ഒബാമയുമായുള്ള അടുപ്പം പറഞ്ഞ് വീരസ്യം നടിക്കാന്‍ സമയം ഇതാ സമാഗതമായി.
ഗാഢമായ മലയാളി ബന്ധമാണ് ഒബാമയ്ക്കുള്ളത്. നേരത്തെ അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത മലയാളി ഫിലിപ് കാലയിലിന്റെ മൂത്ത മകള്‍ ആന്‍ കാലയില്‍ പണ്ടേ ഒബാമയുടെ സഹപ്രവര്‍ത്തകയാണ്. സൌത് ഏഷ്യന്‍ പോളിസി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും ഏഷ്യന്‍ അമേരിക്കന്‍ ലീഡര്ഷിപ് കൌണ്സിലിന്റേയുമൊക്കെ തലപ്പത്താണ് ചരിത്രത്തില്‍ പി. എഛ്. ഡിയുള്ള ശ്രീമതി ആന്‍. ഒബാമ ക്യാമ്പെയിന് ഊര്‍ജ്ജിതപ്പെടുത്തുവാന്‍ ഇന്‍ഡോ അമേരിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചതും ഇവര്‍ തന്നെ. ഒബാമയുടെ ഭരണക്രമീകരണങ്ങളില് ആന്‍ കാലയില്‍ വലിയ പങ്കു വഹിക്കും.പറഞ്ഞു വന്നത്.......ഒബാമയും ഞാനും എന്നല്ലെ? മൂന്നാലു കൊല്ലം മുന്‍പ് ഇന്‍ഡ്യന്‍ നെഴ്സസ് അസ്സൊസിയേഷന്‍ ഉല്‍ഘാടനം ചെയ്യാന്‍ വന്നത് ഒബാമയാണ്. ആന്‍ കാലയിലിന്റെ സ്വാധീനം വഴി. ഉല്ഘാടനമഹോത്സവം കൊണ്ടാടുന്നത് ഞാന്‍ സ്ക്രിപ്റ്റെഴുതി സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന "The Nightingales" എന്ന മെഗാ സ്റ്റേജ് ഷോയോടെയാണ്. ഉല്ഘാടനപ്രസംഗത്തിനും നിലവിളക്കുകൊളുത്താനും തയാറായി സ്റ്റേജിനു വശത്തു നിന്ന ഒബാമയെ ശ്രദ്ധിക്കാതെ നടീനട-നര്‍ത്തകരുടെ മേക് അപ്പിലും കോസ്റ്റ്യൂമിലും ലൈറ്റിങ്ങിലും ഒക്കെ വേവലാതിപൂണ്ടു നടന്ന എന്നെ വേണം പറയാന്‍! ചരിത്രത്തിലേക്കു നടന്നു കയറി കൊള്ളിയാന്‍ മിന്നിക്കാന്‍ പോകുന്ന ആളാണെന്നു ആരറിഞ്ഞു? എന്റെ സ്റ്റേജ് ഷോ കുറച്ചൊരു നേരം കാണാന്‍ അദ്ദേഹമുണ്ടായിരുന്നു എന്നത് ഇപ്പോഴോര്ത്ത് ആനന്ദപുളകിതനാകുന്നു.
ഒബാമ ഞങ്ങളുടെ യൂണിവെഴ്സിറ്റിയില്‍ Law School ഇല് അദ്ധ്യാപകനായിരുന്നെങ്കിലും ക്യാമ്പസില്‍ കണ്ടിട്ടില്ല. പക്ഷെ ഭാര്യ മിഷേല്‍ ഈയിടെ വരെ ജോലി ചെയ്തിരുന്നത് ഞാന്‍ ജോലി ചെയ്യുന്ന മെഡിക്കല്‍ സ്കൂള്‍ കെട്ടിടത്തില്‍ തന്നെ. കഫെറ്റീരിയയില്‍ ട്രേയില്‍ സൂപ്പും ബേക്ഡ് പൊട്ടറ്റോയുമായി മുന്പിലോ പിന്നിലോ ക്യൂവില്‍ കാണാറുള്ളത് അവര്‍ തന്നെ. എന്റെ സഹപ്രവര്ത്തകന് വിശ്വാസിന്റെ അപാര്‍ട്മെന്റ് കെട്ടിടത്തില്‍ സ്ഥിരമായി work out നു വരാറുണ്ട് ഒബാമ. ഒരു തവണ എലെവേറ്ററില്‍ കണ്ടതും ക്യാമ്പെയിനു ബെസ്റ്റ് വിഷസ് പറഞ്ഞു കൈ കൊടുത്തതും ഞാന്‍ തന്നെ! മിനിയാന്ന് സിഗററ്റു വലിക്കാന്‍ പുറത്തിറങ്ങി ഒതുങ്ങിയ സ്ഥലം നോക്കിയ വിശ്വാസിനെ സെക്യൂരിറ്റിക്കാര്‍ ഓടിച്ചു വിട്ടു. ഒബാമ വരുന്നു! തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിന്റെ പിറ്റേന്ന് രാവിലെ ഞാന്‍ സ്ഥിരം കാറോടിയ്ക്കാറുള്ള Hyde Park ലെ ഒരു റെസ്റ്റോറന്റിന്റെ മുന്പില് വന്‍ ആള്‍ക്കൂട്ടവും റ്റി. വിക്കാരുടെ വാനുകളും. ഒബാമ ബ്രേക് ഫാസ്റ്റിനു വന്നിരിക്കുകയാണ്. ഹൈഡ് പാര്‍ക്കിലെ 51st Street ലെ ഒബാമാ വീട്ടിനടുത്തു കൂടെ സ്ഥിരം പൊയ്ക്കൊണ്ടിരുന്ന എന്റെ വഴി ഇന്ന് സെക്യൂരിറ്റിക്കാര്‍ തിരിച്ചു വിടുന്നു. ജോലിയ്ക്കു പോകുന്ന വഴിയായ Lake Shore Drive ല്‍ ചീറിപ്പായുന്ന രണ്ട് കറുത്ത SUV കണ്ടാല്‍ മാറിപ്പോകാന്‍ കൂട്ടുകാര്‍ പറഞ്ഞു. ഒബാമാ വാഹനങ്ങളാണവ. മിനിയാന്ന് ഇതിനു മുന്പിലേക്കൊരുവന് ഒന്നുമറിയാതെ ലെയിന്‍ മാറിക്കയറി, ഒരു മാതിരി കമാന്‍ഡോസ് പുറത്തുചാടി അയാളെ പിടി കൂടി.
51st Street ലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ ആണു ഞാനും ഒബാമയും സ്ഥിരമായി തലമുടി വെട്ടിച്ചു കൊണ്ടിരുന്നത്! സത്യം! ആ ചുരുണ്ട മുടി ക്ലിക് ക്ലിക് എന്നു വെട്ടി വീഴ്ത്തിയ അരുമ കത്രിക തന്നെ എന്റെ തലയിലും....ഹോ രോമഞ്ചം! രോമാഞ്ചം!
64 comments:
മനോരമക്കാരു കാണണ്ട ഈ പോസ്റ്റ്! ഒബാമയുടെ മലയാളി ബന്ധം :)
ഒബാമയുമായുള്ള അടുപ്പം പറഞ്ഞ് വീരസ്യം നടിയ്ക്കാനുള്ള സമയം ഇതാ സമാഗതമായി.
:-)
ഹ ഹ ഹ... മനോരമക്കാര് എന്റെയാ ഇന്റര്‍വ്യൂ ഇടുന്നേ... ഒബാമയെ അറിയാവുന്ന, എതിരന്റെ ബ്ലോഗ് വായനക്കാരനായ... ഏത്... :-P
--
Mr. E.T.Hiran K.A.T.I.Ravan ,
Obamaye kaanukayaanenkil , missed calls kandirunnu , pakshe thirakkilaayathukond thirichu vilikkan pataanjath ,alogyam thonnaruth , saukaryam pole thirakkozhinnjitt vilikkaamennu parayu.
ഹ...ഹ..ഹ..ഹ.. :)
ഹ ഹ,
മലയാളിക്കു മാത്രം സ്വന്തം !
കഴിഞ്ഞ ദിവസം കണ്ടിരുന്നു, ഒബാമ പഠിച്ചിരുന്ന കാലത്തെ ഒരു കോളേജ് ഫോട്ടൊ.
എല്ലാ മലയാളികളും ഒന്ന് ഓര്‍മ്മ തപ്പിയടുത്താല് ഇനിയും പലതും കാണും, ഒരേ ടൊയിലറ്റില്‍ പോയ കഥയോ, ഒരേ പേപ്പര്‍ വായിക്കുന്ന കഥയോ , അങ്ങിനെ അങ്ങിനെ.
നല്ല പോസ്റ്റ്.
:)
Obama is one of my best friend. Yesterday also he called me from his motorola racer mobile phone .Iam also using the same mobile phone u know.
അയ്യോ..എതിരന്ജീയും സെലിബ്രിറ്റി ആയി..
ഇന്നലെ കണ്ടു, ഒബാമ ലോകനേതാക്കളെ ഒക്കെ വിളിച്ചിട്ടും മന്‍മോഹന്‍സിംഗിനെ വിളിച്ചില്ല, ഇന്ത്യയെ തഴഞ്ഞു എന്നൊക്കെ.....ഇപ്പോഴാ കാര്യം മനസ്സിലായേ, അന്നു നടത്തിയ ആ "The Nightingales" മെഗാ സ്റ്റേജ് ഷോ കണ്ടതിനു ശേഷമാണത്രേ ഇന്ത്യക്കാരോടു വെറുപ്പു വന്നത്.
