Tuesday, January 29, 2008

മാതാ അമൃതാനന്ദമയിയും ഞാനും

മാതാ അമൃതാനന്ദമയിയുമായുള്ള എന്റെ അഭിമുഖത്തിന്റെ സാന്ദര്‍ഭിക വിവരണം.

വള്ളിക്കാവിലെ അമ്മ സ്ഥലത്തെത്തുമ്പോള്‍ ഇന്റെര്‍വ്യൂ ചെയ്യാനുള്ള ഏര്‍പ്പാടുകള്‍ ഞാന്‍ പലപ്പോഴും വാര്‍ത്ത വായനക്കാരനായും ഇന്റെര്‍വ്യൂവറായും മറ്റും വിവിധ വേഷങ്ങള്‍ കെട്ടാറുള്ള മലയാളം റ്റി. വി.സ്റ്റേഷന്‍ തകൃതിയില്‍ ചെയ്തുവച്ചു. പ്രൈവറ്റ് ഇന്റെര്‍വ്യൂ അമൃതാനന്ദമയി‍ ഒരിക്കലും നല്‍കാറില്ല. ഭക്തരെ സ്വീകരിക്കുമ്പോള്‍ തന്നെ അമ്മയുമായി സംഭാഷണത്തില്‍ ഇടപെടാം. ആശ്ലേഷാശീര്‍വാദങ്ങള്‍ ഇടമുറിയാന്‍ സമ്മതിയ്ക്കുകയില്ല അവര്‍. ബി. ബി. സിയ്ക്കോ എന്‍. ബി. സിയ്ക്കോ മറ്റു ലോകത്തിലെ വിഖ്യാത മീഡിയയ്ക്കോ പോലും ഇങ്ങനെയുള്ള അഭിമുഖമേ തരപ്പെടാറുള്ളു. ക്യാമ്പ് സംഘാടകര്‍ ആവശ്യപ്പെട്ടതനുസരിച്ച് ചോദ്യങ്ങള്‍ ഇ മെയിലായി നേരത്തെ അയച്ചു കൊടുത്തു. ഏഴോ എട്ടോ ചോദ്യങ്ങള്‍ മതി, സംഘാടകര്‍ നിര്‍ദ്ദേശിച്ചു. ഞാനൊരു ഭക്തനോ വിശ്വാസിയോ അല്ലാത്തതിനാല്‍ അമ്മയുടെ ഭക്തരായ സുഹൃത്തുക്കളോട് കാര്യങ്ങള്‍ അന്വേഷിച്ചു. ഒന്നോ രണ്ടോ നിമിഷം മാത്രം അമ്മയുമായുള്ള കൂടിക്കാഴ്ച ലഭിക്കാറുള്ള അവര്‍ അദ്ഭുതപ്പെട്ടു, മാതാ അമൃതാനന്ദമയിയെ ഇന്റെര്‍വ്യൂ ചെയ്യുകയോ? വിശ്വസിക്കാന്‍ പ്രയാസം. എങ്കിലും അഭിനന്ദനങ്ങള്‍ അറിയിച്ചു. അസൂയയുണ്ടെന്നു മറ്റു ചിലര്‍. ഒരു ഇന്റെര്‍വ്യൂവില്‍ അമ്മ എങ്ങനെ പെരുമാറുമെന്ന് അവര്‍ക്ക് അറിവില്ല. സാമീപ്യത്തില്‍ വിദ്യുത് തരംഗങ്ങള്‍ നമ്മിലേക്കു പ്രവഹിക്കുമെന്നും അവാച്യമായ ഊര്‍ജ്ജം നമുക്കനുഭവപ്പെടുവുമെന്നായി മറ്റു ചില സുഹൃത്തുക്കള്‍. അതുകൊണ്ട് സാധാരണ ഇന്റെര്‍വ്യൂകളില്‍ കൂടുതല്‍ മന:സാന്നിധ്യം വേണ്ടിവന്നേയ്ക്കുമെന്ന് ഞാന്‍ കരുതി.

സ്ഥലത്തെത്തിയപ്പോള്‍ ഞാന്‍ അമ്പരന്നു. ജനസഹസ്രം. തലേ ദിവസം മുതല്‍ ക്യൂ നില്‍ക്കുന്ന ഭക്തര്‍. ഭക്തരെ ആലിംഗനം ചെയ്യുന്നതിനിടയ്ക്കു തന്നെ ചോദ്യങ്ങള്‍ ചോദിക്കണം. സ്റ്റുഡിയോയിലെ പരിചയം പോര. സ്റ്റുഡിയോയ്ക്കു പുറത്തും ഇന്റെര്‍വ്യൂകള്‍ നടത്തിയിട്ടുണ്ടെങ്കിലും തുടക്കവും ഒടുക്കവുമൊക്കെ ഞാന്‍ നിശ്ചയിക്കാറാണ് പതിവ്. ഇവിടെ എപ്പോള്‍, എങ്ങനെ തുടങ്ങണമെന്നു പിടിയില്ല. സ്ഥിതിഗതികള്‍ കൃത്യവും നിയന്ത്രിതവുമാണ്. അവരുടെ സംഘത്തിലെ രണ്ടു ക്യാമെറമെന്‍, ഒരു അമേരിക്കനും ഒരു ജാപ്പനീസും അവരുടെ ക്യാമെറകളില്‍ വെവ്വേറെ നോക്കി എന്റെ പേര്‍ പറയാന്‍ നിര്‍ദ്ദേശിച്ചു. This is for our record. അവര്‍ പറഞ്ഞു. ആളുകള്‍ നിരനിരയായി വന്നു പോകുകയാണ്, അമ്മ ആലിംഗനം ചെയ്യുന്നു, ചെവിയില്‍ ആശ്വാസവചനങ്ങള്‍ ഓതുന്നു. പരിചാരികമാര്‍ പൂവും പ്രസാദവും നല്‍കി വിടുന്നു. അമ്മയോടൊപ്പം ഒരുവശത്ത് ഞാനും കുന്തിച്ചിരുന്നു. ശങ്കിച്ചു നില്ക്കുന്ന എന്നോട് പുറകില്‍ നില്‍ക്കുന്ന സ്വാമിജിമാര്‍ നിര്‍ദ്ദേശിച്ചു. തുടങ്ങിക്കോളൂ. അമ്മ തലകുലുക്കി സമ്മതം അറിയിച്ചു.

ചോദ്യങ്ങളടങ്ങിയ ഇ-മെയില്‍ കൈപ്പറ്റിയ സംഘാടകരെ ഒന്നും കാണുന്നില്ല. എന്നാല്‍ എനിയ്ക്കു ചില സ്വാതന്ത്ര്യങ്ങള്‍ കാണുമായിരിക്കുമല്ലൊ. അല്ലെങ്കിലും ചോദ്യങ്ങള്‍ നേരിടാതെ വഴുതാന്‍ സാദ്ധ്യതയുള്ളവ ചോദിക്കാനോ അത്തരം കാര്യങ്ങളിലേക്കു കടക്കാനോ എനിയ്ക്ക് പദ്ധതിയില്ലായിരുന്നു. അതുകൊണ്ട് ആദ്യത്തെ ചോദ്യം സ്വല്‍പ്പം കുസൃതി കലര്‍ന്ന ഇതുതന്നെ: “എപ്പോഴും ഒരു ചിരിയാണല്ലൊ. ഇതെവിടുന്നു വരുന്നു ഈ ചിരി? ഉള്ളിലും ചിരിയാണോ?” ഇതു കേട്ടതും അവര്‍ ആര്‍ത്തു ചിരിച്ചതും ഒന്നിച്ചായിരുന്നു. ഇത്തരം ഒരു ചോദ്യം ആരും അവരോട് ചോദിച്ചിട്ടില്ലെന്ന മട്ടില്‍. കുലുങ്ങിച്ചിരിച്ചപ്പോള്‍ പുറകോട്ട് ആഞ്ഞതിനാല്‍ ആലിംഗനം ചെയ്യാന്‍ നിന്ന ചെറുപ്പക്കാരനില്‍ നിന്നും പിടി വിട്ട പോലെയായി. “മോന്റെ ചിരി എവിടുന്നു വരുന്നു? കണ്ണാടിയില്‍ പോയി നോക്കിക്കേ എന്തു നല്ലതാ മോന്റെ ചിരി “എന്ന മറുപടിയാല്‍ എന്നെ നേരിട്ടു. ഇതോടെ ഞങ്ങള്‍ “ വണ്‍-ഓണ്‍ വണ്‍” എന്ന പോലത്തെ സ്ഥിതിയിലായ, രണ്ടു പരിചയക്കാരുടെ കുശലപ്രശ്നം എന്ന തലത്തിലേക്ക് നീങ്ങി. പിന്നെയങ്ങോട്ട് എളുപ്പമായി കാര്യങ്ങള്‍.ഇടതടവില്ലാതെ സംഭാഷണം. എല്ലാ വാചകവും “എന്റെ മോനേ” എന്നു തുടങ്ങിയാണ്. അവരിലെ സാധാരണ സ്ത്രീ എന്റെ മുന്നില്‍ അവതരിച്ച പോലെ തോന്നി. മാതാ അമൃതാനന്ദമയി വള്ളിക്കാവില്‍ നിന്നുള്ള സുധാമണിയമ്മ ആയി. ഈ പാട്ടൊക്കെ എങ്ങനെ പാടുന്നു, പഠിച്ചിട്ടുണ്ടോ എന്നതിനു തെല്ലു ക്ഷമാപണം കലര്‍ന്ന മറുപടി വിസ്മയിപ്പിച്ചു എന്നെ. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏതോ അദൃശ്യ ശക്തികള്‍ പ്രവഹിച്ച് ഇല്ലാത്ത കഴിവുകള്‍ ദൈവീകമായി ഉണ്ടായി വരുന്നതാണെന്നൊക്കെയാണ് ഗുരു/ഗോഡ്മെന്‍ സ്ഥാനീയര്‍ ഇന്റെര്‍വ്യൂകളില്‍ പറയാറ്. “എന്റെ മോനെ ഞാന്‍ വളര്‍ന്ന സ്ഥലത്ത് നല്ല ഒരു അമ്പലം പോലുമില്ലായിരുന്നു. ഞാനെവിടുന്നാ പാട്ടു പഠിയ്ക്കുന്നത്. മനസ്സില്‍ തോന്നിയത് പാടുന്നു. അത്ര തന്നെ”.‍അമ്മയുടെ വാക്കുകള്‍ക്ക് വിലയുള്ള കാലമാണെന്നും ബാലപീഡന (child abuse)ത്തിനെതിരെ സര്‍വ്വശക്തിയോടെയും നീങ്ങണമെന്നും എന്റെ അപേക്ഷ ഞാന്‍ നിരത്തി. ചോദ്യത്തിനു കൂടുതല്‍ വിശദീകരണത്തിനു‍ പുറകില്‍ നിന്നിരുന്ന സ്വാമിജിയെ നോക്കി. അദ്ദേഹം ബാലവേല എന്ന വാക്കാണ് പറഞ്ഞു കൊടുത്തത്. അതു കൊണ്ട് മറുപടിയും ബാലവേലയില്‍‍ ചുരുങ്ങിപ്പോയി. “പഷ്ണി (“പഷ്ണി” എന്ന നാടന്‍ വാക്കുതന്നെയാണ് അവര്‍ ഉപയൊഗിച്ചത്) കാരണമാ മോനേ കുഞ്ഞുങ്ങള്‍ ജോലി ചെയ്യേണ്ടി വരുന്നത്. ആദ്യം അവരുടെ പഷ്ണി മാറട്ടെ”. ഭക്തി, വിശ്വാസം, കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യ, മദ്യപാനശീലം ഇതൊക്കെ പിന്നെ അഭിമുഖവിഷയങ്ങളായി.

ഞാനുമായുള്ള സംഭാഷണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതു കൊണ്ടോ എന്തോ ആദ്യം ആശ്ലേഷിച്ച ഭക്തനെ വിട്ട് അടുത്തയാളെ സ്വീകരിച്ചില്ല അവര്‍. അങ്ങനെ എന്റെ അഭിമുഖം തീരുന്നതുവരെ അവിടെ എല്ലാം നിലച്ചതുപോലെയായി. ചെറുപ്പക്കാരന് ഇതില്‍പ്പരം സന്തോഷമുണ്ടായിട്ടില്ല എന്ന് പിന്നീട് പറഞ്ഞു. ആര്‍ക്കും ഇത്രയും നീണ്ട ആശ്ലേഷം കിട്ടാറില്ലല്ലൊ. സ്റ്റുഡിയോയില്‍ നിന്നും എനിയ്ക്കു കിട്ടിയ, ഇന്റെര്‍വ്യൂ റെക്കോര്‍ഡ് ചെയ്ത ഡി. വി. ഡി ‍ എന്നില്‍ നിന്നും വാങ്ങിയത് അയാള്‍ പൊന്നു പോലെ സൂക്ഷിച്ച് വച്ചിരിക്കുന്നു.

75 comments:

എതിരന്‍ കതിരവന്‍ said...

ഏകദേശം രണ്ടു കൊല്ലം മുന്‍പ് മാതാ അമൃതാനന്ദമയിയുമായി നടത്തിയ അഭിമുഖത്തിന്റെ ഓര്‍മ്മ പുതുക്കല്‍.

വിചാരിച്ചതിലും രസകരമായിപ്പോയി ഈ ഇന്റെര്‍വ്യൂ.

Haree said...

ശെഠാ,
സമ്മതിക്കൂല്ലല്ലോ!
ഈ അഭിമുഖങ്ങളുടെ സന്ദര്‍ഭം മാത്രമിടാതെ, അഭിമുഖം കൂടിപ്പോസ്റ്റൂ... വീഡിയോ തന്നെ ഇടാമെങ്കില്‍ വലിയ ഉപകാരം. ഇനി ഐഡന്റിറ്റി പുറത്താകുമെന്നാണെങ്കില്‍, മാഷിന്റെ മുഖമൊക്കെ പിക്സലേറ്റ് ചെയ്താല്‍ മതി. :) അതും പറ്റൂല്ലെങ്കില്‍, ടെക്സ്റ്റ് മാത്രമായി പോസ്റ്റൂന്നേ...
--

ശ്രീ said...

ചെറുതെങ്കിലും ഈ അഭിമുഖ വിവരണം പോസ്റ്റാക്കിയതു നന്നായി എതിരന്‍‌ജീ...

മാതാ അമൃതാനന്ദമയിയുടെ ഓരോ മറുപടിയും നന്നായി.

സിദ്ധാര്‍ത്ഥന്‍ said...

ഈ ഇന്റര്‍വ്യൂ കാണാന്‍ വല്ല വഴിയുമുണ്ടോ എതിര്‍ കതിര്‍?

സിദ്ധാര്‍ത്ഥന്‍ said...

നേരത്തേ ഫോളോ അപ് ഇടാന്‍ മറന്നു.

അഭിലാഷങ്ങള്‍ said...

വായിച്ചു..

ഭാഗ്യവാന്‍..!

സന്തോഷമായി..!

അഭിമുഖം പൂര്‍ണ്ണരൂപത്തിലെഴിതിയിരുന്നേല്‍ വളരെ സന്തോഷമായേനേ..!!

വീഡിയോകൂടി അപ്പ് ലോഡ് ചെയ്തിരുന്നേല്‍ വളരെ വളരെ സന്തോഷമായേനേ..!!

:-)

Anonymous said...

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏതോ അദൃശ്യ ശക്തികള്‍ പ്രവഹിച്ച് ഇല്ലാത്ത കഴിവുകള്‍ ദൈവീകമായി ഉണ്ടായി വരുന്നതാണെന്നൊക്കെയാണ് ഗുരു/ഗോഡ്മെന്‍ സ്ഥാനീയര്‍ ഇന്റെര്‍വ്യൂകളില്‍ പറയാറ്.

മാതാ അമൃതാനന്ദമയി വള്ളിക്കാവില്‍ നിന്നുള്ള സുധാമണിയമ്മ ആയി.
,

ഇത്ര നല്ല പേരുണ്ടായിട്ടും മറ്റു “ഗുരു/ഗോഡ്മെന്‍ സ്ഥാനീയരെ“ പോലെ പേരുമാറ്റേണ്ട ഒരാവശ്യത്തിന്റെ പിന്നിലെ ‘മന:ശ്ശാസ്ത്രമെന്തെന്ന്, ചിരിയടക്കമുള്ള ചീപ് ആയിട്ടുള്ള ചോദ്യങ്ങള്‍ ചോദിച്ച് സമയം കളഞ്ഞ നിങള്‍ ചോദിച്ചിരുന്നിട്ടുണ്ടാകും എന്നു കരുതുന്നു. ഉവ്വോ?

Unknown said...

മാതാ അമൃതാനന്ദമയി ഇന്നും ഒരു സാധാരണ സ്ത്രീ തന്നെയാണ് . വള്ളിക്കാവില്‍ നിന്നുള്ള സുധാമണിയമ്മ തന്നെയാണ് അവര്‍ ഇപ്പൊഴും . സുധാമണി മാത്രമല്ല അസാധാരണമായ ഒരു സ്ത്രീയും പുരുഷനും ഇന്നേവരെ ലോകത്ത് ജനിച്ചിട്ടില്ല . പിന്നെ സുധാമണിയമ്മയെ അമൃതാനന്ദമയിയാക്കുന്നതും അതേ പോലെ മറ്റു പലരേയും അസാധാരണത്വമുള്ളവരാക്കുന്നതും അതാത് വ്യക്തികളുടെ ഭക്തന്മാരും ഭക്തകളുമാണ് . അമൃതാനന്ദമയിയെ ഞാന്‍ അടുത്ത് നിന്ന് കാണുകയും അവരുടെ സംഭാഷണം കേള്‍ക്കുകയും ചെയ്തിട്ടുണ്ട് . അവരുടെ വാക്കുകളില്‍ അസാധാരണത്വം ഒന്നും ഞാന്‍ കണ്ടിട്ടില്ല. ഒരിക്കല്‍ അവര്‍ ഞങ്ങളുടെ നാട്ടിലെ ഒരു ക്ഷേത്രത്തില്‍ വന്ന് ഭക്തര്‍ക്ക് ദര്‍ശനം നല്‍കുമ്പോള്‍ , അവരുടെ ആലിംഗനം അനുഭവിക്കാന്‍ വേണ്ടി ചില ചെറുപ്പക്കാര്‍ വീണ്ടും വീണ്ടും അവരെ സമീപിച്ചത് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും അവര്‍ പരിപാടി ഉപേക്ഷിച്ച് പോയതും ഓര്‍ക്കുന്നു . ഞാന്‍ കൊല്ലത്ത് പോയപ്പോള്‍ അവരുടെ നാടായ വള്ളിക്കാവിലും പോയിട്ടുണ്ട് . നാട്ടുകാരില്‍ പ്രായമായ ചിലര്‍ക്ക് അവരെപ്പറ്റി നല്ല അഭിപ്രായമല്ല പ്രത്യേകിച്ച് അവരുടെ പൂര്‍വ്വാശ്രമത്തെക്കുറിച്ച് ഉള്ളത് എന്ന് കൂടി പറയട്ടെ . ഏതായാലും മോബോക്രസിയുടെ അടിസ്ഥാനത്തില്‍ തലയെണ്ണി കാര്യങ്ങള്‍ വിലയിരുത്തുകയും തീരുമാനിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം . എന്നാലും കോടിക്കണക്കിന് ദേശീയരും വിദേശീയരും ആയ ഭക്തര്‍ അവരെ എന്തോ ആയി കാ‍ണുന്നുണ്ടെങ്കിലും മറ്റേതൊരു സ്ത്രീയും പോലെയേ അവരും ഉള്ളൂ എന്ന സത്യം സത്യമല്ലാതാകുന്നില്ല. പിന്നെ പറയാനും , പാടാനും , ചിന്തിക്കാനും ഒക്കെയുള്ള കഴിവുകള്‍ അതൊക്കെ പ്രതിജനഭിന്നമാണ് . അതൊന്നും അസാധാരണത്വത്തിന്റെ തെളിവുകളല്ല . ഇത്രയും പറഞ്ഞതിന് അവരുടെ ഭക്തര്‍ എന്നോട് പൊറുക്കുമാറാകട്ടെ !

krish | കൃഷ് said...

2006ലും 2007ലും ഞാന്‍ അമൃതാനന്ദമയിയെ സന്ദര്‍ശിക്കുകയും അവര്‍ എന്നെ ആശ്ലേഷിക്കുകയും ചെയ്തിരുന്നു. നല്ല അനുഭവമായിരുന്നു.
അവരുടെ അടുത്ത് ചെന്ന് ചിത്രമെടുക്കാന്‍ സന്യാസിമാര്‍ അനുവദിച്ചിരുന്നില്ല. എങ്കിലും ചെറിയ ഒരു വീഡിയോ ക്ലിപ്പിംഗ് യൂട്യൂബില്‍ ഇട്ടിട്ടുണ്ട്.(മേയ് 2007-ല്‍ പാലക്കാട് ബ്രഹ്മോത്സവത്തില്‍ നിന്നും).

(യൂട്യൂബിന്റെ ലിങ്ക് ഇപ്പോള്‍ തരാന്‍ നിവൃത്തിയില്ല. ഓഫീസില്‍ യൂട്യൂബ് ബ്ലോക്ക് ആണ്. എന്റെ ഓര്‍ക്കുട്ട് വീഡിയോവില്‍ നോക്കിയാലും കാണാം.)

aneel kumar said...

"...പ്രൈവറ്റ് ഇന്റെര്‍വ്യൂ അമൃതാനന്ദമയി‍ ഒരിക്കലും നല്‍കാറില്ല"

ജോണ്‍ ബ്രിട്ടാസാണെന്നു തോന്നുന്നു, കൈരളി ചാനലില്‍ ഇതേ അമ്മയെ ഇന്റര്‍വ്യൂ ചെയ്യുന്നതു കാണിച്ചിട്ടുണ്ട്. കുഴയ്ക്കുന്ന ചോദ്യങ്ങള്‍ വരുമ്പോള്‍ തൊട്ടടുത്ത് തറയിലിരുന്ന് പ്രഥമ ശിഷ്യന്‍ അമൃതസ്വരൂപാനന്ദപുരി (ശരിയാണോ?) കുഴയ്ക്കുന്ന ഒരു നോട്ടം പാസാക്കിയിരുന്നത് പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.

ഏത് കോര്‍പ്പറേറ്റ് എന്റിറ്റിയാണ് ഈ പ്രസ്ഥാനത്തെ നോക്കി നടത്തുന്നതെന്ന ഒരു ചോദ്യം ആരെങ്കിലും ചോദിക്കുമോ എന്നെങ്

Unknown said...

അമൃതാനന്ദമയിയുടെ പ്രഥമശിഷ്യനും അമൃതാനന്ദമയി മഠം വൈസ്‌ ചെയര്‍മാനുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി ഒരു മുന്‍ നക്സല്‍ പ്രവര്‍ത്തകനായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് . തെറ്റാണോ എന്നറിയില്ല . അറിവുള്ളവര്‍ പറയുമെന്ന് കരുതുന്നു . വാചാലമായി പ്രസംഗിക്കാനും പരിഭാഷപ്പെടുത്താനുമുള്ള ഇദ്ദേഹത്തിന്റെ കഴിവ് ഒന്ന് മാത്രമാണ് അമൃതാനന്ദമയിയെ ഇന്നത്തെ നിലയില്‍ പ്രസിദ്ധയാക്കിയത് എന്നത് അവിതര്‍ക്കിതമാണ് .

[ nardnahc hsemus ] said...

