാര്യമല്ലേ ആക്യുറസി കുറവായിരിക്കും. ഹിന്ദു പുരാണങ്ങളില്‍ സി.ഡിയേയും ഇന്റര്‍നെറ്റിനെ പറ്റിയൊന്നും പരാമര്‍ശം കാണില്ല 100% കൃത്യതയുള്ളത് വേറെ ധാരാളം കണ്ടേക്കാം.

എതിരന്‍ കതിരവന്‍ said...

ചില കാര്യങ്ങൽ ഒന്നുകൂടി പറയണമെന്നു തോന്നുന്നു.
നടയടയ്ക്കുമ്പോൾ ഹരിവരാസനം പാടുന്നതൊക്കെ സിനിമ വഴി പാട്ട് പോപുലർ ആയിക്കഴിഞ്ഞ് അമ്പലം പാട്ടിനെ തിർച്ചു പിടിച്ച ശേഷമാണ്. 1975 ഇൽ സിനിമ എടുത്തപ്പോൾ ഒരു ഭക്തൻ പാടുന്നതായിട്ടാണ് സീൻ. ശ്രീകോവിലിനകത്ത് പാട്ട് കയറിയത് പിന്നീടാണെന്ന് ഇതു കൊണ്ട് പിടികിട്ടും.
കൊച്ചിലേ (70 കളുടെ തുടക്കത്തിൽ) സന്നിധാനത്ത് ഒരു മാസത്തോളം താമസിച്ചിട്ടുണ്ട് ഞാൻ. എന്റെ അടുത്ത ബന്ധുവായിരുന്നു മേൽശാന്തി. അന്ന് സന്ധ്യക്ക് ഇത് പാടിയെങ്കിലായി ഇല്ലെങ്കിലായി എന്ന മട്ടായിരുന്നു.
1975 നു ശേഷം സ്വാമി അയ്യപ്പൻ/യേശുദാസ് വേർഷൻ തന്നെയായിരുന്നു സ്ഥിരം കേൾ‌പ്പിക്കപ്പെട്ടത്. കോപ്പി റൈറ്റ് പ്രശ്നങ്ങൾ പേടിച്ചായിരിക്കണം യേശുദാസിന്റെ തന്നെ മറ്റൊരു വേർഷൻ പിന്നീട് ഉപയോഗിച്ചു തുടങ്ങിയത്.

ജയവിജയൻമ്മാർ ഇതേൽ കൈവയ്ക്കുന്നത് പിന്നീടാണ്.
വിക്കിപ്പീഡിയയിലും ഇത് ആരുടേതെന്നതിനെപ്പറ്റി പ്രചരിപ്പിക്കപ്പെട്ട മിത്ത് തന്നെ കാണുന്നു.

മോഹനം:
പാദുകം എന്നതിനു മെതിയടി എന്നു തന്നെ അർത്ഥം. അത്തരം വാക്കുകളൊക്കെ നിബന്ധിച്ചത് വിവരക്കേടിന്റെ ലക്ഷണം തന്നെ.

Hari | (Maths) said...
This comment has been removed by the author.
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

75 നു ശേഷം എന്നത്‌ പൂര്‍ണ്ണമായി ശരിയല്ല .
1985 ല്‍ ഒരാഴ്ച ഞാനും സന്നിധാനത്ത്‌ അതു പാടിയിട്ടുണ്ട്‌
അന്ന് ശ്രീകോവിലിനു മുന്നില്‍ എല്ലാവരും കൂടി പാടുകയായിരുന്നു. ഇനി പുറമെ എങ്ങാനും മൈക്കില്‍ കേള്‍പ്പിച്ചോ എന്നറിയില്ല

Hari | (Maths) said...
This comment has been removed by the author.
Hari | (Maths) said...

ഗംഭീരം..... നന്നായി സ്റ്റഡി ചെയ്തിട്ടുണ്ട്. ഞാന്‍ വായിച്ചതില്‍ എന്നും ഓര്‍ത്തിരിക്കാനാകും വിധത്തിലുള്ള മനോഹരമായ വര്‍ക്കുകളിലൊന്ന്. ഹരിവരാസനത്തിന്റെ അര്‍ത്ഥവ്യാഖ്യാനത്തിനായി ഞാനും ഏറെ ശ്രമിച്ചിട്ടുണ്ട്. എനിക്ക് എവിടെയെല്ലാം പ്രശ്നമുണ്ടായോ അതേക്കുറിച്ചെല്ലാം ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കുറേ മനസ്സിലാക്കാനായി.

ധവളം എന്ന വാക്കിന് കാള എന്നൊരു അര്‍ത്ഥം കൂടിയുണ്ട്. ധവളവാഹനം എന്നത് ഒരു ശിവപരാമര്‍ശമായിരിക്കും.

"വൈചിത്ര്യങ്ങളിലൊന്ന് പല വരികളും ശിവനെക്കുറിച്ചോ വിഷ്ണുവിനെക്കുറിച്ചോ ആണെന്നുള്ളതാണ്." പഴയ കാലത്ത് നിന്നിരുന്ന ശൈവ വൈഷ്ണവ മതങ്ങളുടെ സങ്കലനമാണ് മണികണ്ഠസങ്കല്‍പ്പത്തിലൂടെ സംഭവിച്ചത്. ബോധപൂര്‍വമായ ഒരുമിപ്പിക്കലാകാം അത്. അതു കൊണ്ടു തന്നെയാണഅ ഇടയ്ക്കിടെ ശിവനേക്കുറിച്ചും വിഷ്ണവിനേക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍.

എന്തായാലും ഗംഭീരന്‍ വര്‍ക്കെന്ന് പറയാതിരിക്കാനാകുന്നില്ല. ഇനിയും ഇത്തരം അന്വേഷണങ്ങള്‍ പ്രതീക്ഷിക്കുന്നു.

anushka said...

നല്ല വിശകലനം..
എന്തായാലും ശബരിമല സന്നിധാനത്തു വെച്ച് ഹരിവരാസനം കേള്‍ക്കുന്നത് നല്ലൊരു അനുഭൂതിയായിരുന്നു.
സന്നിധാനത്ത് ശബരിമല ഡ്യൂട്ടിക്ക് ഇക്കൊല്ലവും വില്ലിങ്‌നെസ്സ് അറിയിച്ചിട്ടുണ്ട്.ഒരാഴ്ച്ച ഹരിവരാസനം കേള്‍‌ക്കാം എന്ന് ആശിക്കുന്നു..

Mohanam said...

ജയവിജയന്മാര്‍ ഇതേല്‍ കൈവെക്കുന്നത് പിന്നീടാണെന്ന് പറയുന്നത് വീണ്ടും തെറ്റാണ്, ഒരു കാലത്ത് അയ്യപ്പന്‍ഭജനപ്പാട്ടുകളുമായി നടന്നിരുന്ന ജയവിജയന്മാര്‍ കല്യാണി മേനോന്റെ വേര്‍ഷന്‍ വരുന്നതിനുമുന്നേ ഗുരുവായൂരേക്ക് തട്ടകം മാറ്റിയിരുന്നു.
താങ്കള്‍ പറഞ്ഞപോലെ 70-കളില്‍ ഇത് ചിലപ്പോ പാടിയെങ്കിലായി ഇല്ലെങ്കിലായി എന്നത് സമ്മതിക്കാം , കാരണം അന്നതിന് ഒരു ഈണമോ മറ്റോ ഉണ്ടായിരുന്നില്ല, 71-ഓ 72-ഓ ആണെന്ന് തോന്നുന്നു ഇത് ജയവിജന്മാര്‍ ശാന്തിക്കാര്‍ക്കുവേണ്ടി ചിട്ടപ്പെടുത്തിയത് ( ജയവിജയന്മാരുടെ(ജയന്റെ) ഒരു ഇന്റര്‍വ്യൂവില്‍ എവിടെയോ വായിച്ചതാണ്) അതിനു ശേഷമാണ് സിനിമ ഇറങ്ങുന്നത്, പക്ഷേ സാധാരണക്കാരുടെ ഇടയില്‍ പ്രശസ്ഥമാക്കിയത് സിനിമ തന്നെയാണ് .