എതിരന്ജിയെ തിരക്കി 'മ' പത്രക്കാര് എന്തായാലും വരും. കൂടുതല്‍ വിവരങ്ങള്‍ ശെഖരിച്ചോളൂ..ഒക്കുമെങ്കില്‍ ആ ബാര്‍ബര്‍ഷാപ്പിന്റെ മുന്നില്‍ നിന്നൊരു ഫോട്ടോയും ..
ഹും ഊവ്വ് ഊവ്വേ!! :)
ഒബാമെ അറിയുന്ന എതിരന്ജിയുടെ പോസ്റ്റില്‍ ഞാന്‍ കമന്റിയിട്ടുണ്ടെന്ന് എനിക്കു പറയാലൊ..!
ജ്ഞാനപ്പാനയിലെ വരികള്‍ ഇവിടെ പ്രസക്തം.
ബാര്‍ബര്‍ഷാപ്പ്... ഹ ഹ ഹ!
ഒരേ ബാറിലടിച്ചിട്ടില്ലേ, ഓര്‍ത്തു നോക്ക്യേ. :-)
ക്യാമറ എന്തിയേ എതിരാ? ചീറിപ്പാഞ്ഞു പോകുന്ന രണ്ടു കറുത്ത SUV യുടെയും (ഒരുത്തന് ചാടി മാറുന്നതും കൂടെ കാണിക്കാന്‍ പറ്റിയാല്‍ അത്യുഗ്രന്‍ ) ഏതെങ്കിലും ഒരു കത്രികേടേം ഒക്കെ പടമൊക്കെ എടുത്തു നല്ല അടിക്കുറിപ്പും ചേര്‍ത്ത് ബ്ലോഗ് ഒന്നു മോഡിഫൈ ചെയ്യു... പ്ലീസ് !
:)
ബാര്‍ബര്‍ഷാപ്പിന്റെ വിവരം ഇവിടെ ഉണ്ട്. ഒബാമയും ഹൈഡ് പാര്‍ക്കും സംബന്ധിച്ച മറ്റു ചില വിവരങ്ങളും.
http://www.journalgazette.net/apps/pbcs.dll/article?AID=/20081107/NEWS03/811070374/0/NEWS04
ഹൈഡ് പാര്‍ക്കില്‍ കുറേ നാള് താമസിച്ചവനാണു ഞാന്‍. ഒബാമയും ഭാര്യ മിഷെലും ഞാന്‍ ജൊലിചെയ്യുന്ന യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയില്‍ ത്തന്നെ ആയിരുന്നു. മിഷേല്‍ ക്യാമ്പെയിന് തിരക്കായപ്പോള്‍ പാര്‍ട് ടൈം ആയി വീട്ടില്‍ നിന്നും ജോലി ചെയ്തിരുന്നു.
ഇതിപ്പോ പറഞ്ഞു വരുമ്പോൾ ഒബാമയ്ക്ക് ആഫ്രിക്കൻ ബന്ധത്തേക്കാളും കൂടുതൽ മലയാളീബന്ധമുണ്ടല്ലോ!!
ഹരീ ഇന്റർവ്വ്യൂന് വിളിക്കുമ്പോൾ ക്യാമറ എന്റെ നേരെയും കൂടി ഒന്നു തിരിച്ചു വയ്ക്കാൻ പറയണേ.. ഒബാമയുടെ സ്വന്തം ആളായ എതിരന്റെ ഉറ്റസുഹൃത്ത് എന്ന നിലയിൽ ( ഈ പോസ്റ്റിട്ടപ്പോൾ മുതൽ എതിരനെ ഞാനെന്റെ ഉറ്റസുഹൃത്താക്കി) :-))
ആഹാ..കങ്കാരുലേഷം എതിരപ്പാ.ജനകീയൻ എന്നു ഒബാമയെ അപ്പോ വിളിക്കുന്നതിൽ വല്യ തെറ്റില്ലല്ലേ ? പ്രഥമ വനിതയുടെ സഹപ്രവർത്തകൻ എന്ന നിലക്കും വൻ അഭിനന്ദൻ..!
എന്തായാലും അടുത്ത ഷോയ്ക്ക് ഒബാമയെ ക്കിട്ടിയില്ലെങ്കിൽ നമുക്ക് പറ്റിയ ഡ്യൂപ്പിനേയിറക്കാം.,മുടി അല്‍പ്പമൊന്നു കത്രിച്ചാ മതി.
ഒബാമ പണ്ട് എറണാകുളത്തമ്പലത്തില് ഹനുമാന് ക്ഷേത്രത്തില്‍ തൊഴാന്‍ വന്നപ്പൊ ഒബാമേന്റെ ചെരുപ്പ് ഞാനടിച്ചു മാറ്റിയാര്‍ന്നു. ലേലം ചെയ്താലോ?? ;)
I too have shared and have been sharing some thing like....same earth, sun, moon ..etc with Obuttan...
ഹിഹിഹിഹിഹിഹിഹിഹി....
ഇഞ്ചി പറഞ്ഞതാ കാര്യം: Beware of Manorama!