ഒരിക്കല്‍ മുംബൈയില്‍, ഞാന്‍ താമസിയ്ക്കുന്നിടത്ത് വന്ന “മാതാ”ജിയുടെ കെട്ടിപ്പിടിച്ചാശ്ലേഷിയ്ക്കുന്ന “ട്രേഡ് മാര്‍ക്ക്” വേദിയില്‍ നടന്നുകൊണ്ടിരിയ്ക്കുന്നതിനിടെ ആയിര‍ക്കണക്കിന് ഭക്തന്മാരെ ആശ്ലേഷിച്ചതുകൊണ്ടും കാലാവസ്ഥയുടെ ചൂട് മൂലവും അന്ന് അവരുടെ മാറിടം വിയര്‍പ്പ് വന്ന് നനഞ്ഞു കുതിര്‍ന്നിരുന്നു.. ആശ്ലേഷിച്ചു വിടുന്ന ഭക്തരിലും അതിന്റെ നനവും അലോസരവും പടരുന്നത് ശ്രദ്ധയിപെട്ട മാതാജി ചുറ്റിലുമുള്ള സ്വാമികളെ വിവരമറിയ്ക്കുകയും ഉടനടി വേദി മറച്ച് “ചുവന്ന പരവതാനി”യിലൂടെ അപ്രത്യക്ഷയാവുകയും ചെയ്തത് ഇപ്പോഴും ഓര്‍ക്കുന്നു. രാത്രി 1 മണിയോടെ ആയിരുന്നു സംഭവം. പിന്നീടുള്ള ഭക്തര്‍ക്ക് ഏതാണ്ട് 2 മണിക്കൂര്‍ കാത്തിരിയ്ക്കേണ്ടി വന്നെങ്കിലും ‘സംഗതികളൊക്കെ’ “ഫ്രെഷ്” ആയി തന്നെ കിട്ടി. ആകെമൊത്തം ടോട്ടലായി പറഞ്ഞാല്‍, അവരുടെ ഡെഡിക്കേഷന്‍, ഇത്രയും പേര്‍ക്ക് ജോലി കൊടുക്കാനുള്ള ഉല്പന്ന ഉല്പാദനം, അതില്ലുപരി ഇങനെ മണിക്കൂറോളം കുത്തിപ്പിടിച്ചിരിയ്ക്കാനുള്ള പേഷ്യന്‍സ്..ഒക്കെ (എനിയ്ക്കസാധ്യമായതുകൊണ്ടും) അതഭുതാവഹമായി തോന്നിയിട്ടുണ്ട്. അതില്പരം അമാനുഷികത്വമൊന്നും തോന്നിച്ചിട്ടില്ല.

പക്ഷെ, എതിരന്‍ പോസ്റ്റില്‍ പറഞ്ഞതിനു വിപരീതമായി ഞാനും എവിടെയോ ഇവരുടെ എക്സ്ക്ലുസീവ് ഇന്റര്‍വ്യൂ കണ്ടിട്ടുണ്ട്.

അനാഗതശ്മശ്രു said...

സുകുമാര്‍ ജി അമൃതസ്വരൂപാനനന്ദപുരിയെപറ്റി കേട്ടതു അബദ്ധമാണൂ..അദ്ദേഹത്തിന്റെ സഹോദരി എന്റെ എല്‍ പി സ്കൂള്‍ ക്ളാസ്മേറ്റും ഒരു സഹോദരന്‍ എന്റെ അടുത്ത പരിചയക്കാരനും അവരുടെ വീട് എന്റെ ഹരിപ്പാട്ടെ വീടിനടുത്തും ആണൂ

ആ ബാലഗോപാല്‍ ഇത്തിരി അടിച്ചു പൊളിച്ചു നടന്ന കൂട്ടത്തിലായിരുന്നു.സന്യാസം എന്ന്ന ഒരു എക്സ്റ്റ്റീമിന്റെ മറ്റേ അറ്റത്തെ എക്സ്റ്റ്റീം !!!! അതിനെ നക്സലായി അവതരിപ്പിച്ചതാവും .....

കഴിഞ്ഞ മാസം ഒരു ലക്കം കലകൌമിദിയില്‍ ആ പുരിയെ അവതരിപ്പിച്ചിരുന്നു...

അമൃതാനന്ദ്മയിയുടെ കൂടുതല്‍ കഥകള്‍ ഭക്തനല്ലാത്തതു കാരണം എനിക്കു പറയാന്‍ പ്രയാസം ഉണ്ട്

Kumar Neelakandan © (Kumar NM) said...

അമൃതാനന്ദമയി ഇന്ന് കേരളം കണ്ട ഒരു വലിയ ബ്രാന്റ് ആണ്.

ബ്രാന്റ് ഇമേജില്‍ തുടക്കത്തില്‍ ഇടയ്ക്കൊക്കെ വന്ന ബാലാരിഷ്ടതയൊക്കെ സ്ട്രറ്റീജിക് ആയിട്ട് കവര്‍ ചെയ്ത ഒരു ഹിറ്റ് ബ്രാന്റ്.

എന്താണ് ബ്രാന്റ്? മാര്‍ക്കറ്റിങ് ജാര്‍ഗണില്‍ പറഞ്ഞാല്‍ ബ്രാന്റ് ഇസ് ആന്‍ ഇമേജറി! അത്തരത്തില്‍ ഒരു ഇമേജറിയെ കുറിച്ചാണ് എനിക്ക് പറയാന്‍ തോന്നുന്നത്.

ഞാന്‍ ഈ പറഞ്ഞുതുടങ്ങുന്നത് മഠത്തിനോ അമൃതാനന്ദമയി എന്ന വ്യക്തിക്കോ അവരുടെ ഭക്തര്‍ക്കോ എതിരായിട്ടല്ല. അതിനു വ്യത്യസ്തമായി ഒരു പ്രസ്ഥാനത്തിന്റെ, ചിന്തയുടെ, ഒരു കള്‍ച്ചറിന്റെ വളര്‍ച്ചയെ കുറിച്ചാണ്.

ഒരു മഠം ഒരു കോര്‍പ്പറേറ്റിന്റെ നിലവാരത്തിലേക്ക് ഉയരുമ്പോള്‍ ഉറപ്പായും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കൈകള്‍ പ്രശംസ അര്‍ഹിക്കുന്നു, പ്രത്യേകിച്ചും ഈ ചുരുങ്ങിയ കാലം കൊണ്ട്. ചുരുങ്ങിയ കാലം എന്നു തന്നെ പറയണം. കാരണം ഒരുപാടു വലിയ കമ്പനികള്‍ ഒരുപാടുകാലം ശ്രമിച്ചിട്ടും കിട്ടാത്ത സമ്പത്തിന്റേയും പ്രശസ്തിയുടെയും ഗുഡ്‌വിലിന്റേയും ബോട്ടം ലൈന്‍ ഈ മഠം സ്വന്തമാക്കിയത് അത്രവേഗത്തിലാണ്. (പുട്ടപര്‍ത്തിയിലും ഏറേക്കുറേ ഇങ്ങനെ തന്നെ)

ചെറുതായി ഒന്നു വിഷയം മാറുന്നു,
ആലപ്പുഴയിലെ എസ് ഡി ഫാര്‍മസി ഉണ്ടാക്കിയ മഞ്ഞള്‍ സോപ്പ് ഇവിടെ കേരളാ മാര്‍ക്കറ്റില്‍ വലിയ ഓളം ഉണ്ടാക്കിയില്ല. മാരികോ ഇന്റട്രീസ്സ് അതു വാങ്ങി ഹൈപ്പ് കൊടുത്ത് മാര്‍ക്കറ്റ് ചെയ്തു തുടങ്ങി. ഇന്ന് ഇന്ത്യ മുഴുവന്‍ മഞ്ഞള്‍ ലാഭം ഉണ്ടാക്കുന്നു. അതുപോലെയതന്നെയാണ് വിപ്രോ ടേക്ക് ഓവര്‍ ചെയ്ത സന്തൂര്‍, എന്നിവയും ഹിന്ദുസ്ഥാന്‍ ലീവറിന്റെ ഒരുപാട് ഹിറ്റ് ബ്രാന്റുകള്‍ ഇങ്ങനെ ഉണ്ടായതാണ്. ഏതോ സഹകരണ സംഘങ്ങളോ ചെറുകിട സംരഭക്കാരോ (ചിലത് കുടില്‍ വ്യവസായമായി തന്നെ) ജീവിക്കാന്‍ കൊണ്ടു നടന്ന സ്ഥാപനം വന്‍‌കിടകള്‍ കൊടുത്ത ബ്രാന്റ് ഇമേജറിയില്‍ വമ്പന്‍ ഹിറ്റുകളാകുന്നു.

എളുപ്പത്തില്‍ ബ്രാന്റ് ലോയാലിറ്റി ഉണ്ടാക്കാന്‍ കഴിവുള്ള ഒന്നാണ് ഭക്തി. അതാണിതിന്റെ ഫൌണ്ടേഷനും. അടിക്കടി അതിനു മുകളില്‍ കെട്ടിക്കയറ്റിയ പൊതുസേവന സംരംഭങ്ങള്‍ ഇതിന്റെ വളര്‍ച്ചയ്ക്ക് ശരിക്കും വഴികാട്ടിയായി. തുടക്കത്തില്‍ ഒരുപാട് ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കൊക്കെ നിശബ്ദമായ ഒരു മറുപടിയായിരുന്നു ഈ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും അതിനെ ചുറ്റിയുള്ള സംരഭങ്ങളും (ഒരു തരം റീ പൊസിഷനിങ്). കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും വന്നപ്പോള്‍ ആദ്യം നമ്മളൊന്നു നെറ്റി ചുളിച്ചു. പക്ഷെ ചുളിപ്പു മാറ്റാന്‍ ഉതകുന്ന രീതിയില്‍ ആ ഇമേജറി വളര്‍ന്നു കഴിഞ്ഞിരുന്നു. വളരെ ശക്തമായ ഒരു മാര്‍ക്കറ്റിങ് പ്ലാന്‍ ഇതിന്റെ പിന്നില്‍ അദൃശ്യമായി കിടന്നു. മഠത്തിനെതിരേ പണ്ട് വിദേശബന്ധങ്ങള്‍ ആരോപിച്ചിരുന്നു. അന്നാണ് ഇത്തരത്തില്‍ ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വന്നിരുന്നത് എങ്കില്‍ ചിത്രം ആകെ മാറിയേനെ. അതൊരു വിദേശ ശക്തികളുടെ കയ്യേറ്റമായി നമ്മളിവിടെ മുദ്രാവക്യം വിളിച്ച് സമരം ചെയ്തേനെ.
ഒന്നിലും തകരാതെ ഒന്ന് ഉലയുകപോലും ചെയ്യാതെ അമൃതാനന്ദമയിയും മഠവും അതിന്റെ രക്ഷാധികാരികളും നിലനില്‍ക്കുന്നു. ഒരു യൂണിയനും സമരം ചെയ്യാന്‍ വഴിയില്ലാത്ത ഒരു കോര്‍പ്പറേറ്റ് കമ്പനി പോലെ. ഇത് ശരിക്കും ഒരു വിജയം തന്നെയാണ്. അതിന്റെ പിന്നില്‍ ആരുടെ സ്റ്റ്രറ്റീജിക് പ്ലാനിങ്ങ് ആണെങ്കിലും അത് വരും തലമുറയ്ക്ക് മാര്‍ക്കറ്റിങ് വര്‍ക് ഷോപ്പുകളില്‍ ഒരു കേസ് സ്റ്റഡിയായി പഠിക്കാനുള്ളതാണ്.

ഒന്ന് നമുക്ക് മനസില്‍ വയ്ക്കാം. അമൃതാനന്ദമയി ഒരിക്കലും പുട്ടപര്‍ത്തിയിലും കാശിലും ഒക്കെ ഉള്ള ആശ്രമങ്ങളിലെന്ന പോലെ അത്ഭുതങ്ങള്‍ (മാജിക്, ചിലപ്പോള്‍ തട്ടിപ്പ്) സൃഷ്ടിച്ചല്ല പ്രശസ്തയായത്. തുടക്കത്തില്‍ അങ്ങനെ ഒക്കെ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഇന്ന് അങ്ങനെ ഒരു വലയം അവിടെ ഇല്ല. കൂടുതലും ജീവകാരുണ്യപ്രവര്‍ത്തങ്ങളും (ഇതു തന്നെയാണ് സത്യത്തില്‍ വേണ്ടതും) പ്രാര്‍ത്ഥനയും. ഈ ഫോര്‍മേഷന്‍ തന്നെ വളരെ പ്ലാന്‍ ചെയ്തത് ആകാനെ വഴിയുള്ളു.
അതു തന്നെയാണ് സുധാമണിയില്‍ നിന്നും അമൃതാനന്ദ മയിയിലേക്കുള്ള മാറ്റത്തിന്റെ ബ്രാന്റ് ഫൌണ്ടേഷനും.

ബ്രാന്റിങ് എന്ന കര്‍മ്മം ആണ് ഇവിടെ വിജയിച്ചിരിക്കുന്നത്. കാരണം അങ്ങനെ ഒരു പ്ലാന്‍ ഇല്ലെങ്കില്‍ ഈ മഠം വള്ളിക്കാവിനു പുറത്തേക്ക് നീളില്ലായിരുന്നു. കതിരവന്‍ ഇന്റര്‍വ്യൂ ചെയ്യില്ലായിരുന്നു, ജോണ്‍ ബ്രിട്ടാസ് ചോദ്യകുരുക്കുകള്‍ എറിഞ്ഞുപിടിക്കില്ലായിരുന്നു. നമ്മളിവിടെ ചര്‍ച്ചചെയ്യില്ലായിരുന്നു.

എന്റെ കമന്റ് എവിടെ എങ്കിലും പിഴച്ചോ?

അനാഗതശ്മശ്രു said...

കുമാറിന്റെ കമന്റ് അസ്സലായി...
ആരോ നമ്മുടെ നാടിനെ " ബ്രാന്‍ ഡാലയം " എന്നു വിളിച്ചില്ലേ?

Unknown said...

കുമാറിന്റെ കമന്റ് എവിടെയും പിഴച്ചില്ല , വരികള്‍ക്കിടയില്‍ക്കൂടി വായിച്ചെടുക്കണം എന്ന് മാത്രം . അവരുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും പ്രശംസനീയം എന്നേ പറയാന്‍ കഴിയൂ . ഭാവിയിലെ ഭക്തര്‍ക്ക് ഒരവതാരമാവുമെങ്കില്‍ അതും നടക്കട്ടെ .

അനാഗതശ്മശ്രൂ അമൃതസ്വരൂപാനനന്ദപുരിയെപറ്റി പറഞ്ഞത് ഞാന്‍ മുഖവിലക്കെടുക്കുന്നു . പക്ഷെ വളരെ വിശ്വാസയോഗ്യമായ ഒരു കേന്ദ്രത്തില്‍ നിന്നായിരുന്നു അദ്ദേഹം മുന്‍‌നക്സലായിരുന്നു എന്ന വിവരം എനിക്ക് നേരിട്ട് കിട്ടിയിരുന്നത് . ഫിലിപ്.എം.പ്രസാദ് എന്ന മുന്‍‌നക്സലൈറ്റ് സായി ഭക്തനായത് ഓര്‍ക്കുമല്ലോ . അമൃതാനന്ദമയിയുടെ പൂര്‍വ്വകഥകളും ഇപ്പോള്‍ ചികയുന്നതില്‍ അര്‍ഥമില്ല . കുമാര്‍ പറഞ്ഞ പോലെ ഭക്തിയും ബ്രാന്റിങ്ങും പ്ലാനിങ്ങും സ്റ്റ്രറ്റീജിയും ഒക്കെ ചേര്‍ന്നതാണ് അമൃതാനന്ദമയിമഠം . പ്രവാചകന്മാരും ആള്‍ദൈവങ്ങളും ഒക്കെ എങ്ങിനെയാണുണ്ടാകുന്നത് എന്ന് വേണമെങ്കില്‍ പഠിക്കാന്‍ കൂടി ഉതകുന്ന ഒരു പ്രതിഭാസമാണിത് .

Ziya said...
This comment has been removed by the author.
Ziya said...

കുമാറേട്ടന്റെ കമന്റിനു മേലെ എന്തെങ്കിലും പറയാന്‍ ഞാന്‍ അശക്തനാണ്.

നോക്കൂ, എത്ര സരസമായാണ് അദ്ദേഹം കാര്യങ്ങള്‍ പ്രതിപാദിച്ചത്.

വള്ളിക്കാവ് ഞങ്ങളുടെ സമീപപ്രദേശമാണ്. ഇക്കഴിഞ്ഞ വെക്കേഷന്‍ കാലത്ത് കൂടി ഞാനും അനുജനും അവിടെ പോയിരുന്നു. കപ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍. കായംകുളം കായലിനു കുറുകേ ഒരു പാ‍ലം പണികഴിപ്പിച്ചിട്ടുണ്ട് അവര്‍. പക്ഷേ നാട്ടുകാര്‍ക്ക് അത് എത്രമാത്രം പ്രയോജനകരമാണെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ജനഹിതത്തേക്കാള്‍ മഠഹിതമാണ് ആ പാലത്തില്‍ പ്രതിഫലിച്ചത് എന്നെനിക്കു തോന്നി.

ആള്‍ ദൈവ പരിവേഷത്തില്‍ നിന്ന് സുധാമണി എന്ന അമൃതാനന്ദമയി കേവലമനുഷ്യനിലേക്ക് മനഃപൂര്‍വ്വമായ ഒരു പരിവര്‍ത്തനം നടത്തിയോ എന്നും സംശയം തോന്നാതിരുന്നില്ല.

കാര്യകാരണങ്ങളെല്ലാം കുമാറേട്ടന്‍ പറഞ്ഞു കഴിഞ്ഞെന്നു തോന്നുന്നു.

Anonymous said...

"അമൃതാനന്ദ്മയിയുടെ കൂടുതല്‍ കഥകള്‍ ഭക്തനല്ലാത്തതു കാരണം എനിക്കു പറയാന്‍ പ്രയാസം ഉണ്ട്"

ഈ പ്രയാസം ഉണ്ടാവും കൊല്ലം പ്രദേശത്തു നിന്നുള്ള വിശ്വാസികളല്ലാത്ത (ഞാന്‍ ഈശ്വരസിശ്വാസിയാണ്; എന്നല്ല ഭക്തനുമാണ്: അമൃതാനന്ദവിശ്വാസിയല്ല) എല്ലാവര്‍ക്കും ഉള്ളത്. എനിക്കും.

Dinkan-ഡിങ്കന്‍ said...

“ഹഗ്ഗിംഗ് സെയിന്റ്” എന്നും “കിസിംഗ് മദര്‍” എന്നും ലോകം വിളിക്കുന്ന അമൃതാനന്ദമയി ഇന്ന് ഒരു ബ്രാന്‍ഡഡ് ഫിഗര്‍ ആണെന്നതിന് ഒരു തര്‍ക്കവും ഇല്ല.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ കുറിച്ച് ഒന്ന് ചോദിച്ചു കൊള്ളട്ടെ, ഇവിടെ സ്വന്തം ദൈവീക പരിവേഷം ഉയേര്‍ത്തുന്നതിനായി ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ കൂട്ട് പിടിക്കുന്നതാണൊ അതോ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തം ദൈവീകപരിവേഷം ഒരു മുതല്‍ക്കൂട്ടായി ഉപയോഗിക്കുകയാണൊ എന്നതാണ്. ഇതില്‍ രണ്ടാമത്തേതാണ് ഉദ്ദേശമെങ്കില്‍ “ലക്ഷ്യം മാര്‍ഗത്തേ സാധൂകരിക്കും” എന്നൊരു ഉപാധിയാലെങ്കിലും സ്വയം ന്യായീകരിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ആദ്യത്തേതാണെങ്കില്‍ ?

ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ കോര്‍പ്പറേറ്റ് ആയി മാറുന്ന ബ്രാണ്ഡഡ് ഫിഗറുകള്‍ ഒന്നല്ല. ഹഗിംഗ് സെയിന്റ് അമൃതാനന്ദമയിയും, ലോഫിംഗ് സെയിന്റ് ശ്രീശ്രീ രവിശങ്കറും, മാജിക്കള്‍ സെയിന്റ് സായിബാബയും ഒക്കെ ഈ ലിസ്റ്റില്‍ വരും. (എന്നാല്‍ തന്നെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടും, പ്രജാപിതാ ബ്രഹ്മകുമാരീസിനോ അതു പോലെ മറ്റ് ഉപ സംഘടനകള്‍ക്കോ ഈ വിധം ഒരു മുന്നേട്ടം[?] നടത്താനായിട്ടില്ല എന്ന് കാണാം)
ഇവിടെയാണ് ബ്രാന്‍ഡിംഗ് അഥവാ മാര്‍ക്കറ്റിംഗ് സ്‌ട്രാറ്റജി ഭക്തിയുടെ അന്ധത ബാധിക്കാത്ത ഒരു സാധാരണക്കാരന് സാധ്യമാകുന്നത്. നാസ കണ്ടു പിടിച്ച പുതിയ സൌരയൂഥഗ്രഹങ്ങള്‍ക്ക് ഇന്ത്യന്‍ സന്യാസി(?)മാരുടെ പേരു ലഭിക്കുന്നതും, യുനെസ്കോയിലും മറ്റും പ്രാദേശിക ഭാഷയില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുന്നതുമെല്ലാം മാര്‍ക്കറ്റിംഗ്/ബ്രാന്‍ഡിംഗിന്റെ ശാക്തീകരണം കൊണ്ട് തന്നെയാണ്.

ഈ പറഞ്ഞതുകൊണ്ട് അവര്‍ ചെയ്യുന്ന എല്ലാം മോശമാണെന്നില്ല. പക്ഷെ കോര്‍പ്പറേറ്റ് ജീവകാരുണ്യ ഫാക്ടറികളാകും ഹോസ്പിറ്റലുകളിലും, സ്കൂളുകളിലും, കോളേജികളിലും ഉള്ളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുറത്ത് വന്ന അല്‍പ്പഭാഗമെങ്കിലും നമ്മെ മറുത്തും ചിന്തിപ്പിക്കുന്നുണ്ട് എന്നതാണ് വാസ്ഥവം.
ഒരു ദൈവീക പരിവേഷവും, ഇന്റര്‍വ്യൂകളും ഇല്ലാതെ ഒരു സ്ത്രീ കല്‍ക്കത്തയിലെ ചേരികളുടെ അമ്മയായി പ്രവര്‍ത്തിച്ചിരുന്നു. അവര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം കൃഷണനോ/ക്രിസ്തുവോ ശരീരത്തില്‍ പ്രവേശിക്കുകയും അന്ന് കിരീടം ധരിച്ച് പട്ടുടുത്ത് ആഘോഷിക്കുകയോ ചെയ്തിരുന്നില്ല. മറിച്ച് സന്നദ്ധസംഘടനകളുടെയും, ബിസിനസുകാരുടെയും ഓഫീസിനുമുന്നില്‍ മണിക്കൂറുകളോളം കാത്തുകെട്ടി നിന്നിട്ടുണ്ട് അവര്‍.

ഇന്ത്യന്‍ സാമൂഹ്യ-രാഷ്ട്രീയ മേഖലയില്‍ ശക്തമായ സാന്നിദ്ധ്യം അറിയിച്ചു കൊണ്ട്, അതില്‍ എല്ലാം വാക്കും പ്രവൃത്തിയും കൊണ്ട്
ശക്തമായി പ്രതികരിക്കുക്ക എത്ര “സോ കോള്‍ഡ് സന്യാസി”കളുണ്ട് ഇന്ത്യയില്‍.
ഒരാളെ ഞാന്‍ ചൂണ്ടിക്കാണിക്കുന്നു അഗ്നിവേശ്
ഇത്തരക്കാരെ ഒക്കെ വിദേശഫണ്ടിംഗ്, റിബെല്‍ മൂവ്മെന്റ് എന്നൊക്കെ വിളിച്ച് ആക്ഷേപിക്കുകയും ആകാം.