Unknown said...

ഗംഭീരം തന്നെ താങ്കളുടെ ലേഖനം.മനസ്സു കിടന്നു തിളയ്ക്കുമ്പോള്‍ ചടുലമായി സംസാരിക്കാന്‍ പറ്റിയ ഭാഷ ഇംഗ്ലീഷാണെന്നു പണ്ട് സ്വാമി അമൂര്‍താനന്ദജി പറഞ്ഞതുപോലെ മനസ്സ് ഭക്തിയാല്‍ നിറഞ്ഞു കവിയുമ്പോള്‍ പ്രാര്‍ഥിക്കാന്‍ പറ്റിയ ഭാഷ സംസ്കൃതമാണെന്ന് പലര്‍ക്കും തോന്നുന്നുണ്ടാവും.

Unknown said...

ബാക്കി വായിക്കാന്‍

Unknown said...

താങ്കളുടെ നിരീക്ഷണ പാടവത്തെ എത്ര ഉയര്‍ത്തിപറഞ്ഞാലും അധികമാവില്ല. ഇങ്ങനെ ഒരു പോസ്റ്റിന്‌ നന്ദി!!

chithrakaran:ചിത്രകാരന്‍ said...

സമൂഹത്തിന്റെ അടിയുറച്ച വിശ്വാസങ്ങളുടെ തൂണുകളായി മാറിയ സംസ്കൃത ശബ്ദങ്ങള്‍കൊണ്ടുള്ള ഇത്തരം അവിയലുകളും പൊള്ളയായ ശബ്ദഹാരങ്ങളും കണ്ടെത്തുക എന്നത് മഹനീയമായ നിരീക്ഷണശേഷിയാണ്.
അടിമത്വത്തിന്റെയും അന്ധവിശ്വാസത്തിന്റേയും ഇരുമുടിക്കെട്ടുകള്‍ താങ്ങിനില്‍ക്കുന്ന ഭക്തി വ്യവസായത്തെ അതിന്റെ തനിസ്വരൂപത്തില്‍ നഗ്നമായി കാണാന്‍ ശേഷിനല്‍കുന്നതാണ് ഹരിവരാസനത്തിന്റെ കമ്പോള യുക്തി എന്ന ഈ ലേഖനം. പ്രിന്റ് മീഡിയകളിലും കവര്‍സ്റ്റോറിയായി പ്രസിദ്ധീകരിക്കപ്പെടേണ്ട ഒരു ഗവേഷണ പ്രഖ്യാപനം തന്നെയാണിത്. വിശാല ഹിന്ദുത്വവും ഹൈന്ദവ വര്‍ഗ്ഗീയതയുമായി വികസിക്കുന്ന ഭക്തിവ്യവസായത്തിന്റെ നാള്‍വഴികള്‍ അറിയാനോ പരിശോധിക്കാനോ ശേഷിയില്ലാത്ത ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും, യുക്തിവാദഭക്തര്‍ക്കും,നിരീശ്വര ദൈവവിശ്വാസികള്‍ക്കുമൊക്കെ കണ്ണുതുറക്കാന്‍ ഇടനല്‍കുന്ന ലേഖനം !
ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

ASOKAN said...

“സമസ്തപദങ്ങൾ മാത്രം ചേർത്ത് കൊരുത്തൊരുക്കിയ ശാന്താകാരം ഭുജഗശയനം പോലുള്ളവ ആർജ്ജവമിയന്ന വാങ്മയ ചിത്രം വരച്ചിടുന്നത് കൽ‌പ്പനകളുടെ ഉജ്ജ്വലതയുടെ സമാകലനം എന്ന നിലയ്ക്കാണ്. ശബ്ദതലത്തിലുള്ള ആസ്വാദനം മാത്രം ലക്ഷ്യമിടുന്ന ഹരിവരാസനത്തിലാകട്ടെ ചമത്കാരശൂന്യമായ അർത്ഥകൽ‌പ്പനകൾ തലങ്ങും വിലങ്ങും പ്രത്യക്ഷപ്പെടുകയാണ് ഇവയ്ക്കിടയിൽ ഹരിഹരാത്മജം ദേവമാശ്രയേ എന്ന ആഭ്യന്തരപ്രഖ്യാപനങ്ങൾ പെടുത്തിയിരിക്കുകയുമാണ്”.

മാഷേ,നിങ്ങള്‍ ഒരു സ്തോത്രത്തിനു വേണം എന്ന് കല്പിച്ചരുളിയ (ആര് നിശ്ചയിച്ചു എന്ന് ചോദിക്കരുത്) ഗുണഗണങ്ങള്‍ ഒന്നുമില്ലാതിരുന്നിട്ടും ഇത് കേള്‍ക്കുമ്പോള്‍ മനം ഭക്തി നിര്‍ഭരം ആയിട്ടുണ്ട്‌ എന്ന് പല ആളുകളും സാക്ഷ്യപെടുത്തി കഴിഞ്ഞു.എനിക്കും അങ്ങിനെ തന്നെ ആണ് അനുഭവം.ശ്രദ്ധിക്കുക,കേള്‍ക്കുമ്പോള്‍ ആയിരുന്നു അത്.ഈ ശോകം വായിച്ചപ്പോള്‍ ഒരിക്കലും അങ്ങിനെ ഉണ്ടായിട്ടില്ല താനും.അതിപ്പോള്‍ അതിന്‍റെ അര്‍ഥം മനസിലായാല്‍ പോലും ആര്‍ക്കും ഉണ്ടായിക്കൊല്ലനം എന്നില്ല.

അതില്‍ നിന്നും തന്നെ അതിന്‍റെ ശബ്ദത്തിന്റെയും സംഗീതത്തിന്‍റെയും പ്രാധാന്യം കൊണ്ടാണെന്ന് എല്ലാവര്ക്കും അറിയാം.വില്ല്വമംഗലം,മേല്പത്തൂര്‍,പൂന്താനം തുടങ്ങിയ പണ്ഡിതന്മാര്‍ എഴുതുന്നതിലൂടെ മാത്രമേ ഭക്തിവരാവൂ എന്നുള്ളത് താങ്കളുടെ വികല വീക്ഷണം ആണ്.നസ്രാണിയുടെ ശബ്ദവും അവിശ്വാസിയുടെ സംഗീതവും ഭക്തി പ്രദാനം ചെയ്യുന്നതില്‍ എന്തിനാണ് ഇത്ര വേവലാതി.

ദീപക് രാജ്|Deepak Raj said...

മൊത്തം ഒരു ഓഫ്‌ ടോപിക് ആണ്.... ക്ഷമിക്കുക..