എതിരനെ പറ്റി ഇങ്ങനെയൊന്നും അല്ലായിരുന്നു കരുതിയത്, ശ്ശെ ഈ നിസാര കാര്യത്തിനു വീരസ്യം പറയുക മോശായിപ്പോയി.
നമ്മള് മലയാളികള്‍ക്ക് ഒരു നെലയും വെലയും ഒക്കെയില്ലേ? അതെല്ലാം കളഞ്ഞു കുളിച്ചല്ലോ തന്നയുമോ ഇതൊന്നു പോരാത്തതിനു എതിരനോടും കൂട്ടു കൂടി വമ്പ് പറയാന്മറ്റു ചില ആളുകളും
ഒക്കെ കണ്ടിട്ട് തന്നെ ഒരു വല്ലായ്ക:)
മറ്റൊരു സ്വകാര്യം: ഞാന്‍ ഫേസ് ബുക്കില്‍ ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടുണ്ട് ഒന്നു നോക്കിയേക്കണേ:)
ഹ്മ്..ഹ്മ്.. ഉം ഉം. ങും ങും. ഓ. ഓ.
അപ്പോള്‍ അമേരിക്കയില്‍ വല്ലതും നടക്കണമെങ്കില്‍ എതിരവനെ പിടിച്ചാ മതിയെന്ന് ചുരുക്കം. :)
എതിരാ, പറ്റുമെങ്കില്‍ ഒബാമയുടെ അച്ഛനോട് ‘ആനന്ദപുരത്തെ മുണ്ടക്കല്‍ നാരായണനെ’ അറിയോ എന്നൊന്ന് ചോദിക്കണം. എന്റെ അച്ചാച്ഛനാ...ആ വെളുത്ത കണ്ണടയങ്ങട് മാറ്റിയാല്‍ ഒബാമ സീനിയറിന്റെ മുറിച്ച മുറിയാ, അതേ ഛായയാ. പറയാന്‍ പറ്റില്ലേ!
പോസ്റ്റ് കലക്കി ട്ടാ.
എതിരന്‍ ചേട്ടന്റെയൊക്കെ സമകാലീനനായി ജീവിക്കാന്‍ പറ്റുന്നത് മഹാഭാഗ്യമെന്നല്ലാതെ എന്തു പറയേണ്ടൂ..
ഒരു സ്മയിലി ഇരുന്നോട്ടെ
:)
എതിരേട്ടാ...ശ്ശ്.....പ്പോ ങ്ങള് ഫ്രണ്ട്സാ ? എന്നിട്ടവനെന്നോടൊരു വാക്ക് മിണ്ടിയില്ലല്ലോ ഇതുവരെ... ;)
എതിരാ... അന്നു കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ സുഖചികിത്സയ്ക്ക് വൊബാമവന്നപ്പോ ഞങ്ങടെ കുളത്തില്‍ കുളിച്ചകാര്യം അരോടും പറയല്ലേ... അന്നും നീ ഉണ്ടായല്ലോ ഒബാമയുടെകൂടെ... നീ പുലിയാന്ന് ഞാനെല്ലാരോടും പറഞ്ഞിട്ടുണ്ട്... ന്നാലും പ്ലീസ്.. വന്ന വിവരം ആരോടും പറയല്ലേ... എല്ലാംകൂടെ ഓടിവന്നാല്‍ പിന്നെ കല്ലിടല്‍ നടക്കൂലാ...
എന്റെ എളേപ്പാന്റെ മൂത്തുമ്മാന്റെ അളിയന്റെ നാലാമത്തെ പെങ്ങടെ മൂത്ത മോൾടെ അമ്മൂസാക്കാനെ കെട്ടിച്ചത് ഒബാമാന്റെ മൂത്ത വല്യുപ്പാപ്പാന്റെ മൂന്നാമത്തെ ബീവീന്റെ അളിയന്റെ പെങ്കുട്ടീനെ കെട്ടിച്ച്വട്ത്ത പെരേത്തെ നാലാമത്തെ ചെറ്ക്കനാ.അയ്ലും പെര്ത്ത ബന്ധന്വല്ലലോ ഇത്.
ഇന്റെ ഉപ്പൂപ്പാക്കും ഉമ്മൂമ്മാക്കും ഇയ്ലും വല്യ കുയിയാനനെണ്ടേർന്ന്!
എതിരാ, മക്കെയിന് ജയിച്ചാല്‍ ഇടാനിരുന്ന ആ പോസ്റ്റും കൂടെ ഒന്നു പോസ്റ്റണേ, മറന്നുപോകുന്നതിനു മുമ്പ്...
അണ്ണാ, ഒബാമ അച്ചായന്റെ ഒരു പടം അയച്ചു തരാമോ?
കൂടെ നിന്ന് ഒരു ഫോട്ടോ എടുത്ത് എടുത്തുവയ്കാമായിരുന്നു...
:-)
ഒബാമയെ പരിചയൊള്ള എതിരവന്റെ പോസ്റ്റില്‍ കമന്റിടുന്ന എന്റെയൊരു ഭാഗ്യേ!! ഇനി എല്ലാ പോസ്റ്റിലും ഞാന്‍ കമന്റിടും!!