ഏതിരവാ. മൊത്തം ഓഫായെങ്കില്‍ അങ്ങ് ക്ഷമി.
ഇന്റര്‍വ്യൂ മൊത്തമായി കിട്ടണെല്‍ എന്ത് ചെയ്യണം?

vadavosky said...

ജീവകാരുണ്യ പ്രവര്‍ത്തനം ഇങ്ങനെയുള്ള ആള്‍ദൈവ കോര്‍പൊറേറ്റ്‌ എന്റിറ്റികളുടെ വളരെ ലളിതമായ മാര്‍ക്കറ്റിംഗ്‌ തന്ത്രമാണ്‌. നാളെ നിങ്ങള്‍ക്ക്‌ ആള്‍ദൈവമാവണോ വളരെ പ്ലാന്‍ ചെയ്ത ഈ തന്ത്രത്തിലൂടെ അത്‌ സാധിക്കും. എല്ലാ ആള്‍ദൈവങ്ങളും multispeciality hospital തുടങ്ങിയ തന്ത്രങ്ങള്‍ ഉപയോഗിച്ച്‌ publicity നേടുന്നു. ഈ hugging saint ന്റെ ചരിത്രം അതാണ്‌ കാണിക്കുന്നത്‌. ജനം ആള്‍ദൈവത്തെ relate ചെയ്യുന്നത്‌ ഇങ്ങനെയാണ്‌. "ആള്‍ക്കാര്‌ അങ്ങനെ പലകുറ്റോം അവരെപ്പറ്റി പറയും. പക്ഷെ അവര്‌ എന്തെല്ലാം നല്ല കാര്യങ്ങളാ ചെയ്യണേ. അത്‌ നോക്കിയാ പോരെ". ഈ justification എല്ലാം സാധൂകരിക്കുന്നു. സുനാമി ബാധിതര്‍ക്ക്‌ ഈ ദൈവം നൂറുകോടി രൂപ കൊടുത്തപ്പോള്‍ ഈ പണം എവിടെ നിന്നുണ്ടായി എന്ന് ചോദിക്കാന്‍ സുകുമാര്‍ അഴീക്കോട്‌ മാത്രമേ ഉണ്ടായുള്ളു. ഒരു നൂറു രൂപ നിങ്ങള്‍ ദാനം ചെയ്യണമെങ്കില്‍ എത്ര നൂറു രൂപകള്‍ നിങ്ങള്‍ക്കുണ്ടാവണം. ഇതാരും ചോദിക്കുന്നില്ല. മഠത്തില്‍ പോകുന്നവരാരും ഇത്ര പൈസ അവിടെ ഇടുന്നുമില്ല.

Suraj said...

ഇന്ന് ലോകാ സമസ്താ സുഖിനോ ഭവന്തു എന്നു പറഞ്ഞുകൊണ്ടിരിക്കുന്ന, ‘കെട്ടിപ്പിടിക്കുന്ന അമ്മ’യാകുന്നതിനു മുന്‍പ് സുധാമണിയുടെ സന്ദര്‍ശകര്‍/ആരാധകര്‍ ആ കെട്ടിപ്പിടിത്തത്തിലെ ലൈംഗിക സുഖത്തിനായാണ് ആദ്യകാലത്ത് ആശ്രമത്തില്‍ എത്തിത്തുടങ്ങിയതെന്നും അവരുടെ ഈ ചെയ്തികളില്‍ അന്നു വളരെയധികം പ്രതിഷേധിച്ച അവരുടെ സഹോദരന്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതെന്നുമൊക്കെയുള്ള കഥകളും വള്ളിക്കാവ്/വവ്വാക്കാവ്/പറയക്കടവു വാസികളിലെ പഴമക്കാര്‍ പറയും.

സുധാമണിയുമായുള്ള എക്സ്ക്ലൂസീവ് ഇന്റര്‍വ്യൂകള്‍ അനുവദിക്കപ്പെടാറില്ല എന്നത് വസ്തുതാപരമല്ല. കൈരളി ടീവിയുടെ ചരിത്രത്തിലെ ഏറ്റവും നല്ല ഒരിന്റര്‍വ്യൂ ആയിരുന്നു അമൃതാനന്ദമയിയുമായി ജോണ്‍ ബ്രിട്ടാസ് നടത്തിയത്. അല്പമെങ്കിലും ക്രിട്ടിക്കലായി ചിന്തിക്കുന്നവര്‍ക്ക് മുന്നില്‍ സുധാമണിയെന്ന സാധാരണസ്ത്രീയേയും അവര്‍ പ്രതിനിധീ‍കരിക്കുന്ന ബ്രാന്‍ഡഡ് ആയ ‘മൂല്യങ്ങളെയും’ കച്ചവട സാമ്രാജ്യത്തെയും ഗൂഢാര്‍ത്ഥങ്ങളുള്ള ചോദ്യങ്ങള്‍ വഴി ബ്രിട്ടാസ് തുറന്നുകാട്ടിയിട്ടുണ്ട് ആ ഇന്റര്‍വ്യൂവില്‍.

അതിലെ ഒരു ചെറിയ ഭാഗം ഓര്‍മ്മയില്‍ നിന്ന് :

ബ്രിട്ടാസിന്റെ ചോദ്യം : “ ആശ്രമവും ആശുപത്രിയുമൊക്കെ വരുന്ന ഈ വലിയ സംരംഭങ്ങളുടെ എല്ലാ വിവരങ്ങളും അമ്മ അറിഞ്ഞു വയ്ക്കാറുണ്ടോ ?”
സുധാമണിയുടെ ഉത്തരം: “അമ്മ എല്ലാമറിയുന്നു. അമ്മ അറിയാതെ ഒന്നും സംഭവിക്കുന്നില്ല. എന്നാല്‍ അമ്മ ഒന്നും ചെയ്യുന്നുമില്ല ”
ബ്രിട്ടാസ് : “ അമ്മയുടെ ബിസ്നസുകളുടെ ആസ്തിയെത്രയാണ് ?”
സുധാമണി : “അതൊന്നും അമ്മയ്ക്കറിയില്ല!”


എല്ലാ വെടിയും അവിടെത്തീരുന്നു....!

Unknown said...

സൂരജ് ഇങ്ങനെ വെട്ടിത്തുറന്ന് പറയുമെന്ന് ഞാന്‍ കരുതിയില്ല . ഒരിക്കല്‍ വള്ളിക്കാവ് പോകാനിട വന്ന എന്നോട് അവരുടെ സഹോദരന്‍ വധിക്കപ്പെട്ട സംഭവവും അതിന്റെ ഉത്തരവാദികള്‍ ആരെന്നും മറ്റും എന്റെ സമപ്രായക്കാര്‍ പലരും പറഞ്ഞിരുന്നു . അവര്‍ ഇത്ര പ്രസിദ്ധയാവുന്നതിന് മുന്‍പ് കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി അവരുടെ ഒരു യൂനിറ്റ് തുടങ്ങിയത് അഞ്ചരക്കണ്ടിയില്‍ എന്റെ ഒരു സ്നേഹിതന്‍ ആയിരുന്നു . അക്കാലത്തെ ഒരു സംഭവമാണ് ഞാന്‍ മേലെ പറഞ്ഞത് . പിന്നീട് അവര്‍ കണ്ണൂരില്‍ വരുമ്പോഴേക്കും പണക്കാരും പ്രതാപികളും അവരെ കൈവശപ്പെടുത്തിക്കളഞ്ഞിരുന്നു . പാവം എന്റെ സ്നേഹിതന്‍ തകര്‍ന്ന് നാമാവശേഷമായിരുന്ന ഒരു അമ്പലം പുനരുദ്ധരിച്ച് ഇപ്പോള്‍ സസുഖം ജീവിച്ചു വരുന്നു . അമ്മ ഇപ്പോള്‍ എന്ത് പറഞ്ഞാലും ഭക്തര്‍ക്ക് ദൈവം തന്നെയാണ് . വാഹനങ്ങളിലും മറ്റെവിടെയും ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് അമ്മയുടേയും സ്ഥാനം .
പക്ഷെ ആലിംഗനം ചെയ്യുമ്പോള്‍ അമ്മയെ അമ്മയായി കാണുന്നവര്‍ എത്രയാണെന്നത് ചോദ്യചിഹ്നം തന്നെയാണ് .

Inji Pennu said...

സൂരജേ
പ്രസിദ്ധരെപറ്റി എന്തെല്ലാം ഗോസിപ്പുകള്‍ അങ്ങിനെയുണ്ടാവുന്നു? വസ്തുനിഷ്ഠമല്ലാ‍ത്ത ഒരു കാര്യം ഇങ്ങിനെ തരംതാണ ഒരു ഗോസിപ്പല്ലെ ആവുള്ളൂ?

ഇവിടെ ഒരു ഇന്റര്‍വ്യൂ ഉണ്ട്. പണ്ട് അവര്‍ ന്യൂ യോര്‍ക്കില്‍ വന്നപ്പൊ reddiffinu അനുവദിച്ചത്.

എതിരന്‍ കതിരവന്‍ said...

എല്ലാവര്‍ക്കും നന്ദി.
എക്സ്ക്ലുസീവ് ഇന്റെര്‍വ്യൂ അനുവദിക്കാറില്ലെന്ന് അവരുടെ കൂടെ ദീര്‍ഘകാലമുള്ള ആളാണ് പറഞ്ഞത്. വിദേശ പര്യടനക്കാലത്തായിരിക്കും. ബ്രിട്ടാസിന്റെ ഇന്റെര്‍വ്യൂ രണ്ടു കൊല്ലത്തിനകത്താകാനും മതി.

വേറൊരു കുരു: ഉത്തരം കിട്ടാവുന്ന ചോദ്യങ്ങളാണ് ഞാന്‍ ചോദിച്ചത്. സൂരജ് ബ്രിട്ടാസ് ഇന്റെര്‍വ്യൂയില്‍ നിന്നും എടുത്തെഴുതിയത് ശ്രദ്ധിക്കുക. “എല്ലാം അറിയുന്നു, ഒന്നും അറിയുന്നില്ല” ഇങ്ങനെയൊക്കെ മറുപടി വരും.

“ചിരിച്ചോദ്യം” ചോദിക്കാന്‍ കാരനമുണ്ട്. അവര്‍ ചിരിക്കുന്ന ഫോടൊ, പലതരത്തിലുള്ളതു മാത്രമാണ് കുമാര്‍ പറഞ്ഞതുപോലെ “ബ്രാന്‍ഡ്” ആക്കപ്പെട്ടിട്ടൂള്ളത്. ചോദ്യം ‘ചീപ്’ ആണ്, സമയം കളഞ്ഞതാണ്, അറിയാം.

“അമ്മ ഒന്നും അറിയുന്നില്ല” എന്നത് ശരിയാണെന്നു ഇന്റെര്‍വ്യൂ കഴിഞ്ഞപ്പോള്‍ എനിയ്ക്കും തോന്നി. സുധാമണി സ്വതന്ത്രയാണോ? അമൃതാനന്ദമയി അവരില്‍ നിന്നും ദൂരെയല്ലെ? ദുരൂഹതകള്‍.

എന്റെ കയ്യിലെ ഇന്റെര്‍വ്യൂ ഡി. വി. ഡി
മറ്റെ പയ്യന്‍ കൊണ്ടുപോയി. ഇനി സ്റ്റുഡിയോയില്‍ നിന്നും ഒറിജിനല്‍ തപ്പിയെടുത്ത് എഴുതിയെടുത്ത് സംഭാഷണം മുഴുവന്‍ ഇവിടെ ഇടാം.

നിഷാന്ത് said...

ചില കാര്യങ്ങള്‍ ഞാന്‍ ഇവിടെ കുറിക്കട്ടെ! ഇതിന് "ഞാന്‍ ഗ്യാരണ്ടി" എന്ന് പരസ്യത്തില്‍ പറയുന്നതുപോലെ പറയാനെ പറ്റൂ. തെളിവൊന്നും ചോദിക്കരുത്!
ഞാന്‍ നേരിട്ടു കണ്ടതും പലയിടത്ത്നിന്നു കേട്ടതും!
ആശ്രമത്തിന്റെ ഏറ്റവും ബ്രഹുതെന്നു പറയാവുന്നതും കേരളത്തിലെ തന്നെ ഏറ്റവും വലുതുമായ ആശുപത്രി ഇപ്പോള്‍ ആരുടെ കയ്യില്‍ ആണെന്നറിയാമോ?
അമ്മയുടെ ആങ്ങളയുടെ കയ്യില്‍!

ചതുപ്പുനിലം നികത്തിയെടുതാണ് ആശുപത്രി പണിതിരിക്കുന്നത്. തത്ഫലമായി പരിസരവാസികളായ കുറച്ചു വീട്ടുകാരുടെ കിണറുകള്‍ വറ്റുകയുണ്ടായി. അന്ന് കനത്ത നഷ്ടപരിഹാരം വാഗ്ദാനം ചെയ്തു പിന്നീട് അത് സൌകര്യപൂര്‍വ്വം മറന്നതൊന്നും അവിടുത്തുകാര്‍ മറന്നിട്ടില്ല!

"പ്രസിദ്ധരെപറ്റി എന്തെല്ലാം ഗോസിപ്പുകള്‍ അങ്ങിനെയുണ്ടാവുന്നു? വസ്തുനിഷ്ഠമല്ലാ‍ത്ത ഒരു കാര്യം ഇങ്ങിനെ തരംതാണ ഒരു ഗോസിപ്പല്ലെ ആവുള്ളൂ? "

-- അങ്ങനെയങ്ങ് തീര്‍ത്തു പറയാന്‍ പറ്റുമോ?
ഈ പറഞ്ഞവരൊക്കെ (സൂരജ്, കുമാര്‍, സുകുമാരേട്ടന്‍,) അവര്ക്കു ഉത്തമ വിശ്വാസമുള്ള കാര്യങ്ങള്‍ തന്നെ പറഞ്ഞിരിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ബ്ലോഗ് പോലെ പലര് വായിക്കുന്ന ഒരിടത്ത്‌ ചപ്പു കൊണ്ടിടുന്നവരല്ല അവരെന്നു അവരുടെ മുന്‍‌കാല ചെയ്തികള്‍ വിളിച്ചുപരയുന്നുണ്ട്‌!

ഒരു രസകരമായ കാര്യം ഓര്‍മവരുന്നു.

എന്റെ ഒരു സുഹൃത്തിന്‌ ഒരു പ്രേമം ഉണ്ടായിരുന്നു.
അവന് ജോലി ഒക്കെ ആയപ്പോള്‍ എന്നാ ഇനി വെച്ചുതാമാസിപ്പിക്കണ്ട നാട്ടുകരെക്കൊണ്ട് പറയിപ്പിക്കാതെ പ്രേമിച്ച പെണ്ണിനെ തന്നെ കെട്ടിയേക്കാന്‍ തീരുമാനിച്ചു.

പിന്നെയെല്ലാം പെട്ടന്നായിരുന്നു! അവന്റെ വീട്ടില്‍ കാര്യം അവതരിപ്പിച്ചു, പെണ്ണിന്റെ വീട്ടില്‍ അവതരിപ്പിച്ചു.

പെണ്ണിന്‌ ജോലി ഉണ്ട്, കാണാന്‍ നല്ലത്, നല്ലകുടുംബം, ചെറുക്കന്‍വീട്ടുകാര്‍ ഹാപ്പി!

ചെറുക്കനു ജോലി ഉണ്ട് കാണാന്‍ നല്ലത്, നല്ല കുടുംബം, വീട്ടില്‍ കാശെ ഉള്ളു; പ്രാരബ്ദമില്ല! പെണ്ണുവീട്ടുകാരും ഹാപ്പി!
പക്ഷെ....

'അമ്മ' സമ്മതിക്കണം! 'അമ്മ' മറിച്ചു പറഞ്ഞാല്‍... തീര്‍ന്നു!
അവന്റെ വീട്ടുകാര്‍ ഒന്നു പിന്നോട്ട് വലിഞ്ഞു, പക്ഷെ അവനതു പറ്റില്ലല്ലോ!

അങ്ങനെ അവനും പെണ്ണിന്റെ അമ്മ, അമ്മാവന്‍ (അച്ഛന്‍ നേരത്തെ എരന്തുപോയച്ചു!)പിന്നെ ഈയുള്ളവനും നേരെ വള്ളിക്കാവിലേക്ക്!

അമ്മയെക്കാണുന്നു, കാര്യം ബോധിപ്പിക്കുന്നു(ആ തിരക്കിനും ബഹളതിനുമിടയില്‍ അവരെന്തു കേട്ടോ!). അമ്മ പെണ്ണിന്റെ അമ്മയുടെ ചെവിയില്‍: "അതുവേണോ മകാളെ????"

തീര്‍ന്നില്ലേ എല്ലാം...

കല്യാണം ആവി (ഗോപിയെന്നു പറയാരുന്നു, പക്ഷെ!!!)!!!

എന്റെ സുഹൃത്ത് മിടുക്കനാ കേട്ടോ! അവന്‍ അവരെയെല്ലാം കൊണ്ടു വീണ്ടും പോയി!

അന്ന് 'അമ്മ' മനുഷ്യനു മനസ്സിലാകാത്ത എന്തോ പറഞ്ഞുവെന്നാണ് എന്റെ പ്രിയ സുഹൃത്ത് പറഞ്ഞതു!

അതുകേട്ട് ആകെ കാന്ഫ്യൂഷന്‍ ആയ പെണ്ണിന്റെ അമ്മ കല്യാണത്തിനു സമ്മതം മൂളുകയയിരുന്നു!

വാല്‍ 1:
അക്ഷരപിശകുണ്ട്; തൊഴി ഗൂഗിളിനിട്ടു!!

വാല്‍ 2:
എതിരാ, കമന്റ് ഓടോ ആയെന്കില്‍ ക്ഷമിക്കണം!

അവരുടെ(അമ്മയുടെ) ഒന്നുരണ്ടു ഇന്റര്‍വ്യൂ ഞാനും കണ്ടിട്ടുണ്ട്!
എനിക്ക് തോന്നിയത്, അവര്ക്കു പരസഹായമില്ലാതെ, ഒരു കാര്യത്തിലും ആധികാരികമായിട്ടു പറയാന്‍ പറ്റാരില്ലെന്നാണ്!
പിന്നെ താങ്കള്‍ക്കു തോന്നിയ പോലെ, കുമാറേട്ടന്‍ പറഞ്ഞതു പോലെ, അമ്മയെന്ന ഫിഗര്‍ അവരോ, അവരുടെ കൂടെ നില്കുന്നവരോ നന്നായിട്ടു മാര്ക്കറ്റ് ചെയ്തു... ഇപ്പോഴും ചെയ്യുന്നു!!!

വാല്‍ 3:

സത്യസായിബാബയുടെ മാജിക്കുകള്‍ youtube ഇല്‍ ഇഷ്ടം പോലെയുണ്ട്!!!
http://youtube.com/watch?v=uyZ5NI_QjXw

അഭയാര്‍ത്ഥി said...

വിഷയം മാറ്റിപ്പിടി മക്കളെ.
ആള്‍ ദൈവങ്ങളില്‍ വിശ്വാസമില്ലെങ്കിലും പറയട്ടെ.
ലോകത്തിലെ അവശേഷിക്കുന്ന നന്മയുടെ പ്രതീകമാണവര്‍.
ലക്ഷങ്ങള്‍ക്ക്‌ സ്വാന്തന്മേകുന്നു. ലക്ഷങ്ങള്‍ വിശ്വസിക്കുന്നു.
പക്രം അവര്‍ കോടികള്‍ ദുരിതാശ്വാസങ്ങള്‍ക്കും കാരുണ്യ്യത്തിന്നുമായി ചിലവഴിക്കുന്നു.

ചുണ്ണാമി തിരമാലകള്‍ നമുടെ തീരം വിഴുങ്ങിയപ്പോള്‍ നൂറുകോടിയുടെ സഹായവും വസ്ത്രവും പാര്‍പ്പിടവുമായി എത്തിയതവര്‍.

അശരണര്‍ക്കും, പാവപ്പെട്ടവര്‍ക്കും മരുന്നും സഹായവുമായി എത്തുന്നതവര്‍.

നാമൊക്കെ ഇന്റര്‍നെറ്റിലിരിന്നു ലണ്ടന്‍ ഞെട്ടിക്കാന്‍ കുരക്കുന്ന പച്ചാളത്തെ പട്ടികള്‍. ഒന്നും ചെയ്യുകയുമില്ല വല്ലവരും വല്ലതും ചെയ്ത്‌ പ്രശസ്ഥി നേടിയാല്‍ അവരെ വിമര്‍ശിച്ച്‌ ചുളുവില്‍ അല്‍പ്പം പ്രശസ്ഥി അടിച്ചു മാറ്റാന്‍ നോക്കുന്നവര്‍.
ഇലനക്കിപ്പട്ടിയുടെ ചിറിനക്കിപട്ടി.

സാമൂഹിക വിപത്തുക്കളൊന്നും അവര്‍ മൂലം ഉളവാകുന്നില്ലെങ്കില്‍ അവരുടെ ഇടത്തില്‍ അവര്‍ വാഴട്ടെ.

മുലകുടിക്കുന്ന കുട്ടിക്ക്‌ അമ്മയൊട്‌ സെക്ഷ്വല്‍ ഫീലിങ്ങം ആണെന്ന ഫ്രോയീഡിയന്‍
മനശ്ശാസ്ത്രത്തിലേക്കൊ, മാര്‍ക്സിന്റെ വൈരുദ്ധ്യാത്മക്‌ ഭൗതികത്തിലേക്കൊ ഇവരെ എന്തിന്‌ വലിച്ചിഴച്ച്‌ സ്വയം നാറുന്നു മക്കളെ. വേറെ എന്തോരം കാര്യമുണ്ട്‌ സംസാരിക്കാന്‍

ഉപാസന || Upasana said...

“കേരളം ഒരു ബ്രാന്‍ഡാലയം, കല്‍ക്കത്ത ഒരു കോക്ടെയില്‍” എന്ന് പേരില്‍ മാതൃഭൂമിയില്‍ ലേഖനം എഴുതിയത് രാം മോഹന്‍ പാലിയത്ത് ആണ്. വിശാല്‍ ഭായിയുടെ മാതൃഭൂമിയിലെ ഇന്റര്‍വ്യൂവിന് പിന്നിലും ഇദ്ദേഹമുണ്ടെന്നാണ് എനിക്ക് അറിയാവുന്നത്.

അമൃതാനന്ദമയി ഒരു ബ്രാന്‍ഡ് ആണെങ്കില്‍ അത് കൊണ്ട് കുഴപ്പമൊന്നുമില്ല എന്നാണ് എന്റെ പക്ഷം.
കൂടുതലും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കാണ് തുകകള്‍ വിനിയോഗിക്കുന്നത്.