അയ്യപ്പന്‍ എന്നുള്ള സൃഷ്ടി തന്നെ കേരളത്തില്‍ മാത്രമേയുള്ളൂവെന്നും താരതമ്യേന ദൈവത്തെയും മതത്തെയും യുക്തിയുടെ കണ്ണിലൂടെ മലയാളികള്‍ കാണുമെന്നും അറിയുമെന്നുള്ളതുകൊണ്ടും ശൈവ വൈഷ്ണവ വിശ്വാസികള്‍ തമ്മില്‍ വൈര്യം ഉണ്ടാവാതിരിക്കാണ് ശൈവ വൈഷ്ണവ കോക്ക്ടെയില്‍ ഉണ്ടാക്കിയതെന്നും ഞാന്‍ വായിച്ചിരുന്നു.. രണ്ടു കോക്കുകള്‍ ടെയിലിന്റെ അടുത്തൂടെ സൃഷ്ടി നടത്തിയതെന്ന് ദ്രോഹികള്‍ ഈ കോക്ക് ടെയിലിന് നിര്‍വ്വചനം കൊടുത്തിയിരിക്കുന്നു.

എതിരന്‍ കതിരവന്‍ said...

അശോകൻ:
ഈ ഗാനത്തിനു ഭക്തി ജനിപ്പിക്കാൻ പറ്റുകയില്ലെന്ന് ആരു പറഞ്ഞു? ആദ്യത്ത ഖണ്ഡിക ഒന്നൂടെ വായിക്കുക.
മേൽ‌പ്പത്തൂർ, പൂന്താനം....ഇവരുടെ കൃതികളെ ഭക്തി ജനിപ്പിക്കാവൂ എന്നു ഞാൻ പറഞ്ഞിട്ടില്ലല്ലൊ. മനസ്സിരുത്തി വായിക്കുക, പ്ലീസ്.

നസ്രാണി/അവിശ്വാസി ഭക്തി പ്രദാനം ചെയ്യുനതിൽ എനിക്ക് വേവലാതിയുണ്ടെന്ന് തോന്നിയത് അപക്വമായ വായനയുടെ ഫലമാണ്.

ChethuVasu said...
This comment has been removed by the author.
ChethuVasu said...

എതിരിടാന്‍ വയ്യ എതിരനോടെന്നകിലും ,
പറയാതെ പോകാന്‍ വയ്യ , വായിച്ചറിഞ്ഞ ശേഷം ,
ഇത് എത്രയോ സത്യം പ്രസക്തം ! ചിന്ത തന്‍
ജ്വാലയില്‍ തെളിയുന്ന, സത്യത്തിന്‍ കാണാ കണികകള്‍ .

ഭക്തി ബോധാതിന്നാധാരം നിഗൂടതയാകുകില്‍ ,
നിശ്ചയം സംസ്കൃതം ഭ്ക്തിക്കെത്രയുത്തമം
കേള്‍ക്കാ പദങ്ങളെ കൂട്ടി യോജിപ്പിക്കുകില്‍ ,
കേള്‍ക്കുന്നോര്‍ക്കോ , അത്ഭുതമാവേശം !

ഒന്നോര്‍ത്താല്‍ ,ഇന്നാട്ടില്‍ നാട്ടു ഭാഷയാക്കീടില്‍
പോയ്‌ മറന്ജീടും സംസ്കൃത നിഗൂട സംഞ്ഞകള്‍
കേവലമായ് ഒതുന്ഗീടും ഭക്തിയും മതബോധവും
കേവലം മര്‍ത്യന്റെ യുള്ളിലും ഉള്ളിന്റെയുള്ളിലായും !

Sooraj said...

-നർത്തനാലസം’ ‘ഭൂതി ഭൂഷണം’ എന്നീ വിശേഷണങ്ങൾ അയ്യപ്പന്റേതല്ലെന്ന് മനസ്സിലാക്കാൻ വിശേഷാൽ ബുദ്ധി ഒന്നും വേണ്ട-
മഹിഷീ മര്‍ദ്ദനത്തിനു ശേഷം അയ്യപ്പന്‍ ആനന്ദ നൃത്തം ചവിട്ടിയെന്നും അതുകാണാന്‍ ഭഗവാന്‍ ശിവന്‍ വന്നെന്നും അപ്പോള്‍ തന്റെ വാഹനമായ കാളയെ ബന്ധിച്ച ഇടമാണ് 'കാളകെട്ടി' എന്നും വിശ്വാസം.
അയ്യപ്പന് ഭാസ്മാഭിശേക പ്രിയനും യോഗിയും ആണെന്ന് സങ്കല്‍പം

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹിന്ദുവിശ്വാസപ്രകാരം ഈശ്വരന്‍ ഒന്നേ ഉള്ളു.

ഏതു രൂപത്തിലായാലും ഭജിക്കുന്നത്‌ ഒന്നിനെ മാത്രം


ഏതു സങ്കല്‍പത്തിനും സഹസ്രനാമങ്ങള്‍ പറയുന്നതും ഇതു തന്നെ ആണ്‌

എല്ലാ പേരുകളും ഒന്നിന്റെ തന്നെ ആണ്‌

പക്ഷെ ചിലര്‍ക്ക്‌ ഇതൊക്കെ വേറെ ആണെന്നു സ്ഥാപിക്കണമായിരിക്കും.

"ലോകാഃ സമസ്താഃ--" എന്നല്ലെ അവരും സുഖിക്കട്ടെന്നെ :)

വികടശിരോമണി said...

ഒരു കീർത്തനത്തെ, ചിത്രത്തെ, ഗാനത്തെ എഴുത്ത് എഴപേർത്തു കലാവിശകലനം ചെയ്യാനുള്ള എതിരപാടവത്തിനു മുന്നിൽ ഒരിക്കൽ കൂടി പ്രണാം:)

അയ്യപ്പനെ തൊടുന്നതെല്ലാം വിവാദവിഷയമാകുന്നതിനാലാവാം, ശക്തമായ ചരിത്ര/സംസ്കാര പഠനങ്ങൾ നടന്നിട്ടില്ല അവിടെ. ക്ഷേത്രം, ആചാരം, പുരാണം - എല്ലാം വൈരുദ്ധ്യങ്ങൾ നിറഞ്ഞ ശബരിപീഠത്തിന്റെ രീതിശാസ്ത്രം പലപ്പോഴും ഇത്തരം രസകരമായ പരിണാമങ്ങൾ നിറഞ്ഞതാണ്. അവയെ ഇങ്ങനെ വ്യവച്ഛേദിക്കുന്ന ഇതുപോലുള്ള ധീരത ഇനിയുമിനിയും ആവശ്യമുണ്ട്.

വിഷ്ണു നാരായണൻ.എം said...

വളരെ നല്ല പഠനം.... അഭിനന്ദനങ്ങള്‍..എന്നാലും ചില സ്ഥലങ്ങളില്‍ ഒരിത്തിരി ശ്രദ്ധക്കുറവില്ലാതില്ല എന്നു തോന്നുന്നു
ഒരു ഉദാഹരണം:
-വൈചിത്ര്യങ്ങളിലൊന്ന് പല വരികളും ശിവനെക്കുറിച്ചോ വിഷ്ണുവിനെക്കുറിച്ചോ ആണെന്നുള്ളതാണ്.-
അയ്യപ്പന്‍ ശിവന്റേയും മോഹിനീരൂപത്തിലുള്ള വിഷ്ണുവിന്റേയും പുത്രനായതിനാലത്രേ ഇങ്ങിനെ...
അപ്പോളതിന് ഒരര്‍ത്ഥവുമില്ലെന്നു പറയുന്നത് ശരിയല്ല. വരികള്‍ തമ്മില്‍ വല്യ ബന്ധമില്ലെന്നുള്ളത് വാസ്തവം.

UCCNEWS said...