ഹി ഹി...മനോരമക്കാര് ഗ്രാഫ് വരച്ച് കാണിച്ചേനെ 51 സ്ട്രീറ്റ്... മുറിഞ്ഞ് വീഴുന്ന മുടി ഒക്കെ...!
നിങ്ങള്‍ വലിയ പുള്ളിയാണല്ലോ!
എന്റെ കൂടെ ഒരേ ക്ലാസിൽ ഇരുന്ന് പഠിക്കാൻ ഭ്യാഗ്യം ലഭിച്ച, എന്റെ മുടി വെട്ടിയ അതേ കത്രിക കൊണ്ട് മുടിവെട്ടാൻ ഭാഗ്യം ലഭിച്ച, ഞാൻ ഭക്ഷണം കഴിച്ച അതേ ഹോട്ടലിൽ അതേ പ്ലേറ്റിൽ നല്ല കുറിയരിക്കഞ്ഞി കഴിച്ച ഒബാമ ഇത്രക്ക് വലിയവനാണെന്ന് എനിക്കിപ്പഴാ മനസ്സിലായത്.
രാജേഷ് വര്‍മ്മ:
മക് കെയിന്‍ ജയിച്ചിരുന്നെങ്കില്‍ ഇതേ പോസ്റ്റു തന്നെ ‘ഒബാമ’ എന്ന പേരുള്ളടിത്തെല്ലാം ‘മക് കെയിന്‍‘ എന്നാക്കി പോസ്റ്റു ചെയ്തെനെ. ഭാര്യയുടെ പേരും മാറ്റും. ആന്‍ കാലയിലിന്റേയും.
കാപ്പിലാാന്, ഒബാമയുമായി നേരിട്ട് സെല്‍ ഫോണ്‍ സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ ഒരു മലയാളി വനിതയുണ്ടെന്നുള്ളത് സത്യമാണ്.
ഹായ് ഞാനും ഇപ്പം ഒബാമേന്റെ ഫ്രണ്ടാ. എന്റെ പാട്ടുകളൊക്കെ ശരിയാക്കി തരുന്ന എതിരോന്റെ ഫ്രണ്ട് എന്റേം ഫ്രണ്ടന്നല്ലേ?
ഹായ് ഹായ്...
നല്ല പോസ്റ്റ്. എതിരൻജി അമേരിക്കൻ പ്രസിഡന്റിന്റെ അയൽക്കാരനെ ഞാൻ അറിയും എന്നു പറയാല്ലൊ. :)
ആളോട് മറുമൊഴി ഒന്നു നോക്കാന്‍ പറയണേ...
“ഹായ്, നമ്പൂരീടെ മൊയല് പറക്ക്വോ ? ” ;)
ശരി, ശരി. ഇനി അധികാരക്കൈമാറ്റവും കഴിഞ്ഞ് ഒബാമ ശരിക്കും ഭരിക്കാന്‍ തുടങ്ങുമ്പോള്‍ പറയാം ബാക്കി കാര്യങ്ങള്‍.
Haha ;) Ugran post
:)
:):)
വെള്ളായണി
എന്താ എതിരവാ,മലയാള മനോരമയുടെ പരസ്യം പോലെ,അവസാനം ഒരു മലയാളി ടച്ച്.പാവം ഒബാമയേയും വെറുതെ വിടില്ല അല്ലേ?
അണ്ണെയ്, ആ..... പറഞ്ഞതു പോലെ മരമാക്രിയെ കുറെ ഭീഷണിപ്പെടുത്തി ഓടിച്ചു! (അവന് ആളെ പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നു! ങും! )
അപ്പൊ ഒരു രണ്ടായിരം രൂഭ, സ്വാറി.....ഡോളര്‍, കൊട്ടേഷന്‍ പീസായി എന്റെ അസിസ്റ്റന്റ് പവനാഴി (രണ്ടാമന്-ആദ്യത്തോനെ ആ തടിയന് മോഹന്‍ലാലും കുള്ളന്‍ ശ്രീനിവാസനും കൂടെ തള്ളിയിട്ടു കൊന്നതറിയാമല്ലോ? അവര്‍ക്കിട്ടു ഞാന്‍ വച്ചിട്ടുണ്ട്...) യുടെ കൈയ്യില്‍ കൊടുത്തു വിട്ടേക്കണേ.....(കഴിഞ്ഞ വര്‍ഷം മലപ്പുറം കത്തി പണിതതിന്റെ കാശ് കൊല്ലന് ഇനിയും കൊടുക്കാനുണ്ട്). പോരാത്തതിന് നിങ്ങളമേരിക്കക്കാര് പണിതു പണിതു ഞങ്ങടെ ഷെയറിന്റെ വിലയും താഴെപ്പോയി!