പിന്നെ അവര്‍ക്ക് വരുന്ന വിദേശഫണ്ടുകള്‍..!
അമൃതാനന്ദമയി മഠം നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഒരു ട്രസ്റ്റ് ആണ് (സത്യസായി ട്രസ്റ്റും ഇത് പോലെതന്നെ).
അവര്‍ക്ക് വരുന്ന വിദേശഫണ്ടുകള്‍ ഗവണ്മെന്റിനെ എല്ലാ വര്‍ഷവും ബോധിപ്പിക്കേണ്ടതായുണ്ട്. അങ്ങിനെ ചെയ്യാറുമുണ്ടന്നാണ് മനസ്സിലാക്കുന്നത്. കേരളത്തില്‍ തങ്ങള്‍ക്ക് വരുന്ന വിദേശഫണ്ടുകള്‍ ഒന്നും തന്നെ അധികൃതരെ ബോധിപ്പിക്കാതെ തങ്ങള്‍ക്ക് തോന്നുന്ന പോലെ ചെയ്യാവൌന്ന ചില കൂട്ടരുണ്ട്..!
കാര്യങ്ങള്‍ ഇങ്ങിനെയായിരിക്കെ അമ്മയെ മാത്രം എന്തിന് വിമര്‍ശിക്കണം.

അമ്മ ദൈവമാണെന്നൊന്നും ഞാനും കരുതുന്നില്ല. അമൃതാനന്ദമയി ‘ദേവി‘ എന്ന വാക്ക് പരിഹാസ്യമാണ്. പക്ഷേ അമ്മ ഏതെങ്കിലും സന്ദര്‍ഭത്തില്‍ സ്വയം ദൈവമാണെന്ന് പറഞ്ഞിട്ടില്ലെന്നാണറിവ്. കൂടെയുള്‍ലവര്‍ പലരും അങ്ങിനെ ദ്യോതിപ്പിക്കുന്ന തരത്തില്‍ പെരുമാറാറുണ്ടെന്നുള്ളത് സത്യം തന്നെ. അതിനെ വിമര്‍ശിക്കുകയും ചെയ്യാം.
എന്റെ അഭിപ്രായത്തില്‍ അമ്മക്ക് ഇത്രയും ജനകീയത കൈവന്നത് അവരുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും അത് പോലുള്ള മറ്റ് പ്രവര്‍ത്തനങ്ങളുമൊക്കെ കൊണ്ടാണ്.

ജനങ്ങള്‍ക്ക് ഉപദ്രവകരമല്ലെങ്കില്‍ ഒരു സ്ഥാപനം അതിന്റെ ആവശ്യത്തിനായി സ്വന്തം പൈസ കൊണ്ട് എന്തെങ്കിലും സൌകര്യങ്ങള്‍ അറേഞ്ച് ചെയ്താല്‍ അതില്‍ തെറ്റൊന്നുമില്ല. നമ്മടെ കേരളമല്ലേ..!
എതിര്‍ത്ത് നില്‍ക്കുന്നവരെ നിരപ്പാക്കി കൊണ്ട് പോലും സംരഭങ്ങള്‍വരുന്നു, പിന്നല്ലേ..?

കുമാര്‍ ഭായിയുടെ കമന്റ് നന്നായി. “ഞാന്‍ ഈ പറയുന്നത് അമൃതാനന്ദമയിയുടെ ഭക്തര്‍ക്ക് എതിരല്ല” എന്ന മുന്‍‌കൂര്‍ ജാമ്യം ഒഴിവാക്കാമായിരുന്നു.

ചിലര്‍ പോസ്റ്റിന്റെ ടോപിക് ഇല്‍ നിന്ന് മാറി കമന്റ് ചെയ്തതു കൊണ്ടാണ് ഞാനും ആ വഴിയെ സഞ്ചരിച്ചത്. :)

എതിരവന്റെ പോസ്റ്റ് എന്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന് വ്യക്തമല്ല. അമ്മയുമായി ഇന്റര്‍വ്യൂ നടത്തി എന്നാണെങ്കില്‍ കുറച്ച് കൂടെ ഡീറ്റെയിത്സ് നല്‍കാമായിരുന്നു. ഞാന്‍ ഈ പോസ്റ്റ് വായിച്ച് വന്നപ്പോള്‍ പെട്ടെന്ന് തീര്‍ന്ന് പോയതു പോലെ. :(

വായിച്ചിടത്തോളം വളരെ നന്നായി
:)
എന്നും സ്നേഹത്തോടെ
ഉപാസന

കാവലാന്‍ said...

"മാതാ അമൃതാനന്ദമയി ഇന്നും ഒരു സാധാരണ സ്ത്രീ തന്നെയാണ് . വള്ളിക്കാവില്‍ നിന്നുള്ള സുധാമണിയമ്മ തന്നെയാണ് അവര്‍ ഇപ്പൊഴും . സുധാമണി മാത്രമല്ല അസാധാരണമായ ഒരു സ്ത്രീയും പുരുഷനും ഇന്നേവരെ ലോകത്ത് ജനിച്ചിട്ടില്ല ."

സ്വയമുയരാവുന്നതിന്റെ ഏറ്റവും ഉന്നതിയിലിരിക്കുന്ന അവര്‍ മാതൃകയാണ് എല്ലാ സാദാരണക്കാര്‍ക്കും.

"""അവരുടെ ആലിംഗനം അനുഭവിക്കാന്‍ വേണ്ടി ഞങ്ങളുടെ നാട്ടിലെ ചില ചെറുപ്പക്കാര്‍ വീണ്ടും വീണ്ടും അവരെ സമീപിച്ചത് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും അവര്‍ പരിപാടി ഉപേക്ഷിച്ച് പോയതും ഓര്‍ക്കുന്നു .""""

എന്തു നല്ല നാട്ടുകാര്‍,എന്തു നല്ല ചെറുപ്പക്കാര്‍!!!!!!!!!

ഹൊ!എനിക്കങ്ങോട്ടു വിശ്വസിക്കാന്‍ പറ്റുന്നില്ല. വെറും പ്രൈമറി വിദ്യാഭ്യാസം മാത്രമുള്ള ഒരു കടപ്പി പെണ്ണിന്റെ കെട്ടിപ്പിടുത്തം കൊണ്ട് ഇത്രയും കഴിയുമെങ്കില്‍ അവര്‍ ദൈവമോ മറ്റോ ആണെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി??

നാക്കിന്‍ നടുവില്‍ സ്വര്‍ണ്ണക്കരണ്ടിയും കൊണ്ടു ജനിച്ച ഒരു കോടീശ്വരനും,
നാട്ടുകാരെ നക്കിയെടുത്ത കാശുകൊണ്ട് അരക്കാശിനു ജനത്തിനുപകാരമില്ലാത്ത ഭരണകര്‍ത്താക്കളുമുള്ള നാട്ടില് ഇവരെ തൊഴുന്നെങ്കില്‍ എന്താണ് അതില്‍ തെറ്റ്? ജനത്തിനു വേണ്ട അറിവും സമാധാനവും ലഭിക്കാത്തിടത്ത് ഇവരെപ്പോലുള്ളവരെ കുറ്റം പറയുന്നത് മലയെ കലം കൊണ്ടെറിയുന്നപോലെ മാത്രം.ചുമ്മാ അരിശം തീരുന്നതുവരെയങ്ങെറിഞ്ഞുകൊണ്ടിരിക്കാം.

എതിരന്‍ കതിരവന്‍ said...

ഉപാസന:
അനാഗതശ്മശ്രു പറഞ്ഞതുപോലെ ഞാന്‍ ഭക്തനല്ലാത്തതു കൊണ്ട് പലതും പറയാന്‍ പ്രയാസം. അതുകൊണ്ടാണ്‍ പോസ്റ്റ് ചുരുക്കിയത്.
പറയാതെ പറഞ്ഞകാര്യങ്ങള്‍: അമ്മയില്‍ നിന്നും അതീന്ദ്രിയ വൈദ്യുതി പ്രവഹിക്കുന്നുണ്ടെങ്കില്‍ അത് ആപേക്ഷികമാണ്. സുധാമണി പല ശക്തികളുടെയും നിയന്ത്രണത്തിലാണ്.

അമ്മ ഭക്തര്‍-അല്ലാത്തവര്‍ ഇങ്ങനെ രണ്ടു ചേരി തിരിച്ച് തമ്മില്‍ തല്ലിക്കുക എന്റെ പോസ്റ്റിന്റെ ഉദ്ദേശമല്ല.

കണ്ണൂസ്‌ said...

അമൃതാനന്ദ സ്വരൂപയുടെ പ്രഭാഷണങ്ങളില്‍ എന്തെങ്കിലും ബുദ്ധിചൈതന്യം ഉള്ളതായി തോന്നിയിട്ടില്ല. ആള്‍ക്കാരെ മായാവലയത്തില്‍ എത്തിക്കുന്ന വ്യക്തിപ്രഭാവമോ വാക്‌ചാതുരിയോ അറിവോ അദ്ദേഹത്തിനുണ്ട് എന്നും തോന്നിയിട്ടില്ല. അമൃത മഠത്തിന്റെ അഭൂതപൂര്‍‌വമായ വളര്‍ച്ച ഒരത്‌ഭുതമായിട്ടാണ്‌ തോന്നിയിട്ടുള്ളത്.

വഡോവ്‌സ്കി, നൂറു കോടിയുടെ ഉത്‌ഭവം ചോദിച്ചാല്‍ പുല്ലു പോലെ രേഖകള്‍ കാണിച്ചു തരും അവര്‍. ചാരിറ്റി കൊടുത്തുവെന്ന് റശീതി കാണിക്കാന്‍ നൂറു കണക്കിന്‌ ബിസിനെസ്സുകാര്‍ കാണും. ചോദിക്കേണ്ടത്, നൂറു കോടി ചെലവാക്കിയതെങ്ങിനെ എന്നാണ്‌. 6200 വീടുകളും 7000 മീന്‍‌വള്ളങ്ങളും എന്നാണ്‌ ആശ്രമത്തിന്റെ ഭാഷ്യം. ആ മീന്‍‌വള്ളങ്ങളുടെ കണക്ക് അമ്പരപ്പിക്കുന്നതാണ്‌. എന്തായാലും ആ ഒരൊറ്റ പ്രഖ്യാപനം കൊണ്ട് ചുരുങ്ങിയത് 75 കോടിയെങ്കിലും കറുപ്പില്‍ നിന്ന് വെളുപ്പായിട്ടുണ്ടാവും.

മറ്റൊന്ന്, അമൃതാനന്ദമയിയെ അല്പ്പനേരം നിരീക്ഷിച്ചാല്‍ തോന്നുക അവര്‍ ഉന്‍‌മാദിയായ ഒരു സ്ത്രീ ആണെന്നാണ്‌. ഈ ഉന്‍‌മാദം, മഹായോഗികള്‍ക്കുണ്ടാവുന്ന നിര്‍മമാവസ്ഥയായാണ്‌ മഠം എപ്പോഴും കാണിക്കാറുള്ളത്. പരസ്യമായി ഈ ഉന്മാദാവസ്ഥ അമൃതാനന്ദമയി കാണിച്ചിട്ടുള്ളപ്പോഴൊക്കെ ഇത്തരം ഒരു വിശദീകരണം അവര്‍ നല്‍കിയിട്ടുണ്ട്. (പുരി രഥോത്‌സവത്തിനോ മറ്റോ ജനക്കൂട്ടത്തിനിടയിലേക്കിറങ്ങി അവര്‍ ഓടിയപ്പോള്‍ മക്കളെ കാണാനും സ്പര്‍ശിക്കാനും അമ്മ സ്വയം ഇറങ്ങി എന്നാണ്‌ മാതൃവാണി പറഞ്ഞത്.) അമൃതസ്വരൂപാനന്ദയുടെ പ്രഭാഷണങ്ങളിലും അമൃതാ മഠത്തിന്റെ പുസ്തകങ്ങളിലും മറ്റും ഇത്തരം വിശദീകരണങ്ങള്‍ ഒരുപാട് കാണാം.

എന്തായാലും ഒരു പാവം സ്ത്രീയെ മുന്‍‌നിര്‍ത്തി ആരൊക്കെയോ കൂടി കാണിക്കുന്ന തട്ടിപ്പായിട്ടാണ്‌ അമ്മ കള്‍ട്ട് എനിക്ക് തോന്നിയിട്ടുള്ളത്.

ഈ തരംഗം നില്‍ക്കണമെങ്കില്‍ ആദ്യം വേണ്ടത് ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് കര്‍ശനമയ സാമ്പത്തിക അച്ചടക്കം സര്‍ക്കാര്‍ ആവശ്യപ്പെടുകയാണ്‌. നികുതി ഒഴിവാക്കിക്കോട്ടേ, പക്ഷേ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യുന്നത് സര്‍ക്കാര്‍ ആയിരിക്കണം.

Vinayaraj V R said...

എന്റെ ദൈവമേ! എന്തെല്ലാം തര്‍ക്കങ്ങള്‍? ഇവിടെ എത്രമാത്രം പണക്കാര്‍, അവരെല്ലാം മറ്റുള്ളവര്‍ക്കുവേണ്ടി എന്തു നല്‍കുന്നു? ഒരു നേരത്തെ ഭക്ഷണം വേറൊരാള്‍ക്കാര്‍ക്കു ഇതുവരെ നല്‍കിയിട്ടില്ലാതെ സ്വന്തം ഓഫീസിന്റെയും വീടിന്റെയും സുഖശീതളിമയിലിരുന്നു ഇന്റര്‍നെറ്റിലൂടെ എന്തും പറയാമെന്നാണ്‌.
കഷ്ടം! സുനാമിയില്‍ വീടും മീന്‍പിടിക്കുന്ന വള്ളങ്ങളും നഷ്ടപ്പെട്ട എത്ര പേരുണ്ട്‌ ഈ ഫോറത്തില്‍ അഭിപ്രായം പറഞ്ഞവര്‍? വിശക്കുന്നവന്റെ മുന്നില്‍ ദൈവം ഭക്ഷണമായി അവതരിക്കും എന്നാണ്‌. ഇവിടെ അഭിപ്രായം പറഞ്ഞവരില്‍ എത്ര പേരുണ്ട്‌ സ്വന്തമായി ഒരു താമസസ്ഥലമില്ലാത്തവര്‍? ദൈവമാണെന്നോ അല്ലെന്നോ വിശ്വസിച്ചോളൂ, മറ്റുള്ളവരേയും അവരുടെ വിശ്വാസങ്ങള്‍ പുലര്‍ത്താന്‍ അനുവദിക്കുന്നതല്ലേ നല്ലത്‌? എത്രയെത്ര സംഘടനകള്‍ക്കു പുറത്തുനിന്നു നേരാംവണ്ണവും അല്ലാതെയും പണം വരുന്നു സുഹൃത്തുക്കളേ? കിലോക്കണക്കിനു സ്വര്‍ണ്ണം മനുഷ്യനെ ബഹുമാനിക്കാത്ത ക്ഷേത്രഭണ്ഡാരങ്ങളില്‍ കൊണ്ടുപോയി ഇടുന്നതിനെ വിമര്‍ശിക്കാത്തതെന്ത്‌? ആ പണം ഏതെങ്കിലും ദരിദ്രന്റെ വിശപ്പു മാറ്റാന്‍ ഉപയോഗിക്കാത്തതില്‍ പരാതിയൊന്നുമില്ലേ? ഇവിടെ അതുപോലെയൊന്നുമില്ലല്ലോ? ഇനി മാതാ അമൃതാനന്ദമയിയുടെ ശിഷ്യന്‍ മുന്‍ നക്സലൈറ്റ്‌ ആയിരുന്നുവെന്നു തന്നെയിരിക്കട്ടേ, അയാള്‍ക്കു ഒരു മാനസാന്തരം വരാനേ പാടില്ലെന്നു ശഠിക്കുന്നതെന്തിന്‌?
വരൂ സുഹൃത്തുക്കളേ, നമുക്കു കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു എന്തെങ്കിലും ഒരു മറുമരുന്നു കണ്ടുപിടിക്കാനുള്ള വഴികളെപ്പറ്റി ചര്‍ച്ച ചെയ്യാം. കേരളത്തിലെ റോഡുകളില്‍ ഒരു വര്‍ഷം മരിക്കുന്ന 3000 ജീവിതങ്ങളെ രക്ഷിക്കാന്‍ കഴിയുമോ എന്നു ചിന്തിക്കാം. എപ്പോള്‍ വേണമെങ്കിലും മാനത്തുനിന്ന്‌ പൊട്ടിവീഴുന്ന ഹര്‍ത്താലുകളെ തടയാമോ എന്നു ആലോചിക്കാം. നടുവൊടിയാതെ വാഹനത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന റോഡുകള്‍ ഉണ്ടാക്കുന്നതെങ്ങനെ എന്നു ചിന്തിക്കാം. ആയിരങ്ങള്‍ക്കു ആശ്വാസം നല്‍കുന്ന ഒരു മനുഷ്യസ്ത്രീയെപ്പറ്റി പുലഭ്യം പറയാതിരിക്കാനുള്ള മര്യാദ എങ്കിലും കാണിക്കാം.

Unknown said...

പ്രിയ വിനയരാജ് , കൂടുതല്‍ എന്തെങ്കിലും പറഞ്ഞ് ആരുടെയെങ്കിലും മനസ്സ് വേദനിപ്പിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. പറഞ്ഞെടുത്തോളം കാര്യങ്ങള്‍ ഉത്തമബോധ്യത്തിലും അനുഭവത്തിലും പറഞ്ഞതാണ് . ഇവിടെ ഡിങ്കന്‍ ചോദിച്ച ഒരു ചോദ്യമുണ്ട് : ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ കുറിച്ച് ഒന്ന് ചോദിച്ചു കൊള്ളട്ടെ, ഇവിടെ സ്വന്തം ദൈവീക പരിവേഷം ഉയേര്‍ത്തുന്നതിനായി ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ കൂട്ട് പിടിക്കുന്നതാണൊ അതോ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തം ദൈവീകപരിവേഷം ഒരു മുതല്‍ക്കൂട്ടായി ഉപയോഗിക്കുകയാണോ എന്ന് . ഉത്തരം എന്തായാലും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു വ്യക്തിക്ക് ദൈവീകമായ പരിവേഷം ചാര്‍ത്തപ്പെടുമ്പോള്‍ അത് തെറ്റായ കീഴ്വഴക്കം തന്നെയാണ് എന്ന് പറയാതെ വയ്യ. എല്ലാവര്‍ക്കും മദര്‍ തെരേസയാകാന്‍ കഴിയില്ല എന്നത് നേര് . എന്നാല്‍ അവരുടെ പ്രവര്‍ത്തനശൈലിയല്ലേ സുതാര്യമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉദാത്തമായ മാ‍തൃക ? പിന്നെ അമൃതാനന്ദമയി മഠം നടത്തുന്നത് വെറും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ മാത്രമല്ല . വന്‍ ബിസിനസ്സ് കൂടിയാണ് എന്ന് ഓര്‍ക്കണം . ഒരു ട്രസ്റ്റ് എന്ന നിലയില്‍ അവരാല്‍ നടത്തപ്പെടുന്ന ബിസിനസ്സ് ശൃംഖല ബൃഹത്താണ് . ആധ്യാത്മീക പരിവേഷമുള്ള പല ആശ്രമങ്ങളും മഠങ്ങളും പല ദുരൂഹതകളും നിറഞ്ഞത് കൂടിയാണ് എന്നതിന് പല ഉദാഹരണങ്ങളും നമുക്കുണ്ട് . വിനയരാജിന്റെ മറ്റ് നിര്‍ദ്ദേശങ്ങളെല്ലാം സ്വാഗതാര്‍ഹങ്ങളാണ് . എല്ലാം ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെ !

Suraj said...

പ്രിയ കതിരവന്‍ ജീ,
ഈയൊരു ഓഫിനു കൂടി മാപ്പ്.

ആരുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെയും നിസാരമായിക്കാണാനോ അമൃതാനന്ദമയി എന്ന സുധാമണിയെ അധിക്ഷേപിക്കാനോ ഒന്നും ഞാനാളല്ല.

നേരിട്ടറിയുന്ന കാര്യം അതുമായി ബന്ധപ്പെട്ട വിഷയം വന്നപ്പോള്‍ പറഞ്ഞു എന്നു മാത്രം. എത്ര പേര്‍ വളഞ്ഞിട്ട് എഴുതിയാലും സുധാമണിയുടെ ബിസ്നസ്സ് താല്പര്യങ്ങളെ അതു തരിമ്പുപോലും ബാധിക്കാന്‍ പോകുന്നില്ല.

പിന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ അവര്‍ ‘ലോകം ഇന്നു കാണുന്ന’ അമ്മ ആകാന്‍ തുടങ്ങിയിട്ട് ഒരു പാടു നാളൊന്നും ആയിട്ടില്ല. അതിനു മുന്‍പുള്ള ജീവിതവും വളര്‍ച്ചയും ഇന്ന് വളരെയൊന്നും പ്രചാരത്തിലില്ലാത്ത ഒരു പാടു പുസ്തകങ്ങളിലും ലേഖനങ്ങളിലും വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, കൊല്ലം-കരുനാഗപ്പള്ളി ഭാഗങ്ങളിലും വള്ളിക്കാവ് ആശ്രമ പരിസരങ്ങളിലുമുള്ള പഴമക്കാരോട് അന്വേഷിച്ചാല്‍ നേരിട്ടറിവുള്ള (ഗോസിപ്പ് അല്ല) ഒരുപാടുകാര്യങ്ങള്‍ അറിയാനും കഴിയും.

സുധാമണിയുടെ ‘അമ്മ’യായതിനു ശേഷമുള്ള കഥകളെ ലോകം അറിയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുള്ളൂ‍. അവരുടെ തന്നെ ആശീര്‍വാദത്തോടെ അവരുടെ പബ്ലിക് റിലേഷന്‍സ് സംഘവും ആശ്രമവും ഭക്തന്മാരും എഴുതിയുണ്ടാക്കുകയും വിറ്റുനടക്കുകയും ചെയ്യുന്ന എത്രയെത്ര പുസ്തകങ്ങളിലാണ് അവരെ ദൈവമായി വര്‍ണ്ണിച്ചിരിക്കുന്നതും അവതാരരൂപമാ‍യി വിശേഷിപ്പിച്ചിരിക്കുന്നതും. സുനാമി ദുരന്തത്തിനു മുന്‍പു വരെ അവര്‍ കൃഷ്ണന്റെ ഒരു ‘ബാലെ’ വേഷം കെട്ടി ഭക്തര്‍ക്കു ദര്‍ശനം നല്‍കുന്ന ചടങ്ങുണ്ടായിരുന്നു. ചില ദിവസം ഇതു ‘ഭഗവതി’ വേഷമാവും. ഇതിനേ ഭക്തര്‍ “ഭാവ ദര്‍ശനം” എന്നു പേരിട്ടു വിളിച്ചിരുന്നു. (സുനാമി ദുരന്തത്തിനു ശെഷം എന്തുകാരണം കൊണ്ടോ, ഈ പരിപാടി നിന്നു). ഓം അമൃതേശ്വര്യൈ നമ: എന്നൊക്കെയുള്ള വാചകങ്ങളും ശനിദോഷപരിഹാരപൂജ (ദാ ഇതെഴുതുമ്പോള്‍ തിരുവനന്ന്തപുരത്തു നടക്കുന്ന മാമാങ്കം), ബ്രഹ്മസ്ഥാന പ്രതിഷ്ഠകള്‍ എന്നിങ്ങനെ മറ്റേതൊരു ഹൈന്ദവ ആത്മീയാചാര്യനും കാണിക്കുന്നതൊക്കെ സുധാമണിയും കാണിക്കുന്നുണ്ട്. കുഷ്ഠരോഗം നക്കി മാറ്റുക, പശുവിന്റെ ജീവന്‍ കൊടുത്ത് മനുഷ്യജീവന്‍ രക്ഷിക്കുക എന്നിങ്ങനെയുള്ള ‘അത്ഭുതപ്രവര്‍ത്തികള്‍’ ചെയ്തുവെന്ന് എഴുതിയുണ്ടാക്കിയും പ്രചരിപ്പിച്ചുമൊക്കെത്തന്നെയാണ് വള്ളിക്കാവിലമ്മ ഒരു കാലത്ത് ആളെക്കൂട്ടിയിരുന്നത്. പൊതു സമൂഹത്തിന്റെ collective memory വളരെ മോശമായതുകൊണ്ട് ഈ വസ്തുതകള്‍ വളരെ വേഗം നാട്ടുകാര്‍ മറക്കുന്നുവെന്നേയുള്ളൂ. “ഇത്രയധികം കഴിവുകളുള്ള, ദൈവ ചൈതന്യമുള്ള അമ്മയ്ക്ക് പ്രഷര്‍ പോലുള്ള രോഗങ്ങള്‍ എങ്ങനെ പിടിപെടുന്നു?” എന്ന ചോദ്യത്തിന് സുധാമണി നല്‍കിയ ഉത്തരം “അമ്മ മക്കളുടെ (ആരാധകരുടെ) എല്ലാ രോഗങ്ങളും തന്നിലേയ്ക്ക് ഏറ്റെടുക്കുന്നു. മക്കളൂടെ രോഗം സ്വീകരിച്ച് അമ്മയുടെ ശരീരം രോഗിയാകുന്നു...” (!)