മാഷേ ഇത് കൂടുതല്‍ വായിക്കപ്പെടണം....
അഖിലാണ്ഡ ബ്രഹ്മത്തിന്‍ എന്നു തുടങ്ങുന്ന ഭക്തിഗാനത്തിലെ വരകള്‍ ശ്രദ്ധിക്കുക...
"നാദസരസ്സിലെ ഹംസധ്വനികളില്‍
വാതാപിയായ വിനായകനേ"
പമ്പാ ഗണപതി, പഴവങ്ങാടി വിനായകന്‍ എന്നിങ്ങനെ പറയുന്നതുപോലെയാണ് വാതാപിയിലെ ഗണപതിയും ഇതില്‍ വാതാപിയായ വിനായകന്‍ എന്നു പറഞ്ഞിരിക്കുന്നു. അഗസ്ത്യന്റെ ശരീരത്തില്‍ ദഹിച്ചുപോയ വാതാപിയെന്ന അസുരനുണ്ട്. അതുപോലെ നാദസരസ്സിലെ ഹംസധ്വനി രാഗത്തില്‍ ഇല്ലാതായിപ്പോയ ഗണപതിയെന്നാണോ കവി ഉദ്ദേശിച്ചത്?

Hari | (Maths) said...

UCC News,

ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടിയുടെ ആ ഗാനം ഏറെ ശ്രദ്ധേയമായ ഒന്നാണ്. ആ ഗാനത്തിലെ മൂന്നു ഭാഗങ്ങളും മൂന്നു ശിവപുത്രന്മാരെക്കുറിച്ചുള്ളതാണ്. ആദ്യവരി അയ്യപ്പനും രണ്ടാമത്തേത് ഗണപതിക്കും മൂന്നാമത്തേത് സുബ്രഹ്മണ്യനും. ഒരു സംഗീതാരാധകന്റെ അര്‍ച്ചനാരൂപത്തിലാണ് വരികള്‍ അവതരിപ്പിച്ചിരിക്കുന്നത്. അതിലെ രണ്ടാം ഭാഗത്ത് ഹംസധ്വനിയെക്കുറിച്ചും മൂന്നാംഭാഗത്ത് ഷണ്‍മുഖപ്രിയയെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുക.
സംഗീത ലോകത്ത് ഏറെ പ്രസിദ്ധവും പ്രചാരമുള്ളതുമായ രാഗമാണ് ഹംസധ്വനി. ആ ഹംസധ്വനി രാഗത്തില്‍ രചിക്കപ്പെട്ട വാതാപി ഗണപതിം എന്നു തുടങ്ങുന്ന കീര്‍ത്തനം ഏറെ പ്രസിദ്ധവുമാണ്. അതുകൊണ്ടു തന്നെ ഹംസധ്വനി എന്നു പറഞ്ഞാല്‍ സംഗീതഗന്ധമേറ്റിട്ടുള്ളവര്‍ക്ക് വാതാപി ഗണപതിം എന്ന കീര്‍ത്തനം ഓര്‍മ്മ വരും. അതു കൊണ്ടാണ് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സംഗീതാര്‍ച്ചനയില്‍ ഗണപതിയെക്കുറിച്ചു പറയുമ്പോള്‍ ഹംസധ്വനിയേയും വാതാപി ഗണപതിയേയും കൂട്ടുപിടിച്ചത്.

സംഗീത ലോകത്ത് ഹംസധ്വനി രാഗത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വാതാപിയിലെ (modern Badami in Bijapur district) ഗണിപതിയേ എന്നാണ് നേരെയുള്ള അര്‍ത്ഥം.

Calvin H said...

ഹിന്ദുധര്‍മപ്രകാരം ഈശ്വരന്‍ ഒന്നേയുള്ളു എന്ന സങ്കല്‍പം നേരു തന്നെ. പക്ഷെ അയ്യപ്പന്‍ ഹിന്ദുവാണോ അല്ലയോ‌ എന്നാദ്യം തീരുമാനമാവണ്ടേ :)

samshayalu said...

കല്യാണിമേനോന്‍ ഹരിവരാസനം പാടിയിട്ടുണ്ടോ ?
ആരുടെയെങ്കിലും കയ്യില്‍ ലഭ്യമാണോ ...
ഒന്ന് കേള്‍ക്കാനായിരുന്നു

ASOKAN said...

10.50 ന് ഹരിവരാസനം എന്നുള്ളത് ശരിയാണ്.എന്നാല്‍ ശബരിമലയില്‍ അതിനു രസീത് എഴുതി കാശ് വാങ്ങുകയോന്നും ചെയ്യുന്നില്ലല്ലോ?.പിന്നെ എവിടെയാണ് താങ്കളുടെ “കമ്പോളയുക്തി”

ASOKAN said...

10.50 ന് ഹരിവരാസനം എന്നുള്ളത് ശരിയാണ്.എന്നാല്‍ ശബരിമലയില്‍ അതിനു രസീത് എഴുതി കാശ് വാങ്ങുകയോന്നും ചെയ്യുന്നില്ലല്ലോ?.പിന്നെ എവിടെയാണ് താങ്കളുടെ “കമ്പോളയുക്തി”

Unknown said...

അശോകന്‍ ഇത്രയ്ക്കു നിഷ്കളങ്കനോ ? ഹരിവരാസനം കാശു വാങ്ങി പാടുകയല്ല ചെയ്യുന്നത്. മറിച്ച് അയ്യപ്പനെ ഒരു ഇന്റര്‍സ്റ്റേറ്റ് ദൈവമായി വളര്‍തുന്നതിനു ഹരിവരാസനം എന്ന സംഗതിയും പ്രയോജനപ്പെട്ടിട്ടുണ്ട്. സിനിമാക്കൊട്ടകകളില്‍ ചലച്ചിത്രഗാനങ്ങള്‍ വെയ്ക്കുന്നതിന്റെ കമ്പോളയുക്തി എന്താണ് ?

യാത്രികന്‍ said...

വെള്ളം ഒന്നു മാത്രം (കള്ളിന്റ്റെ കാര്യമല്ല സാദാ പച്ച വെള്ളം). പക്ഷേ തലയില്‍ ആള്‍ താമസം ഉള്ളവര്‍ (അവര്‍ തുടങ്ങുന്ന കമ്പനികളും) ആ വെള്ളത്തില്‍ പല നിറം ഒക്കെ ചേര്‍ത്ത് കുപ്പിയില്‍ അടച്ചു ജനത്തിന്നു വിറ്റു കാശ് ഉണ്ടാക്കുന്നു. മതവും ഏതാണ്ട് ഇത് പോലെ തന്നെ.

Anonymous said...

എനിക്കേറ്റവും സഹിക്കാന്‍ വയ്യാത്ത ഒന്നാണു ഒരു കുട്ടിയും അഛനും കൂടി ക്വ്സ്റ്റ്യന്‍ ആന്‍സറ്‍ ആയി പന്യന്‍ രവീന്ദ്രണ്റ്റെ പ്റസംഗം പോലെ ക്ഷേത്റത്തിണ്റ്റെ ചരിത്റം പറയുന്ന ഗാനം അഛാ അച്ചാ അമ്പലത്തില്‍ പോകുമ്പം എന്തിനാ അച്ചാ ഉടുപ്പൂരുന്നത്‌ മോനെ മോനേ എന്നും പറഞ്ഞു അതിണ്റ്റെ മറുപടി അതെഴുതിയ ആ തെണ്ടിയെ എണ്റ്റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ കടിച്ചു കീറി ചോര കുടിക്കും അത്റ അസഹ്യം ആണു അത്‌ , ഇതിപ്പോള്‍ എല്ലാ അമ്പലത്തെ പറ്റിയും ദൈവത്തെ പറ്റിയും ഉണ്ട്‌ ക്റിസ്ത്യാനികള്‍ അവരുടെ ആരാധനാലയങ്ങളില്‍ എത്റ മനസമാധാനപരമായിട്ടാനൂ പ്റാറ്‍ഥനാ ക്റമം എന്നു ഹിന്ദുക്കള്‍ കണ്ട്‌ പഠിക്കണം അവിടെ മ്യൂസിക്കുണ്ട്‌ പ്റസംഗം ഉണ്ട്‌ സത്ഭാവന ഉണ്ട്‌, ഷെയറ്‍ കച്ചവടവും നടക്കും കല്യാണാലോചനയും നടക്കും പുതിയ ഒരു കോറ്‍സു പഠിച്ചാല്‍ ജോലി സാധ്യത ഉണ്ടെന്ന വിവരവും കിട്ടും അമ്പലങ്ങളിലോ കപട ഭക്തരും പരീശരും ചുങ്കക്കാരും പാപികളും മാത്റം

Muralee Mukundan , ബിലാത്തിപട്ടണം said...