ആ സിബുനിട്ടും ഒന്നു ക്വോട്ടിയാലോ? നേരിട്ടറിയാമെന്കിലും ആ കമന്റ് അധികപ്രസംഗമല്ലായിരുന്നോ? (ആ കമന്റ് മാറ്റിയത് ഏതായാലും നന്നായി!)
ഇനിയും എന്തെങ്കിലും കൊട്ടേഷന്‍ ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ വിളിക്കാന്‍ മടിക്കരുത്.
(എന്നാ പോട്ടണ്ണോ....ദ്വാണ്ടേ ഇഞ്ചിപ്പെണ്ണ് വിളിക്കുന്നു! അഡ്വാന്‍സ് ആയി പൈസ തരാനായിരിക്കും!)
അപ്പൊ ശരി,
എന്ന് സസ്നേഹം കൊട്ടേഷന്‍ കുട്ടപ്പന്.
" ഇടപാട്കാരെ രഹസ്യമാക്കി വയ്ക്കുന്നതാണെന്റെ വിജയ രഹസ്യം!"
മരമാക്രി മരിച്ചു പോയ കാര്യം ദുഖത്തോടെ അറിയിക്കട്ടെ!
കണ്ടവന്റെ കൊച്ചിന്റെ ഫോട്ടോയെടുത്ത് ബ്ലോഗിലിട്ടിട്ട് “ഇതിന് എന്റെ ഛായ എങ്ങനെ വന്നൂ?” എന്ന് അടിക്കുറിപ്പിടുന്നവന് ഏതു വലിയ ഡിറ്റക്ടീവായിട്ടും കാര്യമൊന്നുമില്ല, ചാകുന്നതു തന്നെയാണു നല്ലത്.
മരിച്ചൊന്നും പോവില്ല ഭക്ഷണപ്രിയാ, വേറെ രൂപത്തില്‍ തിരിച്ചു വരും. ഇമ്മാതിരി മനോരോഗികള്‍ക്ക് ബെസ്റ്റ് സ്ഥലമാണല്ലോ ബൂലോകം.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇതിൽ പറഞ്ഞ കാര്യങ്ങളത്രയും ഞാൻ വിശ്വസിക്കുന്നു.
നല്ല പോസ്റ്റ് എതിരന്‍ജീ..:-)
സൂരജിനോട് യോജിക്കുന്നു..ഈ റ്റൈപ്പ് മരമാക്രികളൊക്കെ പോയി ചാകുന്നതാ ഭേദം.
കുട്ടികളുടെ ഫോട്ടോ വെച്ചാ അവന്റെ തോന്ന്യാസം? പിന്നാലെ സ്റ്റാക്കിംഗ് പോലെ എതിരന്ജിയുടെ കംപ്ളീട് ഡീറ്റെയില്‍സും.
പോലീസ് ആ മനോരോഗിയെ പിടിച്ചതാണെന്ന് ശരിക്കും ആഗ്രഹിക്കുന്നു.
ആ ഫോണ്‍ വിളിച്ചു കൊണ്ടിരിക്കുന്ന ആളാണോ എതിരന്‍ ചേട്ടന്??
എതിരന്‍ പറഞ്ഞ കറുത്ത SUV കളും കാണാം ഈ ഫോട്ടോകളില്‍!
സപ്തവര്‍ണ്ണങ്ങള്‍:
കണ്ടോ, ഞാന്‍ പറഞ്ഞില്ലെ? അതു തന്നെ ബാര്‍ബര്‍ ഷാപ്പും കറുത്ത എസ്. യു. വിയുമൊക്കെ.
Reagents Park എന്ന അപാര്‍ട്മെന്റ് സമുച്ചയത്തിലാണ് ഒബാമ work out നു പോകുന്നത്.
ലിങ്ക് ഇട്ടതിനു വളരെ നന്ദി
എന്റെതിരാനേ,
(എന്നല്ല, 'എതിരാശാനേ' എന്നുതന്നെവിളിക്കാൻ തോന്നിപ്പോകുന്നു)ങ്ങളൊരു സംഭവം തന്നേണ്. തുടക്കത്തിലെ കുറച്ച് ഐറ്റങ്ങളേ നോക്കാൻ പറ്റിയുള്ളൂവെങ്കിലും സംഗതിബോധ്യായി. 'മുളയിലേയറിയാം വിളയുടെ കരുത്ത്'. അതിനാൽ ആർക്കൈവ്സൊക്കെ 'സേവി'ച്ചുവച്ചിരിക്കുന്നു, സമയമ്പോലെ വിശദായിട്ടു പെരുമാറാൻ പാകത്തിൽ.
വളരെവളരെ പുതുങ്ങനാണു ഞാനീ ബ്ലൂലോകത്തിൽ. അന്തമില്ലാത്ത ഈലോകത്തിൽ അന്തംവിട്ടുപണ്ടാരടങ്ങിനിൽക്കുമ്പഴാണ് രണ്ടുപേർ ക്ഷണിക്കാതെതന്നെ അതിഥികളായെത്തിയത്. ആശാനും കുഞ്ഞേട്ടനും. ഹോ! ഉണ്ടായസന്തോഷമെത്രയുണ്ടെന്നു പറഞ്ഞറിയിക്കവയ്യ. അതിന്റെയൊരു ഉപകാരസ്മരണ എന്നുമുണ്ടാവും. ഓരോരുത്തരെയായി പരിചയപ്പെടാനും ഷേൿഹാൻഡാനും തുടങ്ങീട്ടേള്ളു.