സുധാമണി പ്രചരിപ്പിക്കുന്ന ആത്മീയത എന്തു തരത്തിലുള്ളതോ ആവട്ടെ, ഓരോ ഭക്തനും ആശ്ലേഷം കഴിഞ്ഞ് പടിയിറങ്ങുമ്പോള്‍ മുന്നിലേയ്ക്ക് നീളുന്ന ദക്ഷിണപാത്രത്തില്‍ (ചെറുതായാലും വലുതായാലും )ഒരു തുക നിക്ഷേപിക്കേണ്ടിവരും. ഇതു വള്ളിക്കാവ് ആശ്രമത്തിലെ routine ദര്‍ശനസമയത്തൊക്കെ നേരിട്ടു ചെന്നു കണ്ടു ബോധ്യപ്പെടാം ആര്‍ക്കും.(ഇന്റര്‍നെറ്റില്‍ ലണ്ടന്‍ നോക്കി കുരയ്ക്കുന്ന സമയമേ വേണ്ടൂ)- 'ഒരു ആലിംഗനത്തിന് ഇത്രരൂപാ' എന്ന ഫീസ് നിരക്കൊന്നുമില്ല എന്നേയുള്ളൂ, യഥാര്‍ത്ഥത്തില്‍ നടക്കുന്നത് കച്ചവടം തന്നെ.
പിന്നെ ഈ കെട്ടിപ്പിടുത്തത്തെ അമ്മയുടെ ആശ്ലേഷമായി കാണണോ, രതിസുഖദ്യോതകമായി കാണണോ എന്നൊക്കെയുള്ളത് ഭക്തന്റെ സാംസ്കാരിക നിലവാരം പോലിരിക്കും. (ഖുശ്വന്ത് സിംഗ് എഴുതിയ ഒരു ‘ചീപ്പ്’ ലേഖനമുണ്ട് അങ്ങേര്‍ക്കു ലഭിച്ച ആലിംഗനത്തെപ്പറ്റി)

അമൃതാനന്ദമയീ മഠത്തിന്റെ വിദേശഫണ്ടുകള്‍ ഓഡിറ്റു ചെയ്യപ്പെടുന്നില്ല എന്നതാണ് വാസ്തവം. അതു ഓഡിറ്റ് ചെയ്യണമെന്നും കേന്ദ്രഗവണ്മെന്റ്,ജില്ലാ റെജിസ്ട്രാര്‍ തുടങ്ങിയവര്‍ക്ക് കൃത്യമായ വാര്‍ഷികകണക്കുകള്‍ ബോധിപ്പിക്കണമെന്നും ഫോറിന്‍ എക്സ്ചേഞ്ച് റെഗുലേഷന്‍ ആക്റ്റും അനുബന്ധ നിയമങ്ങളും പറയുന്നെങ്കിലും ഈ കണക്കുകള്‍ അന്വേഷിച്ചു ചെന്ന ഒരുത്തനും അതു കിട്ടിയിട്ടുമില്ല. (ഇതിനെതിരേ യുക്തിവാദി സംഘങ്ങളും മറ്റും നല്‍കിയ കേസുകള്‍ അറ്റം കാണാതെ കിടക്കുന്നു)

ഭക്തി/മന്ത്ര-തന്ത്രം/ആത്മീയത എന്നിങ്ങനെയുള്ള ചരക്കുകളൊനും വില്‍ക്കാതെയും ജനത്തെ അതിന്റെ പേരില്‍ പിഴിയുകയോ മൂഢസ്വര്‍ഗ്ഗത്തിലാറാടിക്കുകയോ ചെയ്യാതെയും ജീവകാരുണ്യപ്രവര്‍ത്തനം ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനം നടത്തുന്ന സാധാരണക്കാരുണ്ട് നമുക്കു ചുറ്റിനും - സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ തൊട്ട് വിമുക്തഭടന്മാരും വീട്ടമ്മമാരും വരെ. സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ് നാട്ടില്‍ പോയപ്പോള്‍ അവിടെ യാതൊരു സ്വാര്‍ത്ഥ/ബിസ്നസ് താല്പര്യങ്ങളുമില്ലാതെ അഹമഹമികയാ ഭാരതത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെയുള്ള നാടുകളില്‍ നിന്നും ഒഴുകിയെത്തി രാവും പകലും പ്രവര്‍ത്തിക്കുന്നവരെ കണ്ട് അന്തിച്ചു നിന്നിട്ടുണ്ട്.
ഇപ്പോള്‍ ഓരോ ദിവസവും അങ്ങനെയുള്ള അഞ്ചു പേരെയെങ്കിലും ഞാന്‍ പരിചയപ്പെടുന്നുമുണ്ട്.
അവരെ വച്ചൊക്കെ താരതമ്യപ്പെടുത്തിയാല്‍ വള്ളിക്കാവിലമ്മ മഹാവൃക്ഷം പോയിട്ട് ഒരു പുല്‍ക്കൊടിപോലുമല്ല.

rajesh said...

ഞങ്ങള്‍ pre-degree കഴിഞ്ഞ സമയത്താണെന്നു തോന്നുന്നു (അതോ ഡിഗ്രീടെ സമയത്തോ) എന്റെ കുറേ സുഹൃത്തുക്കള്‍ ഒരു വള്ളത്തില്‍ക്കയറി ആദ്യകാല" ആശ്രമത്തിലെ" blue film നിര്‍മാണം കാണാന്‍ പോയതായി ഓര്‍ക്കുന്നു. എനിക്കു പോകാന്‍ ധൈര്യമുണ്ടായില്ല.

ഗുണ്ടകളുടെ കയ്യില്‍പ്പെടാതെ ജീവനും കൊണ്ട്‌ രക്ഷപ്പെട്ടു എന്നാണ്‌ തിരിച്ചു വന്നു അവര്‍ പറഞ്ഞത്‌.

പിന്നെ ഒരു പത്തു പതിനഞ്ചു കൊല്ലം കഴിഞ്ഞു നോക്കുമ്പോള്‍ ഉണ്ട്‌ അവര്‍ കെട്ടിപ്പിടിയും മറ്റുമായി ഒരു സന്യാസിനി ആയി രംഗത്ത്‌ !

പത്രത്തിലെ വാര്‍ത്ത കണ്ടപ്പോള്‍ അന്ന് വള്ളത്തില്‍ക്കേറി പോയവന്മാരുമായിക്കുറെ ചിരിച്ചു.

Anonymous said...

കേരളത്തിലെ എല്ലാ രഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്നു എത്രയൊ മനുഷ്യരെ കൊന്നും കൊല്ലിച്ചും വാരിക്കൂട്ടിയ കോടികള്‍ ഒന്നും സുനാമി ദുരിതാശ്വാസത്തിനായി നല്‍കിയതായി കണ്ടില്ല.

അതു ചെയ്ത അമൃതാനന്ദമയിയുടെ ഭുതകാലം ചികയാന്‍ എത്രപേര്‍.

മേല്‍പടി രഷ്ട്രീയക്കരുടെ ഭൂതം ചികഞ്ഞാല്‍ അവ്ന്മാര്‍ ഇരിക്കുന്ന കേരളത്തില്‍ നിന്നും ഒാടി രക്ഷപെടേണ്ടി വരും.

കേരളത്തില്‍ സുനാമി ഇരകളെ രക്ഷിക്കാന്‍ കടിപിടി കൂടിയവരെയും സുനാമി ഇല്ലാത്ത സ്തലങ്ങളില്‍ അതുണ്ടായി എന്നു പറഞ്ഞു കാശു പിരിച്ചവരും സേവനത്തിനു പകരം മതം മാറ്റുന്നവരുടെയും രീതിയില്‍ തന്നെ വേണം സേവനം അല്ലെ?

കാവലാന്‍ said...

അമൃതാനന്ദമയിക്ക് ഒരു കെട്ടകാലമുണ്ടായിരുന്നെങ്കില്‍ അതാരും അറിയാതിരിക്കണമെന്നില്ല. അതറിഞ്ഞിട്ടും അവരെത്തൊഴാന്‍ ആളെക്കിട്ടുന്നെങ്കില്‍ മനസ്സിലാവുന്നത് സാമൂഹികമായ ചില ഘടകങ്ങള്‍ മനുഷ്യനെ അതിനു പ്രേരിപ്പിക്കുന്നുവെന്നാണ്.കുടുംബത്തില്‍ സ്നേഹവും സമാധാനവും ലഭിക്കുന്നവര്‍,സ്വന്തം അമ്മയുടെ വാത്സല്യം എന്തെന്നറിയുന്നവര്‍ അവരെ സര്‍വ്വാത്മനാ തൊഴാന്‍ പോകുമെന്നെനിക്കു തോന്നുന്നില്ല. ജീവിതത്തെ ദാരിദ്ര്യം വിഴുങ്ങുമ്പോള്‍,മനസ്സുകളില്‍ നിന്ന് സ്നേഹം അസ്ഥമിക്കുമ്പോള്‍ വെറുപ്പിന്റേയും,
മുറുമുറുപ്പിന്റേയും അപസ്വരങ്ങള്‍ ജീവിതത്തെ അസ്വസ്ഥമാക്കുമ്പോളാണ് സാദാരണ ജനം ഒരാശ്രയത്തിനായി ഇത്തരക്കാരെ സമീപിക്കുന്നത്.ഇതിനു സമാന്തരമായി സ്വസ്ഥതയുള്ളൊരു കുടുംബസ്ഥിതിയും,സമൂഹവും വളരാത്തിടത്തോളം ഇത്തരം സംരഭങ്ങള്‍ വളര്‍ന്നുകൊണ്ടേയിരിക്കും. കേവലം പ്രൈമറി വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള അവര്‍ക്കു ചുറ്റും വിദ്യയും, ശാസ്ത്രവും പഠിക്കുന്ന കരുണയുള്ള ഒരു നവസമൂഹമാണ്, കുട്ടിദൈവങ്ങളല്ല വളര്‍ന്നു വരുന്നതെന്നാണ് ഞാനറിഞ്ഞിരിക്കുന്നത്. വിമര്‍ശനത്തിനവര്‍ അതീതരല്ലെന്നല്ല,ലൈംഗീക വികാരം,ബ്ലൂഫിലിം നിര്‍മ്മാണം,മയക്കുമരുന്നു മാഫിയ,കൊലപാതക പാരമ്പര്യമെന്നീ വിലകുറഞ്ഞ ആക്ഷേപങ്ങളാണ് എന്തിനാണെന്നു മനസ്സിലാവാത്തത്.കാഞ്ചി മഠാതിപതിയെ അറസ്റ്റു ചെയ്തു തുറുങ്കിലടയ്ക്കാന്‍ ചങ്കൂറ്റമുള്ള,നീതിവ്യവസ്ഥയുള്ള രാജ്യത്ത് വാചാലതകൊണ്ടുള്ള പുകമറയെന്തിന്??നാട്ടുകാരൊരിക്കലും സ്വന്തം നാട്ടുകാരെ അംഗീകരിക്കുമെന്നു തോന്നുന്നില്ല,'നിത്യക്കോഴിക്കഴകില്ലെ'ന്നൊരു ചൊല്ലുണ്ട്.എം ടിയെ ക്കുറിച്ചും,തകഴിയെക്കുറിച്ചും, അവരുടെ നാട്ടുകാര്‍ക്ക് എന്തു മാത്രം അഭിമാനമുണ്ടെന്ന് ഞാന്‍ കേട്ടറിഞ്ഞിട്ടുണ്ട്. അവരുടെ പ്രവൃത്തികളില്‍ കാരുണ അവശേഷിക്കുന്നിടത്തോളം അവരെക്കുറിച്ച് കുറ്റം മാത്രം പറയാന്‍ എങ്ങനെ കഴിയും?.

Suraj said...

പ്രിയ കാവലാന്‍ ജീ,

മനുഷ്യന്റെ ദാരിദ്രത്തെയും നിസ്സഹായതയേയും മതത്തിന്റെ/ആത്മീയതയുടെ/ബിസ്നസ്സിന്റെ ഒക്കെ പേരുകളില്‍ മുതലെടുക്കരുത് എന്നേ എനിക്കു പറയാനുള്ളൂ. അത്തര്‍ം മുതലെടുപ്പുകള്‍ നടത്തുന്നത് ക്രിസ്ത്യന്‍ മിഷണറിമാരായാലും ഇസ്ലാമിക ഗ്രൂപ്പുകളായാലും ഹൈന്ദവ ആചാര്യന്മാരായാലും ഇതു തന്നെയേ ഞാന്‍ പറയൂ.

മഠാധിപതിയോ, ആശ്രമസ്ഥാപകനോ, പുരോഹിതനോ ഒന്നും മെയ്യനങ്ങി പത്തു പൈസയുടെ പണിയെടുത്തിട്ട് കിട്ടുന്ന കാശല്ലല്ലോ ഇത്തരം മത സ്ഥാപനങ്ങളില്‍ വന്നു കുമിഞ്ഞു കൂടുന്നത്. വല്ലവനും കഷ്ടപ്പെട്ട് (ചിലര്‍ നിയമാനുസൃതമല്ലാതെയും) ഉണ്ടാക്കുന്ന കാശല്ലേ ഈ മഠങ്ങളിലും പള്ളികളിലുമൊക്കെ ഒഴുകിച്ചേരുന്നത് ?

അവനവന്‍ മേലനങ്ങാതെ കിട്ടുന്നകാശു കൊണ്ട് എന്ത് ജീവകാരുണ്യപ്രവര്‍ത്തനം നടത്തിയാലും അതിനെ ഞാന്‍ മുന്‍പ് പറഞ്ഞ സാധാരണക്കാരുടെ സേവനങ്ങളുമായി താരതമ്യം ചെയ്യാന്‍ എന്റെ യുക്തി ബോധം അനുവദിക്കുന്നില്ല. (കപട രാഷ്ട്രീയക്കാരുടെയോ അവസരവാദ പാര്‍ട്ടികളുടേയോ ‘സേവന’മല്ല ഞാനുദ്ദേശിച്ചതും).

ഞാനൊരു കള്ളുഷാപ്പോ മയക്കുമരുന്നു വ്യാപാരമോ വേശ്യാലയമോ നടത്തി കിട്ടുന്ന വരുമാനം കൊണ്ട് ജീവകാരുണ്യപ്രവര്‍ത്തനം നടത്തിയാല്‍ അതും ആത്മീയത വിറ്റ് മതസ്ഥാപനങ്ങള്‍ നടത്തുന്ന സേവനങ്ങളുടെ ഗണത്തില്‍ തന്നെയേ വരികയുള്ളൂ. രണ്ടിലും കിട്ടുന്ന കാശ് ഞാന്‍ പണിയെടുത്തുണ്ടാക്കുന്നതല്ലല്ലോ.

പിന്നെ, സുധാമണിയുടെ വിഷയം ഇവിടെ സംസാരിക്കാന്‍ കാരണം എതിരവന്‍ ജീയുടെ പോസ്റ്റിന്റെ വിഷയം തന്നെ അവരാണെന്നതു കൊണ്ടു മാത്രമാണ്. അല്ലാതെ ഇതൊരു സംഘടിത ‘അമൃതാനന്ദമയീ വധം’ ആണെന്ന് ഇവിടെ കമന്റുന്നവരോ പോസ്റ്റുടമയോ ഉദ്ദേശിക്കുന്നുണ്ടെന്ന് തോന്നുന്നില്ല.

കാഞ്ചി മഠാധിപതിയെ ജയിലിലയച്ച നടപടിക്ക് ജനപിന്തുണ ലഭിച്ചെങ്കില്‍ അത് തമിഴ് നാട്ടില്‍ ബ്രാഹ്മണിസത്തിനെതിരേ ദീര്‍ഘകാലമായി പുകയുന്ന വികാരത്തിന്റെ ബഹിര്‍ സ്ഫുരണമായിരുന്നു.

എത്രയൊക്കെ പുരോഗമനവും സോഷ്യലിസവും കമ്മ്യൂണിസവും പറഞ്ഞാലും അത്തരമൊരു നടപടിക്ക് നമ്മുടെ നാട്ടിലെ ഒരുത്തനും ധൈര്യമുണ്ടാകുകയില്ല. ഉണ്ടായിരുന്നെങ്കില്‍ അഭയക്കേസും ചേകന്നൂര്‍ മൌലവി കേസും എന്നേ തെളിയുമായിരുന്നു... ഇവിടുത്തെ മത/ജാതി കോമരങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന എയിഡഡ് സ്കൂള്‍ അധ്യാ‍പക നിയമന വ്യവസ്ഥകള്‍ പോലുള്ള ജനവിരുദ്ധ സംഗതികളെ എന്നേ തൂത്തെറിയാന്‍ കഴിയുമായിരുന്നു!

Anonymous said...

quoted from rajesh's comment

ഞങ്ങള്‍ pre-degree കഴിഞ്ഞ സമയത്താണെന്നു തോന്നുന്നു (അതോ ഡിഗ്രീടെ സമയത്തോ) എന്റെ കുറേ സുഹൃത്തുക്കള്‍ ഒരു വള്ളത്തില്‍ക്കയറി ആദ്യകാല" ആശ്രമത്തിലെ" blue film നിര്‍മാണം കാണാന്‍ പോയതായി ഓര്‍ക്കുന്നു. എനിക്കു പോകാന്‍ ധൈര്യമുണ്ടായില്ല.ഗുണ്ടകളുടെ കയ്യില്‍പ്പെടാതെ ജീവനും കൊണ്ട്‌ രക്ഷപ്പെട്ടു എന്നാണ്‌ തിരിച്ചു വന്നു അവര്‍ പറഞ്ഞത്‌.പിന്നെ ഒരു പത്തു പതിനഞ്ചു കൊല്ലം കഴിഞ്ഞു നോക്കുമ്പോള്‍ ഉണ്ട്‌ അവര്‍ കെട്ടിപ്പിടിയും മറ്റുമായി ഒരു സന്യാസിനി ആയി രംഗത്ത്‌ !പത്രത്തിലെ വാര്‍ത്ത കണ്ടപ്പോള്‍ അന്ന് വള്ളത്തില്‍ക്കേറി പോയവന്മാരുമായിക്കുറെ ചിരിച്ചു.



രാജേഷ്‌ ഇതു ശരിയാണെങ്കിലും അല്ലെങ്കിലും ബ്ലൂഫിലിം നിര്‍മ്മിക്കുന്നവരെക്കാള്‍ വളരെ താഴയാണു അതു കാണാന്‍ പോകുന്നവരുടെ ധാര്‍മ്മിക നിലവാരം. അവരോടൊപ്പം താങ്കള്‍ ചിരിച്ചതില്‍ വലിയ അതിശയമൊന്നും ഇല്ല.

സുഗതരാജ് പലേരി said...

ഈ ലേഖനം ജനുവരി 30 നു തന്നെ വായിച്ചിരുന്നു, പക്ഷെ അന്നൊരു കമന്‍റിടാന്‍ സാധിച്ചില്ല. മാത്രമല്ല 'അമ്മ'യെക്കുറിച്ചുള്ള ഈ ലേഖനം വായിച്ചപ്പോള്‍ വളരെ മുന്‍പ് ഇവരുടെ പേരില്‍ നടത്തുന്ന ഒരാശുപത്രിയെക്കുറിച്ച് ബ്ലോഗില്‍ മുന്പ് വായിച്ചതോര്‍മ്മിച്ചു. അപ്പോള്‍ എനിക്കു തോന്നി ഇവിടെ ഒരു കമന്‍റിടുമ്പോള്‍ ആ പോസ്റ്റിന്‍റെ ഒരു ലിങ്കുകൂടി കൊടുക്കുന്നതുചിതമായിരിക്കുമെന്ന്. അതിന്നാണ്‌ തപ്പിയെടുക്കാന്‍ കഴിഞ്ഞത്. ലിങ്കിവിടെ

എതിരന്‍ കതിരവന്‍ said...

സൂരജ് പറഞ്ഞതുപോലെ സംഘടിതമായി അമൃതാനന്ദമയിയെ ആക്രമിക്കാന്‍ വേദിയൊരുക്കിയതല്ല ഞാന്‍. എന്റെ പല സുഹൃത്തുക്കളും വേദനയോടെ ഇ-മെയിലായും ഫോണ്‍ വിളിയുലൂടെയും ഇങ്ങനെയൊരു സംശയം പ്രകടിപ്പിച്ചിരിക്കുന്നു.‍

സാമാന്യഗതിയ്ക്ക് നിരക്കാത്തതാണ‍ അവര്‍ നേടിയെടുത്തത്. യു. എന്നില്‍ മലയാളം സംസാരിക്കുക, അമേരിക്കയ്ക്ക് കത്രീനയ്ക്കു ശേഷം മില്ല്യന്‍ കണക്കിന് ഡോളര്‍ (ഒരു മൂന്നാം ലോക രാജ്യത്തിലെ സ്ത്രീ) സംഭാവന നല്‍കുക ഇങ്ങനെ.ഇതിന്റെ സാമൂഹ്യ രാഷ്ട്രീയ മന;ശാസ്ത്രപരമായ ജടിലമൂലം ചികഞ്ഞ് പഠിയ്ക്കപ്പെടേണ്ടതാണ്.

Anonymous said...

Maha Guro,
Angekku Ithinte valla karyavum Undayirunno?
Angayude vila kalanju!!

Anonymous said...

Ethiranji,
Pavam MTye ellavarum marannu.
Kurachu gyappittu Ezhuthuka..

രാജേഷ് ആർ. വർമ്മ said...

ഓണ്‍ ടോപ്പിക്ക്‌

കതിരവന്‍ കുട്ടി, അനുഭവങ്ങള്‍ പങ്കുവെച്ചതിനു നന്ദി. ഇനി ആ വീഡിയോ കൂടി ഇങ്ങു പോരട്ടെ.