വീണ്ടും കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ,ഈ ആഴ്ച്ചയിലെ ‘ബിലാത്തിമലയാളി‘യുടെ വരാന്ത്യത്തിൽ ഈ ലേഖനത്തിന്റെ ലിങ്ക് ഞങ്ങൾ ചേർത്തിട്ടുണ്ട് കേട്ടൊ ഭായ് ...
നന്ദി.
ദേ... ഇവിടെ
https://sites.google.com/site/bilathi/vaarandhyam

എതിരന്‍ കതിരവന്‍ said...

വളരെ സന്തോഷം, മുരളീമുകുന്ദൻ.

Manikandan said...

എത്രയോവട്ടം കേട്ടിരിക്കുന്നു ഈ ഗാനം. ഒന്ന് തീർച്ച ഈ ഗാ‍നം മനസ്സിൽ നിറയ്ക്കുന്നത് ഭക്തി തന്നെ. ഇത്രയും വിശദമായ ഒരു പഠനത്തിനും ലേഖനത്തിനും നന്ദി.

ശങ്കരനാരായണന്‍ മലപ്പുറം said...

വിജ്ഞാപപദമായ ലേഖനം!

രാജേഷ് ആർ. വർമ്മ said...

എതിരനിൽനിന്നു പ്രതീക്ഷിക്കുന്ന നിശിതമായ നിരീക്ഷണങ്ങളും ആഴത്തിലുള്ള പഠനവും പതിവുപോലെ തന്നെ.

വികലമായ പ്രയോഗങ്ങളെന്നു പറഞ്ഞിരിക്കുന്നതിൽ ചിലതിനെക്കുറിച്ചു സംശയമുണ്ട്:

പ്രണവമന്ദിരം എന്നത് പ്രണവമാകുന്ന മന്ദിരത്തിൽ വസിക്കുന്നവൻ എന്ന അർത്ഥത്തിലാണു മനസ്സിലാക്കിയിരുന്നത്. ദേവീദേവന്മാരെ ഓംകാരത്തിൽ വസിക്കുന്നവരായി സങ്കല്പിക്കുന്നതു പതിവാണ്. ഓംകാരപഞ്ജരകീര (ഓംകാരമാകുന്ന കിളിക്കൂടിനുള്ളിലെ തത്ത) എന്ന് ത്യാഗരാജൻ പാടിയതുപോലെ.

പ്രണതകല്പകം എന്നത് വണങ്ങുന്നവർക്ക് എന്തും കൊടുക്കുന്നവൻ (കല്പവൃക്ഷം) എന്ന അർത്ഥത്തിലായിരിക്കണം. പ്രണതകല്പതരു, ഭക്തജനമന്ദാര എന്നൊക്കെയുള്ള കല്പനകൾ സാധാരണമല്ലേ? സേവകജനമന്ദിരമന്ദാരേ എന്നു കേട്ടിട്ടുള്ളതല്ലേ?

ആരാധ്യപാദുകം എന്നതിനും വൈകല്യമുണ്ടോ? ഹരിരധീശ്വരാരാധ്യപാദുകം എന്നത് (ദിക്പാലന്മാർ [പോലും] ആരാധിക്കുന്ന പാദുകങ്ങളോടുകൂടിയവൻ) നല്ലൊരു കല്പനയല്ലേ? അതല്ല പാദകം (പാദത്തോടുകൂടിയവൻ) എന്നത് പാടി പാദുകമായിത്തീർന്നതാകാനും മതി.

ദേവവർണ്ണിതം എന്നതിനു പകരം വേദവർണ്ണിതം എന്നു കേട്ടിട്ടുള്ളതായും ഒരോർമ്മ. തെറ്റാവാം.

നന്ദി

Sethunath UN said...

എതിരേട്ടാ ... ഗവേഷണത്തിന്റേയും നിരീക്ഷണത്തിന്റേയും അടിത്തറയില്‍ നിന്നുകൊണ്ട് യുക്തിയെ ഇതുപോലെ തെളിയിക്കുമ്പോള്‍ സത്യങ്ങള്‍ മനോഹരമായിത്തീരുന്നു. സത്യത്തിന്റെ മുഖം വെളുത്ത‌താണ് എന്നും മനസ്സിലാവുന്നു സൂപ്പര്‍ ലേഖനം. അടുത്ത കാലത്തൊന്നും ഇതുപോലെ യുക്തിസഹവും ഗവേഷണാത്മകവുമായ ഒരു ലേഖനം വായിച്ചിട്ടില്ല.

K@nn(())raan*خلي ولي said...

എതിരന്‍ കതിരന്‍ എന്ന് കേട്ടതല്ലാതെ ഇത്രടം വരാന്‍ പറ്റിയില്ല. ഇപ്പോള്‍ എത്തിയപ്പോള്‍ സുഖമുള്ള വായനയും കിട്ടി.
സൌകര്യപ്പെട്ടാല്‍ അങ്ങോട്ടും വരുമല്ലോ.

Dr.Jishnu Chandran said...

പൊസ്റ്റ് നന്നായി, ഇഷ്ടപ്പെട്ടു. ചിന്തിപ്പിച്ചു.

വിപിനം-സ്വന്തം സ്ഥലം_vipinam_myplace said...

yukthi..yukthi rahityammm

kanapram easwaran said...

"Harivaraasanam"enna geetham oru patanam arhikkaatha geethamaanu.I felt it long years back.Adhikaaram thyajicha manikandane "BHARANA-LOLUPAM"ennu vilichathu mahaa paapam.ee vaakkinu bharanathinu vendi athyaagrahamullavan ennaanallo artham."yo yo bhaavah sa eva sah"enna pramaanam anusarichu Sabarimala bharikkunnavarkkum "lolupatha"vannupoyathil albhuthamillaa...

എതിരന്‍ കതിരവന്‍ said...

കണപ്രം ഈശ്വരൻ:
പറഞ്ഞതു ശരിയാണ്. അയ്യപ്പനെ ‘ഭരണ ലോലുപൻ’ എന്നു പാടി നടക്കാൻ അൾക്കാർക്കു ഒരു വിഷമവുമില്ല.
ബുദ്ധന്റെ സ്വരൂപമാണ് അയ്യപ്പനിൽ എന്നാണു ചരിത്രകാരന്മാരുടെ നിഗമനം. “എങ്കിൽ വേണ്ട നൃപന്റെ കിരീടവും വേണ്ട വേണ്ടെനിക്കെന്റെ സാമ്രാജ്യവും” എന്ന്തീരുമാനിച്ച് കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാർത്ഥനാണല്ലോ ബുദ്ധൻ. “ഭരണലോലുപൻ” ആണിദ്ദേഹം എന്ന്!

R.Sajan said...