അങ്ങനെയാണു ഞാൻ ആശാന്റെ തിരുമുറ്റത്തെത്തിയത്. എന്നെ മതിപ്പിച്ചഒന്നു് വിഷയങ്ങളിലെ വൈവിദ്ധ്യമാണു്. കഥകളിമുതൽ കാളൻവരെ ഒരേകയ്യടക്കവും മെയ് വഴക്കവും. സമ്മതിച്ചുതന്നിരിക്ൿണൂ. എനിക്കിഷ്ടം തോന്നി. അൽപം അസൂയയും. കലയും സംഗീതവും ഒരുപിടിപാടുമില്ലാത്ത വിഷയങ്ങളാണു്. നല്ലപ്രായത്തിൽ ഒരൈഡിയയുണ്ടാക്കാൻ പറ്റീല്ലല്ലോയെന്ന വിഷമവും. എന്റെ ഗാങ്ങിലൊന്നും അത്തരത്തിലാരും വന്നുപെട്ടിട്ടുമില്ല.
എന്നാലിപ്പോൾ പ്രതീക്ഷയായി. ആശാനെക്കുറിച്ചുള്ള കൂടുതൽ കണ്ടെത്തലുകൾക്കായി ഞാൻ ഒരുങ്ങുന്നു.
കുഞ്ഞുകുഞ്ഞു പോഴത്തങ്ങളുമായി ഞാൻ ചുറ്റുവട്ടത്തൊക്കെയുണ്ടാവുമെന്നറിയിച്ചുകൊണ്ടു നിർത്തുന്നു. അതിനുമുമ്പ് ഒരുപ്രൈവറ്റ് സംശയം. എന്റെ മാടം എങ്ങനെകണ്ടുപിടിച്ചു? അഗ്രജേട്ടർമാരൊന്നും കണ്ടുതുടങ്ങീട്ടില്ലല്ലോ. ഒരു ആരംഭന്റെ ജസ്റ്റൊരു കൗതുകശാന്തി വരുത്താൻ പറ്റുമോ?(രഹസ്യമായിട്ടായാലും മതി. jaymro@gmail.com ആണു പോസ്റ്റാപ്പീസ്)
എല്ലാവിധനന്മകളും ആശംസിച്ചുകൊണ്ട്
സ്വന്തം പോഴൻ
ഒപ്പ്.
ഞാനും ഒബാമയുമായി വളരെപ്പരിചയത്തിലാണു്. സംഗതിസീക്രറ്റാണ്. മാധ്യമക്കാരാരുമറിയണ്ട. പ്രത്യേകിച്ചു 'മനോരമ'. കഴിഞ്ഞ ഒരുവർഷത്തോളമായി സംഗതി'ചാലു'വാണു്.
പത്രത്തിലെ ഒബാമക്കട്ടിങ്ങുകൾ സൂക്ഷിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ 'വേൾഡ് ന്യൂസ്' സ്ഥിരമായിക്കാണുന്നുണ്ട്.
ഇവിടെമാത്രമേ ഈരഹസ്യം വെളിപ്പെടുത്തീട്ടുള്ളു. അതും നമ്മടെ ഒരു ഇരിപ്പ്വശം വെച്ച്. വെളീപ്പോകര്ത്. പ്ലീസ്...
Good one...i used to live in the Obama State ennum pranaju veeravadham adichondu nadakkuva njan....
PS. Ann kalayil ennathu matti "kaalaayil" akkavo.....
പണ്ട് ടോംസ് വരച്ച ഒരു കാര്‍ട്ടൂണ്‍ ഓര്മ വരുന്നു, അപ്പിഹിപ്പിയെ ഒരുത്തന് രാജകീയമായി പഠിച്ച കഥ. ആണുങ്ങളും പെണ്ണുങ്ങളും ഒരേ ബെഞ്ചിലിരുന്നാണത്രേ പഠിപ്പ്. അപ്പിഹിപ്പി ചെന്നു നോക്കുന്പോള്‍ കഥ വേറെ. സംഭവം ഇങ്ങിനെ. "ആണുങ്ങള്‍ക്ക് ക്ലാസ് രാവിലെ, പെണ്ണുങ്ങള്‍ക്ക് ഉച്ചക്ക്"
ഏതായാലും എതിരാനും കതിരാനും കുത്തിത്തിരിപ്പാനും നില്‍ക്കാതെ ഒള്ള കാര്യം അങ്ങു പറഞ്ഞേക്കാം.
നീ ഇത്രേം മഹാനാണെന്ന് ഞാന്‍ അറിഞ്ഞില്ല.