അഭിമുഖത്തിന്റെ കലയെയും ശാസ്ത്രത്തെയും പറ്റി ഒരു പിടിയുമില്ലെങ്കിലും "ഉത്തരം കിട്ടാവുന്ന ചോദ്യങ്ങള്‍ മാത്രം ചോദിക്കുക" എന്നതു പോര എന്നാണ്‌ എനിക്കു തോന്നുന്നത്‌. അഭിമുഖക്കാര്‍ക്കു പ്രസക്തമെന്നു തോന്നുന്ന സകലതും ചോദിക്കണം. ഉത്തരം തരാതെ ഒഴിഞ്ഞു മാറുക, സഹായികള്‍ ഇടപെടുക ഇതൊക്കെയാണു നടക്കുന്നതെങ്കില്‍ അതു മനസ്സിലാക്കാനുള്ള അവസരം കാഴ്ചക്കാര്‍ക്ക്‌/വായനക്കാര്‍ക്കു വിട്ടുകൊടുക്കണം. സുധാമണി എന്ന പേര്‌ അമൃതാനന്ദമയി ആയതും അമ്മച്ചി എന്ന പേര്‌ അമ്മ എന്നായതും പ്രസക്തമായി തോന്നുന്നെങ്കില്‍ ചോദിക്കുകതന്നെ വേണം.

ഓഫ്‌ ടോപ്പിക്ക്‌

അമൃതാനന്ദമയി ദൈവത്തിന്റെ അവതാരമാണെന്നും അവര്‍ക്ക്‌ അതിമാനുഷികമായ കഴിവുകളുണ്ടെന്നും ചിലര്‍ വിശ്വസിക്കുന്നു. അവര്‍ക്ക്‌ ഉന്മാദമാണെന്നു മറ്റു ചിലര്‍ വിശ്വസിക്കുന്നു. ദൈവം ഇടയ്ക്കിടെ അവതരിക്കാറുണ്ടെന്നു വിശ്വസിക്കാന്‍ ആദ്യത്തെക്കൂട്ടര്‍ക്ക്‌ തെളിവ്‌ ആവശ്യമില്ല. രണ്ടാമത്തെക്കൂട്ടര്‍ക്ക്‌ എല്ലാ സ്ത്രീകളും സാധാരണ സ്ത്രീകളാണെന്നും അതിമാനുഷികമായ കഴിവുകളുള്ള മനുഷ്യര്‍ ഉണ്ടാകില്ല എന്നും പ്രസ്താവന ഇറക്കാനും തെളിവുകളുടെ ആവശ്യമില്ല. തനിക്കറിയാവുന്ന ആളുകള്‍ പറയുന്ന അത്ഭുതപ്രവര്‍ത്തനങ്ങളുടെയും രോഗശാന്തിയുടെയും കഥകള്‍ക്ക്‌ ഒന്നാമത്തെ കൂട്ടര്‍ തെളിവുകള്‍ ആവശ്യപ്പെടാത്തതുപോലെ തന്നെ തങ്ങള്‍ക്കറിയാവുന്ന നാട്ടുകാര്‍ പറയുന്ന വ്യഭിചാരത്തിന്റെയും നീലച്ചിത്രനിര്‍മ്മാണത്തിന്റെയും ദുരൂഹമായ മരണങ്ങളുടെയും കഥകള്‍ക്ക്‌ രണ്ടാമത്തെക്കൂട്ടരും തെളിവുകള്‍ ആവശ്യപ്പെടുന്നില്ല. രണ്ടുകൂട്ടരും തങ്ങള്‍ക്ക്‌ ഇഷ്ടമുള്ള പക്ഷത്തിനു ബഹുജനപിന്തുണ കിട്ടുമ്പോള്‍ അതിനെ പുകയുന്ന വികാരത്തിന്റെ ബഹിസ്ഫുരണമായും കിട്ടാതെ വരുമ്പോള്‍ അതിനെ മോബോക്രസിയായും കാണുന്നു. ഒന്നാമത്തെ കൂട്ടര്‍ തങ്ങളെത്തന്നെ കറകളഞ്ഞ ഭക്തന്മാരായി കാണുമ്പോള്‍ രണ്ടാമത്തെക്കൂട്ടര്‍ യുക്തിചിന്താശേഷി നശിച്ചിട്ടില്ലാത്ത സാധാരണക്കാരായി സ്വയം കാണുന്നു. അമൃതാനന്ദമയിയെ അമ്മയെപ്പോലെ കണ്ട്‌ ആലിംഗനം ചെയ്തവരെ മാത്രം അറിയുന്നവര്‍ ലോകത്തുള്ള ഞരമ്പുരോഗികളല്ലാത്ത എല്ലാവരും അങ്ങനെയാണെന്നു വിശ്വസിക്കുമ്പോള്‍ ലൈംഗിക സംതൃപ്തിയ്ക്കുവേണ്ടി അവരെ ആലിംഗനം ചെയ്യാന്‍ പോയവരെ മാത്രം അറിയുന്നവര്‍ എല്ലാവരും അങ്ങനെയാകാനേ വഴിയുള്ളൂ എന്നു വിശ്വസിക്കുന്നു. തന്റെ ദീനജനസേവനവ്യഗ്രതയുപയോഗിച്ച്‌ വലിയൊരു സംഘടനയെ കര്‍മ്മോന്മുഖമാക്കുകയായിരുന്നു അവരെന്ന് ഒരു കൂട്ടര്‍ വിശ്വസിക്കുമ്പോള്‍ മാര്‍ക്കെറ്റിങ്ങിന്റെയും വളരെ ശക്തമായ ഒരു മാസ്റ്റര്‍ സ്റ്റ്രാറ്റെജിക്‌ പ്ലാനിന്റെയും വിജയം മാത്രമാണെന്നും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്തത്‌ ആകാനേ വഴിയുള്ളൂ എന്നും മറ്റു ചിലര്‍ വിശ്വസിക്കുന്നു. മദര്‍ തെരീസയുടെ ശരീരത്തു കൃഷ്ണനോ ക്രിസ്തുവോ ആവേശിക്കുന്നില്ലാത്തതുകൊണ്ട്‌ അവര്‍ സ്വീകാര്യയാണെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ ലോകത്തെ ഏറ്റവും അംഗസംഖ്യയും സ്വാധീനവുമുള്ള മതത്തിന്റെ പ്രതിനിധിയായും മതപരിവര്‍ത്തനശ്രമത്തിന്റെ പൊയ്‌മുഖമായും മറ്റൊരുകൂട്ടര്‍. എന്തു ഗൂഢോദ്ദേശത്തോടെയായാലും ചെയ്യുന്ന കാര്യങ്ങള്‍ നന്നായാല്‍ മതി എന്നു ഒരു കൂട്ടര്‍ വിശ്വസിക്കുമ്പോള്‍ ദൈവിക പരിവേഷത്തെ പോഷിപ്പിക്കാനാണ്‌ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ കൂട്ടുപിടിക്കുന്നതെങ്കില്‍ അതു നിന്ദ്യമാണെന്നു മറ്റൊരു കൂട്ടര്‍ വിശ്വസിക്കുന്നു. ഒരു നൂറുരൂപ കൊടുക്കണമെങ്കില്‍ എത്ര നൂറുരൂപ പോക്കറ്റിലുണ്ടാവണമെന്നു ചിലര്‍ ചിന്തിക്കുമ്പോള്‍ കോടികള്‍ പോക്കറ്റിലുള്ളവരും നൂറുരൂപ കൊടുക്കുന്നില്ലല്ലോ എന്നു മറ്റൊരു കൂട്ടര്‍. വിദേശബന്ധങ്ങള്‍ അന്വേഷിക്കപ്പെടണമെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ വിദേശബന്ധം നല്ല കാര്യത്തിനായാല്‍ തെറ്റില്ലെന്നു മറ്റവര്‍. മഠത്തില്‍ പോകുന്നവരാരും ഇത്ര പൈസ അവിടെ ഇടുന്നില്ല എന്ന് ഒരു കൂട്ടര്‍ വിശ്വസിക്കുമ്പോള്‍ ദര്‍ശനം കഴിഞ്ഞു നടയിറങ്ങുമ്പോള്‍ ദക്ഷിണപ്പാത്രത്തില്‍ ഒരു തുക നിക്ഷേപിക്കേണ്ടി വരും എന്ന് മറ്റൊരു കൂട്ടര്‍. സുധാമണി പല ശക്തികളുടെയും നിയന്ത്രണത്തിലാണ്‌ എന്നും അവര്‍ക്ക്‌ പരസഹായമില്ലാതെ ആധികാരികമായി ഒരു കാര്യത്തിലും അഭിപ്രായം പറയാന്‍ കഴിയില്ല എന്ന് ഒരുകൂട്ടര്‍ വിശ്വസിക്കുമ്പോള്‍ അമ്മ എല്ലാമറിയുന്നു എന്നു മറ്റൊരു കൂട്ടര്‍ വിശ്വസിക്കുന്നു. 'ദേവി' എന്ന വാക്ക്‌ മനുഷ്യനു ചേര്‍ക്കുന്നതു പരിഹാസ്യമാണെന്ന് ചിലര്‍ വിശ്വസിക്കുമ്പോള്‍ ഒരു എം.എല്‍.എ. (അതോ മന്ത്രിയോ) ശ്രീനാരായണഗുരുദേവന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. മനുഷ്യന്റെ നിസ്സഹായതയെ ആത്മീയതയുടെ പേരില്‍ മുതലെടുക്കുന്നതായി ചിലര്‍ കാണുമ്പോള്‍ മറ്റു ചിലര്‍ ആധ്യാത്മികമായ വഴികാട്ടലാണതെന്നു വിശ്വസിക്കുന്നു. മെയ്യനങ്ങി പണിയെടുക്കാത്തതു കൊണ്ട്‌ സന്യാസികള്‍ നേടുന്ന പണം ഹീനമാണെന്ന് ഒരു കൂട്ടര്‍ വിശ്വസിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ മദ്യവ്യാപാരം, പാട്ടുപാടല്‍, ടി.വി. സീരിയല്‍ നിര്‍മ്മാണം ഇവയില്‍ നിന്നുണ്ടാക്കുന്ന വരുമാനവും മെയ്യനങ്ങാത്തതാണെന്നു വിശ്വസിക്കുന്നു. ഒരു കൂട്ടര്‍ക്ക്‌ മഠം വക പുസ്തകങ്ങളില്‍ എഴുതിയതു വിശ്വസിക്കുമ്പോള്‍ മറ്റു ചിലര്‍ യുക്തിവാദിസംഘടനകളുടെ പുസ്തകങ്ങളില്‍ വിശ്വസിക്കുന്നു. കാവിപ്പടയുടെ കസ്റ്റഡിയിലാണു മഠമെന്ന് ഒരു കൂട്ടര്‍ വിശ്വസിക്കുമ്പോള്‍ ചുവപ്പുകൊടിയോടു ചേര്‍ന്നു നില്‍ക്കാത്തതിന്റെ പേരിലുള്ള അപവാദപ്രചരണങ്ങളാണു നടക്കുന്നതെന്നു മറ്റൊരു കൂട്ടരുടെ വിശ്വാസം. മതത്തിന്റെ മുമ്പില്‍ അധികാരം ഭയന്നുനില്‍ക്കുകയാണെന്നു ഒരു കൂട്ടര്‍ വിശ്വസിക്കുമ്പോള്‍ മതവിശ്വാസികളുടെ കാര്യങ്ങളില്‍ അധികാരികള്‍ അനാവശ്യമായി കൈകടത്തുകയാണെന്നു മറ്റൊരു കൂട്ടര്‍ വിശ്വസിക്കുന്നു. അങ്ങനെ എന്തൊക്കെത്തരം വിശ്വാസങ്ങള്‍, വിശ്വാസികള്‍!

Anonymous said...

ആട്ടെ, രാജേഷ് വര്‍മ്മ ഇതിലെ ഏതു വിശ്വസിക്കുന്നു ?
(ഒന്നിലും വിശ്വസിക്കുന്നില്ല എന്ന സ്ഥിരം അരാഷ്ട്രീയ -മലയാളിത്വം എടുത്തണിഞ്ഞാല്‍ എളുപ്പമാണ്. ആര്‍ക്കും പരാതിയില്ല; മറുവാദത്തിനും തര്‍ക്കത്തിനും ആരും വരില്ല എന്ന സൌകര്യവുമുണ്ട്.)

രാജേഷ് ആർ. വർമ്മ said...

അനോണി, ചോദ്യം ചോദിച്ചതിനു പുറമെ എന്തു മറുപടി സ്വീകാര്യമല്ലെന്നും കൂടി പറഞ്ഞുകളഞ്ഞ താങ്കളില്‍ നിന്നു ഭാവിഅഭിമുഖക്കാര്‍ പഠിക്കട്ടെ. വിശ്വാസമില്ലാത്തവന്‍ എന്നതിനു അവിശ്വാസി എന്നല്ലേ പറയുക, അരാഷ്ട്രീയന്‍ എന്നല്ലല്ലോ. എന്തായാലും ഒരു കാര്യത്തോടു യോജിക്കുന്നു: വിശ്വാസമുള്ളിടത്തു തര്‍ക്കവും പ്രബോധനവുമേയുള്ളൂ. വിശ്വാസം അവസാനിക്കുന്നിടത്താണ്‌ ചര്‍ച്ചയും സംവാദവും തുടങ്ങുന്നത്‌.

Anonymous said...

"വിശ്വാസമില്ലാത്തവന്‍ എന്നതിനു അവിശ്വാസി എന്നല്ലേ പറയുക, അരാഷ്ട്രീയന്‍ എന്നല്ലല്ലോ"

അവിശ്വാസി എന്നതിനു ഒന്നിലും വിശ്വാസമില്ലാത്തവന്‍ എന്നര്‍ത്ഥമില്ല. ഏതെങ്കിലുമൊന്നില്‍ വിശ്വസിക്കാതിരിക്കുന്നവന്റെ തലച്ചോറ് വര്‍ക്കിംഗ് കണ്ടീഷനിലാണെന്നും പറയാനാവില്ല. അതുമൊണ്ട് അവനു കൂടുതല്‍ ചേരുക ‘നിലപാടില്ലാത്തവന്‍’ എന്ന വിശേഷണം തന്നെയാണ് - അതു തന്നെയാണ് അരാഷ്ട്രീയന്‍ എന്ന സംജ്ഞ അതിനു യോജിക്കുന്നതും.

“ വിശ്വാസം അവസാനിക്കുന്നിടത്താണ്‌ ചര്‍ച്ചയും സംവാദവും തുടങ്ങുന്നത്‌.“

ഹോ ഹോ ഹൊ ഹോ!...വിശ്വാസം അവസാനിക്കുന്നിടത്ത് തര്‍ക്കവും സംവാദവും എന്തിന് ? എന്തു തര്‍ക്കം കഴിഞ്ഞാലും ‘ഇതിലൊന്നും വിശ്വസിക്കേണ്ടതില്ല എന്ന് ഒറ്റ വരിയില്‍ മറുപടിയിട്ടാല്‍ തീര്‍ന്നില്ലേ കാര്യം ? അവിടെ പിന്നെ സംവാദത്തിന്റെ പേരില്‍ എത്ര ലിറ്റര്‍ ഉമിനീര്‍ വറ്റിച്ചിട്ടും കാര്യമില്ലല്ലോ!

രാജേഷ് ആർ. വർമ്മ said...

എതിരന്‍,

ഓഫ്‌ തുടരുന്നതിനു മാപ്പ്‌. ഞാന്‍ എല്ലാക്കൊല്ലവും വിഷുക്കൈനീട്ടം തരുന്നതിന്റെ പേരില്‍ ക്ഷമിക്കുമെന്നു കരുതുന്നു,

അനോണീ (അഥവാ അനോണികളേ - ഒരാളാണോ രണ്ടുപേരാണോ എന്നറിയാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട്‌)

അവിശ്വാസി എന്നത്‌ ഒരു വിശ്വാസവും ഇല്ലാത്ത ആളാണെന്നോ, ഒന്നിലും വിശ്വസിക്കാത്ത ആള്‍ക്ക്‌ മാനസികാരോഗ്യം ഉണ്ടെന്നോ ഇല്ലെന്നോ മാനസികരോഗികളെ വിശേഷിപ്പിക്കാന്‍ അരാഷ്ട്രീയന്‍ എന്ന വാക്ക്‌ ഉപയോഗിക്കാമെന്നോ അരുതെന്നോ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ലാത്തതുകൊണ്ട്‌ അതിലേക്കു കടക്കുന്നില്ല. വിശ്വാസമില്ലാത്തയാള്‍ എന്ന അര്‍ത്ഥത്തില്‍ അവിശ്വാസി എന്ന വാക്കാണ്‌, അരാഷ്ട്രീയന്‍ എന്ന വാക്കല്ല കൂടുതല്‍ ഉചിതം എന്ന നിലപാട്‌ (വിശ്വാസമല്ല) തന്നെ ഇപ്പോഴും.

താങ്കള്‍ "ഹോ ഹോ" എന്നു തുടങ്ങി പറഞ്ഞിരിക്കുന്നതില്‍ നിന്ന് "വിശ്വാസം അവസാനിക്കുന്നിടത്താണ്‌ ചര്‍ച്ചയും സംവാദവും തുടങ്ങുന്നത്‌." എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചതെന്തായിരുന്നു എന്നു താങ്കള്‍ക്കു മനസ്സിലായിട്ടില്ല എന്നു തോന്നുന്നതുകൊണ്ട്‌ കൂടുതല്‍ വ്യക്തമാക്കാനായി ഒരു ഉദാഹരണം പറയാം:

താഴെപ്പറയുന്ന ഏതെങ്കിലും ഒന്നില്‍ വിശ്വസിക്കുന്ന ഒരാളുമായി (താങ്കള്‍ പറഞ്ഞതുപോലെ അങ്ങനെ പറയുന്ന ഒരാളല്ല, അങ്ങനെ വിശ്വസിക്കുന്ന ഒരാള്‍ ) താങ്കള്‍ എങ്ങനെ ചര്‍ച്ച നടത്തും എന്നു വിശദീകരിക്കാമോ?

1) മാതാ അമൃതാനന്ദമയി ഈശ്വരന്റെ അവതാരമാണ്‌.
2) വള്ളിക്കാവ്‌ ആശ്രമത്തില്‍ നീലച്ചിത്രനിര്‍മ്മാണം നടക്കുന്നുണ്ട്‌ അഥവാ നടന്നിരുന്നു.

Anonymous said...

"വിശ്വാസം അവസാനിക്കുന്നിടത്താണ്‌ ചര്‍ച്ചയും സംവാദവും തുടങ്ങുന്നത്‌." എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചതെന്തായിരുന്നു എന്നു താങ്കള്‍ക്കു മനസ്സിലായിട്ടില്ല എന്നു തോന്നുന്നതു.."

വര്‍മ്മ സാറേ, വിശ്വാസം അവസാനിക്കുന്നിടത്ത് ചര്‍ച്ച തുടങ്ങുക എന്നു വച്ചാല്‍ കല്ലില്ലാതെ പ്രതിമ കൊത്തുന്നതു പോലെയാണെന്ന് അര്‍ത്ഥം. വിശ്വാസങ്ങളെ ആദ്യം തുടച്ചു മാറ്റി ഒരു ക്ലീന്‍ സ്ലേറ്റ് വച്ചിട്ടല്ല ഒന്നും തുടങ്ങുന്നത്. നേരത്തെയുള്ള ഏതെങ്കിലുമൊക്കെ വിശ്വാസങ്ങളെ മോഡിഫൈ ചെയ്യാനേ പറ്റൂ.(അങ്ങനെ പുനര്‍നിര്‍ണ്ണയിക്കപ്പെടുന്ന വിശ്വാസങ്ങള്‍ പുതിയ വിശ്വാസങ്ങള്‍ക്ക് വഴിവയ്ക്കാമെങ്കില്‍ പോലും)

"താഴെപ്പറയുന്ന ഏതെങ്കിലും ഒന്നില്‍ വിശ്വസിക്കുന്ന ഒരാളുമായി (താങ്കള്‍ പറഞ്ഞതുപോലെ അങ്ങനെ പറയുന്ന ഒരാളല്ല, അങ്ങനെ വിശ്വസിക്കുന്ന ഒരാള്‍ ) താങ്കള്‍ എങ്ങനെ ചര്‍ച്ച നടത്തും എന്നു വിശദീകരിക്കാമോ?1) മാതാ അമൃതാനന്ദമയി ഈശ്വരന്റെ അവതാരമാണ്‌.2) വള്ളിക്കാവ്‌ ആശ്രമത്തില്‍ നീലച്ചിത്രനിര്‍മ്മാണം നടക്കുന്നുണ്ട്‌ അഥവാ നടന്നിരുന്നു."

ഓഹോ ! ഇത്ര extreme ആയ വിശ്വാസങ്ങളേ മാതാ അമൃതാനന്ദമയി അമ്മയെക്കുറിച്ച് ഇതുവരെ നിലവിലുള്ളോ ? അത്രയ്ക്കു ബ്ലാക് & വൈറ്റ് ആണോ ലോകം? ഗ്രേ ഏര്യകള്‍ക്ക് ഒരു ഗ്യാപ്പുമില്ലേ?
ഭയങ്കരം തന്നെ!!

(താ‍ങ്കളുടെ കമന്റുകള്‍ക്ക് മറുപടിയിട്ട അനോണി എന്റെ അറിവില്‍ ഇതിപ്പോ ഒന്നേയുള്ളൂ- അതോണ്ട് ബഹുവചനം ധൈര്യമായി ഒഴിവാക്കിക്കോ)

Rejinpadmanabhan said...

പ്രിയപ്പെട്ട കതിരവന്‍ ,നല്ല വിവരണമായിരുന്നു ഈ പോസ്റ്റ്.അതിലുപരി മറ്റൊരു കാര്യത്തിനാണു ഈ കമന്റ്.
പിന്നെ പ്രായവും പക്വതയും അല്പം കുറവാണു, ബ്ലോഗ് ചെയ്യാന്‍ തുടങ്ങിയതേ ഉള്ളൂ. അഗ്രഗേറ്ററുകളിലൊന്നും വരുന്നില്ല അതു കൊണ്ട് മാത്രം ആണു ബെര്‍ളിയുടെ പോസ്റ്റില്‍ അങ്ങനെ “ലിങ്ക്’ കൊടുത്തതു [അതു ഡിലീറ്റ് ചെയ്യാത്ത നല്ല മനസ്സിനു നന്ദി] അതു കൊണ്ട് കുറച്ച് പേര്‍ വായിച്ചു എന്നു തോന്നുന്നു.നിങ്ങളെപോലെ ഒരു നല്ല മനുഷ്യനെ അതിലേക്കു വലിച്ചിഴക്കേണ്ടി വന്നതില്‍ ആത്മാര്‍ത്ഥമായി തന്നെ ക്ഷമ ചോദിക്കുന്നു, ബ്ലോഗില്‍ നാലു പേര്‍ അറിയുന്ന ആരെയെങ്കിലും പരാമര്‍ശിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ .
മറ്റുള്ള ജാതി മത വേര്‍തിരിവുകള്‍ ഒരിക്കലും കരുതരുത് എന്നപേക്ഷിക്കുന്നു, ഇതിപ്പോള്‍ എഴുതുന്നതു നിങ്ങള്‍ എഴുതിയ കമന്റ് കണ്ടതു കൊണ്ടല്ല ശെരിക്കും മുമ്പേ എഴുതണം എന്നു കരുതിയതാണു ആദ്യം മെയില്‍ ചെയ്യണം എന്നു കരുതിയതാണ് , പിന്നീട് പരസ്യമായി തന്നെ പറയാം എനു കരുതി. അഗ്രഗെറ്ററുകളില്‍ വരാത്ത എന്റെ പോസ്റ്റും ആരെങ്കിലും വായിക്കണമെന്നേ അത്യാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ,ക്ഷെമ ചോദിക്കുന്നു ആത്മാര്‍ത്ഥമായി തന്നെ , പക്വതയില്ലാത്ത ഒരു കൂട്ടുകാരനായി കരുതുക .

Anonymous said...