യേശുദാസിന്റെ പാട്ട് അവിടെ പാടിപ്പിച്ചത് നല്ല കാശും സ്വാധീനവും ഉപയോഗിച്ചാണ്.
ഗുരുവായൂര്‍ പോലെ അല്ല തിരുവിതാംകൂര്‍ ദേവസ്വം. കാശുണ്ടെങ്കില്‍ എന്തും നടക്കും. ജയമാല കയറിയതും കാഷ് കൊടുത്താണു. ഗുരുവായൂരില്‍ ദാസിന് കയറാന്‍ പറ്റിയില്ല ഇത് വരെ.

അയ്യപ്പന്റെ കാര്യങ്ങളെല്ലാം സത്യം മറഞ്ഞതാണ്. അമ്പലം വിഴുങ്ങാന്‍ ദൈവാനുഗ്രഹം കിട്ടിയവര്‍ അവിടെ കയറി വിരേചിക്കുന്നു.

vishnu nambuthiri,kom. said...

ethiravante lekhanathodu sushil(july-15)nte kamantu vaayichu santhosham kontu pottichirichupoyi.
assalaayi.
kathiravante lekhanam nallathu.pakshe samsskritam kathiravnu kashtiyanu.

ശ്രീനാഥന്‍ said...

നല്ല നിരീക്ഷണം, ലേഖനം. അമ്പലം നല്ല കമ്പോളമാകുന്നു.

Prasanna Raghavan said...

Hai another ethiran piece.

As usual i read it very cautiously, without even missing a word from it.

This time it was that inauthentic creation that got the luck to lay bare on your autopsy table. And your analytic scalpel brilliantly chopped off its structural obesity caused in the process of embellishing it to be a market commodity of the all India hindu corporation.

Well, there was a time I used to bother about the meaning of the words in that song, that was when I knew less about the history of the Brahmin cult.

Is there anything in that cult that is not fabricated up into a mythical concoction?

Well, I have a good collection of CDs for classical Indian music, which I enjoy immensely on my way to and back from work.

But the moment this harivarsanam pops up from one of them I skip it for the next song. With due respect to Jesudas, I cannot stand the mythical and theological embellishment in its composing.

If I have anything to be proud of India, that is its Budhist tradition.

Scuttling out Budhism through treacherous means and at the same time eking out a survival out of its table scrap is the lifeline of the Brahmanic/hindu religion.

And Sabarimala is no different. How a monumental Buddhist tradition of kerala is kicking up its legs while being swallowed up by a mythical monster is what you have brilliantly exposed.

And what a great myth-a gay mating spews out a male progeny- a new avathar. And what not,singing praise to that evokes euphoria in the Indian minds!!! And when it is accompanied by music and theater it unravels the entry to the mystical heavens. Vala!!!

To me such musical eugenics composed by who ever or sung by whoever deserves a boot. And that is what i give it.

എതിരന്‍ കതിരവന്‍ said...

കലാകൌമുദിയിൽ ഈ ലേഖനം പ്രസിദ്ധീകരിച്ചപ്പോൾ ഇ മെയിൽ ആയി വന്ന പ്രതികരണം: The beginning of the article made me think that this was a ‘literary criticism’ of the Harivarasanam song. But the final page made me conclude that Ethiran Kathiran (name of a Chera warlord?) is influenced by the thinking of ‘modern sociologists/anthropologists’ of India.(Products of Western Social theories). They have hit upon this idea of ‘Sanskritisation’ or to give it more punch “Brahminical Sanskritisaton’ of the masses of India, which in their scheme of things is negative, a crime, a artifice for the explicit purpose of ‘savarna’ hegemony.

Further, our academicians talk of “Bhakthi Prasthanam”.ie Bhakthi movement. Something like Enlightenment or Reformation or say French Revolution or Russian Revolution. Imagine our Ezhuthhacchan , writing the ‘Adhyatma’ Ramayana, visioning such an objective. I can only say that our people have become really stupid. They are being led by misinformed people or people with vested interests influenced by Western scholarship. As I understand it, as per our principle books like Ramayana, Mahabharatha, Srimad Bhagavatha, in this age, ie Kali Yuga, this(bhakthi) is the primary path for attaining moksha, since (a) intellectual & physical capacity of human beings have declined, therefore –jgna(knowledge) and tapas(including control of senses) becomes difficult (2) Varnashrama-dhrama has disappeared-therefore ‘karma-yoga’ has also become difficult.(Consider the jgna, karma & bhakthi yoga in the Srimad Bhagavad Gita. Unthinkingly our people talk of Bhakthi-prasthanam and subscribe to such a view)

I think what ‘ethiran’ tries to imply is that a simpleton,localized,forest-dwelling, aadivaasi god is “Sanskritised’, elevated and given a place among the main Hindu pantheon of Gods. ‘Brahminical Sanskritization’ of a aadivasi god, which is an unpardonable crime against god & humanity!!!! Keeping in mind that we generally talk and think in terms of ‘Bharathiya-samskaram’ preferably to the Anglican usage “Indian civilization’, I hope may provide the right key to “Ethiran”. Civilization is nagarikam, nagaravalkaram, which is true in the case of Pampa & Sannidhanam. But ‘samskaranam’ of body & soul as visioned by our seers is not ‘nagaravalkaranam’. I hope ‘ethiran” will have no difficulty in understanding this, unless he is motivated by other agendas. Nagaravalkaranam of Pampa & Sannidhanam is modern and is not a component of “sanskritisation” which as Ethiran alleges employs ‘bhakthi’ towards this end.

I would like to end this with a quote from Gandhiji, which had appeared in Young India, 8-7-26, p.245. The passage is really long, but I will quote only few sentences, hoping that it will convey the idea as per our context. (Sanskritization”)“Those even who bow their heads before stocks and stones, who believe in incantations or ghosts, acknowledge a power above and beyond them. It is true that this form of worship is savage, very crude; nevertheless, it is worship of God. Gold is still gold though in its crudest state. It merely awaits refinement to be treated as gold even by the ignorant. No amount of refinement will turn iron ore into gold. Refined worship is doubtless due to the effort of man. Crude worship is as old as Adam, and, as natural to him as eating and drinking, if not more natural.” If we accept Gandhiji’s views, refining aadivaasi worship & diety is to be welcomed. (In Kerala, the “lower” caste people emulated the dress codes and food-habits of the upper castes. This is to be welcomed by all, both the “upper” castes as well as the “lower” castes, even-though this is ‘limiting’ our ancient seers intentions. They wished for the “processing, purification’ of the mind too.)


Regds

Radhakrishnan.

എതിരന്‍ കതിരവന്‍ said...

As I said earlier, since the intellectual capacity of human beings is on a steady decline from “Satya-yuga’, mistakes would have crept into ‘Harivarasana’ which is composed in this Kali Yuga. Neverthless there is no denying the fact that there is commercial exploitation of belief , of which religion is no exception.(The state govt of Marxists as well as UDF gives all encouragement towards this. Markets now shapes everything)

Radhakrishnan

എതിരന്‍ കതിരവന്‍ said...

ശ്രീ രാധാകൃഷ്ണൻ കമന്റ് തുടരുന്നു:


Dear Mr. Ethiran Kathiravan (E.K)

My first response to your article critiquing ‘Harivarasanam” was a ‘off-the-cuff’ reaction. I never knew you had acquaintance with our common friend Radhakrishnan, Palakkad.