ഞമ്മള് പാവം. ഒബാമ പോയിട്ട് നാട്ടിലെ ഒലക്കത്തടി ഭാമ (ഒ ഭാമ എന്ന സായിപ്പ് ഭാഷ) പോലും തിരിഞ്ഞു നോക്കുന്നില്ല.
ഇനീപ്പോ കറങ്ങുന്ന കസേരക്ക് ലോണ്‍ എടുക്കേണ്ടി വരില്ല. ഈപ്പച്ചന് മൊതലാളി കയ്യയച്ചു സഹായിക്കും.
കൊള്ളാമല്ലോ മാഷേ...
:)
Nannayirikkunnu. Best wishes.
കൊള്ളാം... (അല്ലേലും എനിക്ക് നല്ല മസാല ചേര്‍ത്ത കറിയാ ഇഷ്ടം.. ഹീ ഹീ... :-) )
അപ്പൊ അതൊക്കെയാണ് എതിരവന് ജി- ഒബാമ ജി ബന്ധം...
ഹൊ! ഇപ്പോ ദ് പറഞ്ഞത് നല്ല കാര്യമായി. എതിരന്‍ ജീ. നിങ്ങള്‍ തമ്മില്‍ ഇത്ര വാടാ പോടാ ബന്ധമാണേല്.. നമ്മള് തമ്മിലൊള്ള ഇരിപ്പുവശം വെച്ച് ഒര് സഹായം ചോദിയ്ക്കാമല്ലോ. (അദില്ലേപ്പിന്നെ മലയാളിയാണെന്ന് പറഞ്ഞിട്ടേന്താ കാര്യം)
ആ ഒബാമേനോട് പറഞ്ഞ് വൈറ്റ് ഹൗസില്‍ എന്തേലും ഒരു ജോലി (തല ചൊറിയുന്നു). വല്ല ഇന്റേണ്‍ ആയിട്ടാണെലും വേണടില്ല. യേത് ;)
എന്തായാലും വേണ്ടില്ല! വ്ടൊക്കെ ഈ റിസ്സഷനൊക്കെ വന്ന്.. പിരിച്ച് വിടല്‍ ഭീഷണീം ശമ്പളം വെട്ടിക്കുറക്കലും ഒക്കെ നിരന്തരമാണേ. ഇനീപ്പോ നമ്മടേ എതിരന്റെ ക്ലോസ്സ് ഫ്രണ്ടായ് ഒബാമേട്ടന് ഉള്ളപ്പോള്‍.. നാളെത്തന്നെ സീയീവോവിനെക്കണ്ട്
"ചൊണേണ്ടങ്കീ പിരിച്ച് വിട്രാ. ഞാം വല്ല അമേരിക്കേലും പോയി ജീവിച്ചോ. റിസ്സെഷന്‍ വന്നാ തൊഴിലാളികളോട് എങ്ങനെ പെരുമാറണമെന്ന് ഞാന്‍ നിന്നെ പടിപ്പിച്ച് തരാം. ടാ...."
എന്ന് പറയും കേട്ടോ. എല്ലാ എതിരന്‍ ജീയെ ഡിപ്പെന്‍ഡ് ചെയ്താണേ.. ഇനീപ്പോ പറ്റീല്ലെങ്കി ആകെ നാണങ്കെട്ട് തിരിച്ച് ചെന്ന് സീയീവോവിനെക്കണ്ട് "എനിയ്ക്ക് വെശ്ക്ക്ണൂ... ഏഴ് ദെവ്സ്സായി ആഹാരം കഴിച്ചിട്ട്" എന്ന് പറയാന്‍ ഇടവരുത്തിക്കല്ലേ. ഒന്നൂല്ലേലും നമ്മളൊക്കെ ഒരേ അഗ്രഗേറ്ററീന്ന് ബ്ലോഗ് വായിയ്ക്കുന്നവരല്ലേ?
പ്രതീക്ഷകളോടെ
സ്വന്തം സ്നേഹിതന്
നിഷ്കു.
അങ്ങനെ ഒബാമയെയും ചാക്കിട്ടു പിടിച്ചു അല്ലെ ..... മലയാളികള്‍ നീണാള്‍ വാഴട്ടെ ..
ഹ ഹ. ഇത് കാണാന്‍ വൈകിപ്പോയി. ആക്ഷേപം കലക്കി... :) :)
ഹ ഹ. ഇത് കാണാന്‍ വൈകിപ്പോയി. ആക്ഷേപം കലക്കി... :) :)
ശെരിയാ...മനോരമക്കാര് കാണണ്ട.
haaaiiii...
ente new year aashamsakal
സമ്പത്ത് എല്ലാം പോയി ഗതികേട് പിടിച്ച സമയം നോക്കി ഈ പണിക്ക് പോണോ എന്ന് കൂട്ടുകാരനോട് ചോദിക്കൂ.
palakkattettan
ഇതിനെന്നോട് ക്ഷമിക്കുക :)
Post a Comment