Vadavosky Said
"ജീവകാരുണ്യ പ്രവര്‍ത്തനം ഇങ്ങനെയുള്ള ആള്‍ദൈവ കോര്‍പൊറേറ്റ്‌ എന്റിറ്റികളുടെ വളരെ ലളിതമായ മാര്‍ക്കറ്റിംഗ്‌ തന്ത്രമാണ്‌. നാളെ നിങ്ങള്‍ക്ക്‌ ആള്‍ദൈവമാവണോ വളരെ പ്ലാന്‍ ചെയ്ത ഈ തന്ത്രത്തിലൂടെ അത്‌ സാധിക്കും."

ഹോ!!! കള്ളന്മാരേ കൊള്ളക്കാരേ വെരുതേ വെറുതേ കഷ്ടപ്പെടാതെ Vadavosky സമീപിക്കൂ അദ്ദെഹം നിങ്ങളെ ഈസിയായി ആള്‍ ദൈവം ആക്കി തരും

sooraj Said
"ഭക്തി/മന്ത്ര-തന്ത്രം/ആത്മീയത എന്നിങ്ങനെയുള്ള ചരക്കുകളൊനും വില്‍ക്കാതെയും ജനത്തെ അതിന്റെ പേരില്‍ പിഴിയുകയോ മൂഢസ്വര്‍ഗ്ഗത്തിലാറാടിക്കുകയോ ചെയ്യാതെയും ജീവകാരുണ്യപ്രവര്‍ത്തനം ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനം നടത്തുന്ന സാധാരണക്കാരുണ്ട് നമുക്കു ചുറ്റിനും - സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ തൊട്ട് വിമുക്തഭടന്മാരും വീട്ടമ്മമാരും വരെ. സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ് നാട്ടില്‍ പോയപ്പോള്‍ അവിടെ യാതൊരു സ്വാര്‍ത്ഥ/ബിസ്നസ് താല്പര്യങ്ങളുമില്ലാതെ അഹമഹമികയാ ഭാരതത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെയുള്ള നാടുകളില്‍ നിന്നും ഒഴുകിയെത്തി രാവും പകലും പ്രവര്‍ത്തിക്കുന്നവരെ കണ്ട് അന്തിച്ചു നിന്നിട്ടുണ്ട്.
ഇപ്പോള്‍ ഓരോ ദിവസവും അങ്ങനെയുള്ള അഞ്ചു പേരെയെങ്കിലും ഞാന്‍ പരിചയപ്പെടുന്നുമുണ്ട്.
അവരെ വച്ചൊക്കെ താരതമ്യപ്പെടുത്തിയാല്‍ വള്ളിക്കാവിലമ്മ മഹാവൃക്ഷം പോയിട്ട് ഒരു പുല്‍ക്കൊടിപോലുമല്ല."


ഹാവൂ... ഇവരെയൊന്നും കേരളത്തില്‍ കണ്ടില്ലല്ലൊ.

സൂരജിന്റെ ചാരിട്ടബിള്‍ സൊസയ്റ്റിയുടെ പേരൊന്നരിഞ്ഞാല്‍ കൊള്ളാമയിരുന്നു. അവര്‍ക്കെന്തൊക്കെയൊ നഷ്ടം വന്ന പൊലെ തൊന്നുന്നു

Suraj said...

“ഹാവൂ... ഇവരെയൊന്നും കേരളത്തില്‍ കണ്ടില്ലല്ലൊ.
സൂരജിന്റെ ചാരിട്ടബിള്‍ സൊസയ്റ്റിയുടെ പേരൊന്നരിഞ്ഞാല്‍ കൊള്ളാമയിരുന്നു. അവര്‍ക്കെന്തൊക്കെയൊ നഷ്ടം വന്ന പൊലെ തൊന്നുന്നു”


ഇവരെയൊന്നും കേരളത്തില്‍ കാണാത്തത് ഇവരുടെ കുഴപ്പം കൊണ്ടോ, ഇവരാരും കേരളത്തില്‍ ഇല്ലാത്തതുകൊണ്ടോ ഒന്നുമല്ല. ഇറങ്ങി അന്വേഷിച്ചാല്‍ മതി. (ബൂലോക കാരുണ്യം എന്നൊരേര്‍പ്പാട് ഇവിടെ ബ്ലോഗിലുമുണ്ടല്ലോ. ഇടയ്ക്ക് ഒന്നു തപ്പി നോക്ക്.)
സാധാരണക്കാരെ കാണാന്‍ അങ്ങനുള്ളിടങ്ങളില്‍ തന്നെ പോകണം.

പിന്നെ, ഞാന്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റും നടത്തുന്നില്ല. ഞാനീ പറഞ്ഞവര്‍ക്ക് മെഡിക്കല്‍ കോളെജുമില്ല, മള്‍ട്ടി സ്പെഷാല്‍റ്റി ആശ്രമവുമില്ല, 36-45 ലക്ഷം തലവരി വാങ്ങി മെഡിസിന്‍ പഠിപ്പിക്കുന്നുമില്ല. അവര്‍ക്കൊന്നും ആശ്രമവുമില്ല അവരാരെയും കെട്ടിപ്പിടിച്ചോ ശനിദോഷപൂജ ചെയ്തോ MBA പിള്ളേര്‍ക്ക് ജീവനകല ക്ലാസെടുത്തോ, ബ്രഹ്മസ്ഥാനമഹോത്സവം നടത്തിയോ ചാനലു നടത്തിയോ പുണ്യം ഹോള്‍സെയിലായി വില്‍ക്കുന്നുമില്ല.

Anonymous said...

" ഇപ്പോള്‍ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയുടെ ക്ലിനിക്കില്‍ പ്രാക്റ്റീസും ഉപരി പഠനത്തിനുള്ള ‘അഭ്യാസങ്ങളും’ ഒന്നിച്ചു തള്ളിനീക്കാന്‍ ശ്രമിക്കുന്നു. "

ആരുടെയെങ്ക്കിലും കയ്യില്‍നിന്നും വാങ്ങാതെ ചാരിറ്റി നടത്തുന്ന പ്രസ്ഥാനത്തിന്റെ പേരു പറയഞ്ഞാല്‍ വലിയ ഉപകാരം. അവടെ മഹത്തായ പ്രസ്ഥാനത്തെപ്പറ്റി ആളുകളൊടു പറയാമയിരുന്നു

Anonymous said...

{typo of previous post}
ആരുടെയെങ്ക്കിലും കയ്യില്‍നിന്നും വാങ്ങാതെ ചാരിറ്റി നടത്തുന്ന പ്രസ്ഥാനത്തിന്റെ പേരു പറഞ്ഞാല്‍ വലിയ ഉപകാരം. അവരുടെ മഹത്തായ പ്രസ്ഥാനത്തെപ്പറ്റി ആളുകളൊടു പറയാമയിരുന്നു

Suraj said...

....ആരുടെയെങ്ക്കിലും കയ്യില്‍നിന്നും വാങ്ങാതെ ചാരിറ്റി നടത്തുന്ന പ്രസ്ഥാനത്തിന്റെ പേരു പറഞ്ഞാല്‍ വലിയ ഉപകാരം. അവരുടെ മഹത്തായ പ്രസ്ഥാനത്തെപ്പറ്റി ആളുകളൊടു പറയാമയിരുന്നു....

സ്വയം ജോലിചെയ്ത് സമ്പാദിക്കുന്ന കാശുകൊണ്ട് ‘ചാരിറ്റി’ നടത്തുന്ന പ്രസ്ഥാനങ്ങളും നാട്ടിലുണ്ട് സുഹൃത്തേ. അങ്ങനെ ചെയ്യുന്ന സാധാരണക്കാരനും (institutions അല്ല, individuals) സ്വയമേവ പ്രസ്ഥാനങ്ങള്‍ തന്നെയാണ്. (ഞാനാണെന്ന് പറഞ്ഞില്ലേ-ഇനി ഇതേപ്പിടിച്ചു തൂങ്ങണ്ട). അവര്‍ അതു വിളിച്ചു കൂവി നടക്കുന്നില്ല എന്നേയുള്ളൂ‍. അങ്ങനെയുള്ളവരെക്കാണാന്‍ വള്ളിക്കാവിലോട്ടോ പൂട്ടപര്‍ത്തിയിലോട്ടോ മാത്രം നോക്കിയിരുന്നാല്‍ ചിലപ്പോള്‍ കഴിഞ്ഞില്ലാന്നു വരും.
ഇടയ്ക്ക് കമ്പ്യൂട്ടറിനപ്പുറത്തെ ലോകത്തിലോട്ടൊക്കെ ഇറങ്ങി നോക്കെന്നേ. A bit of fresh air won't hurt you dear!

ഇനി ഇതും പറഞ്ഞു മറുപടിക്കമന്റുകളിട്ട് നേരം കളയാന്‍ ഉദ്ദേശ്യമില്ല.
കുറച്ചു കൂടെ “പേഴ്സണല്‍” ആകണം എന്ന് തോന്നുന്നുവെങ്കില്‍ എന്റെ പ്രോഫൈലില്‍ ഇ-മെയില്‍ അഡ്രസ്സ് കൊടുത്തീട്ടുണ്ട്. വേണേല്‍ വീട്ടഡ്രസ്സും തരാം.നേരിട്ടാകുന്നതല്ലേ നല്ലത്.

അതല്ല എല്ലാം ഇവീടെ തൊലിച്ചു നോക്കണം എന്നാണെങ്കില്‍ അനോണിയായിരുന്ന് ഒറ്റയ്ക്ക് തൊലിക്കുക. ഉള്ളി മുഴുവന്‍ തീരുമ്പോള്‍ എന്തെങ്കിലും കിട്ടുമെങ്കില്‍ അറിയിച്ചാ മതി!
വന്നു പെറുക്കിയെടുത്തുകൊള്ളാം.
സാഷ്ടാംഗ പ്രണാമം!
:)

Anonymous said...

അതെ തൊലിച്ചു തൊലിച്ചു വരുമ്പോള്‍ ചിലരുടെ ചെമ്പു തെളിയും. ചില ചാരിറ്റബിളുകാരുടെ ഉദേശ്യ്ങ്ങള്‍ ഇപ്പോള്‍ അലപ്പം ബുധ്ധിമുട്ടിലായിട്ടുണ്ട്‌.

ഇവിടെ അനോണി ആയിരിക്കുവനുള്ള അവകാശം കതിരവന്‍ തന്നിട്ടുണ്ട്‌.

ഇവിടെ പരസ്യമായി പറഞ്ഞ കമന്‍ഡുകളുടെ ഉദ്ദേശ ശുധ്ദിയെ ചോദ്യം ചെയ്യുമ്പോള്‍ എന്തിനാ പേര്‍സണല്‍ മറുപടി സൂരജേ

താങ്കള്‍ക്കും എന്റെ നല്ല പ്രണാമം

രാജേഷ് ആർ. വർമ്മ said...

അനോണീ,
(ഇത് റെജിന്‍‍ പത്മനാഭന്റെ മുകളില്‍ കമന്റിയിരിക്കുന്ന അനോണിയെ ഉദ്ദേശിച്ചാണ്‌)

താങ്കള്‍ പറഞ്ഞു:
ഓഹോ ! ഇത്ര extreme ആയ വിശ്വാസങ്ങളേ മാതാ അമൃതാനന്ദമയി അമ്മയെക്കുറിച്ച് ഇതുവരെ നിലവിലുള്ളോ ? അത്രയ്ക്കു ബ്ലാക് & വൈറ്റ് ആണോ ലോകം? ഗ്രേ ഏര്യകള്‍ക്ക് ഒരു ഗ്യാപ്പുമില്ലേ?
ഭയങ്കരം തന്നെ!!


ഇനി ആദ്യം ഞാനിട്ടിരിക്കുന്ന കമന്റ് ഒന്നുകൂടി വായിച്ചു നോക്കുക. ഈ പോസ്റ്റിലും പുറംലോകത്തുമായി ഈ വിഷയത്തെപ്പറ്റി പ്രകടിപ്പിച്ചു കേട്ടിട്ടുള്ള വിശ്വാസങ്ങളുടെ ഒരു പട്ടികയും അവസാനം "എന്തൊക്കെത്തരം വിശ്വാസങ്ങള്‍, വിശ്വാസികള്‍!" എന്നൊരു അഭിപ്രായപ്രകടനവുമാണ്‌ അതിലുള്ളത്. അതു തന്നെയല്ലേ മുകളില്‍ താങ്കള്‍ എഴുതിയ വാചകങ്ങളുടെയും സാരം?

Anonymous said...

വര്‍മ്മ സാറേ
അതുതാനല്ലയോ ഇത് ഇന്ന് വര്‍ണ്യത്തിലാശങ്കയായോ ?
സാരമില്ല. സബൂറാക്കാംന്ന്!
വിശ്വാസങ്ങളുടെ വൈവിധ്യം കാണിക്കാനാണ് താങ്കള്‍ ആ‍ കമന്റിലൂടെ ശ്രമിച്ചത് എന്നു കരുതി ആശ്വസിച്ചോളാം. അല്ല, വിശ്വസിച്ചോളാം!
തീര്‍ന്നില്ലേ പ്രശ്നം ?

yamuna said...

MAATHA AMRUTHANANTHAMAYI...A WONDERFUL WOMEN....DOING MANY CHARITIES...OR HELPING THE DESERVING PEOPLE...WE SHOULD TAKE THAT INTO CONSIDERATION...FORGET ABOUT HER PAST WHATSO EVER...UNBORN TOMORROW AND DEAD YESTERDAY WHY WE THINK IF TODAY IS PERFECT....

ബ്ലോക്കുട്ടന്‍ ! said...

Dear Kathiravanji,
Angane "mala pole vannathu eli pole poyi".
MT-yum Fusion-um vannappol ,ellavarum Ammaye marannu poyi.
Allengil nalloru adikkulla chance undayirunnu!!!!!!!!!!!!!!.
Thangal nalloru diplomat aanu.
(Malayalam type cheyyan ariyulla!!!!Sorry).
Lal Salam ... Ethirillatha Kathiravanji.

കൃഷ്‌ണ.തൃഷ്‌ണ said...

അമൃതാനന്ദമയി ആള്‍ദൈവമായതിനെ കുറ്റപ്പെടുത്തുന്നതിനു മുന്‍പ്‌ അവരെ ആള്‍ദൈവമാക്കിയവരെക്കുറിച്ചു പറയാത്തതെന്ത്?

കേരളം കണ്ട ഏറ്റവും വലിയ നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുസ്വാമിയുടെ അവസ്ഥ അറിയില്ലേ. ദൈവം അവനവന്റെ തന്നെ ഛായ ആണെന്ന പരമസാത്വിക സത്യം മനുഷ്യനു പറഞ്ഞുകൊടുക്കാന്‍ വിഗ്രഹത്തിനു പകരം കണ്ണാടി പ്രതിഷ്ഠിച്ച ആ മഹാനുഭാവനെ ഇന്നു ദൈവമാക്കി കല്ലിലും സിമെന്റിലും തീര്‍ത്ത് കണ്ണാടിക്കൂട്ടിലാക്കിയ മലയാളികള്‍, നാളെ അമൃതാനന്ദമയിയുടെ മരണശേഷം എവിടൊക്കെ ഏതൊക്കെ രൂപത്തില്‍ അമ്പലം പണിയുമെന്നു ആരു കണ്ടു?

സമൂഹത്തില്‍ തിന്‍മകള്‍ കൂടുതലാകുമ്പോള്‍ നന്‍മ പറഞ്ഞു കൊടുക്കാനായിട്ടാണ്‌ അവതാരങ്ങള്‍ ഉണ്ടാകുന്നത്. കൃഷ്ണനും ക്രിസ്തുവുമൊക്കെ അവതരിച്ചത് അതിനു വേണ്ടിയായിരുന്നു. ഒരു സമൂഹമാകെ സംസ്കാരഹീനമായി അധ:പതിക്കുമ്പോളാണ്‌ ഒരു പുനരുത്ഥാനത്തിനായി അവതാരമുണ്ടാകുന്നത്‌ എന്നാണല്ലോ ഗീതോപദേശത്തിലും പരയുന്നത്‌. അച്ചനെ മദ്യം കൊടുത്തു മയക്കിക്കിടത്തി അച്ചനോടൊപ്പം ശയിക്കുന്ന പെണ്‍കുട്ടികളുണ്ടായിരുന്ന ഒരു സമൂഹത്തില്‍ നന്‍മയെന്തെന്ന്‌ പറഞ്ഞുകൊടുക്കാന്‍ ആയിട്ടാണ്‌ ക്രിസ്തു അവതരിച്ചത്. തിന്മയുടെ മേള്‍ വിജയത്തിനായി കൃഷ്ണനും..അങ്ങനെ നോക്കിയാല്‍ നമ്മുടെ ഗാന്ധിജിയില്‍പോലുമുണ്ട് അവതാരത്തിന്റെ അംശങ്ങള്‍.

പക്ഷേ ഈ അവതാരങ്ങളൊന്നും സമൂഹത്തെ ഒരു പണം പിടുങ്ങാനുള്ള മാര്‍ഗ്ഗമായി കണ്ടിരുന്നില്ല..പക്ഷേ ഇന്നത്തെ കുട്ടിദൈവങ്ങള്‍ ഇതൊരു മാര്‍ഗ്ഗമായി കാണുന്നു. എല്ലാ മേഖലയിലുമുള്ളതുപോലെ കടുത്ത മത്‌സരവും ഒന്നാം സ്ഥാനക്കരുമൊക്കെ ഈ ഫീല്‍ഡിലുമുണ്ട്‌.

പണ്ടു കായംകുളം കൊച്ചുണ്ണി ചെയ്യുന്ന കാര്യങ്ങള്‍ ഇന്നു ഇവര്‍ ഇത്തിരി ഹൈ-ടെക് ആയി ചെയ്യുന്നു എന്നു മാത്രം. ഉള്ളവന്റെ കയ്യില്‍നിന്നും വാങ്ങി കുറച്ചെടുത്ത്‌ സ്വന്തം കാര്യം നടത്തി, ബാക്കി ഇല്ലാത്തവനു കൊടുക്കുന്നു. പക്ഷേ ഈ കാര്യത്തില്‍ പോലും കൊച്ചുണ്ണീയുടെ അത്ര ആത്‌മാര്‍ത്ഥത ഇക്കൂട്ടര്‍ക്കില്ല. കൊച്ചുണ്ണി സ്വന്തകാര്യം നോക്കാറില്ല, നാളത്തേക്കു കരുതിയും വെക്കാറില്ലായിരുന്നു. കൊടുക്കുന്നത്‌ പെരുമ്പറ കൊട്ടി അറിയിച്ചിരുന്നുമില്ല. ഇവര്‍ ഇതെല്ലാം കഴിഞ്ഞ്‌ ബാക്കി വരുന്ന മിച്ചം തന്നോടു കൂറുള്ളവര്‍ക്കും തങ്ങളുടെ ആശ്രമത്തില്‍ അട്ടിപ്പേറായി വന്നു മുട്ടിപ്രാര്‍ത്ഥിക്കുന്നവര്‍ക്കും തന്റെ പിണിയാളുകള്‍ പറയുന്നവര്‍ക്കും മാത്രം പകുത്തുകൊടുക്കുന്നു.

ഇതൊക്കെയാണെങ്കിലും ഇവര്‍ ഇങ്ങനെ ഇത്തിരിയെങ്കിലും ഇല്ലാത്തവനു കൊടുക്കുന്നതുകൊണ്ടായിരിക്കം യഥാര്‍ഥ ദൈവം ഇവരോടു പൊറുക്കുന്നതും.

ഇക്കൂട്ടരുടെ സ്കൂളുകളിലും ആശുപത്രികളിലുമൊക്കെ അമിതമായ ചര്‍ജ്ജാണുള്ളത്‌. പക്ഷേ നല്ല സംവിധാനങ്ങളുണ്ട് എന്നു സമ്മതിക്കേണ്ടതു തന്നെ. നല്ലതൊന്നും ഫ്രീ ആയിക്കിട്ടില്ല എന്ന സത്യം മറന്നുകൊണ്ടല്ല പറയുന്നതു...പാവപ്പെട്ടവരെ വല്ലതെ കരുതുന്നവരാണ്‌ ഈ ദൈവങ്ങള്‍ എന്നു പറയുന്നതുകൊണ്ടു പറഞ്ഞു എന്നു മാത്രം.

ഇനി ഒരു കാര്യം കൂടിയുണ്ട്‌ ഇക്കൂട്ടരുടെ സംവിധാനത്തില്‍. പൊട്ടിക്കാന്‍ പറ്റാത്ത നിഗൂഢത. അകംലോകത്തെ കാര്യങ്ങള്‍ പുറംലോകം അറിയാതിരിക്കുന്നതിയായി ഇവര്‍ കെട്ടിപ്പൊക്കിയിരിക്കുന്ന പ്രോക്സി വാള്‍ അത്‌ഭുതപ്പെടുത്തുന്നതു തന്നെ.

ഇടതുപക്ഷ പാര്‍ട്ടിയിലെ മീറ്റിംഗിലെ അകക്കാര്യങ്ങളും, ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍സിംഗറിലെ ഉള്ളുകള്ളികളുമൊക്കെ അവിടെ നടക്കുമ്പോള്‍ തന്നെ പുറംലോകമറിയുന്നു. പക്ഷേ ഇത്തരം ആള്‍ദൈവങ്ങളുടെ അരമന രഹസ്യങ്ങള്‍ കാലമിത്രയോളമായിട്ടും പുറംലോകത്തിനു അജ്ഞാതമാണെന്നതാണ്‌ ഇവരുടെ വിശ്വാസവും ഭക്തിയും പെരുകുന്നതിന്റെ അടിസ്ഥാനമെന്നാണ്‌ എന്റെ അഭിപ്രായം.

പക്ഷേ ഇക്കൂട്ടരെ കൊണ്ട്‌ ഒരുപിടി ഇല്ലായ്‌മക്കാര്‍ക്കെങ്കിലും ഗുണം ഉണ്ടാകുന്നുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലത്ത ആശ്വാസം തോന്നറുണ്ട്‌. നമുക്കു ചെയ്യാന്‍ കഴിയാത്തത്‌ മറ്റരെങ്കിലും ചെയ്തുകാണുമ്പോളുള്ള ഒരു ആശ്വാസം.

മനസ്സിലാകത്തതും ഭീതിയുണ്ടാക്കുന്നതുമായ എന്തിനേയും ദൈവമായി കരുതിപ്പോന്നവരാണ്‌ നമ്മളും നമ്മളെല്ലാമുള്‍പ്പെട്ട ഗോത്രസംസ്കാരവും. അങ്ങനെയാണ്‌ തീയേയും, പാമ്പിനേയും, കാറ്റിനേയുമൊക്കെ ദൈവമായി നമ്മള്‍ പേടിച്ച്‌ ആരാധിച്ചു തുടങ്ങിയത്‌.

നിഗൂഢതയെ നമ്മള്‍ ഇപ്പോഴും ദൈവമായി കരുതുന്നതിനാലും ശാസ്ത്രത്തോട് അന്നത്തെപ്പോലെതന്നെ ഇന്നും നമ്മള്‍ അകലം സൂക്ഷിക്കുന്നതിനാലും നമുക്കു ഇത്തരം കുട്ടിദൈവങ്ങളെ വരുംകാലത്തും കാണേണ്ടിവരും.

നമ്മുടെ പേടി മാറ്റാന്‍ ഇനി എന്നാണോ ഒരു അവതാരമുണ്ടാവുക?

യൂസഫ്‌ അലിയുടെ ആ വരികള്‍ ഞാനിവിടൊന്ന്‌ ആവര്‍ത്തിച്ചോട്ടേ...