Mulling over what you had published in a magazine, popular amongst somewhat serious readers, I remembered that I had read (1) about Ayyappa written by the renowned anthropologist (anthropology-a ‘modern’ academic discipline) Shri M.N.Srinivas (1916-1999) in ‘modern’ times & (2) the booklet, titled “Harivarasana Saramsham”,the cover photo of which was embedded in your article & (3) the book “Sri-bhoothanathan” written by P.N.Krishan Unni , based on “Kerala-mahatmayam” a part of ‘Brahmanda-puranam’ & (4) ‘Eithihya-mala’ of Kottarathhil Sankunni. I have easy access to all the above books, and M.N.Srinivas’s, essay “A Brief Note on Ayyappa, The South Indian Diety” is from a anthology of his essays ,’The Oxford India Srinivas’ published by The Oxford University Press, India.

I totally agree with your views that belief & religion has been commercialized. And in modern times, communal-feelings is a significant contributor to the rapid commercialization of belief. I am emboldened to say that competition between religions reflected in political formations, has driven modern Hindus in Kerala to Mata Amrita, Sri Sri etc. Not because all of a sudden people got some impulse to search for a ‘sadguru’.

Your assessment of the powerful influence of media, especially cinema on popular belief is right on dot. We are witness to how live coverage of “makara-vilakku’ is adding to its acceptability & popularity year after year, inviting close look and criticism from rationalists. In ‘Eithihya-mala’ of Kottarathhil Sankunni, first published in 1909, there is no mention of ‘makara-vialkku’ or ‘harivarasanam.’ It is true, commercial interests gets a boost because of makara-vilakku,which is not any divine phenomenon or ‘miracle’ and in the case of ‘hari-varasanam’ it had been incorporated in the commercial cinema “Swamy Ayyappan’, which as you had pointed out increased to its immense popularity.

But your analysis of “Harivarasanam’ song based on a reductionist approach is erroneous. Here the whole and its effect is greater than the sum of its parts. Did you gather complete knowledge about “Shastha’ or Ayyappa before writing that mis-leading and mis-informing article, the sole effect of which can be only ‘trying’ to promote dis-affection towards the song and diety amongst the current generation. This kind of analysis and the conclusions you have drawn will deepen the existing fault-lines, and amongst the subaltern population it will give rise to the feeling that their ‘god’ had been hijacked and converted into a image with which they cannot identify themselves.

എതിരന്‍ കതിരവന്‍ said...

ശ്രീ രാധാകൃഷ്ണൻ തുടരുന്നു:
It seems Shri M.N Srinivas had anticipated convoluted thinking of the variety we see in the analysis of the harivarasanam song. His essay was first published way back in 1954. Excerpts from the same is given here: “ “Ayyappa is a denizen of the forest in both Coorg and Kerala country. The Coorgs emphasize his prowess in hunting. In Travancore he is a friend of the peasants, guarding their fields and crops, and an enemy of wild animals. He is also the lord of rain and demons. In the Tamil country he retains his control over rain and demons, and becomes the protector of the village from evil spirit as well. He roams the village at night alone with his attendants. Images of horses and elephants are offered by devotees to Ayyanar and his retinue, and occasionally they even provide clay images of dogs to bay at his heels. (Hornell 1944). One of the features of the Tamil countryside is the giant statuary before the temples of village-deities, and occasionally huge images of horses and elephants may be seen before Ayyanar temples. It is believed in the west that Ayyappa is a celibate, but in the Tamil country he is usually portrayed as having two wives, Puranai and Pudkalai. He has two wives in southern Travancore too, but I do not know whether this extends further north. Whether Ayyappa’s polygynousness is a Tamil phenomenon which has spread into Travancore, or whether it is found over the entire area, needs investigation. In either case it contradicts the belief that he is a celibate.

The cult of the Seven Virgins (kannigal), all sisters, is popular in the Tamil country, and frequently, some of these sisters are identified with Mari, etc, deities who preside over epidemics. Ayyanar is said to be their brother, and he exercises some control over them. He is also represented as a yogi, or one who meditates. HE IS ALSO REFERRED TO AS THE PROTECTOR OF DHARMA, AND AS RIDING A WHITE ELEPHANT. These in addition to the fact that Shasta also means the Buddha, have led to the two being identified.

A striking difference between the Tamil and the Malayalam country is that Ayyappa is a village-deity in the former, worshipped chiefly by the low castes. In the Kerala country on the other hand, he is worshipped by all from the highest to the lowest, Nambutri Brahmins are priests at his temples, and only vegetarian offerings can be made.

It is interesting to note that the cult of Ayyappa or Shastha does not occur in the Kannada,(other than Coorg and Mangalore), Telugu, and Maharashtra countries. It seems to be confined to Coorg, the west coast south of Mangalore, and the Tamil country, especially to the southern and western parts of it. It is not, however, possible to dismiss Ayyappa as a diety exclusively of the Kodagai, Tulu, Malayalam and Tamil speakers, because he has been worked into the framework of the Sanskritic pantheon and belief. A north Indian Hindu may not have heard of Ayyappa or Ayyanar, but he knows the story of the birth of a son to Shiva and Vishnu. The story of Ayyappa illustrates clearly how local cults all over India are woven into Sanskritic Hinduism. Such a process produces numerous inconsistencies and oddities, which irritate people with tidy minds, but what is important for the sociologist is the fact that due to this process a local group becomes part of an all-India community and at the same time retains its individuality.” (pages 353-354)

Therefore “Ethiri-an”, as per the above observed facts and as per the life and living of ‘our’ people “harivarasanam’ is a brilliant composition. I think you have exuded “viveka-shoonyatha’ & ‘buddhi-shoonyatha’- the two words you had used describing the composer of the “Keerthanam” or “lullaby”.

In the larger context, like the Marxists, Missionaries, Ambedkarites & orthodox Hindutwa brigade, you are trying to axe “our” ‘syncretic traditions’. I sincerely wish that yourself as well as the Magazine authorities makes amends to the wrong already committed.

Radhakrishnan.M.S

എതിരന്‍ കതിരവന്‍ said...

ശ്രീ രാധാകൃഷ്ണന്റെ കമന്റ്. അവസാന ഭാഗം:
(1) Additional material from the essay of M.N.Srinivas. p.350 “Coorgs occasionally refer to him as Sartavu. This is the Kodagai form of the Sanskrit word Shasta, which means etymologically a king, and is sometimes used to refer to * teachers and fathers. Shasta is also a synonym for the Buddha in the Amarakosa (Rao 1916 :485-9).In the Tulu country he is referred to as Shastavu,in the Malayalam country as Shasta, and in the Tamil country as Ayyanar. According to Rao, Shasta is not mentioned in any ‘early Sanskrit work’ but only in the Vishnu Purana, Bhagavata, and Suprabhedagama. The story of his birth is found in the Bhagavata: he is Hariharaputra, the son of Shiva and Vishnu, when Vishnu had temporarily assumed the form of Mohini, a beautiful woman”…… (* “Pranaya-satyakam)

(2) “The Shasta temple in Sabarimalai in Travancore is a well-known centre of pilgrimage, and the makara vilakku (Capricorn lamps) festival in the middle of January attracts numerous pilgrims. The Ullatan tribe of Travancoire regards Shasta as their patron deity and go on pilgrimage to Sabaraimalai. The traders of Travancore too regard him as their patron, and set aside for him a pie in every rupee they earn” M.N Srinivas, p.353

(3) There is a legend associated with Parasurama & Shastha temples in Kerala.

(4) Beyond this in time, the name Sabarimala has come from Sabari. Sabari story is from the Ramayana. Even the name Pampa is mentioned there. How will you explain your social theory of “Sanskritisation’ in terms of the meeting beween Sri Rama & Sabari, the old lady?

Calvin H said...

ആദ്യം എഴുതിയാളെ 'കമ്യൂണീഷ്ട്' ലേബല്‍ പുതപ്പിച്ച് എഴുതിയതൊക്കെ 'അജണ്ട'യാണെന്ന് വരുത്താന്‍ നോക്കി. പിന്നൊരു പരിചയക്കാരന്‍ പറഞ്ഞ് 'അതല്ല' എന്ന് ഉറപ്പ് വന്ന ശേഷം [നുമ്മടാളു തന്നെ എന്നൊരു തോന്നലും ഉണ്ടായോ എന്ന് സംശ്യം] അടവൊന്നു മാറ്റി ഇങ്ങളെ ഉദ്ദേശ്യം ശരിയാണേലും എഴുതീത് അത്ര ശരിയല്ലാട്ട എന്ന മട്ടായി.

സംഘികള്‍ കൂട്ടത്തോടെ ഇറങ്ങിപ്പുറപ്പെടും മുന്നേ ലേഖനം പിന്‍വലിച്ച് സാംഷ്ടാംഗപ്രണാമം നടത്തി സമസ്താപരാധവും പൊറുക്കാന്‍ ഒരു മാപ്പപേക്ഷയും എഴുതിക്കൊടുത്തേക്കു മിസ്റ്റര്‍ കതിരവന്‍.

മനോജ്‌.ജെ.പാലക്കുടി said...

good investigation about harivarasanam

kkartcafe011 said...

ഹരിവരാസനം ചെറുപ്പത്തിൽ മുതൽ എനിക്കിഷ്ടപ്പെട്ട പാട്ടാണ്.പലപ്പോഴും ഞാനത് പാടാൻ ഇഷ്ടപ്പെടുന്നു.അതിന്റെ കന്പോളവത്കരണം സ്വാഭാവികമാണ്.മറ്റെല്ലാത്തിനേയും പോലെ. ഹരിവരാസനത്തിനു മാത്രം അത് നിഷിദ്ധമാകേണ്ടതില്ലല്ലോ.എന്നാലും ഇതിന്റെ നാൽക്കോണിൽ നിന്ന് ഒരു വിലയിരുത്തലിന് വേദിയൊരുക്കിയത് അഭിനന്ദനാർഹമായ ഒന്നാണ്.കാലത്തിന്റെ ഗതി പിന്നാക്കം മറിയുന്ന പ്രതിഭാസങ്ങളുടെ ഇക്കാലത്ത് ഇത്തരം കാഴ്ചകൾ ഇനിയുംഏറെയുണ്ടാകും തീർച്ച.

Kichu cool said...

Thankal use cheyyunna font ethaennu arinjal kollam, some letters are missing in post.

സുരേഷ് ബാബു വവ്വാക്കാവ് said...

നന്നായി പഠിച്ച് എഴുതിയിരിക്കുന്നതിനാൽ വായിക്കാൻ ഹരിവരാസനം കേൾക്കുന്ന സുഖം.

Fayas said...

നല്ല ലേഖനം. വായിച്ചു. ഇഷ്ടപ്പെട്ടു.

basheer kavungal said...

ഈ ഗാനം ചിട്ടപ്പെടുത്തിയ രാഗത്തിന്റെ വശ്യത പാരമാണ് .പലപ്പോഴും ഭക്തിയുടെ അഗാതതയിലേക്ക് നമ്മെ നയിക്കുന്ന ഒരു ഭാവമാണ് യേശദാസിന്റെ ശബ്ദത്തിനു .
ഇങ്ങനെയൊരു ലേഖനം ഹരിവരാസനം എന്നഗാനത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ എന്നെ പ്രേരിപ്പിച്ചു .നന്നിയുണ്ട് .

Unknown said...

അവാജ്യമായ നിരീക്ഷണം, അഭിനന്ദിക്കുന്നു. നാടൻ പാട്ടുകൾ കലാഭവൻ മണി പാടി... ഇപ്പോൾ അതു മണിയുടെ പാട്ടുകൾ ആണെന്ന് സമർത്ഥിച്ച് അതിനെ പോസ്റ്റ്മോർട്ടം നടത്തിയാൽ എങ്ങനെയിരിക്കും എന്നതിന്റെ ഉത്തമോദാഹരണമാണ്‌ ഈ ലേഖനം.

എതിരന്‍ കതിരവന്‍ said...

ഷിബു കൊട്ടിയൂർ, “ഇപ്പോൾ ഇത് മണിയുടെ പാട്ടുകൾ ആണെന്ന്...”“ എന്നു വച്ചാൽ ഹരിവരാസനം യേശുദാസിന്റെ ആണെന്ന് ഞാൻ പറഞ്ഞോ? ഒന്നും പിടി കിട്ടിയില്ല അല്ലെ. ഒന്നൂടെ ശ്രദ്ധിച്ച് വായിച്ചാലും.

ആദ്യത്തെ വാക്ക് “അവ്യാജമായ” എന്നാ‍ാണോ “അവാച്യമായ” എന്നാ‍ാണൊ ഉദ്ദേശിച്ചത്?

Jas said...
This comment has been removed by the author.
Jas said...

I dont know have so much knowledge like u. But this is what I understand ..
Meaning taken from wikipedia

He who is lord Shiva, He who is worshipped by devas,
He who is who is worshipped three times a day, He whose thought itself is fulfilling,
Son of Hari and Hara, I take refuge in thee, Oh Lord

In this lines meaning is like he who originated from shiva or shivante amsam

He who rides a horse, He who has a pretty face,
He who has the blessed mace as weapon
This lines means he was 'senanayakan' of pandi rajavu once .Its mentioned in kottarathil sankunnis aithihyamala ..
So he must have definitely rided a horse and used weapons like 'Gadha'.

Ajith said...

അയ്യപ്പൻ ശരിക്കും ഹിന്ദുവാണോ ?

Ashly said...

http://www.mathrubhumi.com/books/article/news/3038/

Manikandan said...

ആഷ്ലി അപ്ഡേറ്റിനു നന്ദി. ഹരിവരാസനത്തിന്റെ ചരിത്രത്തിലെ പുതിയ ഒരു വിവാദം കൂടി അങ്ങനെ തുറക്കുന്നു.

എതിരന്‍ കതിരവന്‍ said...

“ സംസ്കൃത പാണ്ഡിത്യം കുറഞ്ഞ ഒരാള്‍ എഴുതിയ മട്ടിലാണ് 'ഹരിവരാസനം'. വ്യാകരണശുദ്ധിയോ സൂഷ്മതയോ ഒന്നും കണ്ടേക്കില്ല.“ ഇതു തന്നെ. ഇതു തന്നെയാണ് ഞാനും പറഞ്ഞത്.

P.C.MADHURAJ said...

വ്യാകരണശുദ്ധിയോ സൂഷ്മതയോ ഒന്നും കണ്ടേക്കില്ല.“. Then it must be "good", dont you think so?
You must have culmonated it with a Modi bashing.

ഹരിവരാസനം said...

ഹരിവരാസനം കേന്നകത്ത് ജാനകി അമ്മ എന്ന അയ്യപ്പ ഭക്ത 1923-ൽ എഴുതിയ കീർത്തനമാണ്. വരികളിലെ വൃത്തവും അലങ്കാരങ്ങൾക്കും മുകളിൽ അയ്യപ്പനോടുള്ള ഭക്തി മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. അതിലെ വ്യാകരണ പിശകുകൾ ഭഗവാൻ ഉൾക്കൊണ്ടത് കൊണ്ടാണ് സ്ത്രീ എഴുതിയ കീർത്തനം (േ പേര് പോലും വക്കാതെ ) കാലാതീതമായി മാറിയത്. സ്വാമി ശരണം . harivarasanam 1923@gmail.com