തിന്‍മ പെറ്റ കരിമ്പണത്തിനാല്‍
സ്വര്‍ണ്ണഗോപുരമേറ്റിയും
'കോമരങ്ങളെ' വെച്ചുപോറ്റിയും
കാമകേളികള്‍ പാടിയും
അല്ലലെത്തുന്ന മാത്രയില്‍ മാത്രം
അല്പമീശനെ വാഴ്ത്തിയും
നിന്റെ തത്വരത്‌നങ്ങള്‍ വിറ്റു
ഗര്‍വിന്റെ കാശങ്ങള്‍ വാങ്ങിയും
ശാന്തിഭഞ്ജകരെന്റെ നാടിനെ
ഭ്രാന്തശാലയായ്‌ മാറ്റവേ
ശിഷ്ടപൂര്‍വ ധര്‍മ്മ സ്മൃതികളില്‍
ചുട്ടുനീറുമാത്‌മാവുമായ്‌
പാടുവാനുമാകാതെ അങ്ങിങ്ങ്
പാറിമാഴ്‌കുന്നു നിത്യവും
കൂടെഴും മരം വെന്ത കാട്ടിലെ
കാടപോലെന്‍ മനം വിഭോ.
'അന്ധമാം' ഭക്തി യെങ്ങുവാനെങ്ങ്‌
ബന്ധുരാദര്‍ശ നമ്രതാ
എങ്ങു 'പൂന്താന' 'മീര' മാര്‍
നിന്ദ്യരെങ്ങധികാര കാമുകര്‍?
കട്ടതാരുതാനാട്ടെ ഇന്ത്യക്കു നഷ്ടമായാ സ്യമന്തകം
ക്ലിഷ്ട നൈദാഘ വായ്‌പില്‍
ആനന്ദവൃഷ്ടിയേകും വലാഹകം.
തീര്‍ണ്ണമോഹക്കു മധ്യരാഗങ്ങള്‍
തീര്‍ത്ത പുല്ലാങ്കുഴലിനാല്‍
ലോകമൊക്കെയും പാട്ടിലാക്കുന്ന
ലോഹനീയ സ്മിതവുമായ്‌
പേര്‍ത്തുമെന്നെഴുന്നള്ളും? അങ്ങയെ
കാത്തു കേഴുന്നു ഭാരതം
കൃഷ്ണാ നീയെന്നു വീണ്ടെടുക്കുമെന്‍
തൃഷ്ണ തീര്‍ത്താ സ്യമന്തകം

എതിരന്‍ കതിരവന്‍ said...

കൃഷ്ണ.തൃഷ്ന:
നിരീക്ഷണം ശരിയും നിഷ്പക്ഷവുമായിരിക്കുന്നു.
ഇനിയുമൊരവാതരത്തെ കാത്തിരിക്കുന്ന കവിമനസ്സ് ഇവിടെ പതിപ്പിച്ചതിനു നന്ദി.

പിന്നെ സ്വന്തം പേര്‍ എവിടെ നിന്നു വന്നു എന്നു പിടി കിട്ടി അതിന്റെ അവസാനത്തെ രണ്ടു വരിയില്‍ നിന്ന്.

ശ്രീവല്ലഭന്‍. said...

പറയാന്‍ വിട്ടു പോയത്: ഞാന്‍ ലിങ്ക് കൊടുത്തത് ഈ ലേഖനം മുന്‍പ് വായിച്ച ഓര്‍മ വന്നത് കൊണ്ടാണ്. ഇന്നലെ ഈ ലിങ്ക് അവരെ ഇന്റര്‍വ്യൂ ചെയ്ത എന്‍റെ സുഹൃത്തിന്റെ കയ്യില്‍ നിന്നു കിട്ടിയപ്പോള്‍ അതൊന്നു ഇവിടെ ഇടാം എന്ന് കരുതി. ആള്‍ ദൈവങ്ങളില്‍ വിശ്വാസമില്ല. കൃഷ്ണയുടെ അഭിപ്രായം വളരെ നല്ലതാണെന്ന് തോന്നി.

എതിരന്‍ കതിരവന്‍ said...

ശ്രീവല്ലഭന്‍: ആ ലിങ്കില്‍ ക്ലിക് ചെയ്താല്‍ എന്താണ് വരുന്നതെന്നു നോക്കിയിരുന്നോ? കളിയാക്കാന്‍ ചെയ്ത പരിപാടി പോലെ. അതുകൊണ്ട് അത് ഡെലീറ്റ് ചെയ്തു. ഇപ്പോഴും മറുമൊഴിയില്‍ അത് കിടപ്പുകാണും. ശ്രീവല്ലഭനെ സുഹൃത്ത് പറ്റിച്ചോ?

ശ്രീവല്ലഭന്‍. said...

എതിരവന്‍ & others

ക്ഷമിക്കുക. അബദ്ധം പറ്റി മറ്റേ ലിങ്ക് വന്നതാണ്. അതിന് തൊട്ടു മുന്‍പ് ആ ലിങ്കില്‍ ഞെക്കി വേറെ ഒരു പോസ്റ്റില്‍ ഇട്ടിരുന്നു!

മാപ്പ്, മാപ്പ്.....കളിയാക്കാന്‍ ഇട്ടതല്ല. ബ്ലോഗും ലിങ്കിങ്ങും ഒക്കെ പരിചയിച്ചു വരുന്നതേയുള്ളൂ. അതിലെന്തോ പറ്റിയ തെറ്റായിരിക്കണം മുന്പിട്ട ലിങ്ക് കയറി വന്നത്.

ശരിക്കുള്ള ലിങ്ക് ഇതാ:
ഇതാണ് അമ്മയുമായുള്ള ഇന്റ്റര്‍വ്യൂവിന്റ്റെ ലിങ്ക്.

ഇത് ഞാന്‍ ടെസ്റ്റ് ചെയ്ത് നോക്കി. വര്‍ക്ക്‌ ചെയ്യുന്നുണ്ട്.

ഇതും കിട്ടിയില്ലെങ്കില്‍, ഇത് കോപ്പി ചെയ്ത് കാണം. http://www.youtube.com/watch?v=q_HgVZ3UyME

6 മിനുട്ടിനടുത്തുണ്ട് ഈ വീഡിയോ. ആദ്യമായാണ്‌ ഞാന്‍ ഇന്റര്‍വ്യൂ കാണുന്നത്.

Frankly speaking, I am not at all impressed by what she says! ഉരുണ്ടു കളിക്കുന്നത് കൃത്യമായ്‌ മനസിലാക്കാം.

[ nardnahc hsemus ] said...

ഇന്ന് ദേ ഇപ്പോള്‍.. പ്രഭാഷണം നടന്നു കൊണ്ടിരിയ്ക്കുന്നു.. മുംബൈയിലെ നേരുള്‍ ആശ്രമത്തില്‍... ഭക്തകുചേലരുടെ തിരക്ക്.... ശബ്ദം വീട്ടിലേയ്ക്കും കേള്‍ക്കാം!!!

Nishedhi said...

തെറ്റിദ്ധരിക്കരുത്‌, താങ്കളുടെ പോസ്റ്റിനേക്കാള്‍ കലക്കി തുടര്‍ന്നുവന്ന കമന്റുകള്‍! പറയാനുള്ളത്‌ പലരും പറഞ്ഞുകഴിഞ്ഞു. ഞാനും 'അമ്മ'യെക്കുറിച്ച്‌ ഒരെണ്ണം 'നിഷേധി'യില്‍ തട്ടിയിട്ടുണ്ട്‌! എതിരന്‍ കതിരവനു അഭിനന്ദനങ്ങള്‍!

Rammohan Paliyath said...

സുധാമണി എന്ന ഒരു അരയസമുദായക്കാരിയുടെ കാലു കഴുകിയ വെള്ളം കുടിയ്ക്കാന്‍ നായമ്മാരും മേനോമ്മാരും വര്‍മമാരും നമ്പൂരിമാരും വാര്യമ്മാരും ഏറാടിമാരും തയ്യാറാകുന്നതിലെ കള്‍ച്ചറല്‍ നെമസിസ് ആണ് എന്നെ സന്തോഷിപ്പിക്കുന്നത്.

സുധാമണിയെ ഏറ്റവും പേടി കാത്തൊലിക്കന്മാര്‍ക്കാ. വിദ്യാഭ്യാസം, ചികിത്സ, ജീവകാരുണ്യം ഇതൊക്കെ അവരുടെ മാത്രം കുത്തകയാണല്ലൊ.

അമ്മയെങ്കില്‍ അമ്മ, പിന്നെ യോഗ, ജ്യോതിഷം, വാസ്തു, ഉറക്കം കളഞ്ഞ് ജോലി ചെയ്യുന്ന കാള്‍ സെന്റര്‍ പണിക്കാര്‍... ആഗോളവത്കൃത ലോകത്ത് മത്സരിക്കണമെങ്കില്‍ കയ്യില്‍ക്കിട്ടുന്ന എന്ത് ആയുധവും എടുക്കാം.

സ്വിറ്റ്സര്‍ലണ്ടിലെയോ മറ്റോ മന്ത്രിസഭ മറിച്ചിടാന്‍ അമ്മ വിചാരിച്ചാല്‍ പറ്റും എന്നും കേട്ടിരിക്കുന്നു. എന്തായാലും കാവിയുടുത്ത് അവര്‍ ഇസ്ലാമിക രാജ്യമായ ദുബായില്‍ വന്ന് ദര്‍ശനം കൊടുത്തിരുന്നു. മാതൃഭൂമി വാരാന്ത്യത്തില്‍ അവര്‍ക്കൊരു കോളവുമുണ്ട്. നമ്മളൊക്കെ വിചാരിക്കുന്നതിനേക്കാള്‍ അവര്‍ പവര്‍ഫുളാണ്. ഒരു സമാന്തര ഗവണ്മെന്റ് മാതിരി. ഒരു മാധ്യമത്തിനും അവരെ ഇനി വിമര്‍ശിക്കാന്‍ കഴിയില്ല. ആകെ ഒരു സക്കറിയയുണ്ട് ഇടയ്ക്ക് കുരയ്ക്കാന്‍. അങ്ങേരുടേത് ഒരു കാത്തോലിക് കൊതിക്കെറുവായി അവഗണിക്കാം.


ഒരു പത്തുകൊല്ലം മുമ്പ് അവരുടെ ഒരു ഡയലോഗ് കേട്ടതോര്‍ക്കുന്നു. സുഖമൊരു ബിന്ദൂ ദു:ഖമൊരു ബിന്ദു മക്കളേ എന്ന്. ഇത് നമ്മുടെ രാമവര്‍മ ഒരു മുപ്പതുകൊല്ലം മുമ്പ് എഴുതിയ സിനിമാപ്പാട്ടല്ലേ?

മദര്‍ തെരേസയെപ്പറ്റിയുള്ള മിഷനറി പൊസിഷന്‍ എന്ന കിത്താബും ഓര്‍ത്തുകൊള്ളുന്നു.

സ്വന്തം അമ്മ പോലും ലിസന്‍ ചെയ്യാനില്ലാത്ത ഒരു കാലഘട്ടത്തിന്റെ വേക്കന്‍സിയിലേയ്ക്കാണ് അവര്‍ വന്നത്. മലയാളികള്‍ ആലിംഗനം ചെയ്യാത്തതെന്തുകൊണ്ട് എന്ന ചോദ്യത്തിലുമുണ്ട് ഇത്തരം ആള്‍ദൈവങ്ങള്‍ക്കുള്ള സാധ്യതകള്‍.

http://valippukal.blogspot.com/search/label/%E0%B4%86%E0%B4%B2%E0%B4%BF%E0%B4%82%E0%B4%97%E0%B4%A8%E0%B4%82

Unknown said...

റാം മോഹന്‍ പറഞ്ഞത് അക്ഷരം പ്രതി ശരി തന്നെയാണ് . കേരളീയ സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ ഒരു പതിനഞ്ച് കൊല്ലത്തേക്കെങ്കിലും പിറകിലായി നിലനിര്‍ത്താന്‍ സദാ ജാഗരൂഗരായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . എന്നാല്‍ അവര്‍ ഉപേക്ഷിച്ചതും ആരും തിരിഞ്ഞു നോക്കാത്തതുമായ സാംസ്കാരികമായ വിടവിലേക്കാണ് അമ്മമാരും ആള്‍ദൈവങ്ങളും പിന്നെ യോഗ, ജ്യോതിഷം, വാസ്തു, വിവിധതരം കാര്യസാധ്യ യന്ത്രങ്ങളും മറ്റും മലവെള്ളപ്പാച്ചില്‍ പോലെ കടന്ന് വന്നത് . കമ്മ്യൂണിസത്തേയും ഇത്തരം വിശ്വാസാചാരങ്ങളെയും ഒരേ സമയം പേറുന്ന കേരളത്തിന്റെ സാമൂഹ്യമനശാസ്ത്രം വിചിത്രം തന്നെ . മലയാളികള്‍ ആലിംഗനം ചെയ്യാത്തതെന്തുകൊണ്ട് എന്ന ചോദ്യവും പ്രസക്തം തന്നെ . സദാചാരത്തെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തുന്നവരുടെ മനസ്സില്‍ നുരയുന്ന മാലിന്യങ്ങള്‍ ആര്‍ക്കും കാണാന്‍ കഴിയില്ലല്ലോ !

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

തിരൂര്‍ കോര്‍പ്പറേറ്റീവ്‌ ആര്‍ട്സ്‌ ആന്റ്‌ സയിന്‍സ്‌ കോളേജ്‌ ഇറക്കിയ 2007-2008 "ചിരാത്‌" എന്ന മാഗസിനില്‍ ഞാന്‍ വായിച്ച സുധാമണിക്കെന്‍താ കൊമ്പുണ്ടോ?എന്ന ലേഖനം( രചന അവിടെത്തെ മലയാളമധ്യാപകനായ കെ.എ.നസീര്‍)തുടങ്ങുന്നത്‌ ശ്രീജിത്ത്‌ അരിയല്ലൂര്‍ എഴുതിയ "യാത്ര"എന്ന ഈ കവിതകൊണ്ടാണ്‌.ഇനി ഈ കവിതയും ലേഖനവും ഈ മാഗസിനില്‍ വായിക്കാന്‍ പറ്റില്ല. മാതാ അമൃതാനന്ദമയിയെ നിന്ദിക്കുന്ന ഈ ലേഖനം വിവാദമായതിനെ തുടര്‍ന്ന് കുട്ടികളില്‍ നിന്നു മാഗസിന്‍ തിരിച്ചു വാങ്ങി ലേഖനം ഉള്ളപേജ്‌ ചീന്‍തി കളഞ്ഞശേഷം തിരിച്ചു കൊടുക്കുകയുണ്ടയി(വാര്‍ത്ത-മാര്‍ച്ച്‌ ഒന്‍പത്‌-മാധ്യമം-തൃശൂര്‍-പേജ്‌ അഞ്ച്‌-തലക്കെട്ട്‌"അമ്മയെ വിമര്‍ശിച്ച ലേഖനം,കോളേജ്‌ മാഗസിന്‍ വിതരണം നിര്‍ത്തി വെച്ചു")ലേഖനം വിവാദമാവുന്നതിനു മുന്‍പേ ഞാന്‍ ഈ ലേഖനം വായിച്ചിരുന്നു.അപ്പോള്‍ ഈ ലേഖനവും ഇതിലെ ഈ കവിതയും എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.ആ കവിത നിങ്ങള്‍ക്കിയി ഞാന്‍ ഇവിടെ വീണ്ടും കുറിക്കുകയാണ്‌.


പണ്ട്‌
നാടുവിടുമ്പോള്‍
ബസ്സിലെഴുതിയിരുന്നു
'ശ്രീ കാടാമ്പുഴ ഭഗവതി
ഈ വാഹനത്തിന്റെ
ഐശ്വര്യം' എന്ന്.......
ഇന്ന്
തിരിച്ചു വരുമ്പോള്‍
ബസ്സിലെഴുതിയിരിക്കുന്നു
'ശ്രീ മാതാ അമൃതാനന്ദമയി
ഈ വാഹനത്തിന്റെ
ഐശ്വര്യം' എന്ന്.......
കാടാമ്പുഴ ഭഗവതി
ഏതു സ്റ്റോപ്പിലാണ്‌
ഇറങ്ങിപ്പോയത്‌..........?

ലേഖനത്തിന്റെ കുറച്ചു ഭാഗം:

ഇത്‌ കേവലമൊരു ചോദ്യമല്ല.കവിതയിലെ 'ഹ്യൂമര്‍' ബോധത്തിന്റെ അടയാളവാക്യവുമല്ല.'ശവകൂനക്ക്‌ മേലേയും ഡോളറിന്റെ ചിരിയുതിരുന്ന' കാലത്ത്‌ നിശ്ചലമായ്‌തീരുന്ന സ്വതന്‍ത്ര്യചിന്‍തയെ കുറിച്ചുള്ള വ്യകുലതകളാണ്‌.'അമ്മമാരും ബാബമാരും തിളച്ചുമറിയുന്ന മാധ്യമ സദാചര'-ത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പാണ്‌.അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും കട്ടകുത്തിയ ഇരുട്ടില്‍ നിന്നും കേരളം കുതറിമാറിയത്‌ യുക്തിബോദത്തിന്റെയും നവോത്ഥാന ചിന്‍തയുടെയും മിന്നല്‍ പിണരുകള്‍ തെളിയിച്ചു കൊണ്ടായിരുന്നു.
see the link as http://sageerpr.blogspot.com/2008/03/blog-post.html

Anonymous said...

Any way sudamani have enough devotees(may be fools. I am not a devotee). Human gods are bloody bitches because I have an experiance with one swami. He offered me a good job but his real aim was to make money. when I realize that I informed all my collegues and at last swami got a good hit from me on his face then he understand every thing. But here I will tell one thing that like this human gods have unpredictable goonda gangs with them. Only we(normal people) can write our comments like this we don't have enough power or situations to make an enquiry or resisting this type of human gods. Until we will do that let us wear the nail crown. I am not a prejudist or superhuman an ordinary man.

അനില്‍@ബ്ലോഗ് // anil said...

വസ്തുനിഷ്ഠമായി കാര്യങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു, കമന്റുകളില്‍.

ആശംസകള്‍

സതീ,ഷ് ഷൊര്‍ണൂര്‍ said...

അമൃതാനന്ദമയി യുടെ പ്രാര്‍ത്ഥന കേട്ടിട്ടുള്ളത് ഞങ്ങളുടെ നാട്ടിലെ അന്പലത്തില്‍ വച്ചാണു. അന്നവരത്ര പ്രശസ്തയല്ല, പോരാത്തതിനു ചെറുപ്പവും. ഞാനുമന്ന് ചെറിയ കുട്ടിയായിരുന്നു. നാട്ടിലെ ഭക്തിയുടെ മൊത്തക്കച്ചവടക്കാരൊക്കെ അമ്മ എന്നു പറഞ്ഞവരെ കെട്ടിപ്പിടിക്കുന്നു. ചില വിരുതന്‍മാര് രണ്ടാമതും മൂന്നാമതുമൊക്കെ കെട്ടിപ്പിടിക്കാന്‍ മത്സരിക്കുന്നു. പ്രാര്‍ത്ഥനയില്‍ അമ്മ അനന്തതയില്‍ നിന്നെന്തോ അശരീരി കേട്ടതുപോലെ ഞെട്ടിത്തെറിക്കുന്നു, പൊട്ടിച്ചിരിക്കുന്നു. ഈ ഭ്രാന്തില്‍ ദൈവാവതാരത്തെ ദര്‍ശിച്ച് ഭക്തര്‍ സായൂജ്യം കൊള്ളുന്നു. ഇതാണു എന്റെ മനസ്സില്‍ അമ്മയെക്കുറിച്ചുണ്ടായ ആദ്യ ചിത്രം..

പിന്നെ, അവരെ 'മാതൃഭൂമി'ക്കാര്‍ കേരളത്തിന്റെ അമ്മയാക്കി.

എന്തുകൊണ്ടോ അവരെ അമ്മയെന്നു പറയാന്‍ എനിക്കു മടിതോന്നി. കാരണം ഞാനതിനകം വള്ളിക്കാവില്‍ നിന്നു വന്ന വാര്‍ത്തകള്‍ കേട്ടു തുടങ്ങിയിരുന്നു.

പിന്നെ.. അനന്തതയില്‍ അശരീരി പോലെ ശബ്ദങ്ങള്‍ കേള്‍ക്കുന്നത് സ്ക്രിസോഫ്രേനിയ എന്ന മാനസിക രോഗത്തിന്‍റെ ലക്ഷണമാണെന്നും...

ഭ്രാന്താലയം എന്നു വിവേകാനന്ദന്‍ വിവേശിപ്പിച്ച കേരളത്തില്‍ സ്ക്രിസോഫ്റേനിയ പോലും 'ദൈവത്തിന്‍റെ ഓരോ കളികളായി' വ്യാഖ്യാനിക്കാമല്ലോ? അല്ലെങ്കിലും ഭക്തിക്കെന്തിനു യുക്തി!!

കടപ്പുറത്ത് കൃഷ്ണന്‍ ബാധിച്ച് നഗ്നയായി ഓടിയിരുന്ന 'സുധാമണി'അങ്ങിനെ അമ്മയായി. അല്ല.. അമ്മയാക്കി, നമ്മളൊക്കെ..

അവരുടെ ദാനശീലം കണ്ടു നമ്മുടെയൊക്കെ കണ്ണു നിറഞ്ഞു.

കാട്ടിലെ കൊന്പന്‍റെ കൊന്പൂരിയും, ചന്ദനം വെട്ടിയും അതുമുറയ്ക്കു നടക്കാന്‍ ആദിവാസികള്‍ക്ക് ദാനം ചെയ്ത് അനുചരക്കൂട്ടത്തെ സൃഷ്ടിച്ച വീരപ്പനെ നാം കാട്ടു കള്ളനെന്നു വിളിച്ചു. കേരളത്തിന്‍റെ പൊതു വിദ്യാഭ്യാസം അട്ടിമറിച്ച് പാവപ്പെട്ടവനെ തീണ്ടാപ്പാടകലെ നിര്‍ത്തി നാട്ടിലാകെ കോഴക്കോളേജുകള്‍ തുടങ്ങിയ അവതാരമൂര്‍ത്തിയെ നമ്മള്‍ അമ്മയെന്നു വിളിച്ചു.
ഇടതുപക്ഷ ടിക്കറ്റില്‍ ജനങ്ങളെ അഭിമുഖീകരിച്ച എം.കെ. സാനുമാഷും , പളിളിക്കാര്‍ മഹറോന്‍ കല്പിച്ച അന്തോണിയും, അബ്ദുള്‍ കലാമും, ലോഹിതദാസുമുള്‍പ്പെടെ...

അവര്‍ ദൈവമായാലും ചെകുത്താനായാലും ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ അതിരുകള്‍ അതിലംഘിക്കാന്‍ അനുവദിച്ചുകൂടാ..

വള്ളിക്കാവിലെ ആശ്രമ നിശബ്ദതയില്‍ പ്രാണന്‍ പോയ പതിനാലു മനുഷ്യരുടെ മരണത്തിന്‍റെ കാര്യകാരണങ്ങള്‍ അവര്‍ പ്രതിക്കൂട്ടില്‍ നിന്ന് പറഞ്ഞേതീരൂ..
അമൃതാനന്ദമയിയുടെ സഹോദരന്‍റേതുള്‍പ്പെടെ...

Anonymous said...

paratta interview aaayi poyi.. evarepoleyullavareyokke toliyurichu kanikkanam!

-Ravishanker C n

Unknown said...

എത്ര വൈകിപ്പോയി ഇതൊക്കെ വായിക്കാന്‍ !